സദാചാര ഗുണ്ടായിസം എന്ന പ്രയോഗം ഒരുപക്ഷെ നമ്മുടെ രാജ്യത്തു ഉടലെടുത്ത ഒന്നായിരിക്കും .
മത നിയമങ്ങൾ രാജ്യത്തിന്റെ നിയമങ്ങൾ തന്നെയായി കരുതുന്ന സൗദി ഉൾപ്പെടെ പല രാജ്യങ്ങളിലും സദാചാര പോലീസ് ഔദ്യോഗികമായി തന്നെ നിലവിൽ ഉണ്ട് .
എന്നാൽ ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിൽ ,സംസക്കാരികവും ,വിദ്യാഭ്യാസപരവുമായി വളരെയേറെ ഉന്നതിയിൽ നിൽക്കുന്ന കേരളത്തിൽ ,വിളയാടുന്ന ഈ സദാചാരഗുണ്ടായിസം ഒരു സാമൂഹിക വിപത്തു തന്നെയാണ് .
കേരള മനസ്സുകളിൽ ഈ സദാചാര സുഖ കേട് ഇത്രയധികം പടർന്നു പിടിക്കുവാൻ പ്രധാന കാരണം സെമിറ്റിക്ക് മതങ്ങളുടെ സ്വാധിനം തന്നെയാണ്.ലൈംഗികത ഒരു കൊടിയ പാപമാണ് എന്ന് തന്നെയാണ് ഈ മതങ്ങൾ ഊട്ടി ഉറപ്പിച്ചു പഠിപ്പിക്കുന്നത്,
സദാചാര ഗുണ്ടായിസത്തിന്റെ സാമൂഹിക മനശാസ്ത്ര പ്രേരകങ്ങൾ :
1] രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയോടുള്ള കരുതലില്ലായ്‌മ
2] വിദ്യാലങ്ങളിലും,മത പഠനശാലകളിലും,ആരാധനലയങ്ങളിലും ഊട്ടി ഉറപ്പിച്ചു പഠിപ്പിക്കുന്ന ആൺ പെൺ സൗഹൃദങ്ങളിലെ വേർതിരിവും,സ്ത്രീ പുരുഷ ബന്ധങ്ങളിൽ അവർ തീർക്കുന്ന വൻമതിലും .
3] മത ,സാംസ്ക്കാരിക പൈതൃകങ്ങളെ ചുറ്റിപ്പറ്റിയുള്ള മസ്തിഷക്ക പ്രക്ഷാളനങ്ങൾ
4 ] തങ്ങൾക്കു നഷ്ട്ടം വന്നു പോയ സൗഹൃദങ്ങളുടെ ,പ്രേമ ബന്ധങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുമ്പോൾ ഉള്ള അസൂയയും .അസഹിഷ്ണുതയും'
5 ].ഗ്രൂപ്പ് മൈൻഡ് -(Group Mind ). -ഒരു വ്യക്തി ഒറ്റയ്ക്കായിരിക്കുമ്പോൾ ചെയ്യുവാൻ മടിക്കുന്ന പല കാര്യങ്ങളും ,ഒരു സമൂഹത്തിനെ കൂടെ നിൽക്കുമ്പോൾ അവർ ചെയ്യും.
..
.
6 ].സാഡിസം (Sadism )-മറ്റുള്ള മനുഷ്യരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനശാസ്ത്ര പ്രതിഭാസം
7 ].കപട ലൈംഗിക സദാചാരം :
എന്താണ് ഈ സമൂഹ രോഗത്തിന്റെ ചികിത്സ ?
മാറ്റങ്ങൾ വരുത്തേണ്ടത് നമ്മുടെ മനസിനാണ് ,നമ്മുടെ മാനസിക നിലയ്ക്കും,മാനസിക ആരോഗ്യത്തിനുമാണ് ചികിത്സാ വേണ്ടത്.
.ഇവിടുത്തെ വിദ്യാലയങ്ങളും ,മറ്റ് സ്ഥാപനങ്ങളും,ആരോഗ്യപരമായ സ്ത്രീ പുരുഷ സൗഹൃദങ്ങൾ പ്രോസാഹിപ്പിക്കട്ടെ .ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും രണ്ടു ക്‌ളാസ് മുറികളും,അവരുടെ ഇടയിൽ വല്യ മതിൽ കെട്ടുകളും,രണ്ടു കൂട്ടർക്കും രണ്ടു ഭോജനശാലാകും,വെവ്വേറെ വാതിലുകളും തീർക്കുന്ന വിദ്യാലയങ്ങൾ തന്നെയാണ് ഇത് പോലെയുള്ള സാമൂഹിക മാനസിക വൈകല്യങ്ങൾക്കു കളമൊരുക്കുന്നത് എന്ന് പറയാതെ തരമില്ല.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Behavioural Psychologist / Cyber Psychology Consultant » Facebook