ഇന്ത്യയിൽ കുടിക്കുന്ന വിദേശ മദ്യവും വിദേശത്തു കുടിക്കുന്ന അതെ മദ്യവും ഒരേ ടേസ്റ്റ് ആണോ ?

Avatar
Deepak Raj | 03-11-2020 | 2 minutes Read

ഒന്നാമത് എല്ലാ സ്കോച്ച് അല്ലെങ്കിൽ വിദേശ മദ്യക്കമ്പനികൾക്കും ഇന്ത്യയിൽ ബോട്ടിലിംഗ് ഇല്ല . ചില വോഡ്ക , ജിൻ , വിസ്കി കമ്പനികൾക്ക് ഇന്ത്യയിൽ ബോട്ടിലിംഗ് ഉണ്ട് ( ആരുടെയും പേര് പറയാൻ താല്പര്യം ഇല്ല )

ആദ്യമേ ഒരു കാര്യം പറയാം . ഓരോ രാജ്യത്തും മദ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഒരു ഗൈഡ്ലൈൻ ഉണ്ടാവാറുണ്ട് . ഉദാഹരണത്തിന് ഓസ്‌ട്രേലിയയിൽ വിസ്കി മിനിമം രണ്ടു വർഷം ഏജ് ചെയ്യണം , മിനിമം 37% ആൽക്കഹോൾ വേണം ( abv ) എന്നിങ്ങനെ . ( എന്നാൽ 40% മിനിമം വെക്കുക എന്നതാണ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് ) ഇങ്ങനെയുള്ള ഗൈഡ്ലൈൻ കർശനവും കാര്യക്ഷമവുമായി പാലിച്ചില്ലെങ്കിൽ വലിയ പിഴയും പിന്നീട് ബാൻ വരെ വരാവുന്ന സാഹചര്യവും ഉണ്ട് . അതുകൊണ്ടു അത്തരം ഒരു റിസ്ക് ഇവിടേ ആരും എടുക്കാറില്ല . അതുകൊണ്ടു സ്കോട്ലൻഡിൽ നിന്ന് വിസ്കി എത്തിക്കുന്ന ഇൻഡിപെൻഡന്റ് ബോട്ടിലിംഗ് കമ്പനികളും ഇത് കർശനമായി പാലിക്കാറുണ്ട് .

ഇനി ഇന്ത്യയിലേക്ക് വരാം . ബ്ലെൻഡഡ്‌ വിസ്കി ആണെങ്കിൽ 12% വരെ മാത്രം മാൾട്ടഡ് വിസ്കി മതി എന്നൊരു നിയമം ഉള്ളതുകൊണ്ട് ബാക്കി എന്ത് നിറച്ചാലും ( അൺ ഏജ് റം , ന്യൂട്രൽ ഗ്രൈൻ ആൽക്കഹോൾ , തുടങ്ങി എന്തും ) സർക്കാർ കേസ് എടുക്കില്ല .

.

അതേപോലെ ഇന്ത്യയിൽ ബോട്ടിൽ ചെയ്യാനായി ബാരലിൽ കൊണ്ടുവരുന്ന വിസ്കി ശരാശരി 63% + abv ഉള്ളതാവും . അതിൽ നേർപ്പിക്കാൻ ഉപയോഗിക്കുന്ന വെളളം നമ്മുടെ നാട്ടിലെ ആണ് . അതും രുചിയെ പ്രതികൂലമായി ബാധിക്കും . അതേപോലെ ശരാശരി 40% abv വിദേശത്തു നിറയ്ക്കുന്ന അവർ ഇന്ത്യയിൽ 41-43% abv ആവും നിർമ്മിക്കുക . ഇതും ഒരു ഘടകമാണ് .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പിന്നെ ഒരു പ്രധാന കാര്യം . ഈ വിസ്കി ഇന്ത്യക്ക് വേണ്ടി മാത്രമാണ് എന്ന് അവർക്കു നന്നായി അറിയാം . സാധാരണ ഒരേ കമ്പനി വിസ്കി ഉണ്ടാക്കിയാലും ഓരോ ബാരലിലെ രുചി ഒരേപോലെ ആവണം എന്നില്ല . അതേപോലെ ഏറ്റവും മികച്ചത് കൂടുതൽ ഏജ് ചെയ്യാൻ വെക്കാനാണ് പതിവ്‌ ( ഇതിൽ ഒരു കാര്യം പിന്നീട് പോസ്റ്റായി ഇടാൻ ആണ് . കാരണം ചില ഡിസ്റ്റിലറിയിൽ ഇത് വേറെ ഒരു മാനദണ്ഡത്തെ ആശ്രയിച്ചാണ് ബോട്ടിൽ ചെയ്യാറ് ) അതുകൊണ്ടു നിർദിഷ്ട മൂന്നു വർഷം കഴിയുമ്പോൾ ഏറ്റവും മെച്ചപ്പെട്ട ബാരൽ വളരെ പ്രൈസ് സെൻസിറ്റിവ് ആയ മാർക്കറ്റുള്ള ഇന്ത്യയിലേക്ക് അയക്കും എന്ന് കരുതാനാവില്ല . അതുകൊണ്ടു തന്നെ ( പ്രത്യേകിച്ചും ബ്ലെൻഡഡ്‌ ) വിസ്‌കികൾ ഏറ്റവും മികച്ചതാവില്ല ഇന്ത്യയിലേക്ക് അയക്കുന്നത് .

ഏറ്റവും മികച്ച ബാരൽ സെലക്ട് ചെയ്തു ഇന്ത്യയിൽ കൊണ്ടുവന്നു ബോട്ടിൽ ചെയ്യുന്ന ബോട്ടിലിംഗ് കമ്പനികൾ ഉണ്ടൊ എന്നറിയില്ല . എന്നാൽ പോൾ ജോൺ , അമൃത് തുടങ്ങിയ കമ്പനിയിലെ മികച്ച ബാരൽ വിസ്കി ബാരൽ സഹിതം വിദേശത്തു കൊണ്ട് വന്നു ബോട്ടിൽ ചെയ്യുന്നു കമ്പനികൾ വിദേശത്തുണ്ട് .

എന്നാൽ വോഡ്ക , ജിൻ ബോട്ടിൽ ചെയ്യുന്നവർ ഇന്ത്യയിൽ കൊണ്ടുവന്നു ഡിസ്റ്റിൽ വാട്ടർ ചേർത്തു ( ഡി മിനറലൈസ് ) നേർപ്പിച്ചു ബോട്ടിൽ ചെയ്യാനാണ് പതിവ്‌ . അതിൽ മറ്റൊന്നും ചേർക്കാത്ത കൊണ്ട് വെള്ളത്തിന്റെ രുചി വെത്യാസം മാത്രമെ വരൂ .

അതുകൊണ്ടു വിദേശത്തെ അതെ രുചി കിട്ടണം എങ്കിൽ ബോട്ടിൽഡ് ഫോർ ഇന്ത്യ എന്നോ ബോട്ടിൽഡ് ഇൻ ഇന്ത്യ എന്നോ ഉള്ള പ്രിന്റിങ് ഇല്ല എന്ന് ഉറപ്പു വരുത്തുക . റം വരെ കളർ ചേർത്തു ബ്ലെൻഡഡ്‌ വിസ്കി എന്ന പേരിൽ വിൽക്കുന്ന രാജ്യത്തു വിദേശ കമ്പനികൾ നല്ല വിസ്കി ബോട്ടിൽ ചെയ്യും എന്ന് കരുതാൻ വയ്യ .

Photo Credit : » @john_cafazza


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:22:12 am | 17-04-2024 CEST