സാധാരണക്കാർക്ക് ഓക്ക് ബാരൽ വെറും തടിവീപ്പ , പക്ഷെ വിസ്കിയുടെ ആത്മാവ് തന്നെയാണ് ഒക്ക് ബാരൽ . കൂടുതൽ അറിയാൻ

Avatar
Deepak Raj | 01-11-2020 | 3 minutes Read

അറിയാത്ത ആളുകൾക്ക് ഓക് ബാരൽ വെറും തടിവീപ്പ ആണെങ്കിലും വിസ്കിയുടെ ആത്മാവ് തന്നെയാണ് ഒക്കെ ബാരൽ . കാരണം ഒരാൾ ജനിച്ചു വീണു അയാൾ പഠനം ജീവിതാനുഭവം കൊണ്ട് ഒരു വ്യക്തി ആയി മാറുമ്പോൾ ആ വ്യക്തിത്വം നൽകിയ വിദ്യാഭ്യസത്തിന്റെയും അനുഭവത്തിന്റെയും സ്ഥാനമാണ് വിസ്കിയുടെ കാര്യത്തിൽ ഓക് ബാരലിന്റേതു . കേവലം ഒരു റാസ്കൽ വിസ്‌കിയെ ( അൺ അജ്‌ഡ്‌ വിസ്കി ) മാന്യനും കുലീനനും ഒക്കെ ആക്കുന്നത് ഓക് ബാരലിലെ പരുവപ്പെടുത്തലിൽ ആണ് . പലതരം ഓക് ബാരലുകൾ ( വിസ്കി വാങ്ങുമ്പോൾ ഇതറിയാമെങ്കിൽ വിസ്കിയുടെ രുചി ഏകദേശം ഊഹിക്കാം )

oak barrels information in malayalam

അമേരിക്കൻ ബോർബൻ ബാരൽ

അമേരിക്കൻ വിസ്കി ( ചോളം ) ഏജ് ചെയ്യാൻ ഉപയോഗിക്കുന്നത് വിർജിൻ ബാരൽ ആണ് . വിർജിൻ ബാരൽ എന്ന് പറഞ്ഞാൽ ഓക് മരം കൊണ്ട് വീപ്പ ഉണ്ടാക്കി വേറെ ഒന്നിനും ഏജ് ചെയ്യാൻ ഉപയോഗിക്കാത്ത ബാരൽ . ഈ ബാരൽ അമേരിക്കൻ ബോർബൻ വിസ്കി ഏജ് ചെയ്യാനായി ഉപയോഗിക്കും . രണ്ട് മൂന്നു വർഷം ഇത് ഏജ് ചെയ്യാനായി ഉപയോഗിച്ചിട്ട് ആ ബാരൽ വിൽക്കുകയാണ് ചെയ്യുന്നത് . ഈ ബാരലിൽ സ്കോച്ച് ഏജ് ചെയ്യുമ്പോൾ ഓക് മരത്തിന്റെ ഫ്ലേവറിനോടൊപ്പം ബോർബൻ ഫ്ലേവറും കിട്ടും . ബോർബൻ വിസ്കികമ്പനികൾക്ക് ഈ ബാരൽ വാങ്ങുന്നത് ചിലവാണെങ്കിലും വിൽക്കുമ്പോൾ ആ പണം തിരികെ കിട്ടും . ഗ്ലെൻമോറാഞ്ചി സ്വന്തം തോട്ടത്തിലെ മരത്തിൽ നിന്ന് വീപ്പ ഉണ്ടാക്കിച്ചു അമേരിക്കൻ കമ്പനികൾക്ക് ലീസിനു കൊടുക്കുകയും പിന്നീട് അവരുടെ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യും .

ഷെറി കാസ്‌ക്

ഇതൊരു വൈൻ ബാരൽ ആണ് . സ്പെയിനിലെ ഷെറി റീജിയനിൽ നിന്നാണ് ലഭ്യത . ഇന്ന് കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ളതും ഇതാണ് . നല്ല ബാരൽ വൈനറികൾ കൊടുക്കില്ല കിട്ടാനുള്ളതിനു വലിയ വിലയും ആയിരിക്കും . ഒന്നുകിൽ ബാരൽ നിറച്ചും വൈൻ വാങ്ങി വീപ്പ ശേഖരിക്കുന്ന പതിവുണ്ടായിരുന്നു . ഇപ്പോൾ അത്‌ നിയമം മൂലം നിയന്ത്രിച്ചിരിക്കുയാണ് ( ഇങ്ങനെയാണ് അമൃത് നാരംഗി വീപ്പയോടെ വൈൻ വാങ്ങിയിരുന്നത് 😃 ) ചില ഡിസ്റ്റിലറികൾക്ക് വൈനറികളുമായി ഡീൽ ഉള്ളത് കൊണ്ടും വൈനറികളുടെ ഷെയർ ഉള്ളത് കൊണ്ടും വീപ്പ കിട്ടും അല്ലാത്തവർക്ക് ഇപ്പൊ വീപ്പ കിട്ടാൻ പ്രയാസമുണ്ട് . ഷെറി കാസ്കിൽ തന്നെ ഒലോറോസോ , ഫിനോ , ക്രീം , മോസ്‌കറ്റിൽ , പെഡ്രോ സിമിനെസ് എന്നിങ്ങനെ ആണ് സാധാരണ കിട്ടാറ്‌ . ഇതിൽ നിറയ്ക്കുന്ന വിസ്‌കിക്ക് ഈ വൈനിന്റെ രുചി നോട്ട്സ് കാണും . ഒലോറോസോ , ഫിനോ അല്പം കവർപ്പ് നോട്ട്സ് ആണെങ്കിൽ ക്രീം മര്യാദയുള്ള മധുരവും മോസ്‌കറ്റിൽ , പി എക്സ് മധുരമുള്ള നോട്സും ആവും കിട്ടുക

വിർജിൻ ഓക്


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആദ്യം പറഞ്ഞപോലെ ബോർബൻ വിസ്‌കിക്ക് വേണ്ടിയാണ് ഉപയോഗിക്കുകന്നതെങ്കിലും ചിലപ്പോൾ ഫിനിഷിങ് ചെയ്യാനും ചിലപ്പോൾ ഏജ് ചെയ്യാനും വിർജിൻ ഓക് ബാരൽ ഉപയോഗിക്കും . ഒരു ബോർബൻ രുചി ചിലപ്പോ കൂടുതൽ ആ വിസ്കിയിൽ കാണും . ആ ബോർബൻ നോട്ട് ചെറുതായി ഫിനിഷിങ് നോട്ടിൽ കൊടുക്കാൻ ഉപയോഗിക്കുകയോ അല്ലെങ്കിൽ ബോർബന്റെ രുചിയോടുള്ള വിസ്കി ഉണ്ടാക്കാനോ ഇതുപയോഗിക്കുന്നു . താരതമ്യേന വിർജിൻ ഓക് ബാരൽ കിട്ടാൻ ബുദ്ധിമുട്ടു കുറവാണ് .

റം കാസ്‌ക്

പേര് സൂചിപ്പിക്കുന്നത് പോലെ റം ഏജ് ചെയ്യാനായി ഉപയോഗിച്ച ബാരലുകൾ ആണിവ . ടിപ്പിക്കൽ വിസ്കി കുടിയന്മാർക്ക് അത്ര പ്രിയം അല്ലെങ്കിലും ഇതിന്റ ഒരു സെലെക്റ്റ് ഇഷ്ടക്കാരുണ്ട് . ഇന്ത്യയിൽ റം കാസ്‌ക് വിസ്‌കിക്ക് ആവശ്യക്കാരുണ്ട് .. താരതമ്യേന റം കാസ്‌ക് കിട്ടാൻ ബുദ്ധിമുട്ടില്ല .

വൈൻ കാസ്‌കുകൾ

മേൽപ്പറഞ്ഞ കാറ്റഗറിയിൽ ചിലതിൽ പെടുമെങ്കിലും പോർട്ട് , ട്വാനി , ബാരലുകൾക്കാണ് ആവശ്യക്കാർ ഏറെ . ചെറിയ മധുരമുള്ള നോട്ട് കിട്ടും എന്ന പ്രത്യേകതയും ഉണ്ട് . മോസ്‌കറ്റോ , മദിരാ കാസ്‌കുകളുടെയും പ്രത്യേകത അതാണ് . അതേപോലെ പീനട് നോയർ , കബ്രാനെ സോവിനോൻ പോലെയുള്ള ബാരലുകൾക്കും പ്രിയമുണ്ട് . ഇന്ത്യക്കാർ പൊതുവേ വൈറ്റ് , റോസ് , റെഡ് എന്നിങ്ങനെ അല്ലാതെ സ്പെസിഫിക് വൈൻ കാറ്റഗറി നോക്കാത്ത ആളുകൾ ആയതുകൊണ്ട് ഇതിന്റ ആഴത്തിലേക്ക് പോവേണ്ട കാര്യമില്ല .

ഇത് കൂടാതെ സ്പാനിഷ് , ജർമ്മൻ , ഹങ്കേറിയൻ , ഫ്രഞ്ച് ഓക് ബാരലുകളും ഉപയോഗിക്കുന്നു ഏങ്കിലും ഭൂരിഭാഗവും വൈൻ ബാരലുകൾ തന്നെ ആണ് . ജാപ്പനീസ് ഓക് ( മിസുനാരാ ) അത്യപ്പൂർവ്വവും വളരെ വിലയേറിയതും ആയതുകൊണ്ട് വളരെ കുറച്ചേ ഉപയോഗത്തിൽ ഉണ്ട്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:20:31 am | 03-12-2023 CET