മിക്ക ആളുകളുടെ ലക്‌ഷ്യം കേവലം " കിക്ക് " കിട്ടുക എന്നത് മാത്രമാണ് . അതിലുള്ള സ്പിരിറ്റ് തലയിൽ ഏൽപ്പിക്കുന്ന കിക്കിന്റെ സുഖത്തിൽ സിംഗിൾ മാൾട്ടെന്ന ഒരു കലാകാരനായ ഡിസ്റ്റിലറിന്റെ കലാകൃതി ആസ്വദിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു .
ഒരു ബന്ധവും ഇല്ല . പക്ഷെ ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ ഈ താരതമ്യം ആവശ്യമാണ് .
മാങ്ങാ മിക്സറിൽ അടിച്ചു ജ്യൂസ് ഉണ്ടാക്കി ഒന്ന് കുടിച്ചു നോക്കിയാൽ അതു മാങ്കോ ഫ്രൂട്ടി , മാങ്കോ ഫ്ലേവർ രസ്ന , അല്ലെങ്കിൽ ടെട്രാ പാക്കിൽ വരുന്ന മാങ്കോ ജ്യുസ് , അതും അല്ലെങ്കിൽ മാങ്കോ ഫ്ലേവറിൽ ഉള്ള ടാങ്ക് കുടിക്കുന്ന രുചി തോന്നാറില്ല . പല മാങ്കോ ജ്യുസെന്ന പേരിൽ വരുന്നതും ഒന്നുകിൽ ഫ്‌ളേവർ , ജ്യുസ് എക്സ്ട്രാക്റ്റ് , കൃതൃമമായ മിക്സ് , അല്ലെങ്കിൽ 20-30% ജ്യുസ് പിന്നെ കൃതൃമമായ ഡ്രിങ്ക് ആവാം എന്നാലും കുടിക്കുമ്പോൾ മാങ്ങാ ജെയ്‌സിനേക്കാൾ രുചി തോന്നും . കാരണം ഭൂരിപക്ഷം ആളുകളും കുടിക്കാൻ പറ്റിയ ലൈറ്റായ , മധുരമുള്ള രുചിയുള്ള " ഡ്രിങ്കാവും " ജ്യുസിനേക്കാൾ കുടിക്കാൻ ഇഷ്ടപ്പെടുന്നത് .
ഇത് തന്നെയാണ് ബ്ലെൻഡഡ് വിസ്കിയും സിംഗിൾ മാൾട്ടും തമ്മിലുള്ള രുചി വ്യത്യാസവും . മിക്ക ( ഏകദേശം എല്ലാം തന്നെ ) ഫിൽറ്റർ ചെയ്ത് ലൈറ്റ് ആക്കി , പലതരം വിസ്‌കികൾ മിക്സ് ചെയ്തു ലൈറ്റ് ആക്കി ആളുകൾക്ക് ഇഷ്ടമാവുന്ന രീതിയിൽ ആക്കിയെടുക്കുന്നു . അതേപോലെ സ്പിരിറ്റും ചേർത്ത് കുറഞ്ഞ വിലയ്ക്ക് കൊടുക്കാനും കഴിയുന്നു . കാരണം ഈ സ്പിരിറ്റ് ( ena ഓർ ngs ) വലിയ ഫാക്ടറികളിൽ ഉണ്ടാക്കുന്നത് കൊണ്ട് വളരെ ചെറിയ വിലയിൽ ലഭ്യമാണ് . എന്നാൽ അത്തരം കമ്പനികളുടെ കൂടിയ വിസ്കികളിൽ സ്പിരിറ്റ് ചേർക്കാറില്ല .
ഇന്ത്യൻ കമ്പനികളുടെ പ്രോഡക്റ്റിന്റെ ഉദാഹരണ സഹിതം പറയാൻ ആണെങ്കിൽ അമൃത് മക്കിന്റോഷ് പോലെയുള്ള വിസ്കികളിൽ സ്പിരിറ്റ് ചേർക്കുമ്പോൾ അമാൽഗം പോലെയുള്ള വിസ്കിയിൽ സ്പിരിറ്റ് ചേർക്കാറില്ല . എന്നാൽ ഫ്യുഷൻ പോലെയുള്ള സിംഗിൾ മാൾട്ട് മിക്സഡ് / ബ്ലെൻഡഡ് അല്ല .
പൊതുവേ ഇന്ത്യയിൽ ഒരു വർഷം വോഡ്ക , ജിൻ , വൈറ്റ് റം കുടിക്കുന്ന ആളുകളുടെ എന്നതിൽ 25% വർദ്ധനവ് ഉണ്ടെന്നാണ് കണക്ക് . എന്നാൽ അവർ പതിയെ വിസ്കി പോലെയുള്ള ഡാർക്ക് സ്പിരിറ്റിലേക്ക് മാറുമ്പോൾ പെട്ടെന്ന് സിംഗിൾ മാൾട്ട് പോലെയുള്ള സീരിയസ് ഫ്ലേവറിലേക്ക് മാറാൻ കഴിയില്ലാ . ഫിൽറ്റർ ചെയ്യാത്ത അല്പം ഹാർഷ് ആയ വിസ്കിയിലേക്ക് എത്താൻ പറ്റില്ല . അതായത് പക്വത എത്തുമ്പോൾ ഫ്രൂട്ടി കുടി നിർത്തി ഒറിജിനൽ മാങ്കോ ജ്യുസ് അടിക്കാൻ ശീലിക്കുന്നത് പോലെയാണ് സിംഗിൾ മാൾട്ട് വിസ്കി ശീലിക്കുന്നവരും .
ഏകദേശം നാൽപ്പതു വയസ്സുള്ളവരാണ് സീരിയസ് വിസ്കി കുടിക്കുന്നതെന്നാണ് സാധാരണ ഡിസ്റ്റില്ലറികൾ കണക്കു കൂട്ടുന്നത് . അവരെ അല്ലെങ്കിൽ അവരുടെ പ്രായ പരിധി കുറയ്ക്കാൻ ബ്ലെൻഡഡ് വിസ്കി സഹായിക്കുന്നു . വളരെ കുറച്ചു പേർ ബ്ലെൻഡഡ് ഉപയോഗിക്കുന്നവർ പതിയെ രുചി അറിഞ്ഞു കുടിക്കുന്ന ആളുകൾ സിംഗിൾ മാൾട്ട് വിസ്കി കുടിക്കുന്ന ശീലത്തിലേക്ക് മാറുന്നു .
ഇതിലൊന്നും താൽപ്പര്യമില്ലാത്ത ആളുകളുടെ ലക്‌ഷ്യം കേവലം " കിക്ക് " കിട്ടുക എന്നത് മാത്രമാണ് . അവർക്കു ബ്ലെൻഡഡ് , സിംഗിൾ മാൾട്ട് , വോഡ്ക എന്നതല്ല അതിലുള്ള ഈതൈൽ ആൽക്കഹോൾ മാത്രമാവും താൽപ്പര്യം . കാരണം അതിലുള്ള സ്പിരിറ്റ് തലയിൽ ഏൽപ്പിക്കുന്ന കിക്കിന്റെ സുഖത്തിൽ സിംഗിൾ മാൾട്ടെന്ന ഒരു കലാകാരനായ ഡിസ്റ്റിലറിന്റെ കലാകൃതി ആസ്വദിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു .
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.