കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം നാളെ (മെയ് 14 – വ്യാഴാഴ്ച) മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30നുമാണ് പരിശീലനം തുടങ്ങുന്നത്.
വ്യാഴാഴ്ച രാവിലെ 'ക്ലാസ്‍മുറിയിലെ അധ്യാപകന്‍' എന്ന വിഷയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ആദ്യ ക്ലാസെടുക്കുന്നത്. തുടര്‍ന്ന് പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരികളുടേയും കാലത്തെ സ്കൂള്‍ സുരക്ഷയെക്കുറിച്ച്
മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക് ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. ബി.ഇക്ബാല്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ. അമര്‍ ഫെറ്റില്‍, ഡോ. എലിസബത്ത് എന്നിവര്‍ ക്ലാസെടുക്കും.
വെള്ളിയാഴ്ച്ച രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥും വിവരവിനിമയ സാങ്കേതിക വിദ്യ വിദ്യാഭ്യാസത്തില്‍ എന്ന വിഷയത്തെക്കുറിച്ച് കെ. അന്‍വര്‍ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകള്‍ ഡോ. പി.കെ. ജയരാജ് അവതരിപ്പിക്കും.
മൂന്നാം ദിനമായ തിങ്കളാഴ്ച (മെയ് 18) രാവിലെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ്‍മുറിയെക്കുറിച്ച് ഡോ. ഇ.കൃഷ്ണന്‍, എം.കുഞ്ഞബ്ദുള്ള, രവികുമാര്‍ ടി.എസ് എന്നിവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി അരവിന്ദാക്ഷന്‍, പ്രൊഫ.കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമന്‍ എന്നിവര്‍ ക്ലാസെടുക്കും.
ചൊവ്വാഴ്ച്ച രാവിലെ ഭാഷാ പഠനത്തിലെ ആധുനിക പ്രവണതകള്‍ (അജി.ഡി.പി), ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം (സാം.ജി.ജോണ്‍) എന്നീ സെഷനുകളും ഉച്ചയ്ക്ക് അന്വേഷണാത്മക പഠനത്തിന്റെ അനുഭവ മാതൃകകളും (ഡോ.ടി.പി. കലാധരന്‍), കുട്ടികളുടെ വ്യക്തിഗത മാസ്റ്റര്‍ പ്ലാനും സഹിതവും (ഡോ. എം.പി. നാരായണനുണ്ണി) ക്ലാസുകള്‍ നടക്കും.
ബുധനാഴ്ച രാവിലെ സാമൂഹ്യശാസ്ത്ര പഠനവും സാമൂഹികാവബോധവും എന്ന സെഷന്‍ യൂസഫ് കുമാര്‍, ജി.പി ഗോപകുമാര്‍, പുഷ്പാംഗദന്‍ എന്നിവര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് "പഠനത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും" എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. തുടര്‍ന്ന് സംശയ നിവാരണവും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളും എ. ഷാജഹാന്‍ ഐ.എ.എസ്, കെ. ജീവന്‍ ബാബു ഐ.എ.എസും അവതരിപ്പിക്കും.
അധ്യാപകര്‍ക്ക് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും » വെബിലൂടെയും , മൊബൈല്‍ ആപ്പ് വഴിയും (KITE VICTERS) പരിപാടികള്‍ കാണാം. പിന്നീട് കാണുന്നതിനായി » കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലിലും , അധ്യാപകരുടെ സമഗ്ര ലോഗിനിലും ക്ലാസുകള്‍ ലഭ്യമാക്കും. മുഴുവന്‍ അധ്യാപകരും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. സമഗ്ര പോര്‍ട്ടലിലെ ലോഗിനില്‍ അധ്യാപകര്‍ ഫീഡ്ബാക്കും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.