തെക്ക് പടിഞ്ഞാറൻ ലിബിയയിലെ ഫെസാൻ മേഖലയിലെ മണൽ പരപ്പുകളുടെ വിശലമായ പ്രദേശമാണ് ഉബാരി . എന്നാൽ 200.000 വർഷങ്ങൾക്ക് മുൻമ്പ് ധാരളം മഴലഭിക്കുന്നതും ഒഴുക്കുന്ന നദികളും ഈർപ്പമുള്ളതും ഫലഭൂയിഷ്ഠമായ ഒരു പ്രദേശമായിരുന്നു ഇത്.
മേഗ ഫെസ്സാൻ എന്ന വലിയതടാകം ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. 120000 ചതുരശ്ര കിലോമീറ്റർ വരെ ഈ തടാകത്തിന് വ്യാപ്തിയും ഉണ്ടായിരുന്നു എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം സഹാറയുടെ ഭാഗമായ ഈ പ്രദേശം ക്രമേണ വരണ്ടു പോകാനും തുടങ്ങി . എകദേശം 3000 മുതൽ 5000 വർഷങ്ങൾക്ക്യിടയിൽ ചൂടു കാരണം തടാകത്തിലെ ജലം കൂടുതൽ ആയി ബാഷ്പ്പികരിക്കപ്പെടുകയും ഇത് മരുഭൂമിയിലെ നനഞ്ഞ പാടുകൾ പോലെ ഉയർന്ന മൺതിട്ടകൾക്കിടയിൽ ചെറിയ ചെറിയ തടാകങ്ങൾ ആയി മാറുകയും ചെയ്തു .
ഉബാരി മണൽ പ്രദേശങ്ങളിൽ ഒരു ചരിത്രശേഷിപ്പ് എന്നതു പോലെ മേഗ ഫെസ്സൻ തടാകത്തിന്റെ അടയാളങ്ങൾ ഇന്നും കാണവുന്നതാണ്.... നിലവിൽ ഉബാരി മണലാര്യണ്യത്തിൽ ഇരുപത്തോളം തടാകങ്ങൾ ഉണ്ട് . കഠിനമായ മരുഭൂമിയിലെ ഇർപ്പമുള്ള പ്രദേശത്ത് കണാപ്പെടുന്ന സസ്യജാലങ്ങളുടെ ഒരു കൂട്ടം ഈ തടാകങ്ങൾക്ക് ചുറ്റും കാണപ്പെന്നു
ഇതിൽ തന്നെ ഏറ്റവും മനോഹരവും വിനോദ സഞ്ചരികളെ ആകർഷിക്കുന്നതുമായ താടകം മാണ് അൽമാ തടാകം - ഇതിനെ (ജലമാതാവ് എന്ന വിശേഷണവും മുണ്ട് ) ഇതിന്റെ അടുത്തായി ഉമ്മുൽകിസാൻ എന്ന തടാകവും മുണ്ട് - അതുപോലെ മനോഹരമായ ഗാബെറോൺ തടാകവും ഈ മരുഭൂമിയുടെ ഭാഗമായി ആണ് ഉള്ളത് 7 മുതൽ 32 മീറ്റർ വരെ ആഴം മുണ്ട് പല തടാകത്തിനും .
ഇവിടെയുള്ള തടാകത്തിലെ ജലത്തിന് ലവണാം അംശം കൂടുതൽ ആണ ഈ പ്രദേശത്തപതിനായിര കണക്കിന് വർഷങ്ങൾക്ക് മുൻപ് വളരെയധികം മഴലഭിക്കുകയും അതിന്റെ ഭാഗമായി മരുഭൂമിക്കടിൽ ഭൂഗർഭജലത്തിന്റെ നല്ലെരു സംഭരണം ഉണ്ടാവുകയും ചെയ്തിട്ടുണ്ട് പക്ഷെ മാറി വന്ന കാലാ വസ്ഥ യും മൂന്ന് പതിറ്റാണ്ടു മുൻ മ്പ് ലിബിയൻ സർക്കാർ ഫെസാൻ മേഖലയിൽ ഗ്രേറ്റ് മാൻ മേഡ് റിവർ .എന്ന പദ്ധതി കെണ്ടു വരികയും മരുഭൂമിയിലെ ഭൂഗർഭജലം പെപ്പുകൾ ഉപയോഗിച്ച് പുറത്തെത്തിക്കുകയും അത് പല ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു ഇത് ഈ തടാകങ്ങളുടെ നിലനില്പിന് തന്നെ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു . 50 അല്ലെങ്കിൽ 100 തിൽ ഏറെ വർഷത്തിനിടയിൽ ഇപ്പോൾ ആവശേഷിച്ചിരിക്കുന്ന ഈ തടാകങ്ങൾ ക്കൂടി ഭൂമിയിൽ നിന്ന് അപ്രത്യാക്ഷ മാവും .
ഈ മണൽ തടാകങ്ങളിൽ നിന്ന് പുരാവസ്തുഗവേഷകർ നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട് ഇവിടെ നിന്ന് ലഭിച്ച മണൽ കല്ലുകൾക്ക് കുറഞ്ഞ ത് ഒരു ലക്ഷം വർഷം പഴക്കം കണക്കാക്കുന്നു. അതുപോലെ താടകത്തിൽ നിന്നും ഇതിന്റെ തീരപ്രദേശങ്ങളിൽ നിന്നും മറ്റുമായി ജൈവ വസ്തുകളുടെ ഇരുണ്ട പാളികൾ . ഷെല്ലുകൾ മനുഷ്യ നിർമ്മിതമായ കൈ മഴു എന്നിവയും പാലിയോലിത്തിക് - നിയോലിത്തിക്ക് കാലഘട്ടത്തിലെ ഉപകരണങ്ങളും കണ്ടെടുക്കുകയുണ്ടായി ഇവിടം പുരാതന കാലഘട്ടം മുതൽ തന്നെ മനുഷ്യ സാന്നിധ്യം ഉള്ളതായിരിന്നു എന്നതിന് തെളിവുകൾ കൂടിയാണ് ഈ കണ്ടെത്തലുകൾ _ ഈ മേഖല തന്നെ ആദ്യ കാലഘട്ടത്തിൽ ഒരു വലിയ തടാക ശൃംഖലയുടെ ഭാഗമായിരുന്നു ഇതിന്റെ സമീപത്തുള്ള ചരിത്രപരമായി വളരെ പ്രധാന്യം മുള്ള ട്രൈ ടോണി സ് തടാകവും. ചാഡ് തടാകവും ഉൾപ്പെട്ടിരിന്നു എന്ന് കരുത്തുന്നു .
ഉബാരിയിലെ മണൽ തടാകകളിൽ ഏറ്റവും വലിയ ത് ഗാബൈ റോൺ തടാകമാണ് മണൽ തീരങ്ങൾക്കിടയിൽ ഉള്ള ഇതിന്റെ ഒരു ഭാഗത്ത് ഈന്ത പനകളും മറുവശത്ത് ഒരു പഴയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും കാണാവുന്നതാണ്. നിരുപദ്രവകാരികൾ ആയ ചെറിയ ചെമ്മീൻ പോലുള്ള നിരവധി ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ തടാകങ്ങൾ എല്ലാം തന്നെ .
» The Lakes of The Ubari (Awbari) Sand Sea of Fezzan
# രവീന്ദ്രൻ വയനാട്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.