വിമാനമിറക്കാന് സഹായിക്കുന്ന പാപിയുടെ കഥ .. Story of PAPI, a critical visual landing aid

Avatar
Pradeep KT | 11-08-2020 | 5 minutes Read

ഒരു 'പാപി'യുടെ സഹായം എങ്ങിനെ സുരക്ഷിതമായി ആകാശത്തില്‍ പറക്കുന്ന വിമാനത്തെ താഴേയിറക്കാന്‍ പൈലറ്റ്സ് ആശ്രയിക്കുന്നുവെന്നറിയാന്‍ പലര്‍ക്കും കൗതുകമുണ്ടാകാം.

നിങ്ങള്‍ വിചാരിക്കുമ്പോലെ പാപം ചെയ്തതല്ല, വിമാനതാവളങ്ങളിലെ 'പാപി'ക്കാ പേരുവരാന്‍ കാരണം. പടത്തില്‍ പറഞ്ഞപോലെ പേരൊന്നു ചുരുക്കിയപ്പോള്‍ സ്വായത്തമായി പോയതാണത്. പ്രിസിഷന്‍ അപ്പ്രോച്ച് പാത്ത് ഇന്‍ഡിക്കേറ്റര്‍ എന്നാണതിന്‍ മുഴുവന്‍ പേര്. ഇക്കാലത്ത് വിമാനയാത്ര ചെയ്യാത്തവര്‍ ചുരുക്കമാണല്ലോ. ഒരു വിമാനം റണ്‍‌വേയില്‍ സുരക്ഷിതമായി ഇറങ്ങുകയെന്നത്, പറന്നുയരുന്നതിലും കഠിനമായ പ്രവൃത്തിയാണെന്നറിയാമോ?. മുകളിലേക്കുയരുന്ന വിമാനത്തിന് പരിധികളില്ലാത്ത (സുരക്ഷാര്‍ഥം ചുരുക്കിയിട്ടുണ്ടെങ്കിലും) സ്പേസ് കിട്ടുന്നതിനെ അപേക്ഷിച്ച്, നാല്പത്തിയഞ്ചു മിറ്ററിനടുത്ത വീതിയും മൂന്നു കിലോമീറ്ററിനടുത്ത നീളവും ഉള്ള റണ്‍‌വേ മാത്രമേ, ഇറങ്ങുന്ന വിമാനത്തിന് കിട്ടുകയുള്ളൂ എന്നത് വളരേ ചെറുതായതാണതിനു കാരണം.

ഇറങ്ങാനായി നിശ്ചിതവേഗത്തിലും കുറച്ച് വിമാനത്തിന് പറക്കാനും പരിമിതികളേറേയാണ്, റണ്‍‌‌വേകള്‍ ഏകദേശം മൂന്നു കിലോമീറ്റര്‍ നീളത്തിലുള്ളവയാകും ഒട്ടു മിക്കയിടത്തും. അപ്പോള്‍ റണ്‍‌വേയില്‍ 'ടച്ച് ഡൗണ്‍ സോണില്‍' തന്നെ വിമാനമിറക്കേണ്ടതിനായി നിജപ്പെടുത്തിയ ഏംഗിളില്‍ തന്നെ തെന്നിയിറങ്ങേണ്ടതത്യാവശ്യമാണ്. എയര്‍പോര്‍ട്ടുകളിലെ യാത്രക്കാരെ ഇറക്കാനും കയറ്റുവാനുമുള്ള 'ഏപ്രണിലേക്ക്" വിമാനത്തെ, ലാന്‍ഡിങ്ങിനുശേഷം റണ്‍‌വേയില്‍ ലാന്റ് ചെയ്യാന്‍ നിജപ്പെടുത്തിയ നീളപരിധിക്കുള്ളില്‍ വച്ചു തന്നെ സുരക്ഷിതമായ വേഗത്തിലെത്തിക്കേണ്ടത്, 'ടാക്സി വേ' വഴി കൊണ്ടു വരാന്‍ വളരേയേറെ സഹായകരമാകും.

മുകളില്‍ പറഞ്ഞ 'ടച്ച് ഡൗണ്‍ സോണില്‍' തന്നെ വിമാനത്തെ നിശ്ചിതമായ, മൂന്നു ഡിഗ്രിക്കടുത്ത ഏംഗിളിലൂടെ വളരെ പ്രിസിഷനായി ഊര്‍ന്നിറങ്ങാനായി പൈലറ്റിനെ സഹായിക്കുന്നതിനായാണ് 'പാപി'യെ വിമാനതാവളങ്ങളില്‍ പ്രതിഷ്ഠിക്കുന്നത്. ഇം‌ഗ്ലണ്ടിലെ റോയല്‍ എയര്‍ക്രാഫ്റ്റ് എസ്റ്റാബ്ലിഷ്മെന്റിലെ ടോണി സ്മിത്തും ഡേവിഡ് ജോണ്‍സണും ചേര്‍ന്ന് 1974 കൊണ്ടുവന്ന പാപി, സാധാരണയായി റണ്‍വേയുടെ ഇടതുവശത്ത് റണ്‍‌വേയുടെ അരികില്‍ നിന്നും പതിനഞ്ചു മീറ്റര്‍ മാറി റണ്‍വേയുടെ ത്രേഷോള്‍ഡില്‍ നിന്നും മുന്നോറോളം മീറ്ററിനുള്ളില്‍ ലംബമായാണ് സാധാരണ ഗതിയില്‍ സ്ഥാപിക്കുക, 'പാപി'യുടെ ആദ്യ ലൈറ്റ് സോഴ്സ് അടങ്ങിയ പെട്ടിയുറപ്പിക്കുക.പിന്നീടുള്ള മൂന്ന് പെട്ടികള്‍, അടുത്തടുത്ത പെട്ടികള്‍ തമ്മില്‍ ഒമ്പതു മീറ്റര്‍ എന്ന അകലം പാലിച്ചാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുക. ഒരോരോ പെട്ടിക്കകത്തും മൂന്നു ലൈറ്റുകള്‍ വീതമുള്ളവയാണ് സാധാരണ ഉപയോഗിച്ചു വരുന്നത്. ഒരൊറ്റ ലൈറ്റ് മതിയെന്നാകിലും കൂടുതലായ സുരക്ഷ മുന്‍‌നിറുത്തിയാണ് രണ്ടോ മൂന്നോ ലൈറ്റുകളുള്ള പാപികള്‍ ഉപയോഗത്തില്‍ വന്നത്.

papi light

മൂന്നു ലൈറ്റുകളുള്ള പാപി യൂണിറ്റ്. ഇത്തരം നാലെണ്ണം ആണ് ഒരു പാപി സിസ്റ്റം. രണ്ട് ലൈറ്റും ഒരോന്നിനും മൂനുകാലുള്ള തരവും ഉണ്ട്. ഇതില്‍ നാലുകാലും ആ കാലുകള്‍ നിശ്ചിതമായ ഏംഗിള്‍ അഡ്ജെസ്റ്റ് ചെയ്യാന്‍ സം‌വിധാനവുമുള്ള തരമെന്നത് കാണുക.

സാധാരണയായി ഏറ്റവും സുരക്ഷിതവും, സുഖകരമായ ലാന്‍ഡിങ്ങിനുള്ള മൂന്നു ഡിഗ്രിയാണ് വിമാനമിറങ്ങേണ്ട ഗ്ലൈഡ് ആംഗിള്‍ എങ്കില്‍, റണ്‍‌‌വേയ്ക്ക് ഏറ്റവും അകന്ന പെട്ടിയിലെ വെളിച്ചം രണ്ടു ഡിഗ്രി മുപ്പത് മിനിറ്റില്‍ സെറ്റുചെയ്തിരിക്കും. പിന്നെയുള്ളത് ഇരുപത് മിനിറ്റുവീതം കൂട്ടി അവസാനത്തേത് അതായത് റണ്‍‌വേക്ക് ഏറ്റവും അടുത്തത്, മൂന്നു ഡിഗ്രി മുപ്പത് മിനിറ്റിലുള്ള ഏംഗിളിലായിരിക്കും സെറ്റ് ചെയ്തിരിക്കുക. ഇതുമൂലം റണ്‍‌വേക്ക് ഏറ്റവും അടുത്ത രണ്ടു പെട്ടികള്‍ മൂന്നു ഡിഗ്രിയ്ക്കടുത്ത് അപ്രോച്ച് ചെയ്യുന്ന വിമാനത്തിന് , സെറ്റു ചെയ്ത ഏംഗിളിനു താഴെ കൂടീ വരുന്നതിനാല്‍ ചുവന്ന വെളിച്ചവും, ഏറ്റവും അകന്ന രണ്ടെണ്ണത്തിന്റെ ഏംഗിളിനും മുകളിലുള്ള മൂന്നു ഡിഗ്രിയിലൂടെ അപ്പ്രോച്ച് ആയതിനാല്‍, വെളുത്ത വെളിച്ചവും നല്‍കി, കൃത്യമായ മൂന്നുഡിഗ്രിയുടെ മുകളിലോട്ട് ഉള്ള പത്തു മിനിറ്റിനും താഴോട്ടുള്ള പത്തു മിനിറ്റിനുമുള്ള ഇടനാഴിയിലൂടേ തന്നെ അപ്രോച്ച് ചെയ്യാന്‍ സഹായിക്കുമെന്നു മനസ്സിലാക്കാം. ഇത്തരത്തില്‍ അപ്രോച്ച് ഏംഗിളിന്റെ പത്തുമിനിറ്റ് അങ്ങോട്ടും ഇങ്ങോട്ടുമെന്ന കണക്കിലാണ് അടുത്ത രണ്ടു പെട്ടികളും അകന്ന പെട്ടികളും തമ്മിലുള്ള ഏംഗിള്‍ വ്യത്യാസം കണക്കിലെടുക്കുന്നത്.

papi system

നിയതമായ ഏംഗിളിന്റെ പ്രാധാന്യം എന്തിനെന്ന് വിശദമാക്കുന്ന ചിത്രം.

papi level

നിയതമായ ഏംഗിളിന്റെ പ്രാധാന്യം എന്തിനെന്ന് വിശദമാക്കുന്ന ചിത്രം.

papi

നിയതമായ ഏംഗിളിന്റെ പ്രാധാന്യം എന്തിനെന്ന് വിശദമാക്കുന്ന ചിത്രം.

papi

വെളുത്ത വെളിച്ചം, എങ്ങിനെ ചുവന്ന ഫില്‍റ്റര്‍ വഴി കൃത്യതയാര്‍ന്ന ചുവപ്പും വെളുപ്പും ട്രാന്‍സിഷന്‍ പാലിക്കുന്നെന്നു കാണിക്കുന്ന ചിത്രം

മൂന്നു റെഡും ഒരു വൈറ്റും കാണുമെന്നാകില്‍, വിമാനം രണ്ടു ഡിഗ്രി അമ്പതു മിനിറ്റിനും താഴെയുള്ള ഗ്ലൈഡ് ആംഗിളിലാണെന്നും നാലും റെഡ്, അപകടകരമായ രണ്ട് ഡിഗ്രി മുപ്പതു മിനിറ്റിനും താഴെയെന്നും ലാന്‍ഡിങ്ങിനിടെ, എയര്‍പോര്‍ട്ടിന്റെ അപ്രോച്ച് ഫണലിലുള്ള, ഏതെങ്കിലും ഉയര്‍ന്ന കെട്ടിടങ്ങളിലോ ടവറുകളിലോ, മരങ്ങളിലോ നിന്ന് വളരെ അടുത്താകുന്നതിനാലുള്ള, അപായകരമെന്ന സൂചന നല്‍കും. നാലു പെട്ടിയും വെളുത്ത നിറമുള്ള വെളിച്ചം കാണിക്കുകയാണെങ്കില്‍, വിമാനം ഉയര്‍ന്ന ഗ്ലൈഡിങ്ങ് ഏംഗിള്‍ ആയതിനാല്‍, ലാന്‍ഡ് ചെയ്യുന്നത് ഒട്ടും സുഖകരല്ലാതേ, ചിലപ്പോള്‍ ടച്ച് ഡൈണ്‍ സോണ്‍ വിട്ട് റണ്‍‌വേയുടെ പാതിയിലോ മറ്റോ ആയി, റണ്‍വേ നീളം അവസാനിക്കും മുന്‍പേ സുരക്ഷിതമായ വേഗത്തിലേക്ക്, വേഗം കുറയ്ക്കാനാകാതെ അപായകരമാകാനുമിടയുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

papi7

നിയതമായ ഏംഗിളിന്റെ പ്രാധാന്യം എന്തിനെന്ന് വിശദമാക്കുന്ന ചിത്രം.

papi

പൈലറ്റ്സ് ഇറങ്ങാനായി കൃത്യമായ ഏംഗിളിലെത്തുമ്പോഴുള്ള റണ്‍‌വേ കാഴ്ച.

ഈ സം‌വിധാനം പകല്‍ എട്ടു കിലോമീറ്ററോളം ദൂരേനിന്നും രാത്രിയില്‍ മുപ്പത്തിരണ്ടോളം കിലോമീറ്റര്‍ ദൂരേ നിന്നും പൈലറ്റിന് തന്റെ വിമാനത്തെ, ഈ വെളിച്ചം നയിക്കുന്ന, കിറു കൃത്യമായ, അതായത് ഇരുപതു മിനിട്ട് ആഴം മാത്രം നിജപ്പെടുത്തിയ ഒരു നയിക്കുന്ന വെളിച്ചത്തിന്റേതായ പാത്തിയിലൂടെ റണ്‍‌വേയില്‍ തന്റെ വിമാനത്തെ അതി സുരക്ഷിതമായും, സുഖകരമായ സൗകര്യത്തോടേയും ഇറക്കാന്‍ സഹായിക്കും.

papi

Pilots View വിശദമാക്കുന്ന ചിത്രം.

papi

PAPI Installation w r t Runway

ഇത്തരത്തില്‍ ഗ്ലൈഡ് ചെയ്തിറങ്ങാനും റണ്‍‌വേയുടെ സെന്റര്‍ ലൈനിലൂടേ തന്നെ ലാന്‍ഡിങ്ങ് എന്നുറപ്പു വരുത്താനും ആധുനീകമായ മൈക്രോ വേവ് ബേസ്ഡ് ഗ്ലൈഡ് പാത്ത് ആന്‍ഡ് ലോക്കലൈസര്‍ ദ്വയം മിക്ക എയര്‍പോര്‍ട്ടിലുമുണ്ടാകും. കനത്ത മഴയിലും, മൂടല്‍ മഞ്ഞിലുമെല്ലാം അത് സുരക്ഷിതമായ ലാന്‍ഡിങ്ങിന് വലിയ ഉപകാരമാണ്. എന്നിരുന്നാലും സ്വന്തം കണ്ണുകളെ വിശ്വസിച്ച്, നേരെ കണ്ടുകൊണ്ടുള്ള ലാന്‍ഡിങ്ങ് പല പൈലറ്റ്സിനും കൂടുതല്‍ ആല്‍മവിശ്വാസം നല്‍കുമെന്നതിനാല്‍ 'എന്തു പുത്തന്‍ സം‌വിധാനങ്ങളുണ്ടായാലും 'പാപി' ഒഴിവാക്കാനാകാത്ത ഏറ്റവും വിശ്വസനീയമായ 'ലാന്‍ഡിങ്ങ് എയ്ഡ്' ആയി നിലനില്‍ക്കും. ചിത്രത്തില്‍ കാണിച്ച പ്രകാരം, റണ്‍‌വേയ്ക്കടുത്ത രണ്ടു പെട്ടികളില്‍ നിന്നും റെഡ് ലൈറ്റും അകന്നിരിക്കുന്ന രണ്ടെണ്ണത്തില്‍ നിന്നും വെളുപ്പും കാണാനാകും വിധം വിമാനത്തിന്റെ അന്തരീക്ഷത്തില്‍ വച്ചുള്ള താഴേക്കുള്ള ഇറക്കത്തിന്റെ ഏം‌ഗിള്‍ ചെറിയതോതില്‍ വിമാനത്തെയുയര്‍ത്തിയും താഴ്ത്തിയും, പിന്നെ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് റണ്‍‌വേയുടെ നേര്‍രേഖയിലേക്കും പൈലറ്റ്സ്, ലാന്‍ഡിങ്ങിനു മുന്നോടിയായി കൊണ്ടു വരുന്നത് മിക്ക യാത്രക്കാരനും വിമാനം ലാന്റിങ്ങിനായി തയ്യാറെടുക്കയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും.

ആയതിനാല്‍, വളരേയേറെ കൃത്യത പാലിക്കേണ്ട, ഒരിക്കലും കേടാകാതെ പ്രവര്‍ത്തനക്ഷമമായിരിക്കേണ്ട, സുരക്ഷിതമായ ലാന്‍ഡിങ്ങിന്, ഏതൊരു പൈലറ്റും തന്റെ കണ്ണുകളെ വിശ്വസിച്ച്, വിമാനം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഈ സിസ്റ്റം, എന്തെങ്കിലും വിധത്തില്‍ പ്രവര്‍ത്തന ക്ഷമമല്ലാതാവുന്നെങ്കില്‍ തന്നെ ഏറ്റവും മിതമായ തോതില്‍ മാത്രം കേടുപാടുകള്‍ സംഭവിക്കാന്‍ പാടുള്ളു എന്നതിനാല്‍ സാധാരണയായി വിമാനതാവളത്തിലെ ഇലക്ട്രിക്കല്‍ വിഭാഗമാണിത് കൈകാര്യം ചെയ്യുക. സാധാരണ എയര്‍പോര്‍ട്ടുകളില്‍ ബില്‍ഡിങ്ങിനകത്തെ വൈദ്യുതി പോയാല്‍, അത് പതിനഞ്ചു സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ, ഓട്ടോമാറ്റിക്, ഡിസല്‍ ജനറേറ്റര്‍ സപ്ലെ വഴി പുനരുജ്ജീവിപ്പിക്കപെടും. പാപിക്കും, റണ്‍‌വെ എഡ്ജ് ലൈറ്റുകള്‍ക്കും ആ സമയ പരിധി തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഉയര്‍ന്ന കപ്പാസിറ്റിയുള്ള UPS വച്ച് ഒരു തരത്തിലും വെളിച്ചമണയാതിരിക്കാനുള്ള സം‌വിധാനം യാത്രക്കാരുടേയും വിമാനത്തിന്റേയും സുരക്ഷക്കായി കൊടുക്കാവുന്നതില്‍ ഉയര്‍ന്ന സുരക്ഷ മുഖമുദ്രയായി സൂക്ഷിക്കുന്നഎയര്‍പോര്‍ട്ട് അതോറിറ്റി, നിയമമനുശാസിക്കുന്നില്ലായെങ്കിലും, ഒരു വാല്യൂ അഡീഷനായി, ഇത്തരം ലാന്‍ഡിങ്ങ് എയിഡുകള്‍ക്ക് നല്‍കിവരുന്നു.

ഭാരതീയ വിമാനതാവള അതോറിറ്റി ഇത്തരം സം‌വിധാനങ്ങളെ ഏറ്റവും മികച്ച രീതിയില്‍ നിലനിറുത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനമാണ്. രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലേയും , അതായത് പ്രൈവറ്റ് എയര്‍പോര്‍ട്ടുകളായ കൊച്ചി, ബാംഗളൂര്‍, മുംബെ, ഡല്‍ഹി, പിന്നെ കണ്ണൂരില്‍ വാരാനിരിക്കുന്നതടക്കം എല്ലായിടത്തും എയര്‍ ട്രാഫിക് കണ്ട്രോളും, എയര്‍ നാവിഗേഷന്‍ ഫെസിലിറ്റിയും നല്‍കുകയെന്നത് 'സുരക്ഷാ സഹിത് സേവ'യെന്ന മുദ്രാവാക്യം ലോഗോയിലും പേറുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യായുടെ കടമയും കര്‍ത്തവ്യവുമാണ്.

എല്ലാവര്‍ക്കും ഇന്നിന്റെ ഏറ്റവും മികച്ച ദീര്‍ഘദൂരങ്ങളിലേക്കുള്ള അത്യാവശ്യയാത്രാ സം‌വിധാനമായ വ്യോമയാത്ര സുരക്ഷിതമായ കൈകളിലെന്നതൊന്നു കൂടിയോര്‍മ്മിപ്പിച്ചും എല്ലാ സുരക്ഷയും സുഖസൗകര്യങ്ങളും ആശംസിച്ചും 'പാപിയുടെ കഥ' പറച്ചിലില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട.

നമ്മുടെ രാജ്യത്തങ്ങോളം പരന്നു കിടക്കുന്ന നൂറ്റി ഇരുപത്തിയഞ്ചോളം വിമാനതാവളങ്ങളേയും അവയിലെ ഒട്ടനവധി ജോലിയൊഴിവുകള്‍, വര്‍ക്ക് ടെന്‍ഡറുകള്‍ എന്നിവയെക്കുറിച്ചെല്ലാം അറിയാന്‍ » aai.aero എന്ന വെബ്ബ് സൈറ്റ് സന്ദര്‍ശിച്ചാലും.


Also Read » ലോകത്തിലെ ആദ്യ സബ് വൂഫർ കണ്ടുപിടിച്ച കംബനിയുടെ കഥ - ONKYO


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Pradeep KT

» FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 04:37:19 am | 29-05-2022 CEST