" തേർഡ് പേഴ്സൺ എഫക്ട് " എന്ന അപരന്മാരേ സൃഷ്ട്ടിച്ചു കൊണ്ടേയിരിക്കുന്ന സമൂഹ മനശ്ശാസ്ത്രം

Avatar
Robin K Mathew | 04-06-2020 | 2 minutes Read

third person effect
Photo Credit : lujie.tumblr.com

വെള്ളം പൊക്കം ഉണ്ടാകുവാൻ കാരണം ..

അത് പ്രകൃതിയോട് ചെയ്ത തെറ്റ് ..

ആര് ചെയ്ത തെറ്റ് ?

മറ്റുള്ളവർ ചെയ്ത തെറ്റ്.

നിങ്ങൾ അതിൽ പെടുമോ:

ഒരിക്കലും ഇല്ല.ഞാൻ ഒഴിച്ച് മറ്റുള്ളവർ എല്ലാം തെറ്റുകാർ ആണ് .

പരിസ്ഥിതിയെ ദ്രോഹിക്കുന്നവർ ?

അത് ഭൂമി കയ്യേറ്റം ചെയ്യുന്നവർ,വയൽ നികത്തുന്നവർ.കായൽ നികത്തുന്നുന്നവർ ഇത് പറയുന്ന നിങ്ങൾ വയൽ നികത്തി ഉണ്ടാക്കിയ ഫ്ലാറ്റിൽ അല്ലെ താമസിക്കുന്നത്.കായൽ നികത്തിയ വില്ലിംഗ്ടൺ ഐലന്റിൽ അല്ലെ നിങ്ങൾക്ക് ജോലി.

ഇവിടെ അഴിമതി കാണിക്കുന്നവർ ആരാണ്?

അത് രാഷ്ട്രീയക്കാർ ?

രാഷ്ട്രീയക്കാർ നിങ്ങളുടെ കൂട്ടത്തിൽ നിന്നുള്ളവർ അല്ലെ?

അല്ല അവർ ചോവ്വാ ഗ്രഹത്തിലെ ആളുകൾ ആണ്

കള്ളപ്പണക്കാർ ആരാണ്-അത് മറ്റു മതസ്ഥർ ആണ്.

ട്രാഫിക്ക് നിയമങ്ങൾ പാലിക്കാത്തവർ ?

അത് മറ്റുള്ളവർ.

അഹങ്കാരികൾ ?

അത് മറ്റുള്ളവർ

ദേശദ്രോഹികൾ ?

ഞങ്ങൾ ഒഴിച്ചുള്ളവർ എല്ലാവരും .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അധികൃതമായി ഭൂമി കയ്യേറിയവർ ?

അത് വിജാതീയർ ആണ്.

അശാസ്ത്രീയമായ മത ആചാരങ്ങൾ?

അത് മറ്റ് മതസ്ഥരുടെ പ്രാകൃത ആചാരങ്ങൾ ആണ്.

പ്രളയം ഉണ്ടാകുവാൻ കാരണം ?

-അത് പ്രകൃതിയോട് ചെയ്ത ക്രൂരത കാരണം ആരാണ് അത് ചെയ്തവർ ?മറ്റുള്ളവർ

മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർ?

വൃത്തികെട്ട കർഷകർ

അവർ എന്തിനാണ് അങ്ങനെ ചെയ്തത്?.

അവരുടെ ക്രൂരതയും അഹങ്കാരവും മൂലം

കൃഷി നശിപ്പിക്കുന്ന പന്നിയെ കൊല്ലാനും സ്വന്തം നിലനിൽപ്പിനും വേണ്ടി അല്ലെ?

എടുക്കട്ടേ വന/മൃഗ സംരക്ഷ നിയമപ്രകാരം ഒരു കേസ്.നിങ്ങൾ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നില്ലേ ?

ഞാൻ എന്റെ കുറിഞ്ഞി പൂച്ചയെ പൊന്നു പോലെയാണ് നോക്കുന്നത്.

അനേകം ആനകളെ മണിക്കൂറുകൾ വെയിലത്ത് നിർത്തുന്നതോ ?

അമ്പട മത വികാരം വൃണപ്പെടുത്തുന്നുവോ..

കൊറോണോ വന്നപ്പോൾ നിരത്തിൽ മുഴുവൻ ആളുകൾ തിക്കിത്തിരക്കുകയാണ്.

നിങ്ങൾ പോയില്ലേ..അത് അത്യാവശ്യത്തിന് പോകുന്നതല്ലേ ?

മറ്റുള്ളവർക്ക് അത്യാവശ്യം ഇല്ലേ?

ഇതൊരു സമൂഹ മനശ്ശാസ്ത്രമാണ് - തേർഡ് പേഴ്സൺ എഫക്ട് -Third Person Effect എന്ന് പറയുന്ന ഈ ചിന്തയിൽ എപ്പോഴും നമ്മൾ അപരന്മാരേ സൃഷ്ട്ടിച്ചു കൊണ്ടേയിരിരിക്കും..ഈ അപര ഹേതുത്വം എന്ന ഈ exclusion principle നന്നായി ഉപയോഗിക്കുന്നവരാണ് സമൂഹത്തെ വ്യക്തമായി ധ്രുവീകരിച്ചെടുക്കുന്നത്.(polarization ഓഫ് communities )..
സമൂഹത്തിന്റെ പരിച്ഛേദം അല്ലാത്ത ഒന്നും ആ സമൂഹത്തിൽ നില നിൽക്കില്ല എന്നോർക്കുക.

» More Read in Wikipedia


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:08:56 pm | 02-12-2023 CET