നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷമില്ലെ? പരിഹാരമുണ്ട്.

Avatar
Shamsudeen Mohamed | 18-05-2020 | 2 minutes Read

happy
Photo Credit : » @dannyg

നിങ്ങൾക്ക് സന്തോഷം ഇല്ലെങ്കിൽ എങ്ങനെയാണ് തിരിച്ചറിയുന്നത്? വെറുതെ കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ മുഖത്ത് തന്നെ അഞ്ച് മിനുട്ടോളം നോക്കിക്കൊണ്ട് ഈ ചോദ്യം തന്നോട് തന്നെ ഇടവേള വിട്ട് ചോദിക്കുക, അഞ്ച് മിനുട്ട് തീരുന്നതോടെ ഉത്തരം കാരണസഹിതം മനസ്സ് തരും.

നിങ്ങൾ സന്തോഷവാനോ/വതിയോ ആണെങ്കിൽ ഒരു മിനുട്ടിനുള്ളിൽ മനസ്സിലാകും.

സന്തോഷം എന്നത് സംതൃപ്തിയുടെ പ്രകടഭാവമാണ്, സംശുദ്ധമായ ചിരിയും, അഭിനയം ഇല്ലാത്ത ആത്മവിശ്വാസവുമാണ് പുറമേക്ക് തെളിഞ്ഞുകാണുന്നത്.

സന്തോഷമില്ലായ്മക്കുള്ള കാരണങ്ങളിൽ ചിലത് ആരുടെയും അറിഞ്ഞുകൊണ്ടുള്ളതല്ലാത്ത തെറ്റുകളാലും, തന്റെ തന്നെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതും, പ്രത്യേകിച്ച് പറയത്തക്ക കാരണങ്ങൾ ഇല്ലാത്തതുമായ ചിലതാകാം, ചിലവ ആരെങ്കിലും കരുതിക്കൂട്ടി നമ്മളോട് ചെയ്ത തെറ്റിനാലാകാം, ചിലർക്ക് നമ്മളെ ദ്രോഹിക്കണമെന്ന ലക്ഷ്യമൊന്നും ഉണ്ടാകണമെന്നില്ലെങ്കിലും അവരുടെ കാര്യബോധമില്ലായ്മയാലും, പ്രത്യാഘാതങ്ങളുടെ ആഴം അറിയാത്തതിനാലും ചെയ്യുന്ന പ്രവൃത്തികളാൽ ആകാം, ചിലരുടെ ചില ലക്ഷ്യപ്രാപ്തിക്കായി മറ്റു ചില നിഷ്കളങ്കരെ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന പ്രശ്നങ്ങളും കാരണമാകാം, ആത്യന്തികമായി നിങ്ങളുടെ സന്തോഷം നഷ്ടപ്പെട്ടു എന്നതാണ് വിഷയം

നിങ്ങൾക്ക് നഷ്ടപ്പെട്ടതിന് തത്തുല്യമായത് മറ്റുള്ളവർ നേടിയെന്നോ, ഇല്ലെന്നോ ഇപ്പോൾ ചിന്തിക്കുന്നത് ശരിയല്ല! കാരണം ഇപ്പോൾ നമുക്ക് വേണ്ടത് പരിഹാരമാണ്.

നിങ്ങൾക്ക് ദേഷ്യമുള്ള ഒരാളെ മനസ്സിൽ സങ്കൽപ്പിക്കുക, അയാൾ നിങ്ങളെ ദ്രോഹിച്ചിട്ടുണ്ടാകും, നിങ്ങൾക്ക് അയാളോട് കടുത്ത വെറുപ്പും ഈർഷ്യയുമാണ്, ഇതാണ് നിങ്ങളുടെ മനസ്സിലെ ഒരു അഴുക്ക്, ഇതുപോലെ കുറെ അഴുക്കുകൾ നിങ്ങളുടെ മനസ്സിൽ കുമിഞ്ഞുകൂടുമ്പോൾ അതിൽ നിന്നും ദുർഗന്ധം വമിക്കും, അതാണ് സന്തോഷമില്ലായ്മയുടെ മുഖ്യകാരണം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രതിവിധി എന്ത്?

ദേഷ്യമുള്ളവരിൽ കേമനെ ഇങ്ങ് മനസ്സിലേക്ക് ക്ഷണിച്ച് ആവാഹിക്കുക (അയാളെ നേരിട്ട് കാണൽ അല്ല, സങ്കൽപ്പം മാത്രം), അയാളോട് നിങ്ങളുടെ ഭാഷയിൽ സംവേദിക്കുക, നിങ്ങൾ അയാളോട് വളരെ സാധാരണമായി കുറച്ചുനേരം സംസാരിക്കുക, അയാൾ ചിലപ്പോൾ നിങ്ങളോട് അയാളുടെ വിഷമതകൾ പറയും, അതൊന്നും നിങ്ങൾ കാര്യമായി ശ്രദ്ധിക്കാതെ അയാളോട് ചിരിക്കുക; ഇത്തരത്തിൽ ഓരോരോ വില്ലന്മാരെയും, വില്ലത്തികളെയും മനസ്സിലേക്ക് ക്ഷണിച്ച് വർത്തമാനം പറയുക, ഇത്രയും ആയാൽ അത്രയും മാലിന്യം മനസ്സിൽ നിന്നും നീക്കിയെന്ന് കരുതാം.

പിന്നെയും കണ്ണാടിക്ക് മുന്നിലേക്ക് പോവുക, അഞ്ച് മിനുട്ട് വീണ്ടും സ്വന്തം മുഖത്തെ ശ്രദ്ധിക്കുക, മുഖം നോക്കിനിൽക്കേ മനസ്സ് പിന്നെയും വ്യഥകൾ പറയും, അതിലും കാണും കുറേ കഥാപാത്രങ്ങൾ, അവർക്കും മനസ്സിൽ വിരുന്നൊരുക്കുക.

നിങ്ങൾ ഇത്രയും ചെയ്തതൊന്നും ദ്രോഹിച്ചവരുടെ ഗുണത്തിന് വേണ്ടിയിട്ടല്ല, അവർക്ക് നിങ്ങളുടെ മനസ്സിൽ വിരുന്നൊരുക്കിയത് അവർ അറിയുകയുമില്ല, അതായത് പ്രത്യക്ഷത്തിൽ അവർക്ക് യാതൊരു മാറ്റവുമില്ല, അവരുമായി നമുക്ക് ദേഷ്യവും വിദ്വേഷവും അല്ലാതെ വേറെ നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവകളെ സൂക്ഷിച്ച് വെക്കുക, അഴുക്ക് മാത്രം കളയുക, ചിലരോടുള്ള ദുർഗന്ധം വമിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും തീർന്നാൽ അവർ നമ്മുടെ മനസ്സിൽ മരിക്കും, നാറുന്നതിന് മുൻപ് ആ ശവത്തെ കുഴിച്ചിടുക, അതിന്റെ മേൽ കുറച്ചു പനിനീർ ചെടികൾ നട്ടുവളർത്തുക, പ്രകൃതി അനുഗ്രഹിച്ചാൽ അവകൾ പുഷ്പിക്കും, സമയം അനുവദിച്ചാൽ ആ പുഷ്പങ്ങളുടെ സൗന്ദര്യവും സൗരഭ്യവും പിന്നീട് ആസ്വദിക്കാം.

നിങ്ങൾ സ്ഥിരമായി തന്നെത്തന്നെ‌ കണ്ണാടിയിൽ നോക്കുക, കണ്ണാടിയിലെ മുഖം നിങ്ങളെ നോക്കി നിഷ്കളങ്കമായി ചിരിക്കും.

ഈ കണ്ണാടിനോട്ടം ഒരു ദിവസത്തിൽ ഒരു പ്രാവശ്യമേ പാടുള്ളൂ, വേറെ ആരും അറിയുകയും വേണ്ട.

ഇത്രയും കഴിഞ്ഞാൽ പോസ്റ്റിലെ വിഷയം എന്തായിരുന്നുവെന്ന് ചിന്തിക്കുക.


Also Read » നിങ്ങളിൽ എത്ര പേർ ക്രഡിറ്റ് സ്കോർ സ്ഥിരമായി പരിശോധിക്കാറുണ്ട്? എത്രപേർക്ക് അതിനെക്കുറിച്ച് അറിവുണ്ട്? ക്രഡിറ്റ് സ്കോർ എങ്ങിനെയൊക്കെ കുറയുന്നു, എങ്ങിനെയൊക്കെ കൂടുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 04:32:56 am | 17-04-2024 CEST