മദ്യകുപ്പികളിൽ 🥃 കാണുന്ന പ്രൂഫ് , ABV എന്നീ യൂണിറ്റുകൾ എന്താണ് ?

Avatar
Deepak Raj | 13-01-2021 | 3 minutes Read

ഈ പോസ്റ്റിന്റെ യഥാർത്ഥ പോയിന്റിലേക്ക് വരുന്നതിനു മുമ്പേ ആമുഖം പറയണം . മദ്യം ലോകത്തു മിക്കയിടത്തും കിട്ടുമെങ്കിലും നികുതി മിക്ക രാജ്യങ്ങളിലും ഈടാക്കുന്നത് പല രീതിയിൽ ആണ് . ചില രാജ്യങ്ങളിൽ കുപ്പിയിലെ ആൽക്കഹോൾ ശതമാനത്തിനു അനുസരിച്ചു നികുതി ഈടാക്കുമ്പോൾ ( അതിനു പുറമെ ജി എസ് റ്റിയും ഉണ്ടായെന്നും വരാം ) ചിലയിടത്തു ഒരു കുപ്പി മദ്യത്തിന് നിശ്ചിത തുക എന്നാവും നികുതി . ചിലയിടത്ത് ഓരോ തരത്തിലും ഉള്ള മദ്യത്തിന് ഇത്ര ശതമാനം എന്നാവും നികുതി . ചിലയിടത്തു കുപ്പിയുടെ വിലയുടെ നിശ്ചിത ശതമാനം നികുതി എന്നതാവും രീതി .

സ്വാഭാവികമായും കുപ്പിയിലെ ആൽക്കഹോൾ ശതമാനം ഒന്നുകിൽ വില കണക്കു കൂട്ടുന്നതിനോ അല്ലെങ്കിൽ വീര്യം രേഖപ്പെടുത്തുന്നതിനോ ആവശ്യമായി വരും . അതിനു ഉപയോഗിക്കുന്ന യൂണിറ്റുകളെ ഒന്ന് പരിചയപ്പെടാം

1 .പ്രൂഫ്

ഇത് സാധാരണ എല്ലാവർക്കും പരിചിതമാകണം എന്നില്ല . എന്നാൽ ഡിസ്റ്റില്ലിങ് ചെയ്യുന്നവരോ പഠിച്ചവരോ അതുമായി ബന്ധമുള്ളവരോ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇതാണ് . 0 മുതൽ 200 പ്രൂഫ് വരെയുള്ള ആൽക്കഹോൾ മീറ്ററിൽ 100 % ആൽക്കഹോൾ 200 പ്രൂഫ് ആയിരിക്കും . കണക്ക് കൂട്ടാൻ വളരെ ഈസി ആയി എത്രയാണോ ആൽക്കഹോൾ ശതമാനം ( abv) അതിന്റെ ഇരട്ടി അഥവാ 2x ആണ് പ്രൂഫ് . അമേരിക്കയിൽ ആണ് ഇത് ഉപയോഗിക്കുന്നതെങ്കിലും നിലവിൽ പ്രൂഫ് ഉപയോഗിക്കുന്നവർ ഈ കണക്കാണ് ഫോളൊ ചെയ്യുന്നത്

എന്നാൽ സ്കോച്ചിന്റെ നാട് ആയ സ്‍കോട്‍ലാൻഡിൽ പ്രൂഫ് 1.75 x ആയത് കൊണ്ട് ഇതെപ്പോഴും ഒരു പ്രശ്നമായി തുടർന്നു . അതായത് 50% abv ഉള്ള സ്കോച്ച് 87.5 പ്രൂഫ് ആയിരിക്കും . കണക്ക് കൂട്ടാനുള്ള തലവെദന ലോകം മൊത്തത്തിൽ 2x എന്ന കണക്ക് ഉപയോഗം ഒക്കെ ആയപ്പോൾ ( ഡിസ്റ്റിലർ താൽപര്യപ്പെടുന്നത് 2x ) ആണ് , നാല് പതിറ്റാണ്ടു മുമ്പേ ബ്രിട്ടീഷ്കാർ ഈ 1.75x കണക്കുള്ള പ്രൂഫ് ഉപേക്ഷിച്ചു .

ഇപ്പോൾ അവർ ഉപയോഗിക്കുന്നത് abv അഥവാ ആൽക്കഹോൾ ബൈ വോളിയം ആണ് . എന്ന് വെച്ചാൽ മുഴുവൻ ദ്രാവകത്തിൽ എത്ര ശതമാനം ആൽക്കഹോൾ ഉണ്ടെന്നു . അമേരിക്കൻ കുപ്പികളിൽ പ്രൂഫ് ഇപ്പോഴും കാണാം ( വേണമെന്നില്ല ഏങ്കിലും ) പക്ഷെ ഇന്ത്യൻ കമ്പനികൾ ഇപ്പോഴും കുഴപ്പം പിടിച്ച 1.75% ഉപയോഗിക്കാറുണ്ട് .

ഇതുകൊണ്ട് എന്ത് മെച്ചം 🤔

ഒന്ന് ഓസ്‌ട്രേലിയ പോലത്തെ രാജ്യങ്ങളിൽ കുപ്പിയിലെ abv നോക്കിയാണ് നികുതി . അതുകൊണ്ടു അതു കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിൽ കടുത്ത ഫൈൻ കൊടുക്കേണ്ടി വരും . ഒന്നാമത് സാന്ദ്രത കുറയ്ക്കുന്നത് കൊണ്ട് കൂടുതൽ ബോട്ടിൽ കിട്ടുമെന്നതിനാൽ സാധാരണ ആരും വീര്യം ബോട്ടിലിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കൊടുക്കില്ല . എന്നാൽ ഇന്ത്യ പോലത്തെ രാജ്യങ്ങളിൽ ഇതിനു വേറൊരു മാനം കൂടിയുണ്ട്

മദ്യത്തിന്റെ വിപണനം ഇത്ര ശതമാനം വരെ മാത്രമെ ചില സംസ്ഥാനങ്ങളിൽ പാടുള്ളൂ എന്നതിനാൽ നിശ്ചിത ശതമാനത്തിൽ കൂടാതെ ഇരിക്കാൻ ബോട്ടിൽ ചെയ്യുന്നവർ ശ്രദ്ധിക്കാറുണ്ട് .

2. ABV or v/v or alc % age


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതെല്ലാം തന്നെ ആൽക്കഹോൾ ബൈ വോളിയം അല്ലെങ്കിൽ എത്ര ശതമാനം ഉണ്ടെന്നു സൂചിപ്പിക്കുന്നു . പൊതുവേ എല്ലാവരും abv ആണ് സൂചിപ്പിക്കുന്നതെങ്കിലും v/v alc %age എന്നിവയും പ്രചാരത്തിൽ ഉണ്ട്

ചില കാര്യങ്ങൾ കൂടി ഓർക്കേണ്ടത് ആവശ്യമാണ്

ചൂട് വെത്യാസം വരുന്നതിനു അനുസരിച്ചു abv മാറും എന്നത് ഓർക്കണം

40% abv 20 ഡിഗ്രി സെന്റി ഗ്രേഡിൽ ആണ് കാലിബറേറ്റ് ചെയ്തതെങ്കിൽ 15 ഡിഗ്രിയിൽ 42.5% ആവുന്ന സ്പിരിറ്റ് 30 ഡിഗ്രിയിൽ 35% abv ആവാം .

ഇന്ന് പ്രൂഫ് സിസ്റ്റം യൂകെയിൽ അധികം ഉപയോഗിക്കുന്നില്ല ഏങ്കിലും നേവി സ്‌ട്രെങ്ത് മദ്യം വാങ്ങിയാൽ ( 100 പ്രൂഫ് ) അതു 57.15% abv ആയിരിക്കും . ജാക് ദനിയെല്‍സ് 50% യും . കാരണം ബ്രിട്ടീഷ്കാർ നേവി സ്ട്രെങ്ത് എന്ന് പറയുന്നതിൽ ഒരു കാരണം കൂടി ഉണ്ട് .

കരിമരുന്നു മദ്യത്തിൽ കുതിർത്താൽ 57.15% abv ഉണ്ടെങ്കിൽ മാത്രമെ അതു കത്തുകയുള്ളൂ . അതുകൊണ്ടു 100 പ്രൂഫ് അഥവാ നേവി സ്ട്രെങ്ത് എന്നുവെച്ചാൽ വെടിമരുന്നു കുതിർത്താൽ പോലും കത്താൻ കഴിവുള്ളതാണ് .

എന്നാൽ ഇതൊരു ഉടായിപ്പായും എടുക്കും . ചൂട് കൂടിയാ സ്ഥലത്തു abv കുറയും എന്നത് കൊണ്ട് പ്രൂഫും ചേർത്ത് എഴുതുന്ന രീതി ചില രാജ്യങ്ങളിൽ ഉണ്ട് . കുപ്പിയുടെ വില അനുസരിച്ചു ടാക്സ് ഈടാക്കുന്നത് കൊണ്ടും നിശ്ചിത ശതമാനത്തിൽ മേൽ abv ഇല്ലാത്തത് കൊണ്ടും കസ്റ്റംസ് , എക്സൈസ് അധികം പ്രശ്നം ഉണ്ടാക്കില്ല . വാങ്ങിയ അത്ര abv ( claimed alcohol content ) ഇല്ലെന്നു കൺസ്യുമർ കേസ് കൊടുത്താലേ കഥയുള്ളൂ . എന്നാലും പ്രൂഫ് അമേരിക്കൻ / യൂകെ എന്ന് വെക്കാത്ത കാരണം ഒന്നും സംഭവിക്കാൻ പൊവുന്നില്ല .

കുടിയന്മാരെ ഒരു രീതിയിലെ ഇത് ബാധിക്കൂ . ഉയർന്ന abv ഉള്ള മദ്യം നേർപ്പിക്കാതെ കുടിക്കുന്നത് അപകടമാണ് . രണ്ടു ഉയർന്ന abv വില കൊടുത്തു വാങ്ങി അത്രയും മദ്യം അതിൽ ഇല്ലെങ്കിൽ നിങ്ങൾ പറ്റിക്കപെടുകയാണ്

Photo Credit : » @nipyata


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:28:17 am | 26-05-2022 CEST