ഈ ചിത്രത്തിന് ഒരു കഥ പറയാനുണ്ട് . ഒരു വിസ്കിയുടെ കഥ

Avatar
Deepak Raj | 20-12-2020 | 1 minute Read

നമുക്ക് ലഭ്യമായ പ്രകൃതി വിഭവങ്ങളും സാഹചര്യങ്ങളും പരമാവധി ഉപയോഗിച്ചാണ് വളരാൻ പറ്റുക . അതിനെ ചൂഷണം എന്നല്ല ഒപ്റ്റിമം യൂട്ടിലൈസേഷൻ ഓഫ് അവൈലബിൾ റിസോർഴ്‌സ് എന്നാണു പറയുക

745-1608428272-whiskey-1

മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത വിസ്കിയാണ് ഒക്റ്റോമോർ . പീറ്റിന്റെ തമ്പുരാൻ എന്നാണു അറിയപ്പെടുന്നത് . പീറ്റ് ഭ്രാന്തില്ലാത്തവർ കുടിച്ചിറക്കാൻ ബുദ്ധിമുട്ടുള്ള വിസ്കി .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അവരുടെ തന്നെ ബ്രുക് ലാഡിക് വേണമെങ്കിൽ കുടിക്കാൻ കഴിയും . എന്നാൽ ടോപ്പിക് അതല്ല . മുമ്പ്‌ ഞാൻ പറഞ്ഞിരുന്നു കേരളത്തിൽ മൂന്നാർ , പൊന്മുടി പോലെയുള്ള സ്ഥലങ്ങളിൽ വിസ്കി ഏജ് ചെയ്യാൻ പറ്റും എന്ന് . എന്നാൽ സംരക്ഷിത , പ്രകൃതി ലോല പ്രദേശം ആയതിനാൽ ഫാക്റ്ററി സ്ഥാപിക്കുന്നത് ഉചിതമാവില്ല . വെളളം ഏറെയുള്ള നദീതീരങ്ങളിൽ ഡിസ്റ്റിലിങ് നടത്തി ട്രക്കിൽ വിസ്കി മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ പ്രകൃതിക്കനുസരിച്ചു ഷെഡ്ഡുകൾ നിർമ്മിച്ചാൽ ഏജിങ് നടത്താം .

ഗോവയിലും ബാംഗ്ളൂരിലും ചെയ്യാൻ പറ്റുന്നതിലേറെ കാലം ഏജ് ചെയ്യാൻ പറ്റും എന്നതിനാൽ 20 വർഷത്തിൽ ഏറെ ഏജ് ചെയ്യാവുന്ന വിസ്‌കികൾ നിഷ്പ്രയാസം ഉണ്ടാക്കാൻ പറ്റും . ഏജ്ഡ് റം , സ്‌പൈസ്‌ഡ്‌ റം ഒക്കെ ഉണ്ടാക്കാൻ സുഗന്ധ ദ്രവ്യങ്ങൾ എങ്ങും നിന്നും ഇറക്കേണ്ട കാര്യമില്ല .

നാൽപ്പതിലേറെ നദികൾ വെളളം ഒഴുക്കി അറബിക്കടലിൽ കളയുന്നത് കൊണ്ട് ആർക്കും ഒരു പുണ്യവും കിട്ടില്ല . നിലവിൽ ഇന്ത്യയിൽ 12 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ വിസ്കി കിട്ടില്ല .
നമുക്ക് ലഭ്യമായ പ്രകൃതി വിഭവങ്ങളും സാഹചര്യങ്ങളും പരമാവധി ഉപയോഗിച്ചാണ് വളരാൻ പറ്റുക . അതിനെ ചൂഷണം എന്നല്ല ഒപ്റ്റിമം യൂട്ടിലൈസേഷൻ ഓഫ് അവൈലബിൾ റിസോർഴ്‌സ് എന്നാണു പറയുക ( ക്ഷമിക്കുക ഇതിന്റ മലയാളം അറിയില്ലാ )

പല രാജ്യത്തും ഡിസ്റ്റിൽ ചെയ്യുന്നിടത്തല്ല ഏജ് ചെയ്യാൻ വക്കുക . അതേപോലെ ഏജ് ചെയ്യുന്നിടത്തല്ല ബോട്ടിൽ ചെയ്യുക . കേരളത്തിൽ തീരദേശവും മലയോരവും തമ്മിൽ ഇരുനൂറു കിലോമീറ്റർ ദൂരമേ ഉള്ളൂ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:05:32 am | 29-05-2024 CEST