എന്താണീ പീറ്റ് വിസ്കി ?

Avatar
Deepak Raj | 01-08-2020 | 2 minutes Read

peated whisky
Photo Credit : » @joshapplegate

സാധാരണ സിംഗിൾ മാൾട്ട് വിസ്കി വാങ്ങുന്നു ആൾക്കാർ കുപ്പിയിൽ കാണുന്ന ഒരു വാക്കാണ് പീറ്റ് , ഹെവി പീറ്റഡ് , ഗോൾഡൻ പീറ്റഡ് , തുടങ്ങി പീറ്റ് ചേർന്ന വാക്കുകൾ . പൊതുവേ സിംഗിൾ മാൾട്ട് വിസ്കി വില കൂടുതൽ ആണെങ്കിൽ പീറ്റഡ് അല്പം കൂടുതൽ വിലയുള്ളതാവും . അതുകൊണ്ടു അറിയാതെ പെട്ട് പോവാതിരിക്കാൻ ആണ് ഈ പോസ്റ്റ് ..

സാധാരണ കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലുമൊക്കെയുള്ള കുടിയേറ്റ കൃഷിക്കാർ ഉണങ്ങിയ ഇറച്ചി കഴിക്കാറുണ്ട് . അതിന്റെ പുകയേറ്റ രുചി അവർ ആസ്വദിച്ച് കഴിക്കാറുണ്ട് . എന്ന് മാത്രമല്ല ഇഷ്ടം പോലെ പച്ചയിറച്ചി കിട്ടുന്ന ഇടങ്ങളിൽ പോലും ഇവരൊക്കെ ഇത് വാങ്ങിച്ചു കഴിക്കും . എനിക്കാണെങ്കിൽ ഇത് അല്പം അസഹനീയം ആണ് ( no offense ). വിസ്കിയിൽ ഈ പുക രുചി ചേർക്കുകയാണ് പീറ്റ് മാർഗത്തിൽ .

പീറ്റ് ഒരു ചെറിയ ചെടിയാണ് . ചതുപ്പു നിലത്തൊക്കെ വളരുന്ന ചെറിയ സസ്യം . അതിനെ ചതുപ്പോടെ വെട്ടിയെടുത്തു ഉണക്കി അതിനെ പുകച്ചു കിളിർപ്പിച്ച ബാർലിയുടെ ജെർമിനേഷൻ നിർത്തി ഉണക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് . അതോടെ ബാർലിയിൽ പുകയും ഈ ഫിനോയിൽ ഫ്ലേവറും ( കണ്ടന്റും ) ചേരും . ഈ പുകയ്ക്കൽ കൂടിയും കുറഞ്ഞും ഇരിക്കും ( ഉണ്ടാക്കുന്നവരുടെ ആവശ്യം പോലെ ) . പൊതുവേ പിന്നീട് വിസ്കി നേർപ്പിക്കുമ്പോൾ ഐലായ് ഭാഗത്തെ വെള്ളത്തിന്റെ സ്വഭാവം കൊണ്ട് വേറൊരു രുചി ആവും ഈ വിസ്കികൾക്കു . അതുകൊണ്ടു വിസ്കി വാങ്ങുമ്പോൾ ഐലായ് വിസ്കി ആണെങ്കിൽ തന്നെ പീറ്റ് ആവാൻ പരമാവധി ചാൻസ് ഉണ്ട് ( സ്കോട്ലൻഡിൽ അഞ്ചിടങ്ങളിൽ നിന്നാണ് വിസ്കി വരുന്നത് - ഐലായ് , ഹൈലാൻഡ് , ലോലൻഡ് , കാംപൽടൗൺ , സ്‌പെയ്‌സൈഡ് ) .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വളരെ സീരിയസ് ആയി കുടിക്കുന്നവർക്ക് വളരെ ഇഷ്ടമാണ് പീറ്റഡ് . പക്ഷെ ശീലം ഇല്ലെങ്കിൽ സൂക്ഷിക്കണം . പിന്നെ ഒന്ന് ട്രൈ ചെയ്യുന്നത് നല്ലതാണു . ഉണക്ക ഇറച്ചി കഴിക്കുന്നവർ ഉറപ്പായും ഒന്ന് ശ്രമിച്ചു നോക്കണം .

അർഡ്‌ബെർഗ് , താലീസ്കാർ , ബൊമോർ , ലഫ്‌റോയ്‌ഗ്‌ ഒക്കെ ഈ ഗ്രൂപ്പിലെ വിസ്കി ആണ്

collection


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:05:52 am | 17-04-2024 CEST