1981 ൽ ഞാൻ എഞ്ചിനീയറിങ്ങിന് ചേരുന്പോൾ കേരളത്തിൽ റീജിയണൽ എൻജിനീയറിങ്ങ് കോളേജ് ഉൾപ്പടെ ഏഴ് എഞ്ചിനീയറിങ്ങ് കോളേജുകളാണുള്ളത്. മിക്കവാറും ഇൻസ്റിറ്റ്യൂട്ടുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ ബ്രാഞ്ചുകളുണ്ട്. തൃശൂരിൽ കെമിക്കൽ, പാലക്കാട് ഇൻസ്ട്രുമെന്റേഷൻ, തിരുവനന്തപുരത്ത് ആർക്കിടെക്ച്ചർ എന്നിങ്ങനെ കുറച്ചു വിഷയങ്ങൾ കൂടി ഉണ്ട്. തീർന്നു.
ഇന്നിപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. എൻജിനീയറിങ്ങ് കോളേജുകളുടെ എണ്ണം നൂറ്റി അന്പതിന് മുകളിൽ ആയി, അഗ്രികൾച്ചർ എഞ്ചിനീയറിങ്ങ് മുതൽ പ്ലാസ്റ്റിക്ക് എഞ്ചിനീയറിങ്ങ് വരെ ബ്രാഞ്ചുകൾ പത്തിന് മുകളിലും.
ഇതിന്റെ പ്രതിഫലനം നമ്മുടെ ചുറ്റുമുണ്ട്.
ഓരോ പത്തു കിലോമീറ്റർ ചുറ്റളവിലും ഒന്നോ അധികമോ എഞ്ചിനീയറിങ്ങ് കോളേജ് ആകുന്നു.
ഓരോ വീട്ടിലും ശരാശരി ഒരു എൻജിനീയർ എന്ന നിലക്ക് എൻജിനീയർമാരുടെ എണ്ണം കൂടുന്നു.
തൊഴിലില്ലാത്ത എൻജിനീയർമാർ കൂടുന്നു.
ബാങ്കിലെ ജോലിക്ക് മുതൽ പി എസ് സി പരീക്ഷക്ക് വരെ എൻജിനീയർമാർ തിരക്ക് കൂട്ടുന്നു.
ദിവസം ആയിരം രൂപക്ക് ഒരു നിർമ്മാണ തൊഴിലാളിയെ കിട്ടാത്ത കേരളത്തിൽ മാസം പതിനായിരം രൂപ ശന്പളത്തിന് ജോലിയെടുക്കാൻ എൻജിനീയർ എത്ര വേണമെങ്കിലും ഉണ്ടാകുന്നു
തോറ്റ എൻജിനീയർമാരുടെ നിര വേറെ.
ഈ ചോദ്യങ്ങൾ ആണ് നീരജ ഈ ആഴ്ച കൈകാര്യം ചെയ്യുന്നത്.
#മുരളി തുമ്മാരുകുടി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.