എന്താണ് സ്മോക് വിസ്കി / പീറ്റഡ് വിസ്കി .. കൂടുതൽ അറിയുവാൻ ..

Avatar
Deepak Raj | 09-11-2020 | 3 minutes Read

പീറ്റ് .....

സ്കോച്ച് വിസ്കി കുടിക്കുന്ന സീരിയസ് കുടിയന്മാരുടെ ഒരു ടേസ്റ്റ് പോയിന്റ് ആണ് പീറ്റ് . വെറുതെ ആളാവാൻ പീറ്റ് വിസ്കി വാങ്ങി ഗതികേട് കൊണ്ട് കുടിക്കുന്നവർ അതോടെ ആ വാക്കും വെറുത്തു പോവും .

എന്താണ് പീറ്റ് .എന്തുകൊണ്ട് യൂറോപ്പിൽ പീറ്റ് വിസ്‌കികൾ ആളുകൾക്കു ഇഷ്ടമാവുന്നു .

പല തവണ പറഞ്ഞതാണെങ്കിലും വിസ്കി ഉണ്ടാക്കുന്ന മൾട്ടിങ് മില്ലിങ് മാഷിങ് ഫെർമെന്റിങ് ഡിസ്റ്റില്ലിങ് എന്നതിലെ മൾട്ടിങ്ങിൽ ആണ്‌ പീറ്റ് കടന്നു വരുന്നത് . പണ്ട് വെളളം ബാർലി യീസ്റ്റ് പീറ്റ് ഉണ്ടെങ്കിൽ വിസ്കി എന്നായിരുന്നു സ്കോട്ട്ലൻഡിൽ . ഇതിൽ എങ്ങനെ പീറ്റ് വന്നു എന്ന് ചോദിച്ചാൽ ഏറ്റവും ചീപ് ആയി കിളിർത്ത ബാർലിയെ ഉണക്കാൻ അവർക്കുള്ള മാർഗമായിരുന്നു പീറ്റ് . പൊതുവേ തണുത്ത കാറ്റുള്ള നനവുള്ള പടിഞ്ഞാറൻ യൂറോപ്പിൽ സ്‌മോക് ഫിഷ് ,,സ്മൊക് മീറ്റ് ഒക്കെ പ്രയോഗത്തിൽ ഉള്ളതാണ് . ( അതുകൊണ്ടു പുകയുടെ ചെറിയ രുചി അവർക്കു പരിചയമുണ്ട് ) . കുതിർത്തു കിളിച്ചു തുടങ്ങിയ ബാർലി ഉണക്കി ജലാംശം കളയുമ്പോൾ കിളിർക്കുന്നത് നിൽക്കും അതോടെ മൾട്ടിങ് പൂർത്തിയാവും . എന്നാൽ നനവുള്ള ബാർലി ഈ പുകയും പുകയിലെ ഫിനോളും സാംശീകരിക്കുകയും ബാർലിയിൽ ഈ പുകരുചി ഉണ്ടാവുകയും ചെയ്യും .

പീറ്റ് തണുപ്പുള്ള അല്പം ഉണങ്ങിയ ചതുപ്പ് വെട്ടി എടുക്കുന്ന ജൈവ ഇന്ധനമാണ് . അതിലെ സവിശേഷപ്പെട്ട ചെടികളും ( മോസ് ) മറ്റ്‌ ജൈവ സവിശേഷതകളും കൊണ്ട് തീകത്തിച്ചാൽ അതിൽ നിന്ന് വരുന്ന പുകയിൽ ഫിനാൽ ( phenol ) ഉണ്ടാവുകയും അതാണ് പീറ്റ് രുചി മാൾട്ടിന് നൽകുന്നത് . പീറ്റ് കത്തിയശേഷം ബാർലി ഉണക്കി പിന്നെ തീ കെടുത്തി ബാർലിയെ നന്നായി പുകയ്ക്കും . ഈ പുകയ്ക്കൽ ഡിസ്റ്റിലാരുടെ ആവശ്യം പോലെ ആയിരിക്കും .

വളരെയധികം പുകച്ച മാൾട്ട് കൊണ്ടുള്ള വിസ്കി പൊതുവേ ഇന്ത്യ , ചൈന , മറ്റ്‌ ഏഷ്യൻ രാജ്യങ്ങളിൽ അധികം ചിലവാക്കാറില്ല . അതേപോലെ ഹെവി പീറ്റ് വിസ്കി ബ്രാൻഡുകൾ ഈ രാജ്യങ്ങളിൽ മറ്റു വിസ്‌കികളെ പോലെ പ്രശസ്‌തവും അല്ല . ഒക്ടോമോർ , ബൗമോർ , ലഫ്‌റോയ്‌ഗ്‌ , റ്റെലീസ്കാർ , അർഡ്‌ബെഗ് ,ലഗാവോലിൻ പോലെയുള്ളവ പീറ്റ് ഉള്ള വിസ്കികളിൽ പ്രധാനപ്പെട്ട വിസ്കി ബ്രാൻഡുകൾ ആണ് .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രമുഖ ബ്രാൻഡുകൾ അവരുടെ ബ്ലെൻഡഡ്‌ വിസ്കി ഉണ്ടാക്കാൻ ഇവരുടെ പീറ്റഡ് വിസ്കി ഉപയോഗിക്കാറുണ്ട് . ഏതാണ്ട് 1960 വരെ എല്ലാ സ്കോച്ച് വിസ്കികളും പീറ്റഡ് ആയിരുന്നു ( ഏതാണ്ട് ) പിന്നീട് ഉണക്കാൻ മറ്റു സൗകര്യങ്ങൾ ആയപ്പോൾ പീറ്റിൽ നിന്ന് മാറി എന്നേയുള്ളൂ ..ഹെവി പീറ്റഡ് വിസ്കിയിൽ 40-60 ppm ഫെനോൽ കാണുമ്പൊൾ മീഡിയം പീറ്റിൽ 20-40 ppm വരെയും ലൈറ്റ് പീറ്റ് വിസ്കിയിൽ 20 ppm ഇൽ താഴെയുമാവും . വര്ഷങ്ങളോളം ബാരലിൽ സൂക്ഷിക്കുമ്പോൾ ഈ പീറ്റ് ഗുണം കുറയും എന്നതിൽ ഹെവി പീറ്റ് ഇഷ്ടമുള്ളവർ 3-5 വർഷത്തിൽ കൂടുതൽ ഉള്ള വിസ്കി വാങ്ങാത്തതാവും നല്ലതു . കാരണം 30-40 ppm ഉള്ള വിസ്കി പതിനഞ്ചോ ഇരുപതോ വർഷം കഴിയുമ്പോൾ അതിന്റെ നാലിലൊന്നു പീറ്റ് ഗുണമുള്ളതായി മാറുന്നു . സ്വാഭാവികമായും പീറ്റ് ടേസ്‌റ്റ് ഇഷ്ടമുള്ളവർക്ക് അതു രുചിക്കണം എന്നില്ല . അയർലണ്ടിൽ പൊതുവേ സ്മൂത്ത് വിസ്കി ഇഷ്ടമുള്ളവർ ആയതുകൊണ്ട് കൊനമര വിസ്കി ഒഴികെ മറ്റുള്ളവ പീറ്റഡ് അല്ല . ഇന്ത്യയിലും പരീക്ഷണം പോലെ പീറ്റഡ് ഉണ്ടാക്കുന്നുണ്ട് ( പീറ്റഡ് മാൾട്ട് വിദേശത്തു നിന്ന് ഇറക്കുകയാണ് പതിവ്‌ ) ഓസ്‌ട്രേലിയയിൽ ഒന്നുകിൽ വിദേശത്തു നിന്ന് പീറ്റഡ് മാൾട്ട് വാങ്ങുകയോ പ്രത്യേക പെർമിഷൻ ഉള്ളവർ സ്വന്തം പീറ്റ് ഉപയോഗിക്കുകയോ ആണ് പതിവ്‌ .

സ്കോട്ലാണ്ട്കാര്ക്ക് അന്ന് അതെ മാർഗം ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടാണ് 1960 വരെ പീറ്റ് ഉപയോഗിക്കേണ്ടി വന്നത് . അതോടെ അതു ശീലവും ആചാരവും ആയി മാറിയെന്നു പറയാം . അതല്ലാതെ പീറ്റ് നല്ല വിസ്കിയിൽ ഉണ്ടാവണം എന്നൊരു നിർബന്ധവും ഇല്ല . എരിയുള്ള കറി പോലെ ഒരു ഇഷ്ടം മാത്രമെ ഉള്ളൂ . അതുകൊണ്ടു പീറ്റ് ഉള്ള വിസ്കിയാണ് ഏറ്റവും നല്ലതെന്ന തോന്നലിൽ പീറ്റ് വിസ്കി വാങ്ങേണ്ട കാര്യമില്ല . പിന്നീട് ബാർലി ഉണക്കാൻ ആധുനിക ഡ്രയർ ഒക്കെ വന്നതും യൂറോപ്പിന് വെളിയിൽ പീറ്റ് വിസ്കിയുടെ ആരാധകർ കുറഞ്ഞതും പീറ്റ് വിസ്കിയെക്കാൾ സാധാരണ വിസ്കി ഉണ്ടാക്കാൻ സ്കോട്ലാണ്ട്കാരെ പ്രേരിപ്പിച്ചു . അവരുടെ ഏറ്റവും വലിയ കയറ്റുമതി ആയതുകൊണ്ട് വിസ്കി ഏറ്റവും നല്ല നിലവാരത്തിൽ ആളുകളുടെ ആവശ്യത്തിനും രുചിക്കും അനുസരിച്ചു ഉണ്ടാക്കാൻ തുടങ്ങി .

ഇനി നിങ്ങൾക്ക് ഏതെങ്കിലും പീറ്റഡ് വിസ്കിയെപ്പറ്റി സംശയം ഉണ്ടെങ്കിൽ അതിന്റെ HPLC ( ഹൈ പെർഫോമൻസ് ലിക്വിഡ് ക്രോമോട്ടോഗ്രാഫിക് ടെക്നിക് ) ടെസ്റ്റ് റിസൾട്ട് ഒക്കെ നോക്കി ഫെനോൽ ശതമാനം നോക്കി വിസ്കി വാങ്ങുകയോ ഒഴിവാക്കുകയോ ആവാം . ഫിനോൾ ഉള്ള വിസ്കിയുടെ ഒരു ഗുണം നീറി നീറി നിൽക്കും എന്നതാണ് . സ്കോട്ലൻഡ് പോലത്തെ തണുപ്പൻ രാജ്യത്തു അതൊരു ഗുണമാണ് . നമ്മുടെ നാട്ടിൽ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .

ടിപ്പുകൾ

കാലക്കേടിനു കൈയിൽ ആരെങ്കിലും പീറ്റഡ് വിസ്കി തന്നാൽ മറ്റു വല്ലവർക്കും കൊടുത്തു കൈമാറേണ്ട ആവശ്യം ഇല്ല . കളയുകയും വേണ്ട . കോള ചേർക്കുക സ്‌മോക്കി കോക്കി റെഡി

ഇനി സാധാ വിസ്കി അടിക്കുന്നവന് സ്‌മോക് വിസ്കി , പീറ്റഡ് വിസ്കി അടിക്കാൻ അഗ്രഹം തോന്നുകയും കൈയിൽ ചിക്കിലി ( പരീക്ഷിക്കാൻ ) ഇല്ലെന്നു വരുകയും ചെയ്താൽ ലിക്വിഡ് സ്‌മോക്ക് , പീറ്റ് ലിക്വിഡ് , പീറ്റ് സ്‌മോക് ലിക്വിഡ് ഇവ വാങ്ങാൻ കിട്ടും . സാധാരണ ബോട്ടിൽ ഓരോ സ്പൂൺ ചേർത്ത് കുടിച്ചു നോക്കുക . 😆


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:57:00 am | 03-12-2023 CET