ആത്മഹത്യയെ കുറിച്ച് നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കണമെന്നില്ല. അത് നിങ്ങളുടെ ആത്മഹത്യയെ തടയണമെന്നും ഇല്ല. കാരണം അറിയുന്ന കാര്യങ്ങളെ മറികടക്കാനുള്ള ഉള്ള ശക്തി നമ്മളുടെ വികാരങ്ങൾക്കുണ്ട്. കൂടാതെ അത്തരം സാഹചര്യങ്ങളിൽ, നമ്മുടെ കാഴ്ചപ്പാടുകൾ ഇടുങ്ങിയതായി മാറുകയും ചെയ്യുന്നു. നമ്മുടെ കാഴ്ചപ്പാടുകളെ നിയന്ത്രിക്കുന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ പല കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, സാഹചര്യങ്ങൾക്കനുസരിച്ച്, വലുതും ചെറുതും ആകുന്ന നമ്മളുടേതായ ഒരു ലോകത്തിലേക്ക് നമ്മളുടെ ചിന്തകൾ കൊണ്ടുപോകുന്നു. ജീവിതത്തിൽ പലപ്പോഴും നമ്മൾ ഇത് അനുഭവിച്ചിട്ടുള്ളവരാണ്.
ആത്മഹത്യ പിന്നിലുള്ള ചിന്തകൾ പലതാണ്. ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനം പേർക്കെങ്കിലും വ്യക്തമായ പല രീതിയിലുള്ള ചികിത്സകൾ ലഭ്യമായ ഒരു മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇന്ന് നമ്മളുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ മനസികാരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ആത്മഹത്യ. ഇത് തടയാനുള്ള മാർഗം ഗം ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളെ കണ്ടുപിടിക്കുകയും പ്രതിരോധിക്കുകയും ആണ്. ഇതിൽ നിങ്ങൾക്കും വളരെ പ്രധാനമായ ഒരു പങ്കുണ്ട്.
കൂടുതലറിയാൻ, വീഡിയോ കാണുക.
#Suicide #Preventsuicide #Suicidehelp #ആത്മഹത്യ #Prolife
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Clinical Psychologist & Neuropsychologist, based in Bangalore. » Youtube