പത്തുലക്ഷത്തിൽ അധികം കുട്ടികൾ ആണ് ഓരോ വർഷവും ഇന്ത്യയിൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതുന്നത്. ലഭ്യമായ മെഡിക്കൽ സീറ്റുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്.
ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് അനവധി ഇന്ത്യൻ വിദ്യാർഥികൾ പോകുന്നതിന്റെ അടിസ്ഥാന കാരണം ഇതാണ്. ഇത്തരം മെഡിക്കൽ കോളേജുകളേയും അവിടെ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളേയും ബന്ധിപ്പിക്കുന്ന അനവധി ഏജൻസികൾ ഇപ്പോൾ ഇന്ത്യയിൽ ഉണ്ട്.
പക്ഷെ ഇവർ പലപ്പോഴും നൽകുന്നത് പൂർണ്ണ വിവരങ്ങളോ പൂർണ്ണമായും ശരിയായ വിവരങ്ങളോ ആയിരിക്കില്ല.
ഉദാഹരണത്തിന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ ലോകത്തെല്ലായിടത്തും ഒരുപോലെ ആണെങ്കിലും ഒരു രാജ്യത്ത് നിന്ന് ലഭിച്ച മെഡിക്കൽ ഡിഗ്രി വച്ചിട്ട് മറ്റൊരു രാജ്യത്ത് പോയി നേരിട്ട് പ്രാക്ടീസ് ചെയ്യാൻ പലപ്പോഴും പറ്റില്ല. ഇന്ത്യയിലെ മെഡിക്കൽ ഡിഗ്രി വച്ചിട്ട് വലിയ കടമ്പകൾ ഇല്ലാതെ പ്രാക്ടീസ് ചെയ്യാൻ പറ്റുന്നത് ലോക രാജ്യങ്ങളിൽ പത്തു ശതമാനം രാജ്യങ്ങളിൽ പോലുമില്ല.
ലോകത്തെ പത്തു രാജ്യങ്ങളിലെ മെഡിക്കൽ ഡിഗ്രികൾ പോലും ഇന്ത്യയിൽ നേരിട്ട് പ്രാക്ടീസ് ചെയ്യാൻ അംഗീകാരം ഉള്ളതുമല്ല. വിദേശത്ത് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയാലും ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യാൻ കടമ്പകൾ ഉണ്ട്.
ഈ സാഹചര്യത്തിൽ വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിന് മുൻപ് കുട്ടികൾ (മാതാപിതാക്കളും) ശ്രദ്ധിക്കേണ്ട അനവധി വിഷയങ്ങൾ ഉണ്ട്. അതിനെ പറ്റിയാണ് ഈ ആഴ്ച്ച നീരജ സംസാരിക്കുന്നത്.
#മുരളി തുമ്മാരുകുടി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.