ഇടയ്ക്കൊക്കെ ഒന്ന് ' ട്രീറ്റിങ് മൈസെൽഫ് ' ട്രൈ ചെയ്തു നോക്കൂ, ജീവിതം ഇതിലും മനോഹരമാക്കാം

Avatar
സുരേഷ് സി പിള്ള | 06-05-2020 | 3 minutes Read

"ഇന്ന് വൈകിട്ട് ഡിന്നറിന് ഞാനില്ല സുരേഷ്, ഐ ആം ട്രീറ്റിങ്ങ് മൈ സെൽഫ്"

"നീ, നിനക്ക് ട്രീറ്റ് കൊടുക്കുന്നോ" ഞാൻ അത്ഭുതപ്പെട്ടു

"നിനക്കറിയാമല്ലോ, സേറാ ഒരു മാസം ട്രെയിനിങ്ങിനായി ചൈനയിൽ ആയിരുന്നു എന്ന്, അപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ് മൂന്ന് കൊച്ചു കുട്ടികളെ നോക്കിയതും, വീട് നോക്കിയതും. എന്റെ ജോലിയിൽ ഞാൻ പൂർണ്ണ സംതൃപ്‌തൻ. അപ്പോൾ ഐ ഡിസെർവ് എ ട്രീറ്റ്."

"ഞാൻ എനിക്കിഷ്ടമുള്ള ഒരു മീലും ഓർഡർ ചെയ്ത്, രണ്ടു ബിയറും വാങ്ങി, ഇഷ്ടമുള്ള പാട്ടുകളും കേട്ട് എന്റെ ലോകത്തിൽ ഞാനായിട്ട് ഇരിക്കും."

"ഭാര്യയിൽ നിന്നാണ് ഞാൻ പഠിച്ചത്. നിനക്കും ട്രൈ ചെയ്യാം."

treat yourself
Photo Credit : » @nastogadka

വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2012 ജൂണിൽ ഡെന്മാർക്കിലെ, ആർഹസ് (Aarhus) എന്ന സ്ഥലത്ത് ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോയതാണ്. കൂടെയുള്ള മറ്റൊരു ഐറിഷ്കാരനായ സുഹൃത്ത്, ഡെർമറ്റ് ഒരു ദിവസം വൈകുന്നേരം ഡിന്നറിനു പോകാനായി വിളിച്ചപ്പോൾ പറഞ്ഞതാണ്.

അന്നാണ് 'ട്രീറ്റ് യുവർസെൽഫ്' എന്ന് ആദ്യമായി കേട്ടത്.

നമ്മളെല്ലാം മറ്റുള്ളവരാക്കായി ജീവിക്കുന്നവർ ആണ്. മറ്റുള്ളവർക്ക് വേണ്ടി കൂക്ക് ചെയ്യുന്നു, കുടുംബത്തിനായി ജോലി ചെയ്യുന്നു. മറ്റുള്ളവരുടെ ഇഷ്ടം അനുസരിച്ചു യാത്ര ചെയ്യുന്നു. നമ്മൾ നമുക്കായി എന്നെങ്കിലും ഒരു ട്രീറ്റ് കൊടുക്കേണ്ടേ?

ഞാൻ ചെയ്യാറുണ്ട്. പലപ്പോളും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ആണ് എനിക്കായുള്ള ട്രീറ്റ്. നല്ല ഒരു ജോലി ഫിനിഷ് ചെയ്തതിനാവാം, കാരണങ്ങൾ പലതുണ്ടാവും.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മറ്റുള്ളവരെ സ്നേഹിക്കുന്ന കൂട്ടത്തിൽ നമ്മൾ നമ്മളെയും കൂടി സ്നേഹിക്കാൻ പഠിക്കണം. കേട്ടിട്ടില്ലേ “Loving yourself starts with liking yourself, which starts with respecting yourself, which starts with thinking of yourself in positive ways.” നമുക്കായി നമ്മൾ തന്നെ ഒരിക്കൽ എങ്കിലും വിരുന്നുകൾ ഉണ്ടാക്കണം.

ഒരിക്കൽ ഒരു സുഹൃത്ത് എഴുതിയത് വായിച്ചു, ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു ചിക്കൻ ഫ്രൈ കഴിച്ചപ്പോൾ അവർ പറഞ്ഞുവത്രേ, "ഇതിനിത്ര രുചിയായിരുന്നോ, മിക്കവാറും വീട്ടിൽ ഉണ്ടാകുമെങ്കിലും ഒരിക്കൽ പോലും രുചി നോക്കുവാൻ കിട്ടാറില്ല, എന്ന്. കേട്ടപ്പോൾ വിഷമം തോന്നി. വീട്ടിൽ ഒരു 'ഫെയർ ഷെയർ' പോളിസി ഇല്ലാത്തതിനാൽ ആണ് അവർക്ക് വീട്ടിൽ ചിക്കൻ ഫ്രൈ കിട്ടാതിരുന്നത്. ആദ്യം വേണ്ടത് വീടുകളിൽ ഒരു 'ഫെയർ ഷെയർ പോളിസി ആണ്". നാല് പേരും രണ്ടു മീൻ വറുത്തതും ഉണ്ടെങ്കിൽ അത് തുല്യമായി എല്ലാവർക്കുമായാണ് വീതം വയ്ക്കേണ്ടത്. എത്ര അംഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിലും. ഇത് വായിക്കുന്ന പലരും ഒരു പക്ഷെ മുകളിൽ പറഞ്ഞവരെ പോലെ എല്ലാം ത്യജിച്ചു നല്ലതൊക്കെ മറ്റുള്ളവർക്കായി നീക്കിവച്ചു ജീവിക്കുന്നവർ ആകും.

ഒരിക്കൽ എങ്കിലും നിങ്ങൾ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒക്കെ വാങ്ങി നിങ്ങൾക്കായി, നിങ്ങൾക്കായി മാത്രം ഒരു വിരുന്നൊരുക്കണം. കേട്ടിട്ടില്ലേ "Eating well is a form of self-respect." എന്ന്?

നമ്മൾ നമ്മളെ ആണ് ഏറ്റവുമധികം സ്നേഹിക്കേണ്ടത്. നമ്മൾ നമ്മളെ നന്നായി സ്നേഹിച്ചാലേ നമുക്ക് നമ്മുടെ വേണ്ടപ്പെട്ടവരെ അതിലും നന്നായി സ്നേഹിക്കാൻ പറ്റൂ. കീആ കാസ് പറഞ്ഞ പോലെ “Love only yourself a little bit longer, until you can't stand not to love someone else.”

അപ്പോൾ ഒരു ട്രീറ്റ് നമുക്ക് അവകാശപ്പെട്ടതാണ്.

നമ്മൾ ചെയ്ത ഒരു നല്ല കാര്യത്തിന് നമ്മളെത്തന്നെ അഭിനന്ദിക്കാനായി. മറ്റാരും അഭിനന്ദിക്കാത്ത കാര്യത്തിന്, നമ്മൾക്കായി നമ്മുടെ ഒരു ട്രീറ്റ്.

അമേരിക്കൻ കൊമേഡിയൻ ആയ Lucille Ball പറഞ്ഞത് "Love yourself first and everything else falls into line. You really have to love yourself to get anything done in this world."

ട്രീറ്റ് എന്നാൽ എപ്പോളും ഭക്ഷണം ആവണമെന്നില്ല, ഒറ്റയ്ക്ക് പാട്ടും കേട്ട് ആസ്വദിച്ചുള്ള നടത്തമാവാം, ഇഷ്ടമുള്ള ഒരു ഗിഫ്റ്റ് നമുക്കായി വാങ്ങുന്നതാവാം, ഒറ്റയ്ക്കിരുന്നുള്ള ഒരു ബിയർ ആവാം, കോഫി ഷോപ്പിൽ നിന്നുള്ള ഒരു ചൂടൻ കോഫീ ആകാം. നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന എന്തുമാവാം 'ട്രീറ്റ് യുവർസെൽഫ്' എന്ന് പറഞ്ഞാൽ.

ഇടയ്ക്കൊക്കെ ഒന്ന് ' ട്രീറ്റിങ് മൈസെൽഫ് ' ട്രൈ ചെയ്തു നോക്കൂ, ജീവിതം ഇതിലും മനോഹരമാക്കാം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:45:43 am | 29-05-2022 CEST