അമൃത് നാരംഗീ - വിസ്കി അവാർഡ് നേടിയ , ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കാൻ വക നൽകുന്ന വിസ്കി

Avatar
Deepak Raj | 10-07-2020 | 4 minutes Read

സാധാരണ സിംഗിൾ മാൾട്ട് ഉണ്ടാക്കുമ്പോൾ വാനില ഫ്ലേവർ മുതൽ ചോക്കലേറ്റ് , റൈസിൻ ഫ്ലേവർ വരെ ഉണ്ടാക്കും . പക്ഷെ നാരങ്ങാ ( സിട്രസ് ) ഫ്ലേവർ അധികം ശ്രമിക്കാറില്ല . അങ്ങനെ ശ്രമിച്ചു വിജയിച്ച ഒരു കഥയാണിത് . ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കാനും ഉണ്ട് .

ഈ വിസ്കി അദ്യം ഡിസ്റ്റിൽ ചെയ്തു മികച്ച സ്പിരിറ്റ് ( ഹാർട്സ് ) മാത്രം ഏജ് ചെയ്യാൻ മൂന്നുവർഷം അമേരിക്കൻ ഓക് ബാരലിൽ വെയ്ക്കുന്നു . വാങ്ങിയ പാടെ അതേപോലെ ആ ബാരൽ ഉപയോഗിക്കാറില്ല . കമ്പനിയുടെ ഡിസ്റ്റിലറിന്റെ ആവശ്യപ്രകാരം പ്രത്യേകം കരിക്കുന്നു ( ഈ കരിക്കുന്ന കാര്യം താഴെ വിശദമായി എഴുതാം ) . ഏറ്റവും മികച്ച സ്പിരിറ്റ് ( ക്ലിയർ വിസ്കി അതിനുശേഷം മൂന്നു വർഷം ഉറങ്ങും ) .

അതോടൊപ്പം സ്പെയിനിൽ ഇന്ന് ഇറക്കുമതി ചെയ്ത ഷെറി വൈനിൽ ( ഇത് സ്പിരിറ്റ് ചേർത്ത് വീര്യം കൂട്ടിയ വെള്ള മുന്തിരി കൊണ്ട് ഉണ്ടാക്കുന്ന വൈൻ ആണ് ) മടക്കരി , കുടഗ് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പച്ച ഓറഞ്ചിന്റെ തൊലി അകത്തെ വെള്ളപാട കളഞ്ഞു ഇടുന്നു . ഒലോറോസോ ഷെറി ആയതുകൊണ്ട് സാധാരണ ഷെറി വൈനിന്റ യീസ്റ്റ് രുചി ഉണ്ടാവില്ല . ഇതും മൂന്നു വർഷം ഏജ് ചെയ്യാൻ വെക്കുന്നു . ഇടയ്ക്കിടെ ഇതിന്റ ടേസ്റ്റ് നോക്കാറുണ്ട് . അരുചി ഉണ്ടാവുന്നോ എന്നും ആവശ്യത്തിലധികം ഓറഞ്ച് രുചി കൂടിയോ എന്നും ആണ് നോക്കുന്നത് .

മൂന്നു വർഷം കഴിഞ്ഞു അദ്യത്തെ വീപ്പയിലെ വിസ്കി രണ്ടാമത്തെ വീപ്പയിലെ ( ഷെറി വൈൻ വീപ്പ ) വൈൻ കളഞ്ഞു അതിൽ നിറയ്ക്കുന്നു . അതിനു ശേഷം അടുത്ത മൂന്നു വർഷം വിസ്കി മൂപ്പെത്തിക്കുന്നു . ഇതോടെ വിസ്കിയിൽ ആദ്യ വീപ്പയിൽ നിന്ന് വാനില , ടെസ്റ്റ് വരുന്നതോടൊപ്പം സ്പാനിഷ് ഷെറി കാസ്കിലെ ഡ്രൈ ഫ്രൂട്ട് ടെസ്റ്റ് , ഇരുണ്ട നിറം , നട്ടുകളുടെ രുചി , ഒപ്പം ഷെറി വൈൻ ഏറ്റവും പ്രധാനമായി മൂന്നു വർഷം വൈനിൽ കിടന്ന ഓറഞ്ചിന്റെ ഓയിൽ തടിയിൽ പിടിക്കുകയും അതു വിസ്കിയിൽ ഇറങ്ങുകയും ചെയ്യും . പിന്നീട് ഇത് ഫിൽറ്റർ ചെയ്തു ബോട്ടിൽ നിറച്ചു വിൽക്കും .

ഇതാണ് അമൃത് നാരംഗീ .. ഇത് ഭാവിയിൽ നിർത്താൻ ആണ് സാധ്യത . ഇത്ര ബുദ്ധിമുട്ടെടുത്തു ഉണ്ടാക്കിയ സ്പെക്ട്രം 5 , സ്പെക്ട്രം 4 ഒക്കെ അവർ നിർത്തിയിരുന്നു . കാരണം ഇങ്ങനെയും ഉണ്ടാക്കാം എന്ന് കാണിക്കാനും വിസ്കി അവാർഡ് നേടാനും മാത്രമാണിത് ഉണ്ടാക്കാറ് . ഇപ്പോൾ വാങ്ങാൻ അവസരം കിട്ടുമെങ്കിൽ വാങ്ങി ഉപയോഗിച്ചാൽ പിന്നെ വാങ്ങാൻ കിട്ടാതെ വരുന്ന വിഷമം ഉണ്ടാവില്ല . സ്പെക്ട്രം സീരീസ് ഇപ്പോൾ ബ്ളാക്കിലെ കിട്ടൂ .. ( ഇത്ര തലവേദനയേ ഇല്ലാതെ ഫ്ലേവർ ചേർത്ത് ബ്ലെൻഡഡിൽ ഇതുണ്ടാക്കും )

oak dark

അമേരിക്കൻ ഓക് കരിക്കുന്ന ടെമ്പറേച്ചർ

ബാരൽ കരിക്കുക ( ബാരൽ ചാറിങ് )

മുമ്പ് ഞാൻ പറഞ്ഞപോലെ ഓക് മരം ആണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും അമേരിക്കൻ , ഫ്രഞ്ച് , സ്പാനിഷ് , ഹങ്കേറിയൻ , ബൾഗേറിയൻ ഓക് മരങ്ങൾ ആണ് സാധാരണ ഉപയോഗിക്കുക ( ന്യൂസിലൻഡിലെ കിവി സ്പിരിറ്റസ് ഉപയോഗിക്കുന്നത് ബൾഗേറിയൻ ഓക് ആണ് ) കാരണം ഓക് മരത്തിലെ ടാനിൻ അപകടകാരിയാണ് . അതു കരിക്കുകയും ഉള്ളിൽ ചെല്ലുകയും ചെയ്താൽ കുഴപ്പമില്ലെന്നും അതിൽ വിസ്കിയിൽ കിടന്നാൽ ദോഷമില്ലെന്നും പരിശോധിച്ചു ഉറപ്പിച്ചേ ബാരൽ നിർമ്മാണത്തിന് സമ്മതം കിട്ടൂ . ഓക് മരം ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഒക്കെ ഉണ്ട് പക്ഷെ വിസ്കി ഏജ് ചെയ്യാൻ ഉപയോഗിക്കാറില്ല


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അമേരിക്കൻ ഓക് മരവും യൂറോപ്യൻ ഓക് മരവും കാലാവസ്ഥ കാരണം വ്യത്യാസമുള്ള ഗുണങ്ങൾ ആണ് കാട്ടുക . അതുകൊണ്ടു അതു കൊണ്ട് ഉണ്ടാക്കിയ വീപ്പ കരിച്ചാൽ വാനില , കേക്ക് , മേപ്പിൾ തുടങ്ങിയ ഫ്ലേവർ ആണ് കിട്ടുക . കരിക്കുക എന്നാൽ നിശ്ചിത താപമാനത്തിൽ നിശ്ചിത സമയം കരിക്കണം . പരമാവധി കരിക്കുമ്പോൾ പുകയുടെ രുചി കിട്ടും . ജോണിവാക്കർ ഡബിൾ ബ്ലാക്കിന് അതാണ് ഉപയോഗിക്കുന്നത് . യൂറോപ്യൻ ഓക്കിൽ ഡ്രൈഫ്രൂട്ട് നട്ട്സ് ഫ്ലേവർ ആണ് പ്രധാനമായും കിട്ടുക . ഒപ്പം അമേരിക്കൻ ഓകിൽ കിട്ടുന്ന ലൈറ്റ് / ഗോൾഡൻ നിറത്തിനു പകരം ഇരുണ്ട / ഡാർക്ക് നിറം കിട്ടും . ഓരോ യൂറോപ്യൻ ഓകിനും ഓരോ ഗുണം ആയതുകൊണ്ട് ആവശ്യത്തിന് അനുസരിച്ചു ആളുകൾ സെലക്ട് ചെയ്യുകയാണ് പതിവ്‌

അതേപോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പണി വാറ്റിയെടുക്കുന്ന ( ഡിസ്റ്റിൽ ) വിസ്കിയിൽ നിന്ന് ഏജ് ചെയ്യാൻ തിരഞ്ഞെടുക്കുന്ന അളവ് . അദ്യത്തെ ഫോർഷോട്ടിൽ അസെറ്റോണും ( നെയിൽ പോളിഷ് റിമൂവർ ) മറ്റു കെമിക്കലും ഉണ്ടെങ്കിൽ പിന്നെയുള്ള ഹെഡ്‌ഷോട്ടിൽ മീതൈൽ ആൽക്കഹോൾ ഉണ്ടാവും . കൂടിയാ അളവിൽ കണ്ണടിച്ചു പോവും കുറഞ്ഞ അളവിൽ കടുത്ത തലവേദന , ഹാങ്ങോവർ ഒക്കെ ഉണ്ടാവും . പിന്നെ കിട്ടുന്ന വിസ്കിയാണ് ഏറ്റവും മികച്ച ഹാർട്ട് ഭാഗം . എൺപതു മുതൽ abv ഉള്ള ഈ ഭാഗം മുതൽ 67-70% abv വരെ നിർത്തും ശേഖരിക്കൽ . ബാക്കിയുള്ള റ്റയിൽസ് സാധാരണ നല്ല കൂടിയ വിസ്കി ഉണ്ടാക്കുന്നവർ ഉപയോഗിക്കാറില്ല . കൂറ സാധനം വിൽക്കുന്നവർ ഹെഡ്‍ഷോട്ട്സ് മുതൽ 40% abv ഉള്ള ടൈൽസ്‌ വരെ എടുക്കും . എല്ലാം മിക്സ് ആക്കി ഫിൽറ്റർ ചെയ്യും ( സാധാരണ സിംഗിൾ മാൾട്ട്കാർ ഈ പണി കാണിക്കില്ല ) ഇങ്ങനെ വീപ്പയിൽ നിറയ്ക്കുന്ന വിസ്കിയുടെ ക്വളിറ്റി , ഒരു മിനുട്ടു മുതൽ മൂന്നു മിനിറ്റ് വരെയുള്ള വീപ്പയുടെ കരിക്കൽ ഒക്കെ നല്ല വിസ്കി ഉണ്ടാക്കാൻ ആവശ്യമാണ് .

cut diagram

സ്റ്റിൽ ചെയ്ത ആൽക്കഹോൾ കട്ട്സ് ചെയ്യുന്ന സിംപിൾ ഡയഗ്രാം

വിസ്കി ഉണ്ടാക്കാൻ ആവശ്യമായ പൊട്ട് സ്റ്റിൽ , ( ചിലർ കോളം സ്റ്റിലും ഉപയോഗിക്കും ) വിശദീകരിക്കേണ്ട കാര്യം ഇല്ല കാരണം തികച്ചും സാങ്കേതിക വിഷയം ആണ് . ആർക്കെങ്കിലും താൽപ്പര്യം ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കുക . വളരെ സിമ്പിളായി പറഞ്ഞാൽ വാഷ് ( കോട ) തിളപ്പിക്കുമ്പോൾ , വെള്ളത്തേക്കാൾ ആൽക്കഹോളിന്റെ ബാഷ്പീകരണ ഊഷ്മാവ് കുറവ് മതിയെന്നാണ് കൊണ്ട് ഉണ്ടാവുന്ന ബാഷ്പം / നീരാവി വീണ്ടും തണുപ്പിച്ചു സ്പിരിറ്റ് ഉണ്ടാക്കുന്ന ഒരുപകരണം മാത്രമാണ് ഈ സ്റ്റിൽ .

എന്റെ പഠന രീതിയിൽ പോവുന്നത് കൊണ്ട് ഒഴുക്ക് കുറവാണ് . സാധാരണ വായനക്കാരന് ആവശ്യമില്ലാത്ത സാങ്കേതികകൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട് . അത്തരം സാങ്കേതിക വിഷയങ്ങൾ കമന്റിൽ പറയുന്നതാവും നല്ലതു

ഇനി ഉള്ള രണ്ടു പോസ്റ്റുകൾ ഒന്ന് ബിൽ ലാർക്കിനെ പറ്റിയാണ് .

അടുത്തത് ഓസ്‌ട്രേലിയൻ വിസ്കികളെയും പറ്റി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:18:22 am | 29-05-2022 CEST