ഭക്ഷണത്തിന്റെ ഭാവി - പാർട്ട് 4 - ജഗദീഷ് വില്ലോടി

Avatar
Jagadheesh Villodi | 14-05-2020 | 3 minutes Read

food future

ഞാറ്റുവേലയും കാലെബ് ഹാർപ്പറും (Dr. Caleb Harper)

പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്കോ ഡ ഗാമയൂടെ നേതൃത്വത്തിൽ പറങ്കികൾ കുരുമുളക് തൈകൾ പോർച്ചുഗലിലേയ്ക്ക് കൊണ്ടുപോവാൻ സാമൂതിരിയോട് അനുവാദം ചോദിച്ചു. സാമൂതിരി അവർക്ക് തൈകൾ നൽകുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചൻ പറങ്കികൾ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന പ്രശ്നങ്ങൾ അറിയിച്ചപ്പോൾ സാമൂതിരി പറഞ്ഞത് "അവർ നമ്മുടെ കൂരുമുളക് തൈകളല്ലേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ" എന്നാണ്. ഇതെന്തിനാണ് ഇവിടെ പറഞ്ഞത് എന്നല്ലേ?. അതറിയണമെങ്കിൽ ആദ്യം മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലെ പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് കാലെബ് ഹാർപ്പറിനെ കുറിച്ച് അറിയണം, ഇദ്ദേഹമാണ് എം‌ഐ‌ടിയുടെ മീഡിയ ലാബിലെ ഓപ്പൺ അഗ്രികൾച്ചർ ഓർഗനൈസേഷന്റെ സ്ഥാപകൻ. സസ്യങ്ങളെ മികച്ച രീതിയിൽ വളരാൻ സഹായിക്കുന്നതിന് ഒരു “കാലാവസ്ഥാ കാറ്റലോഗ്” നിർമ്മിക്കുന്നത് ഇദ്ദേഹത്തിൻറെ നേതൃത്വത്തിലാണ്. ഇതിനായി മൂന്ന് ഡസനോളം പേഴ്‌സണൽ ഫുഡ് കമ്പ്യൂട്ടറുകൾ ഇതിനകം നിലവിലുണ്ട്, കൂടാതെ 100 ഓളം ഫുഡ് കമ്പ്യൂട്ടറുകൾ ലോകമെമ്പാടും നിർമ്മാണത്തിലാണ്. അങ്ങനെ കേരളത്തിൻറെ കുരുമുളകിന്റെ ഫിനോടൈപ്പുകൾ(Phenotype) ഒപ്റ്റിമൈസ് ചെയ്തു MIT യുടെ മീഡിയ ലാബിന് അമേരിക്കയിലെ ഹാർപ്പറുടെ തോട്ടത്തിൽ ഞാറ്റുവേല ഇല്ലാതെ കുരുമുളക് വിളയിക്കാൻ ആകും.

അക്വാകൾച്ചർ അഥവാ പരീക്കുട്ടിയുടെ വീട്ടിലെ കൃഷി

വരാനിരിക്കുന്ന മാംസ്യദൗർലഭ്യതയെ നമ്മൾ നേരിടാൻ പോകുന്നത് അക്വാകൾച്ചർ വഴിയായിരിക്കും. നമ്മൾ പണ്ടുതൊട്ടേ ശുദ്ധജല മത്സ്യങ്ങളെ കുളങ്ങളിലും മറ്റും വളർത്തിയിരുന്നു. പക്ഷേ മത്തിക്കറിയും അയല പൊരിച്ചതും ഇല്ലാതെ എങ്ങനെയാണ് നമ്മൾ ഭക്ഷണം കഴിക്കുക എന്നല്ലേ?, വഴിയുണ്ട്, അതിനായി കൃഷിക്കാർക്ക് സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണ്.

മൂന്ന് സെറ്റ് ബാക്ടീരിയകളാൽ ശുദ്ധീകരിക്കപ്പെടുന്ന ഉപ്പുവെള്ളത്തിന്റെ അതേ വിതരണക്രമം കൃത്രിമ ടാങ്കുകളിൽ പുനർ ക്രമീകരിക്കപ്പെടുന്നു. ഒരു സെറ്റ് മത്സ്യം പുറന്തള്ളുന്ന അമോണിയയെ നൈട്രേറ്റ് അയോണുകളാക്കി മാറ്റുന്നു. ഒരു നിമിഷം ഈ അയോണുകളെ നൈട്രജൻ, വെള്ളം എന്നിവയായി പരിവർത്തനം ചെയ്യുന്നു. തുടർന്ന് വെള്ളത്തിൽ നിന്ന് ഫിൽട്ടർ ചെയ്ത ഖരമാലിന്യത്തിൽ പ്രവർത്തിച്ച് അതിനെ മീഥെയ്നായി പരിവർത്തനം ചെയ്യുന്നു, എവിടെയും സജ്ജീകരിക്കാനും മലിനീകരണം സൃഷ്ടിക്കാതെ രോഗരഹിതമായി സൂക്ഷിക്കാനും കഴിയുന്ന ഒരു അടച്ച സംവിധാനമായി അപ്‌ഷോട്ട് ഉപയോഗിക്കുന്നു. ഇത് എസ്കേപ്പ് പ്രൂഫ് കൂടിയാണ്. ഇങ്ങനെ കൃത്രിമ ടാങ്കുകളിൽ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് നമുക്ക് ഭാവിയിൽ മത്തിയും അയലയും വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കാം.

അധോലോകത്തിലെ കൃഷി (വേണമെങ്കിൽ കോവയ്ക്ക കട്ടിലിനടിയിലും വളർത്താം)

രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബുകൾ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന സൗത്ത് ലണ്ടനിലെ തുരങ്കങ്ങൾ ഇന്ന് പച്ചക്കറി കൃഷി നടത്താനാണ് ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തിന് പകരം എൽഇഡി ലൈറ്റുകൾ ക്രമീകരിച്ച്, സാൻവിച്ചിനും സലാഡിനും ആവശ്യമായ ഇരുപതോളം തരത്തിൽപ്പെട്ട ഇലകളാണ് ഇവിടെ വിളയിച്ചെടുക്കുന്നത്. Cambridge Universityയിലെ എൻജിനീയറിങ് വിഭാഗമാണ് സെൻസറുകൾ ഉപയോഗിച്ച് ഡാറ്റ ശേഖരിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. ചുരുക്കിപ്പറഞ്ഞാൽ Dataയും മനസ്സും ഉണ്ടെങ്കിൽ തട്ടിൻ പുറത്തും, കട്ടിലിനടിയിലും കൃഷി ചെയ്യാം.

ബദാം കഴിച്ചാൽ പലതുണ്ട്‌ കാര്യം


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എന്നാണ് ആയുർവേദം പറയുന്നത്, തൽക്കാലം അതവിടെ നിൽക്കട്ടെ, 80 ശതമാനത്തോളം ബദാം വിളയിച്ച് എടുക്കുന്നത് അമേരിക്കയിലാണ്, 11 ബില്യൺ ഡോളർ ആണ് വിറ്റുവരവ്. ബദാംകൃഷിയിലെ വെല്ലുവിളി ആവശ്യമായ വെള്ളം ആയിരുന്നു. അമേരിക്കയിൽ വെള്ളം വിലപിടിച്ചതാണ്. കാലിഫോർണിയയിലെ ബദാം കൃഷിക്കാരനായ Tom Roger ഈ പ്രതിസന്ധിയെ നേരിടാനായി ടെക്നോളജിയെ കൂട്ടുപിടിച്ചു. തോട്ടത്തിൽ ഉടനീളം സെൻസറുകൾ സ്ഥാപിച്ചു. Moisture sensor മണ്ണിലെ ഈർപ്പം, ജലത്തിൻറെ അളവ്, എന്നിങ്ങനെയുള്ള വിവരങ്ങൾ ഫാമിലെ കംപ്യൂട്ടറിന് കൈമാറുന്നു. ,കമ്പ്യൂട്ടർ ക്ലൗഡിലേയ്ക്ക് കൈമാറുന്നു. തുടർന്ന് ബിഗ് ഡാറ്റ അനാലിസിസ്. ആ പ്രദേശത്തിൻറെ കാലാവസ്ഥ, മഴ പെയ്യാനുള്ള സാധ്യത തുടങ്ങിയ എല്ലാ കാര്യങ്ങളും വിലയിരുത്തിയശേഷം, എ ഐ(ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ടെക്നോളജി ഉപയോഗിച്ച് വാട്ടർ ഇറിഗേഷൻ സെൻസറുകൾക്ക് കൃത്യമായ വിവരം നൽകുന്നു.

ജീനോം എഡിറ്റിംഗ് (ഡി‌എൻ‌എയോട് ആണോ കളി?)

ഒരു വിളയുടെ ഡി‌എൻ‌എ സീക്വൻസ് മനസിലാക്കുന്നതിലൂടെ പ്രജനനത്തിൽ കൂടുതൽ കൃത്യത വരുത്താം. നിങ്ങൾക്ക് ആവശ്യമുള്ള സ്വഭാവസവിശേഷതകൾ ഉണ്ടോയെന്ന് കണ്ടെത്താൻ ഒരു ചെടി അതിൻറെ പൂർണതയിലേക്ക് വളർത്തേണ്ടതില്ല. അതിന്റെ ജീനോം മുൻകുട്ടി നിങ്ങളോടതു പറയും. ഇൻഡോർ ഹോർട്ടികൾച്ചർ ഇതിനകം തന്നെ ഏറ്റവും നിയന്ത്രിതവും കൃത്യവുമായ കാർഷിക മേഖലയാണ്. Genome Editing എന്ന ടെക്നോളജി കർഷകരുടെ ലാഭം വർദ്ധിപ്പിയ്ക്കുകയും, ചെലവ് കുറയ്ക്കുകയും വിളവ് വർദ്ധിപ്പിക്കുകയും ചെയ്യും, മാത്രമല്ല കുറഞ്ഞ വിലയുടെ രൂപത്തിൽ ഉപയോക്താക്കൾക്കും ഏറെ പ്രയോജനം ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ, വർദ്ധിച്ചുവരുന്ന ഭക്ഷ്യക്ഷാമത്തിന് ജീനോം എഡിറ്റിംഗ് ഒരു പ്രതിവിധിയാണ്.

ലോകത്തിലെ ഏറ്റവും വലിയ കാർഷിക ഉപകരണ നിർമ്മാതാക്കളായ ജോൺ ഡിയർ അതിന്റെ ട്രാക്ടറുകൾക്കും മറ്റ് മൊബൈൽ മെഷീനുകൾക്കും ആഗോള-പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സെൻസറുകൾ ഘടിപ്പിക്കാൻ 2001 ൽ എടുത്ത തീരുമാനം കാർഷികമേഖലയിലെ cost-effective precisionന്റെ മികച്ച ഉദാഹരണമാണ്. ഇവിടെ എടുത്തു പറയേണ്ടത് ഡാനിഷ് കമ്പനിയായ മൊൺസാന്റോയും നോവോസൈമും തമ്മിലുള്ള സഹകരണമാണ്. ഇവർ പരസ്പര സഹകരണത്തോടെ ഇവർ തുടങ്ങിയ BioAg എന്ന കമ്പനി ഒരു ഡസൻ മൈക്രോബ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. ഫോസ്ഫറസ്, പൊട്ടാസ്യം, മണ്ണിൽ നിന്ന് നൈട്രജൻ സംയുക്തങ്ങൾ മോചിപ്പിക്കുന്ന ബഗുകൾ, കുമിൾനാശിനികൾ, കീടനാശിനികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സെൻസറുള്ള കാമധേനു

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ സ്മാർട്ട്ബെൽ എന്ന ചെറുകിട സ്ഥാപനം വികസിപ്പിച്ചെടുത്ത സെൻസർ, പശുവിന്റെ ചലനങ്ങൾ റെക്കോർഡുചെയ്യുകയും ആ വിവരങ്ങൾ ക്ലൗഡിലേക്ക് കൈമാറുകയും, തുടർന്ന് ഓരോ ചലനവും അനലൈസ് ചെയ്ത് അതിനനുസരിച്ച് നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു. ഉദാഹരണത്തിന്, മുടന്തുള്ള ഒരു പശുവിക്കളെ കൊന്നു കളയേണ്ടതുണ്ട്. സെൻസർ മുടന്തിന് സാധ്യതയുള്ള ഉള്ള പശുക്കളെ തുടക്കത്തിലെ കണ്ടെത്തി കൊടുക്കുന്നു. വിദഗ്ധ ചികിത്സയ്ക്ക് ഇതുപകരിക്കും. വ്യാവസായിക അടിസ്ഥാനത്തിൽ കന്നുകാലികളെ വളർത്തുന്നവർക്ക് അവയുടെ കൊമ്പ് ഒരു പ്രശ്നമാണ്. റീകോംബിനെറ്റിക്സ് എന്ന കമ്പനി വിളകളിൽ ഉപയോഗിച്ചിരിക്കുന്ന തരത്തിലുള്ള ജീനോം എഡിറ്റിംഗ് ഉപയോഗിച്ച് കൊമ്പില്ലാത്ത ഹോൾസ്റ്റീൻ കന്നുകാലികളെ ഉണ്ടാക്കിയെടുത്തു. ചുരുക്കത്തിൽ ടെക്നോളജി പരമ്പരാഗത കൃഷി രീതികളെ മാറ്റിമറിക്കുകയാണ്.

കൂട്ടത്തിൽ മാറ്റി ചൊല്ലേണ്ട കുറച്ച് പഴഞ്ചൊല്ലുകൾ കൂടെ ചേർക്കുന്നു

  • ചോതി വർഷിച്ചാൽ ചോറ്റിനു പഞ്ഞമില്ല.
  • മുതിരക്കു മൂന്നു മഴ.
  • വിരിപ്പ് നട്ടുണങ്ങണം, മുണ്ടകൻ നട്ടു മുടങ്ങണം.
  • ഞാറ്റുവേലപ്പകർച്ച് വിത്തു പാകാം.
  • കുംഭത്തിൽ പെയ്താൽ കുപ്പയിലും മാണിക്ക്യം
  • മീനത്തിൽ മഴ പെയ്താൽ മീങ്കണ്ണീനും ദണ്ണം.
  • പൂയം ഞാറ്റുവേലയിൽ പുല്ലും പൂവണിയും.

#ജഗദീഷ് വില്ലോടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 03:47:28 am | 17-04-2024 CEST