VitaminC ഇമ്മ്യൂണിറ്റി കൂട്ടുമോ ? അപകടകരമായ പാർശ്വഫലങ്ങൾ ഉണ്ടോ എന്ന് അറിയാം ?

Avatar
Dr. Ashwathi | 10-05-2020 | 2 minutes Read

കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും പോലെ പരസ്പരം ബന്ധമുള്ളതോ ഒരേ രാസഗണത്തിൽ പെടുന്ന തന്മാത്രകളോ അല്ല വിറ്റാമിനുകൾ. ചില പദാർഥങ്ങളുടെ ലഭ്യതക്കുറവ് പ്രത്യേക രോഗങ്ങൾക്ക് കാരണമാകുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ “essential micronutrient” ആയി വർഗീകരിച്ച ഒരു കൂട്ടം തന്മാത്രകളാണിവ. വിറ്റാമിൻ “സി” എന്ന് വിളിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം യഥാർത്ഥത്തിൽ അസ്കോർബിക് ആസിഡ്

മനുഷ്യ ശരീരത്തിന് വിറ്റാമിൻ സി ഉൽപ്പാദിപ്പിക്കാനുള്ള കഴിവില്ല. അതുകൊണ്ടു തന്നെ ആവശ്യമുള്ളത്ര വിറ്റാമിനുകൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടുന്നത് അത്യാവശ്യമാണ്. ബ്രോക്കോളി , കിവി , പഴം , ഓറഞ്ച് , സ്ട്രോബെറി , തക്കാളി തുടങ്ങിയവയിൽ ഇതു ധാരാളം ഉണ്ട്.

ശരീരത്തിലെ നിരവധി ജെവരാസപ്രവർത്തനങ്ങളിൽ വിറ്റാമിൻ സി പങ്കാളിയാണ്.
അസ്ഥികൾ, രക്തക്കുഴലുകൾ, മോണ, ലിഗമെന്റ് എന്നിങ്ങനെ ശരീരത്തിലെ അടിസ്ഥാന ഘടകങ്ങളുടെ നിർമാണം.
അന്നജം, കൊഴുപ്പ്, മാംസ്യങ്ങൾ എന്നിവയുടെ ശരിയായ ദഹനം, ഇവയിൽ നിന്നുള്ള ഊർജ്ജം ആഗിരണം ചെയ്യാൻ ശരീരത്തിലെ എൻസൈമുകളെ സഹായിക്കൽ.

ആന്റി-ഓക്സിഡന്റ്സ് പ്രവർത്തനങ്ങൾ (ശരീരത്തിന് ഹാനികരമായേക്കാവുന്ന ഫ്രീ റാഡിക്കലുകളെ പുറന്തള്ളാൻ സഹായിക്കുക)
വിറ്റാമിന് സി ഈ കാര്യങ്ങളൊക്കെ ഒറ്റക്കല്ല ചെയ്യുന്നത്, മറിച്ചു ജൈവരാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന എൻസൈമുകളുടെ സഹായി (കോ-ഫാക്റ്റർ) ആയി പ്രവർത്തിക്കുകയാണവ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിറ്റാമിൻ സിയുടെ അളവ് വളരെ കുറച്ചു മതി. എന്നാൽ ഇതിന്റെ അപര്യാപ്തത എൻസൈമുകളുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും.

ഉള്ളതും ഇല്ലാത്തതുമാണ് നിരവധി ഗുണഗണങ്ങൾ വിറ്റാമിൻ സി യുടെ മേലെ ചാർത്തപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട പല രാസപ്രവർത്തനങ്ങളിൽ പങ്കാളി ആയതു കൊണ്ടുതന്നെ വിറ്റാമിൻ സിയുടെ കുറവ് പല രോഗങ്ങൾക്കും കാരണമാകും. ഈ രോഗങ്ങളെല്ലാം തന്നെ വിറ്റാമിന് സി സപ്ലിമെന്റ് ചെയ്യുന്നതിലൂടെ ചികിത്സിക്കാനുമാവും. പക്ഷെ ആവശ്യത്തിൽ കൂടുതൽ വിറ്റാമിൻ സി കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും തടഞ്ഞു നിർത്താം എന്നത് ഒരു തെറ്റിദ്ധാരണയാണ്.

നല്ലതായത് കൊണ്ടു ഇതു ഒരുപാട് അങ്ങു കഴിച്ചാലോ?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എന്നാൽ വിറ്റാമിൻ സി സൂക്ഷിച്ചു വയ്ക്കാൻ ശരീരത്തിൽ സംവിധാനങ്ങൾ ഇല്ല. വെള്ളത്തിൽ അലിയുന്ന സംയുക്തം ആയതിനാൽ ആവിശ്യത്തിൽ കൂടുതൽ ഉള്ളത് മൂത്രത്തിൽ കൂടി പുറന്തള്ളപ്പെടും.

ഇത് ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ ചിലരിൽ

അതിസാരം
ഓക്കാനം
മലബന്ധം
ശരീരവണ്ണം
പൊതുവായ വയറുവേദന
വൃക്കയിൽ കല്ല്
വിറ്റാമിൻ സി ശരീരത്തിലെ വിറ്റാമിൻ ബി -12, ചെമ്പ് എന്നിവയുടെ അളവ് കുറയ്ക്കും. വിറ്റാമിൻ സിയുടെ സാന്നിധ്യം ശരീരത്തിൽ ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കും, ഇത് ഇരുമ്പിന്റെ അമിതമായി ഉയർന്ന അളവിലേക്ക് നയിച്ചേക്കാം.
ശരീരത്തിലെ വളരെ ഉയർന്ന വിറ്റാമിൻ സി അളവ് ഒരു വ്യക്തിക്ക് bone spurs, എല്ലിൽ നിന്നുള്ള ഒരു താരം വളർച്ച ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ സി സപ്ലിമെന്റുകൾ നിയാസിൻ-സിംവാസ്റ്റാറ്റിൻ മരുന്ന് കഴിക്കുന്ന ആളുകളിൽ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ വർദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തിയേക്കാം.

ഇതു കാരണം വളരെ വലിയ പ്രശ്നങ്ങളിലേക്കും നമ്മൾ എത്തിപെടാം.

കൂടുതൽ വിറ്റാമിൻ സി കഴിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടാകാൻ സാധ്യത ഇല്ല. എന്നു മാത്രമല്ല പലപ്രശ്നങ്ങൾക്ക് കാരണവുമാകാം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 03:51:09 pm | 29-03-2024 CET