കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ വിശദ വിവരങ്ങൾ

Avatar
Web Team | 31-05-2020 | 2 minutes Read

ഫസ്റ്റ്ബെല്‍' ക്ലാസുകളുടെ നാളത്തെ ടൈംടേബിള്‍

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ (ജൂണ്‍ 1) വിഷയം തിരിച്ചുള്ള ടൈംടേബിള്‍ ആയി. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.

പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയവും ആയിരിക്കും. പത്താം ക്ലാസിന് 11.00 മണിയ്ക്കു് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

പ്രൈമറി വിഭാഗത്തില്‍ (ജൂണ്‍ 1) രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും. അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.

പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 07.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 05.30 മുതലും ഇന്നു തന്നെ (ജൂണ്‍ 1) ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.

vicotrs


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411,
ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639,
കേരള വിഷനില്‍ 42,
ഡിജി മീഡിയയില്‍ 149,
സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക.

വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642-ാം നമ്പറില്‍ ചാനല്‍ ദൃശ്യമാകും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഇതിനു പുറമേ » Victers.kite പോര്‍ട്ടല്‍ വഴിയും » ഫെയ്സ്ബുക്കില്‍ വഴിയും തല്‍സമയവും » യുട്യൂബ് ചാനലില്‍ ല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ 1-ലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ 8-ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും. വീട്ടില്‍ ടി.വിയോ സ്മാര്‍ട്ട് ഫോണോ, ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകള്‍ കാണാന്‍ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ­ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ക്ലാസദ്ധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:53:47 am | 17-04-2024 CEST