യു കെയിലെ നഴ്സിങ് ജോലികളിലെ ഇത്തരം നിയമം ആരും പറയാറില്ല .. വായിച്ച് മനസിലാക്കൂ

Avatar
Ajith Paliath | 27-03-2022 | 2 minutes Read

ഇന്നത്തെ പത്രത്തിൽ ഒരു വാർത്തയുണ്ട്

950-1648384224-fb-img-1648383976277

???? യുകെയിലെ ഇന്ത്യ ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്ന വിദേശ നഴ്‌സുമാർക്ക് ജോലി ഉപേക്ഷിക്കണമെങ്കിൽ ആയിരക്കണക്കിന് പൗണ്ട് പെനാൽറ്റി നൽകാൻ നിർബന്ധിതരാകും എന്നതാണ്. NHS ട്രസ്റ്റുകളിലും സ്വകാര്യ കെയർ ഹോമുകളിലും ജോലി ചെയ്യുന്ന അന്താരാഷ്‌ട്ര നഴ്‌സുമാർ അവരുടെ കരാറുകളിലെ വ്യവസ്ഥകൾ പ്രകാരം അവർ ജോലി മാറുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്‌താൽ ആയിരിക്കും ഇങ്ങനെ സംഭവിക്കുക.

മാധ്യമത്തിന്റെ കണ്ടെത്തല്‍ പ്രകാരം ചില കരാറുകളിൽ അഞ്ച് വർഷം വരെയാണ് കരാർ വ്യവസ്ഥകൾ. അത് പ്രകാരം ചിലപ്പോൾ £14,000 വരെ ഫീസ് ഈടാക്കും എന്നും അവര്‍ പറയുന്നു. ഇതിനെ ചലഞ്ച് ചെയ്തു റോയൽ കോളേജ് ഓഫ് നഴ്‌സിംഗും മനുഷ്യാവകാശ അഭിഭാഷകരും അടിയന്തരമായി സർക്കാർ ഇതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ലഭിച്ച സൗജന്യങ്ങൾ ഒന്നും സൗജന്യമായല്ല നൽകിയത് എന്നതിനെ അടിവരയിടുകയാണ്. സൗജന്യ റിക്രൂട്ട്മെന്റ് എന്ന് കേള്‍ക്കുമ്പോള്‍ ചാടി വീഴുകയും പിന്നീട് കിട്ടിയ ജോലി മാറാൻ ശ്രമിക്കുകയും ആശുപത്രി അധികൃതര്‍ പെനാൽറ്റി ഈടാക്കുകയും ചെയ്യുമ്പോൾ അന്തം വിടരുതെന്ന് ചുരുക്കം. ജീവനക്കാരെ തനതു ആശുപത്രികളിൽ നിലനിർത്തുന്നതിനും അവർക്കായി നടത്തിയ റിക്രൂട്ട്‌മെന്റ് ചെലവുകൾ തിരിച്ചു പിടിക്കുന്നതിനുമായാണ് ഈ കരാറുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌ എന്നോര്‍ക്കുക.

ഇവർ യുകെയിലേക്കു യാത്ര ചെയ്ത ഫ്ലൈറ്റുകൾ, വിസകൾ, ഭാഷാ യോഗ്യതാ പരീക്ഷകൾക്കുള്ള ഫീസ്, ജോലിക്കെടുക്കുന്ന തൊഴിലാളികൾ പണം നൽകേണ്ടതില്ലാത്ത നിർബന്ധിത പരിശീലനം എന്നിവയുടെ ചെലവുകൾ ഇത്തരത്തിൽ തിരിച്ചു പിടിക്കുക എന്നതാണ് ലക്‌ഷ്യം.

ഇത് ബാധകമാവുക ആ ട്രസ്റ്റ് വിട്ടു വേറെ ട്രസ്റ്റിൽ ജോലിക്കു കയറുന്നതിനു മാത്രമാണെന്ന് കരുതുന്നു. അതെ ട്രസ്റ്റിൽ വേറൊരു ജോലിക്കു കയറുന്നതിനു കരാർ ലംഘനമുണ്ടാവില്ലായിരിക്കും. ഇതിനെക്കുറിച്ച്‌ അറിയണമെങ്കില്‍ കരാര്‍ വ്യവസ്ഥകള്‍ വായിച്ച് നോക്കേണ്ടാതാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യുകെ ആരോഗ്യമെഖലയായ NHS-ൽ 40,000 നഴ്‌സുമാരുടെ കുറവ് നികത്താനുള്ള ശ്രമത്തിൽ യുകെ വിദേശത്ത് നിന്ന് വൻതോതിൽ റിക്രൂട്ട് ചെയ്യുകയാണ്. മിക്ക റിക്രൂട്ട്‌മെന്റുകളും വരുന്നത് ഫിലിപ്പീൻസിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ്.

ഒരു NHS ഹോസ്പിറ്റൽ ട്രസ്റ്റിൽ ഈ മാധ്യമം നടത്തിയ അന്വേഷണത്തില്‍ കണ്ട ഒരു കരാറിൽ പറയുന്നത്, അന്താരാഷ്‌ട്ര നഴ്‌സുമാർ മൂന്ന് വർഷത്തിനുള്ളിൽ പിരിഞ്ഞാൽ "അവരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ചിലവുകൾ" തിരിച്ച് നൽകണം എന്നാണ്. 18 മാസത്തിനുള്ളിൽ പോകുന്നവർ ചെലവിന്റെ "100%" തിരികെ നൽകണം.

ഒരു വിദേശ നഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിന് £10,000 നും £12,000 നും ഇടയിൽ ഇവര്‍ക്ക് ചിലവാകുന്നുണ്ട്. യുകെയിൽ ഒരു നഴ്സിനെ പരിശീലിപ്പിക്കാൻ മൂന്ന് വർഷമെടുക്കും. അതിന് ഏകദേശം £50,000 മുതൽ £70,000 വരെ ചിലവാകുന്നുമുണ്ട്.

ഈ കരാര്‍ വ്യവസ്ഥകള്‍ പുതിയ കാര്യമല്ല. 2002-ല്‍ സൗജന്യമായി ഇവിടെ ജോലിക്ക് വന്നവര്‍ക്കും ഇത്തരം കരാറുകള്‍ ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ ബോണ്ടുകള്‍ ആയിരുന്നു. നിശ്ചിത കാലയളവ്‌ പൂര്‍ത്തിയാക്കാതെ സ്ഥാപനം വിട്ടാല്‍ അവര്‍ പിടിച്ചുവെച്ചിരിക്കുന്ന ബോണ്ട് പണം ലഭിക്കില്ലായിരുന്നു. ഇന്നും ഇത്തരം വ്യവസ്ഥകളില്‍ മാറ്റമില്ല.

ഉദ്യോഗാർത്ഥികൾ അവരുടെ കരാറിന്റെ നിബന്ധനകൾ പാലിക്കാതെ വരുകയും അവര്‍ക്കായി മുടക്കിയ ചെലവുകൾ തിരിച്ചുപിടിക്കാൻ റീപേമെന്റ് ക്ലോസുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പിന് അറിവുണ്ടെന്ന് പറഞ്ഞു, എന്നാൽ തിരിച്ചടവ് ചെലവുകൾ ആനുപാതികമല്ലാത്തതോ നിയമപരമല്ലാ ത്തതോ ആണെങ്കിൽ അത് റിവ്യൂ ചെയ്യുന്നതായിരിക്കും എന്നും അവര്‍ പറയുന്നു.

????‘സാമൂഹ്യ പ്രതിബദ്ധത’ എന്നൊന്നില്ലാതെ യൂട്യൂബിലൂടെ ഹിറ്റ് കിട്ടാന്‍ വേണ്ടി മാത്രം യുക്കെ നേഴ്സിംഗ് മേഖലയെക്കുറിച്ച് തെറ്റിധാരണകള്‍ പരത്തുന്നവര്‍ ഇതുപോലുള്ള കെണികള്‍ സൂചിപ്പിക്കാറില്ല. യുകെയിലെ ഇത്തരം കരാര്‍ലംഘനത്തിന്റെ നിയമങ്ങളെക്കുറിച്ച് ഒരു സൂചനയും ഇല്ലാതെ ജോലിക്ക് കയറി കെണിയില്‍ പെടാതിരിക്കാന്‍ കരാര്‍ വ്യവസ്ഥകള്‍ വായിച്ചു നോക്കേണ്ടതാണ്. അതുപോലെ യുക്കെയിലെ ജോലികളെക്കുറിച്ച് വ്യക്തമായി അറിയുവാന്‍ ഇതുപോലുള്ള യൂട്യൂബുകളിലെ തെറ്റായ വിവരങ്ങളെ ആശ്രയിക്കാതെ ഗവണ്മെന്റ് വെബ്സൈറ്റുകളിലും ഗവണ്മെന്റ് അംഗീകൃതമായ എജെന്സി സൈറ്റുകളിലും അതാത് ആശുപത്രി സൈറ്റുകളിലും നിന്നും അറിയേണ്ടതാണ്.

സസ്നേഹം
അജിത്‌ പാലിയത്ത്????????


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:57:35 am | 19-06-2024 CEST