മലയാളിക്കുള്ള വിലപേശൽ ശീലവും ഡിസ്കൌണ്ട് ലോകവും

Avatar
Ajith Paliath | 06-03-2022 | 4 minutes Read

????ചന്ത ദിവസം വൈകീട്ടുള്ള തിരക്കിനിടയിലൂടെ നടക്കുമ്പോഴും അയാളുടെ കുറുക്കന്‍ നോട്ടം വീട്ടിലേക്ക് ആവിശ്യമുള്ള പച്ചക്കറികള്‍ എന്തെങ്കിലും വിലകുറച്ച് വില്‍ക്കുന്നുണ്ടോ എന്നായിരുന്നു. വഴിയുടെ അറ്റം എത്തിയപ്പോള്‍ മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീ നിവര്‍ത്തിയിട്ട പ്ലാസ്റ്റിക് ഷീറ്റില്‍ ഒരു ചെറിയ കൂന അച്ചിങ്ങ പയറും ഒന്ന് രണ്ട് പീച്ചിങ്ങയുമായി ഇരിക്കുന്നു.

“ അമ്മച്ചി അച്ചിങ്ങ എന്നാ വെല “
“ അരക്കിലോ ഇരുപത് രൂപ മോനേ “
“അരക്കിലോ പതിനഞ്ച് രൂപക്കാണേല്‍ ഒരു കിലോ മേടിക്കാം “
“മോനേ പതിനഞ്ച് രൂപയ്ക്ക് വിറ്റാല്‍ അമ്മച്ചിക്ക് ഒന്നും കിട്ടില്ല”
“`പതിനഞ്ചിന് ആണേല്‍ മതി , അല്ലെങ്കില്‍ വേണ്ട”

നേരം ഇരുട്ടാന്‍ തുടങ്ങുന്നു. ഇത് വിറ്റ് പോയില്ലെങ്കില്‍ അത്രയും നഷ്ട്ടമാണ് .തനിക്കത് താങ്ങാന്‍ പറ്റില്ല. വാങ്ങിയ വിലയ്ക്ക് തന്നെ അവര്‍ വളരെ ദൈന്യതയോടെ അയാള്‍ക്ക്‌ ഒരു കിലോ അച്ചിങ്ങ തൂക്കി നല്‍കി....
വിലപേശി നേടിയ അച്ചിങ്ങ സഞ്ചിയില്‍ തൂക്കി യുദ്ധം ജയിച്ച പുഞ്ചിരിയോടെ അയാള്‍ തിരക്കിലേക്ക് നടന്ന് മറഞ്ഞു...

941-1646577926-ajith-paliyath-malayalee-world-of-discounts

???? ഇതൊരു സാങ്കല്‍പ്പിക കഥയായി ഇവിടെ പറഞ്ഞെങ്കിലും മലയാളിയുടെ വിലപേശല്‍ ശീലം പലപ്പോഴും ഇത്തരത്തില്‍ തന്നെയാണ്. പറഞ്ഞുവരുന്നത് വിലപേശുന്നതും വിലകുറക്കുമ്പോ വാങ്ങുന്നതും നല്ലതും ചിലപ്പോള്‍ മോശവുമാണ്.

വന്‍ ലാഭം മാത്രം ലക്‌ഷ്യം വെച്ച് ബിസിനസ് ചെയ്യുന്നവരോട് വിലപേശുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ വഴിവക്കില്‍ ഇരിക്കുന്ന ചെറിയ ചില്ലറ വില്പ്പനക്കരോട് വിലപേശുന്ന രീതി പലപ്പോഴും നല്ലതല്ല. വളരെ തുച്ചമായ ലാഭമാണ് അവര്‍ക്ക് കിട്ടുക. അത് നമ്മളുടെ വിലപേശല്‍ ശീലം മൂലം അവര്‍ക്ക് നഷ്ട്ടപ്പെടുത്താതിരിക്കുക. വിലകുറയുമ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കുക നല്ലത് തന്നെയാണ്. ഇതിന് മറ്റൊരു ദൂഷ്യവശമുള്ളത് നമ്മള്‍ വിലക്കുറവ് കാണുമ്പോള്‍ അവിശ്യമില്ലാത്തതും കൂടി വാങ്ങികൂട്ടും എന്നുള്ളതാണ്.

ഇവിടെ വിലകുറച്ച് വില്‍പ്പന ചെയ്യുന്ന 'Use By Date' അല്ലെങ്കില്‍ 'Best Before Date' എന്ന് എഴുതിയിരിക്കുന്ന ഭക്ഷണ സാധനങ്ങളെക്കുറിച്ചാണ് പറയുന്നത്. ഉൽപ്പന്നത്തെ ആശ്രയിച്ച്, മിക്ക പാക്കേജുചെയ്ത ഭക്ഷണങ്ങളിലും നിങ്ങൾ ഇതില്‍ ഏതെങ്കിലും ഒന്ന് കാണും.

Use By Date (DEADLINE) - ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. Best Before Date (GUIDELINE) - ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടതാണ്. യുക്കെയില്‍ സേഫ്‌ഫുഡ് നടത്തിയ ഗവേഷണത്തില്‍ നമ്മള്‍ വാങ്ങുന്ന ഭക്ഷണത്തിന്റെ 30% വരെ വലിച്ചെറിയപ്പെടുന്നുവെന്ന് കാണിക്കുന്നു. അതായത് ആഴ്ചയിൽ 15 പൌണ്ടിലും അധികം ഭക്ഷണം വലിച്ചെറിയുന്നതോ പാഴാക്കികളയുന്നതോ ആയി കണക്കാക്കുന്നു.

സ്റ്റോക്ക് മാറ്റം വരുത്തുമ്പോഴോ ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും സൂപ്പർമാർക്കറ്റുകൾ പലപ്പോഴും ഭക്ഷണത്തിന്റെ വില അതിന്റെ Use By Date അല്ലെങ്കില്‍ Best Before Date അടുക്കുമ്പോള്‍ വിലകുറച്ച് വില്‍ക്കും.

ഈ ഇനങ്ങൾ സാധാരണയായി 'മഞ്ഞ സ്റ്റിക്കറുകൾ' ഉപയോഗിച്ച് ടാഗുചെയ്യുന്നു, അതില്‍ എത്രമാത്രം കുറഞ്ഞുവെന്ന് കാണിക്കുകയും ചെയ്യുന്നു. ഇതുവഴി പലപ്പോഴും ഉൽപ്പന്നങ്ങളിൽ 75% വരെ കിഴിവ് ലഭിക്കാം. നിശ്ചിത ബഡ്ജറ്റിൽ ആണ് നിങ്ങളുടെ ഷോപ്പിംഗ് യാത്രകള്‍ എങ്കില്‍ മഞ്ഞ സ്റ്റിക്കർ ഭക്ഷണ ഷോപ്പിംഗ്‌ ഉൾപ്പെടുത്തുന്നത് മൂല്യവത്താണ്.

പലപ്പോഴും ആരെങ്കിലും കാണുമോ കണ്ടാല്‍ എങ്ങനെ അവര്‍ എടുക്കും എന്നൊക്കെയുള്ള ദുരഭിമാന ചിന്ത മൂലം നല്ലൊരു ശതമാനം മലയാളികളും ആ ഭാഗത്തേക്ക് ആഗ്രഹമുണ്ടെങ്കില്‍ പോലും പോവുകയില്ല. ഇത് ഓരോരുത്തരുടെയും ഇഷ്ട്ടമാണ്. അതുകൊണ്ടുതന്നെ അങ്ങനെ മേടിക്കണം ഇങ്ങനെ മേടിക്കണം എന്ന് നിഷ്കര്‍ഷിക്കുന്നില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മാംസം, മത്സ്യം, റെഡി മീൽസ്, ഡിസേര്‍ട്ട് എന്നിവയും അതിലേറെയും ഇവിടെ കണ്ടെത്താൻ കഴിയും. ഇതുപോലുള്ള ഭക്ഷണം Use By Date അടുക്കുമ്പോള്‍ അവ മഞ്ഞ സ്റ്റിക്കര്‍ ഒട്ടിച്ച് ഷെല്‍ഫില്‍ വെക്കും. (മാംസം, മത്സ്യം സീഫുഡ് എന്നിവ ശ്രദ്ധിച്ചും സൂക്ഷിച്ചും വാങ്ങേണ്ടതാണ്) ഇത്തരം രീതികള്‍ കേരളത്തില്‍ അധികം കണ്ടുവരുന്നില്ല. എന്നാല്‍ യുക്കെ രാജ്യത്ത് ആൽഡി, ലിഡൽ, അസ്ഡ, മോറിസൺസ്, ടെസ്‌കോ, സെയിൻസ്ബറീസ്, വെയിറ്റ്റോസ് M&S എന്നിവിടങ്ങളില്‍ ഇത് സാധാരണമാണ്. അതിന് പ്രത്യേക സമയങ്ങളും ഉണ്ട്. എന്നാല്‍ സ്റ്റോക്ക് മാറ്റുമ്പോള്‍ വിലകുറക്കുന്നതിന് സമയമൊന്നുമില്ല.

അനാവശ്യമായ പലചരക്ക് വാങ്ങല്‍ ചെലവ് കുറയ്ക്കാന്‍ ഈ രീതികള്‍ അവലംബിക്കാം.

???? വങ്ങേണ്ടുന്ന ലിസ്റ്റ് എഴുതിവെക്കുക, ബഡ്ജറ്റ് വെക്കുക, അരിഞ്ഞുവെച്ച പച്ചകറികളും പഴങ്ങളും വാങ്ങാതിരിക്കുക, പ്രധാന കടകളുടെ സോഷ്യല്‍ മീഡിയ ന്യൂസ്‌ ശ്രദ്ധിക്കുക, ഒരു സാധനത്തിന്റെ വില മറ്റ് കടകളിലും കൂടെ തിരയുക, ലോയല്‍റ്റി കാര്‍ഡുകള്‍, ബ്ലൂ ലൈറ്റ് കാര്‍ഡുകള്‍ , ഡിസ്കൌണ്ട് coupon എന്നിവ ഉപയോഗപ്പെടുത്തുക.

???? ജീവിത ചിലവുകള്‍ അനുദിനം കൂടിവരുകയാണ്. മഞ്ഞ സ്റ്റിക്കർ ഇട്ട സാധനങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ മാത്രം ലാഭം മാത്രമല്ല വില്‍ക്കാതെ പോകുന്ന വസ്തുക്കള്‍ മാലിന്യനിക്ഷേപത്തിലേക്ക് പോകാതെ സംരക്ഷിക്കാനുമുള്ള എന്ന നല്ലവശം കൂടി ഇതിന് പിന്നിലുണ്ട്.

???? ലാഭം നേടാവുന്ന മറ്റ് വസ്തുക്കളെ പ്രാദേശികമായി കണ്ടുപിടിക്കാനും അറിയിപ്പ് നല്‍കാനും നിങ്ങളുടെ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ വാട്ട്സപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുക ലഭ്യമായ ഓഫറുകള്‍ പങ്കുവെക്കുക.

???? ഷെഫീല്‍ഡില്‍ ഇത്തരത്തില്‍ ഒരു വാട്ട്സപ്പ് ഗ്രൂപ്പ് 2016 മുതല്‍ പ്രവര്‍ത്തിക്കുന്നു. ????

NHS -ല്‍ ജോലിയുള്ളവര്‍ക്ക് പ്രത്യേകമായ ഡിസ്കൌണ്ട് ലഭിക്കും എന്ന് അറിയുക. അതില്‍ പ്രധാനമാണ് » bluelightcard.co.uk .

അവിശ്വസനീയമായ ഓഫറുകള്‍ ഈ കാര്‍ഡ് വാങ്ങുന്നതിലൂടെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. മറ്റ് ഓഫറുകള്‍ കണ്ടെത്താന്‍ താഴെ പറയുന്ന ലിങ്കുകളും ചെക്ക് ചെയ്യാവുന്നതാണ്....

» hotukdeals.com
.. » wowcher.co.uk/deals/shop
.. » magicfreebiesuk.co.uk
.. » healthservicediscounts.com

എന്തൊക്കെയായാലും ഷോപ്പിങ്ങിലെ മിതത്വമാണ് പ്രധാനം. വിവേകപൂർവ്വം ഷോപ്പിംഗ് നടത്തുക. വിലകൂടിയ കാര്‍ പോലുള്ള വലിയ വസ്തുക്കളില്‍ എന്തെങ്കിലും ഡിസ്കൌണ്ട് ഉണ്ടോ എന്ന് ചോദിക്കുകയോ അല്ലെങ്കില്‍ വിലപേശുകയോ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല, ഒരു നല്ല ഡീൽ ലഭിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ വന്‍ ഡിസ്കൌണ്ട് കണ്ട് ആ വസ്തു വാങ്ങിക്കുവാന്‍ തുടങ്ങുമ്പോള്‍ യഥാർത്ഥത്തിൽ ആ വസ്തു നമ്മള്‍ക്ക് അവിശ്യമുണ്ടോ എന്ന് രണ്ടുപ്രവിശ്യം ചിന്തിക്കുന്നത് നല്ലതാണ്. ഇതുപോലെ തന്നെയാണ് ഇന്‍ഷുറന്‍സ്, ട്രെയിന്‍, ബസ്‌, വിമാന ടിക്കറ്റ്‌ എന്നിവയുടെ കാര്യത്തിലും. Shop Around... But end of the day its your choice.

ഇനി മറ്റൊന്ന് വിരോധാഭാസമെന്ന് തോന്നുമെങ്കിലും ചിലപ്പോള്‍ ഡിസ്കൌണ്ട് കണ്ട് ഉദ്ദേശിച്ചതിലും കൂടുതൽ നമ്മള്‍ ചിലവഴിച്ചേക്കാം. പണം ലാഭിക്കുന്ന ഷോപ്പിംഗ്‌ കൈവിട്ടുപോയാൽ അത് ചെലവേറിയ ശീലമായി മാറും എന്നോര്‍ക്കുക .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 01:04:20 am | 29-05-2024 CEST