വലിയ ജോലികൾ എങ്ങനെയാണ് ചെയ്യുക എന്ന് തോന്നിയിട്ടുണ്ടൊ !! എന്നെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് തോന്നിയിട്ടില്ലേ ?

Avatar
സുരേഷ് സി പിള്ള | 28-05-2020 | 3 minutes Read

big works

വലിയ ജോലികൾ ഒക്കെ വരുമ്പോൾ ഇതെങ്ങെനെയാണ് ചെയ്യുക?

എന്നെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് തോന്നിയിട്ടില്ലേ?

അതിപ്പോൾ ഔദ്യോഗിക പ്രോജക്ടുകൾ ആവാം, വീട്ട് ജോലികൾ ആകാം, ചിലപ്പോൾ പഠിക്കുന്ന കാര്യമാവാം.

ജോലികൾ എങ്ങിനെയാണ് കാര്യക്ഷമമായി ചെയ്യുക?

വലിയ ജോലിയെ ചെറുതായി മുറിച്ചു കാര്യക്ഷമയായി ചെയ്യുന്നതിനെ പറയുന്നതാണ് 'മൈക്രോ-പ്രൊഡക്ടിവിറ്റി' അല്ലെങ്കിൽ 'സൂക്ഷ്മ-കാര്യക്ഷമത'.

മൈക്രോ-പ്രൊഡക്ടിവിറ്റി യെക്കുറിച്ചു പറയുമ്പോൾ എനിക്ക് വർഷങ്ങൾക്ക് മുൻപ് എന്റെ ഒരു വിസിറ്റിങ് സ്റ്റുഡന്റ് ആയ നതാലിയ (യഥാർത്ഥ പേരല്ല) പറഞ്ഞ കഥ ഓർമ്മ വരും.

മൂന്ന് മാസത്തേയ്ക്ക് പോളണ്ടിൽ നിന്നും 'ഇറാസ്മസ് എക്സ്ചേഞ്ച്' പ്രോഗ്രാമിന് വന്നതാണ്. ധാരാളം കുട്ടികൾ പലപ്പോളായി പ്രോജക്ട് ചെയ്യാൻ വന്നിട്ടുണ്ടങ്കിലും നതാലിയ ഓർക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. ഞാൻ ഒരു കാര്യം പറഞ്ഞാൽ നതാലിയ തിരിച്ചൊരു കഥ പറയും. മൂന്ന് മാസങ്ങൾ കൊണ്ട് ഒരു വലിയ പ്രോജക്ട് തീർക്കാനുണ്ട് നതാലിയയ്ക്ക്.

ഞാൻ പറഞ്ഞു

"വലിയ ടാസ്കുകൾ ഒക്കെ ചെറുതാക്കി ഓരോ വർക്ക് പാക്കേജുകൾ ആക്കി തീർക്കണം."

ടാസ്കുകൾ എങ്ങിനെ സബ്-ടാസ്കുകൾ ആക്കാം എന്നൊക്കെ പറഞ്ഞു കൊടുത്തു. അപ്പോൾ നതാലിയ പറഞ്ഞു, "എന്റെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ വരുത്തിയ ആളാണ് എന്റെ 'സ്റ്റെപ് ഡാഡ്' (രണ്ടാനച്ഛൻ), അദ്ദേഹം ചോദിച്ച ചോദ്യം ഞാൻ സുരേഷിനോട് ചോദിക്കാം.

'സുരേഷിനറിയാമോ, ഒരു ബഫല്ലോ യെ എങ്ങിനെ ഒറ്റയ്ക്ക് തിന്നും."

"ഉത്തരം നതാലിയ പറയൂ" ഞാൻ പറഞ്ഞു

"സിമ്പിൾ, ചെറിയ ഭാഗം കൂക്ക് ചെയ്തിട്ട് ആദ്യം ഒരു ബൈറ്റ്, പിന്നെ വേറൊരു ബൈറ്റ്, പിന്നെ വലിയ ഒരു ഫ്രീസറിൽ ആക്കി ഓരോ ദിവസവും ചെറിയ ഭാഗങ്ങൾ എടുത്ത് കഴിക്കാം."

ഞാൻ പറഞ്ഞു "കറക്റ്റ് ഇങ്ങനെയാണ് നമ്മൾ നമ്മുടെ വലിയ പ്രോജക്റ്റും ചെയ്യേണ്ടത്."
"ആദ്യത്തെ ആ ബൈറ്റ് കഴിയുമ്പോളേക്കും നമ്മുടെ ജോലി തുടങ്ങി."

കൃത്യമായി മൂന്ന് മാസങ്ങൾ കൊണ്ട് നതാലിയ പ്രോജക്ട് പൂർത്തിയാക്കി. വലിയ ജോലികൾ ഒക്കെ ചെറിയ ചെറിയ ജോലികൾ ആയി ചെയ്തു, അതിന്റെ പ്രോഗ്രസ്സ് അനുസരിച്ചു അടുത്തതിൽ പോയി അങ്ങിനെ അങ്ങിനെ ഏൽപ്പിച്ച ജോലി പൂർണ്ണമായി ചെയ്തു.

ഇതിനാണ് നമ്മൾ ' 'മൈക്രോ-പ്രൊഡക്ടിവിറ്റി' അല്ലെങ്കിൽ 'സൂക്ഷ്മ-കാര്യക്ഷമത' എന്ന് പറയുന്നത്. ഒരു മന്ത്രം പോലെ മനസ്സിൽ കൊണ്ടു നടക്കേണ്ട ഒരു കാര്യമാണ് Micro-productivity അല്ലെങ്കിൽ 'സൂക്ഷ്മ-കാര്യക്ഷമത' എന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജീവിതത്തിൽ വിജയം കൈവരിക്കാൻ ഏറ്റവും അത്യാവശ്യമായ കാര്യം. വലിയ ഒരു ജോലി യെ ചെറുതായി മുറിച്ചു, കഷണങ്ങൾ ആക്കി ചെറിയ ചെറിയ ടാസ്കുകൾ ആക്കി ചെയ്യുക.

നതാലിയ പറഞ്ഞ പോലെ 'ആദ്യം ഒരു ബൈറ്റ്, പിന്നെ വേറൊരു ബൈറ്റ്.. അങ്ങിനെ ഒരു ബഫല്ലോയെ മുഴുവൻ തിന്നാം.

അപ്പോൾ ചെയ്യേണ്ടത് എന്തൊക്കെ?

1. ആദ്യം ചെയ്യാനുള്ള ജോലിയെ ക്കുറിച്ച് പൂർണ്ണമായി മനസിലാക്കുക. ഉദാഹരണത്തിന് എത്ര വലുതാണ് ജോലി എന്നകാര്യം കണക്കാക്കുക.

2. എന്തൊക്കെയാണ് ആ ജോലിയിൽ നിന്നും പ്രതീക്ഷിക്കുന്ന 'ഔട്ട് പുട്ട്' എന്ന് കൃത്യമായി മനസ്സിലാക്കുക.

3. എത്ര സമയം കൊണ്ടാണ് ഈ ജോലി തീർക്കേണ്ടത് എന്ന് മനസിലാക്കുക.

4. വലിയ ജോലിയെ എങ്ങിനെയാണ് 'ചെറിയ, ചെറിയ' ജോലികളായി മുറിക്കുക എന്ന് തിട്ടപ്പെടുത്തുക.

5. ഓരോ ചെറിയ ജോലിക്കും വേണ്ട സമയം കണ്ടെത്തുക.

6. ഓരോ ചെറിയ ജോലികൾക്കും ഓരോ 'മൈക്രോ-ഔട്ട് പുട്ട്' കണ്ടെത്തുക. ഇതിനെ 'ഡെലിവറബിൾ' എന്നും പറയാം. ഒരോ 'ഡെലിവറബിൾ' ചെയ്തു തീർക്കേണ്ട സമയത്തെ ആയി 'മൈൽ സ്റ്റോണുകൾ' (മയിൽകുറ്റികൾ / കിലോമീറ്റർ കുറ്റികൾ) എന്ന് പറയാം.

7. ഓരോ ഇടവേളകളിലും ജോലിയുടെ പുരോഗതി അളന്നു, മുൻപോട്ടു കരുതുന്ന രീതിയിൽ പോകുന്നില്ലെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തുക.

8. ഓരോ പ്ലാനുകൾക്കും അത് നടന്നില്ലെങ്കിൽ വേറൊരു contingency (സംഭവിക്കാനിടയുള്ളത്‌) plan ഉണ്ടാവണം. ഉദാഹരണം പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ഇടയിൽ കറന്റു പോകാനുള്ള സാധ്യതകൾ കണക്കു കൂട്ടി മെഴുകുതിരി/ എമർജൻസി ലാംപ് കരുതി വയ്ക്കുന്നത് ഉദാഹരണം.

9. ഇത് പോലെ ചെയുന്ന 'മൈക്രോ-ഔട്ട് പുട്ട്' അല്ലേങ്കിൽ 'ഡെലിവറബിൾ' കൂടിച്ചേർന്നതാണ് അവസാന ഫലം. മുത്തു മണികൾ കോർത്ത് ഒരു മാല ആക്കുന്ന പോലെ.

ഫ്രഞ്ച് നോബൽ ജേതാവ് Alexis Carrel പറഞ്ഞത്

“The most efficient way to live reasonably is every morning to make a plan of one’s day and every night to examine the results obtained.”

എന്നാണ്. വലിയ ജോലികളെ ചെറുതാക്കി, അത് ഓരോ ദിവസവും വൈകുന്നേരം അതിന്റെ പ്രോഗ്രസ്സ് നോക്കുക, മാസങ്ങൾ നീളുന്ന ജോലികൾ ആണെങ്കിൽ, ഓരോ ആഴ്ചയും പുരോഗതികൾ വില ഇരുത്തണം. പ്ലാനുകൾക്ക് അനുസരിച്ചു ജോലി മുൻപോട്ട് പോകുന്നില്ലെങ്കിൽ contingency പ്ലാനുകൾ ഉണ്ടാക്കുക. അപ്പോൾ ഓർക്കുക എല്ലാ വലിയ ജോലികളും വിജയത്തിലെത്താൻ ഉരുവിടേണ്ട മന്ത്രമാണ് 'മൈക്രോ-പ്രൊഡക്ടിവിറ്റി' എന്നത്.

# സുരേഷ് സി. പിള്ള


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 02:14:58 am | 29-05-2024 CEST