ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയാമോ?
ജനിക്കാൻ പറ്റി അല്ലെങ്കിൽ ജീവിക്കാൻ പറ്റി എന്നുള്ളതാണ്.
നമ്മൾ ജനിക്കാൻ ഉള്ള സാധ്യതകളെ പ്പറ്റി ആലോചിച്ചിട്ടുണ്ടോ?
നമ്മളുടെ ബയോളജിക്കൽ ചെയിനിലെ ഒരു അപ്പൂപ്പൻ അല്ലെങ്കിൽ അമ്മൂമ്മ ചെറുപ്പത്തിൽ മരിച്ചിരുന്നുവെങ്കിലും നമ്മൾ കാണില്ല.
അല്ലെങ്കിൽ ആ ചെയിനിലെ ആരെങ്കിലും സന്താനോൽപ്പത്തി വേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കിലും നമ്മൾ കാണില്ല.
അച്ഛൻ അമ്മയെ കണ്ടു മുട്ടാനുള്ള സാധ്യതകളിൽ തുടങ്ങി കണക്കുകൾ കൂട്ടാം.
അമ്മയുടെ ജീവിതത്തിൽ ആകെ ഏകദേശം 100,000 എഗ്ഗുകൾ ഉണ്ടാവും, അച്ഛൻ നിങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ള വർഷങ്ങളിൽ ഉണ്ടാവാൻ ഇടയുള്ള സമയങ്ങളിൽ ഉൽപ്പാദിപ്പിച്ച sperm കളുടെ എണ്ണം 4 ട്രില്യൺ. അതായത് 'Probability of right sperm meeting right egg' മാത്രം ഒന്നിൽ 400 quadrillion ആണ്. ഇതിൽ ഒരെണ്ണം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ നിങ്ങളുടെ സഹോദരി അല്ലെങ്കിൽ സഹോദരൻ ആവും ഉണ്ടാവുക. നിങ്ങൾ ഉണ്ടായ ആ സ്പേം നീന്തി എത്താൻ അൽപ്പം താമസിച്ചിരുന്നു എങ്കിലും നിങ്ങൾ ഒരിക്കലും ഈ ലോകം കാണില്ല.
ഈ സാദ്ധ്യതകൾ എല്ലാം കൂട്ടി Dr. Ali Binazir അദ്ദേഹത്തിന്റെ കണക്കു കൂട്ടലിൽ കണ്ടത് ഒന്നിൽ, പത്തിനു ശേഷം 2,685,000 പൂജ്യങ്ങൾ ഇട്ടാൽ കിട്ടുന്ന അത്രയും വലിയ സംഖ്യ ആണ്! (ചിത്രം നോക്കൂ). അതായത് നമ്മളുടെ ഓരോരുത്തരുടെയും ജനനം ഒരു വലിയ യാദൃച്ഛികത്വം ഉള്ളതാണ് എന്നതാണ്. നമ്മൾ ഉണ്ടാകാതിരിക്കാനുള്ള സാദ്ധ്യതകൾ ഒക്കെ ഒന്ന് മനസ്സിൽ സങ്കൽപ്പിച്ചു നോക്കൂ.
നമ്മൾ ഈ ലോകത്ത് ഉണ്ടാകുവാനുള്ള സാധ്യതകളേക്കാൾ വളരെ (എത്ര ‘വളരെ‘ പറഞ്ഞാൽ ആണ് മതിയാവുക?) വലുതാണ് നമ്മൾ ജനിക്കാതെ ഇരിക്കുവാനുള്ള സാധ്യതകൾ.
അതുകൊണ്ട് 'Enjoy Every Moment of Life. It is just a rare coincidence!’
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
ഡോ.സുരേഷ് സി പിള്ള
കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.