ഇന്ത്യയിലേക്ക് കണ്ണ് നട്ട് നോക്കിയിരിക്കുന്ന ,ഇന്ത്യയിലെ മഹത്തരമായ കണ്ടുപിടിത്തങ്ങൾ കണ്ടു നിരന്തരമായി ഞെട്ടുന്ന ഒരു സ്ഥാപനമാണ് അമേരിക്കയിലെ നാസ. നാസയുടെ ഈ ഞെട്ടൽ രോഗം അമേരിക്കൻ സർക്കാരിനെ വിഷമിപ്പിക്കുന്നുണ്ട്.

Avatar
Robin K Mathew | 06-06-2022 | 2 minutes Read

963-1654503926-fb-img-1654503900609

കാര്യത്തിലേക്ക് വരാം .ഏതാണ്ട് 30 വർഷം മുമ്പാണ് കേരളത്തിൽ കരിസ്മാറ്റിക് എന്ന ക്രിസ്ത്യൻ ഭക്തി പ്രസ്ഥാനം ആരംഭിക്കുന്നത്. ഒരുപാട് ആളുകൾ ഉത്തരവാദിത്തങ്ങൾ മറന്നു ഇതിന്റെ പുറകെ പോവുകയും കുടുംബങ്ങളും സമൂഹവും അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന മറ്റൊരു കാര്യമാണ് ക്രിക്കറ്റ്. രാവിലെ തുടങ്ങിയാൽ രാത്രിയിൽ മാത്രം തീരുന്ന ക്രിക്കറ്റ്. ജനങ്ങൾ അലസരായി രാവിലെ മുതൽ ടിവിക്ക് മുൻപിൽ ഇരിക്കുന്ന അവസ്ഥ. അന്നുണ്ടായിരുന്ന ഏക ചാനലായ ദൂരദർശനിൽ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ക്രിക്കറ്റ് മാത്രം സംപ്രേഷണം ചെയ്യുന്ന അവസ്ഥ. അന്നത്തെ കാലത്ത് ചില ബുദ്ധിജീവികൾ ഇതിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നത് ഇങ്ങനെയാണ് .ഇന്ത്യയിലെ ആൾക്കാരെ കുഴി മടിയന്മാർ ആക്കാൻ വേണ്ടിയിട്ട് നടത്തുന്ന അമേരിക്കൻ സ്പോൺസേഡ് ഉപജാപകമാണിത് എന്നായിരുന്നു.

വാസ്തവത്തിൽ ഈ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ?

റെഡ് ഹെറിങ് എന്നുപറഞ്ഞ് ഒരു മനശാസ്ത്ര ന്യായ വൈകല്യം ഉണ്ട്.(Red Herring).

സിനിമയിൽ വില്ലൻ ആണെന്നു തോന്നുന്ന ഒരാളെ ആദ്യം പ്രോജക്ട് ചെയ്യും . എല്ലാ കണ്ണുകളും അയാളുടെ നേർക്കായിരിക്കും. അവസാനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വില്ലൻ അവതരിക്കും.
നീറി കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാൻ സർക്കാരുകൾ ഈ തന്ത്രം നന്നായി ഉപയോഗിക്കുന്നു.

ഇന്ത്യയിലും കേരളത്തിലും പുകഞ്ഞു നീറുന്ന ഒരുപാട് അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഉണ്ട്.പക്ഷേ ഒരു ചാനൽ ചർച്ചയിൽ പോലും അതൊന്നും നമ്മുടെ അലോസരപ്പെടുത്തുന്ന വിഷയമാകുന്നില്ല. ഇപ്പോഴാകട്ടെ ബിഗ് ബോസ് എന്ന ഷോയിൽ റോബിൻ എന്ന് പേരുള്ള ഒരാളെ പുറത്താക്കിയതിന് മുറവിളി കൂട്ടുകയാണ് ജനം. ഒരു രാഷ്ട്ര നിർമ്മാണത്തിൽ ഏറ്റവും സജീവമായി പങ്കെടുക്കേണ്ട യുവജനമാണ് ഇത് ചെയ്യുന്നത്.

ഇത് വളരെ നിഷ്കളങ്കം ആണെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമല്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇന്ത്യയിൽ നടക്കുന്ന അതിഭീകരമായ ചില കാര്യങ്ങളെക്കുറിച്ചുള്ള ചില സ്റ്റാറ്റിസ്റ്റിക്സ് താഴെ പറയാം.

2019ൽ ഇന്ത്യയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 151,113 ആണ്. അതി ഗുരുതരമായി പരിക്കേറ്റവരാകട്ടെ 451,361

മെഡിക്കൽ രംഗത്തെ പാകപ്പിഴകൾ, ചികിത്സയിൽ സംഭവിക്കുന്ന വീഴ്ചകൾ തുടങ്ങിയവ കൊണ്ട് ഇന്ത്യയിൽ ഒരു വർഷം മരിച്ചത് അഞ്ചു കോടി ജനങ്ങളാണ് (Iatrogenic death).
രാജ്യത്തു 30,000 കൊലപാതകങ്ങൾ ഒരു വർഷം നടക്കുന്നു.
രണ്ടു ലക്ഷത്തോളം ആളുകളാണ് ഒരു വർഷം ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നത്. നാലര ലക്ഷം കുട്ടികളാണ് ഇന്ത്യയിൽ തീവ്ര
മയക്കുമരുന്ന് അടിമത്ത
അവസ്ഥയിൽ ഉള്ളത്. മൂന്നു ലക്ഷം കുട്ടികളാണ് നമ്മുടെ നാട്ടിൽ ഭക്ഷണം കിട്ടാതെ പട്ടിണി മൂലം മരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ അരിയും പാലും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലാണ് നമ്മുടെ കുഞ്ഞുങ്ങൾ പട്ടിണി കിടന്നു മരിക്കുന്നത് എന്ന് ഓർക്കണം .ഗാഡ്ജെറ്സ് അഡ്മിഷൻ മൂലവും മയക്കു മരുന്ന് മൂലവും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. മേൽ പറഞ്ഞതെല്ലാം സർക്കാർ കൊടുത്തിരിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ആണ്. ശരിയായിട്ടുള്ള സംഖ്യ അതിലും എത്രയോ കൂടുതലായിരിക്കും. എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ ഉള്ള ഈ രാജ്യത്തു മേൽപ്പറഞ്ഞ എന്തെങ്കിലും കാര്യം ചർച്ചയായി വന്നിട്ടുണ്ടോ?

നമുക്ക് മതം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. നമുക്ക് വിജയ് ബാബുവും ദിലീപും തന്നെയാണ് ഏറ്റവും വലിയ പ്രശ്നക്കാർ . ഗുജറാത്തിലെ ചേരികൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കാണാതിരിക്കാൻ വേണ്ടി മതിൽ കെട്ടി മറച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവും. മതിൽ കെട്ടിയ പൈസ കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു കൂടായിരുന്നോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. പക്ഷേ അതങ്ങനെയല്ല. ബോംബെയിലെ ചേരികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ഒരുപാട് അധ്വാനവും പണവും ബുദ്ധിശക്തിയും ഇച്ഛാശക്തിയും കണ്ണീരും ചോരയും ഒക്കെ വേണ്ടി വരും. പക്ഷേ അത് കെട്ടി മറയ്ക്കാൻ ആകട്ടെ വളരെ എളുപ്പവും.

ഇത് വ്യക്തമായി അറിയാവുന്ന ബുദ്ധിരാക്ഷസൻമാരായ ഭരണാധികാരികൾ തന്നെയാണ് നമ്മുടെ മുമ്പിൽ ചുവന്ന മത്സ്യത്തെ എറിഞ്ഞു തരുന്നത്. നമ്മൾ അതിനു മുമ്പിൽ കടിപിടി കൂടിക്കൊണ്ടിരിക്കുകയാണ്. വരൂ നമുക്ക് ടിവി സീരിയലുകളിൽ അമ്മമാർ കൊച്ചുകുട്ടികളെ വേട്ടയാടുന്ന രംഗങ്ങൾ കണ്ടു ആസ്വദിക്കാം.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:33:51 am | 29-03-2024 CET