ജോലി കളയുന്ന സമൂഹ മാധ്യമങ്ങൾ!
സമൂഹ മാധ്യമങ്ങൾ വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ അത് എങ്ങനെയാണ് നിങ്ങളുടെ ജോലി സാധ്യതയേയും, നിലവിലുള്ള ജോലിയേയും ബാധിക്കുക എന്നറിയണം..
എങ്ങനെയാണ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ട്വിറ്ററും ഒക്കെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അത് നമ്മുടെ ജോലി സാധ്യത കുറക്കുന്നത് അല്ലെങ്കിൽ ഉള്ള ജോലി കളയുന്നത് എന്ന് നോക്കാം.
സോഷ്യൽ മീഡിയ (വാട്സ്ആപ്പ് ഉൾപ്പടെ) നമ്മുടെ സ്വകാര്യ ഇടമാണെന്നും അവിടെ നമ്മൾ എന്ത് ചെയ്യുന്നു എന്നത് മറ്റാരും അറിയില്ലെന്നും, അറിയേണ്ട കാര്യമില്ലെന്നും, അറിഞ്ഞാൽ തന്നെ അതിൻ്റെ പേരിൽ നമ്മെ തൊഴിൽ പരമായി വിലയിരുത്തരുതെന്നും ഒക്കെ ചിന്തിക്കുന്നവരാണ് കൂടുതലും.
പക്ഷെ സത്യം അതല്ല. ഓൺലൈനിൽ "പ്രൈവസി" എന്നുള്ളത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഒരിക്കൽ പോസ്റ്റിയത് പതിറ്റാണ്ടു കഴിഞ്ഞും അവിടെ കാണും, നമ്മൾ ഡിലീറ്റ് ചെയ്താൽ പോലും. എന്നാണ്, എവിടെ നിന്നാണ് പണി വരുന്നതെന്ന് പറയാൻ പറ്റില്ല.
പത്തു മിനുട്ട് വീഡിയോ ആണ്, ശ്രദ്ധിച്ചു കേൾക്കുക, സുഹൃത്തുക്കൾക്കും വിദ്യാർത്ഥികൾക്കും ഷെയർ ചെയ്യുക. അധ്യാപകർ തീർച്ചയായും വിദ്യാർത്ഥികളോട് കാണാൻ പറയണം.
#socialmedia #employability #career
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.