ജിൻ കണ്ടുപിടിച്ചതിനെ പറ്റി നിലവിൽ ഒരു വിവാദം ഉള്ളത് കൊണ്ട് മിണ്ടുന്നില്ല . പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിസ് സിൽവേഷ്യസ് കണ്ടുപിടിച്ചു എന്ന് എഴുതിയാൽ മാത്രമെ എനിക്ക് മാർക്ക് കിട്ടൂ എന്നത് കൊണ്ട് വേറെ ഒന്നും ഞാൻ നോക്കുന്നില്ല .
ജിൻ പലരീതിയിൽ ഉണ്ടാക്കാം . തീയറി പ്രകാരം രണ്ടു പ്രധാന രീതിയിൽ ആണ് ഉണ്ടാക്കാറ്
ഒന്ന് കോമ്പൗണ്ട് ജിൻ
രണ്ടു ഡിസ്റ്റിൽഡ് ജിൻ
വേറെ പതിനെട്ടു ഇരുപതു രീതി ഉണ്ടെങ്കിലും എല്ലാവരും അദ്യത്തെ രണ്ടു രീതികളിൽ ആണ് ജിൻ ഉണ്ടാക്കുക
ജിൻ ഉണ്ടാക്കൽ വളരെ നിയമക്കുരുക് കുറഞ്ഞ രീതി ആണെങ്കിലും ജൂനിപ്പർ ബെറിയുടെ സ്വാദ് മുന്നിൽ നിൽക്കണം എന്നത് നിയമം ആണ് . എന്ന് വെച്ചാൽ മീൻ കഴിക്കുന്ന ആളിന് മീന്റെ രുചി നിർബ്ബന്ധമായും കിട്ടണം എന്നപോലെ .
ബേസ് നോട്ടായാലും മിഡ്‌നോട്ടായാലും ടോപ് നോട്ടായാലും വായിൽ ഒഴിച്ചാൽ ജൂനിപ്പർ ബെറി സ്വാദ് നിർബന്ധം . നൂറോളം സാധനങ്ങൾ ചേർത്ത് നിലവിൽ ജിൻ ഉണ്ടാക്കാം . ജൂനിപ്പർ ബെറി , ആൻജെലിക്ക റൂട്ട് , മല്ലി , റോസാ പൂവിതൾ , ഓറഞ്ച് നാരങ്ങാ തൊലി , ഇരട്ടിമധുരം , കച്ചോലം , കുരുമുളക് , റോസ്മേരി , ഏലം , ജാതിക്ക , ഗ്രാമ്പൂ , വയണ ഇല , കറുവപ്പട്ട ഇല , തൊലി തുടങ്ങി നൂറോളം സാധനങ്ങൾ ചേർക്കാം . നിങ്ങള്ക്ക് പ്ലാവില ചേർക്കണമെങ്കിൽ അതും ആവാം .
ഇനി അദ്യത്തെ രീതി . 95 / 96% abv നാച്ചുറൽ സ്പിരിറ്റ് ഒരു വലിയ പാത്രത്തിൽ ജൂണിപ്പേർ ബെറിയും ബാക്കി നമ്മൾ ഇഷ്ടപ്പെടുന്ന കുറെ ഘടകങ്ങളും ( ബൊട്ടാണിക്കൽസ് ) ചേർത്ത് കുറച്ചു ദിവസം വെക്കുന്നു . എത്ര മണിക്കൂർ ദിവസം എന്നത് ഉണ്ടാക്കുന്ന ആളുടെ ഐഡിയ പോലെ ആയതുകൊണ്ട് ക്ലിപ്തം അല്ല . പിന്നീട് സ്പിരിറ്റിൽ ( വോഡ്ക ) ആവശ്യത്തിന് ഫ്ലേവർ ആയെങ്കിൽ അരിച്ചു വെളളം ചേർത്ത് ( 37.5% or 40% abv ) അല്ലെങ്കിൽ നേവി സ്ട്രെങ്ത് ആണെങ്കിൽ 100% പ്രൂഫ് അല്ലെങ്കിൽ 50% abv ( ഇത് 1.75 വെച്ചു യൂകെ സ്റ്റാൻഡേർഡ് കണക്കു കൂട്ടുമ്പോൾ 2. വെച്ചാണ് യൂ എസ് സ്റ്റാൻഡേർഡ് . നിലവിൽ 1 abv എന്നാൽ 2 പ്രൂഫ് എന്നാണു എടുക്കാറു ). എന്നാൽ ഇത്തരം വോഡ്ക അല്പം കട്ടിയുള്ള സ്വഭാവം ആയതു കൊണ്ട് ( ഫുൾ ബോഡി ) സാധാരണ കോക്റ്റൈൽ പ്രേമികൾ ഉപയോഗിക്കാറില്ല . പ്രായമുളള ആളുകളും ഫ്ലേവർ അതിന്റെ തനി സ്വത്വ ബോധത്തിലും വേണം നിന്നുള്ളവർ മാത്രമാണ് ഇതുണ്ടാക്കുക .
എന്നാൽ ഡിസ്റ്റിൽ ജിന്നുകൾ മുകിൽ പറഞ്ഞ അതെ മിശ്രിതം ഫിൽറ്റർ ചെയ്‌തോ ചെയ്യാതെയോ വാറ്റി എടുക്കും . അതാണ് ഡിസ്റ്റിൽ ജിൻ . ഇന്ന് മാർക്കറ്റിൽ കിട്ടുന്ന നല്ലൊരു ശതമാനം ജിന്നുകളും അതാണ് .
എന്നാൽ ലണ്ടൻ ഡ്രൈ ജിൻ പോലെയുള്ള ജിന്നുകളിൽ ജൂനിപ്പർ ഒഴികെയുള്ള സാധനങ്ങൾ ഒരു ജിൻ ബാസ്‌ക്കറ്റിൽ ഇട്ടു സ്റ്റിലിൽ നിന്നുളള ആവി ആ ബാസ്കറ്റിലൂടെ കടത്തി ഫ്ലേവർ ഇൻഫ്യുസ് ചെയ്യുകയാണ് ചെയ്യുക . അതു പോലെ അത്തരം ജിന്നുകളിൽ ഷുഗർ കണ്ടന്റ് വളരെ കുറവാകണം ( >0.1 gm ലിറ്റർ ) എന്നും നിയമം ഉണ്ട് . ഇത് ലൈറ്റ് ബോഡി സ്പിരിറ്റ് ആയതുകൊണ്ട് കോക്റ്റൈൽ ഉണ്ടാക്കാൻ വളരെ നല്ലതാണു .
ഇതിന്റ കൂടുതൽ വിശദാംശം എല്ലാവർക്കും മനസ്സിലാവണം എന്നില്ല . ജിൻ ബ്ലെൻഡിങ് രീതിയിലും ഉണ്ടാക്കാറുണ്ട് . അതിൽ ഓരോ ഇനം ( ബൊട്ടാണിക്കൽസ് ) ഇട്ടു പ്രത്യേകം വാറ്റി ആവശ്യത്തിനനുസരിച്ചു മിക്സ് ചെയ്യുക ആണ് പതിവ് . അല്പം ചിലവും ബുദ്ധിമുട്ടും ഉള്ളതുകൊണ്ട് ചെറിയ ഡിസ്റ്റിലറിക്കാർ ആ പണിക്കു നിൽക്കാറില്ല . എന്നാൽ നാം ആഗ്രഹിക്കുന്ന അതെ ഫ്ലേവർ കൃത്യമായി മിക്സ് ചെയ്യാം എന്ന ഗുണം ആ പ്രോസസിൽ ഉണ്ട് .
കൂടാതെ ഉള്ള ജിൻ നിർമ്മാണ രീതികൾ പൊതുവേ അധികം ആരും ഉപയോഗിക്കാറില്ല . ജിൻ ഉണ്ടാക്കാനായുള്ള സ്പിരിറ്റ് ചെറിയ ഡിസ്റ്റിലറികൾ മിക്കപ്പോഴും കൊമേർഷ്യൽ ക്വന്റിറ്റിയിൽ വാങ്ങാറാണ് പതിവ് . അതു ധാന്യങ്ങളിൽ നിന്നോ ഓസ്‌ട്രേലിയയിൽ വൈനിൽ നിന്നൊ ആവും ഉണ്ടാക്കുക . പ്രത്യേക ഫ്ലേവർ ഇല്ലാത്തതു കൊണ്ട് എന്തിൽ നിന്ന് ഉണ്ടാക്കുന്നു എന്നത് വിഷയം അല്ല .
പ്രധാന നോട്ട്സ് : വുഡ് , എർത് , സ്‌പൈസി , സിട്രസ് , ഫ്ലോറൽ എന്നിവയാണ് . ഇതിന്റ കോമ്പിനേഷൻ ആണ് ഈ ഓരോ ബൊട്ടാണിക്കൽസിന്റെയും ചേർക്കലിന്റെ ഉദ്ദേശം .
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.