എന്താണ് പെൻഷൻ ?

Avatar
Shamsudeen Mohamed | 14-07-2020 | 2 minutes Read

ഇന്ത്യയിൽ പൊതുവിൽ അധികശമ്പളം പറ്റുന്നത് സർക്കാർ ജീവനക്കാരാണ്, അവർക്ക് സ്വയം തങ്ങളുടെ സ്വന്തം ശമ്പളത്തിന്റെ ചെറിയൊരു അംശം നീക്കിവെച്ചുകൊണ്ട് വാർദ്ധക്യകാലത്തേക്ക് സമ്പാദിക്കാൻ ഏറെ പദ്ധതികൾ ഇന്ന് ലഭ്യമാണ്, ഇത് സർക്കാരിതര തൊഴിലിൽ ഉള്ളവർക്കും സാധ്യമാണ്.

ഇന്ന് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ISRO പോലുള്ള സ്ഥാപനങ്ങൾ കൊടുക്കുന്നതിനേക്കാൾ ഇരട്ടി ശമ്പളം അതേ യോഗ്യതയുള്ള തൊഴിലാളികൾക്ക് സ്വകാര്യസ്ഥാപനങ്ങൾ കൊടുക്കുന്നുണ്ട്, അതിനാൽ എല്ലാ മേഖലയിലും സർക്കാർ ഉദ്യോഗസ്ഥർ വരുമാനം കൂടുതൽ പറ്റുന്നുവെന്നതും തെറ്റാണ്.

പെൻഷൻ എങ്ങനെ നിലവിൽ വന്നു?

രാജഭരണക്കാലത്ത് രാജ്യത്തിന്റെ ഉടമകളായ രാജാക്കന്മാരുടെ തൊഴിലാളികൾ തന്നെയായിരുന്നു സർക്കാരിന്റെയും ഉദ്യോഗസ്ഥർ, രാജാവിന്റെ താൽപ്പര്യമനുസരിച്ച് തൊഴിലാളികൾ പണി ചെയ്യാനായി രാജാക്കന്മാർ കൊടുത്തിരുന്ന ഖജനാവിലെ അംശമാണ് ശമ്പളവും പെൻഷനും! തൊഴിൽ ചെയ്യുന്ന കാലത്ത് രാജാവിനോട് കൂറ് ഉണ്ടായിരിക്കാൻ മരിക്കുന്നത് വരെ വരുമാനം കൊടുക്കാമെന്ന് വാഗ്ദാനത്താൽ നീതിയും അനീതിയും നോക്കാതെ രാജാവ് തൊഴിൽ ചെയ്യിക്കുമായിരുന്നു.

രാജഭരണം മാറി ജനാധിപത്യം വന്നപ്പോളും സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ തങ്ങളുടെ തസ്തികയിൽ തുടരുകയും അവരുടെ വരുമാനങ്ങൾ നിലനിർത്തുന്നതിനേക്കാൾ കൂടുതലായി മറ്റാനുകൂല്യങ്ങളും ചോദിച്ചുവാങ്ങി, ജനാധിപത്യത്തിലെ ഭരണാധികാരികൾ ഭരണത്തിന്റെ സമസ്ത മേഖലകളിലും നിയന്ത്രിക്കാനുള്ള ശേഷി ഇല്ലാത്തവരായിരുന്നുവെന്നത് തിരിച്ചറിഞ്ഞ് മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥൻ താഴെ തട്ടിലുള്ളവരുടെ സഹായത്തോടെ ജനങ്ങളുടെ നികുതിപ്പണമായ ഖജനാവിൽ‌ നിന്നും അവരവർക്ക് വേണ്ടതൊക്കെ എഴുതിച്ചേർത്തു

ജനാധിപത്യ അടിസ്ഥാനത്തിൽ ഭരണത്തിൽ എത്തിയവരുടെ അജ്ഞത ജനങ്ങൾ അനുഭവിക്കേണ്ടിവന്നതിലെ ഒരു വിഷയം മാത്രമാണ് സർക്കാർ തൊഴിലാളികളുടെ ഇന്നത്തെ പെൻഷൻ


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സൗകര്യം മുതലെടുത്ത് ജനനേതാക്കൾ എന്ന പേരിലുള്ള ഭരിക്കുന്നവരും തങ്ങൾക്ക് ആവശ്യമുള്ളതൊക്കെ അവസരത്തിനൊത്ത് എഴുതിച്ചേർത്തു, അതായത് രാജ്യത്തിന്റെ ഉടമസ്ഥരായ പൊതുജനങ്ങൾ പലവിധത്തിൽ കൊടുക്കുന്ന നികുതി അധികാരം കയ്യിലുള്ളവർ വീതിച്ചെടുക്കുന്ന രീതിയായി

ഇന്ന് അറിവും, വിദ്യാഭ്യാസവും, നവീന ചിന്തയുമുള്ള ഈ ജനാധിപത്യകാലത്തും രാജഭരണത്തിലെ രീതികൾ പിന്തുടരേണ്ടിവരുന്നത് അങ്ങേയറ്റം ഗതികേടാണ്

മുൻപ് രാജ്യത്തിന്റെ ഉടമസ്ഥൻ രാജാവ് ആയിരുന്നെങ്കിൽ ഇന്ന് രാജ്യത്തെ ജനങ്ങളാണ്, ഇപ്പോഴത്തെ പെൻഷനും, ശമ്പളവും, ധൂർത്തും, അഴിമതിയും അടക്കമുള്ള സകല ചെലവുകളുടെയും ആത്യന്തികമായ ഉത്തരവാദികൾ രാജ്യത്തെ പൗരന്മാരായ നാം ഓരോരുത്തരുമാണ്, ഈ ചെലവുകൾക്കായി നമ്മൾ സർക്കാരിലേക്ക് കൊടുക്കുന്ന നികുതികൾ പോരാതെ വരുമ്പോൾ രാജ്യസ്വത്തിന്റെയും, ജനങ്ങളുടെയും പേരിൽ ഭരിക്കുന്നവർ പുറമേ നിന്നും കടം വാങ്ങുകയും, അതെല്ലാം വീട്ടാൻ പൗരന്മാർ ബാധ്യസ്ഥരുമാകുന്നു, ഇപ്പോൾ ആ നിലക്ക് നമ്മുടെ സംസ്ഥാനവും, രാജ്യവും വൻ കടത്തിലാണ്, ഓരോ വർഷവും അത് കൂടിക്കൊണ്ടേയുമിരിക്കുന്നു, ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്ന വ്യക്തികൾ അവരുടെ പദവിയിൽ നിന്നും മാറിയാലും കടം വീട്ടേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയായിരിക്കും, നമ്മുടെ പേരിൽ ഇത്തരത്തിൽ പലതും ചെയ്യാനുള്ള സമ്മതപത്രമാണ് വോട്ട് എന്ന കർത്തവ്യത്തിലൂടെ നമ്മൾ കൊടുക്കുന്നതെന്ന് നമ്മൾ അറിയുക തന്നെ വേണം.

പെൻഷൻ എന്താണെന്നും, എങ്ങനെ ഉണ്ടായെന്നും, ഇപ്പോൾ ആരൊക്കെയാണ് പെൻഷന്റെ ഉത്തരവാദികളെന്നും ബോധ്യമായില്ലെ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:43:29 pm | 02-12-2023 CET