എങ്ങനെയാണ് സ്വന്തംചിന്തയിൽ ശരിയും തെറ്റും തിരിച്ചറിയുന്നത്? ജീവിതത്തിൽ ഗുണകരമല്ലാത്ത ചിന്തകളെ കണ്ടുപിടിക്കാനുള്ള ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു clinical psychologist ആണ്.
നിങ്ങളുടെ ചിന്തകൾ ഏതു രീതിയിലാണ് നിങ്ങളെ സഹായിക്കുന്നത്? നിങ്ങളുടെ ചിന്തകൾ ശരിയോ തെറ്റോ എന്നതിനേക്കാളുപരി, അവ എങ്ങനെ നിങ്ങളെ സഹായിക്കുന്നു?
ഭയം തോന്നുമ്പോൾ, നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ മനസ്സിലുള്ള ചിന്തകളെന്തെന്ന് കണ്ടുപിടിക്കുക. എന്നിട്ട് സ്വയം ഈ ചോദ്യങ്ങൾ ചോദിക്കുക;
1. ഈ ചിന്തകൾ എന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണോ?
2. ഈ ചിന്തകൾ ഞാനാഗ്രഹിക്കുന്ന സന്തോഷം കൊണ്ടുവരുമോ?
3. ജീവിതത്തിലെ സ്വപ്നങ്ങൾ സാഷട്കാരിക്കാൻ അവ സഹായിക്കുമോ?
4. എന്നെ സ്നേഹിക്കുന്നവർക്ക് സന്തോഷം പകരാൻ എനിക്ക് സാധിക്കുമോ?
ഈ ചോദ്യങ്ങൾക്കെല്ലാം "ഇല്ല" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, ആ ചിന്തകൾ നിങ്ങൾക്കെന്തിനാണ്? അവ ഏതു രീതിയിലാണ് നിങ്ങളെ സഹായിക്കുന്നത്? യഥാർത്തത്തിൽ അവയുടെ ഉദ്ദേശം തന്നെ എന്താണ്?
#fear, #stress, #psychology, #anxiety, #negativethinking, #worries, #anxiety,
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Clinical Psychologist & Neuropsychologist, based in Bangalore. » Youtube