OIOP - വൺ ഇന്ത്യ വൺ പെൻഷൻ ചരിത്രം ഇതുവരെ - എല്ലാവർക്കും തുല്യ പെൻഷൻ എന്ന ആവശ്യമുന്നയിച്ചു കൊണ്ട് കൂട്ടായ്മ ..

Avatar
Web Team | 29-05-2020 | 5 minutes Read

ജോലിയിൽ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കുന്നവർക്ക് ശമ്പളത്തിന് ആനുപാതികമായി അന്യായമായ പെൻഷൻ നൽകുന്നത് ശരിയല്ല എന്നു ചിന്തിച്ച് അതിനെതിരെ പ്രവർത്തിച്ചുകൊണ്ട് ശ്രീ ബിബിൻ പി. ചാക്കോ 2018 സെപ്റ്റംബർ 11 നു അന്യായമായ പെൻഷൻ നിറുത്തലാക്കൂ എന്ന മുദ്രാവാക്യവുമായി ഒരു വാട്സ്ആപ് കൂട്ടായ്മ ഉണ്ടാക്കി. പ്രസ്തുത ഗ്രൂപ്പിൽ, വിവിധ സാഹചര്യങ്ങളിൽ, വിവിധ സ്ഥലങ്ങളിൽ വസിച്ചിരുന്ന സമാന ചിന്താഗതിക്കാരായിരുന്ന ശ്രീ. ബിബിൻ പി. ചാക്കോയും, ശ്രീ . വിനോദ് കെ. ജോസും, ശ്രീ. ബിജു എം. ജോസഫും നേതൃത്വം നൽകി.

oiop kerala india

എല്ലാവർക്കും തുല്യ പെൻഷൻ എന്ന ആവശ്യമുന്നയിച്ചു കൊണ്ട് കൂട്ടായ്മയുടെ പേര് 2019 ജൂലൈ 30 നു ONE INDIA ONE PENSION എന്ന് പുനർ നാമകരണം ചെയ്ത് ഇന്നത്തെ നമ്മുടെ വാട്സാപ് കൂട്ടായ്മക്കു തുടക്കം കുറിച്ചു.

2019 ജൂലൈ 31 നു ശ്രീ . ബിജു എം . ജോസഫ് സംഘടനക്കു വേണ്ടി ലോഗോ തയ്യാറാക്കി അവതരിപ്പിച്ചു . ലോഗോ ഗ്രൂപ്പ് ഐക്കണായി അംഗീകരിച്ചു ...

2019 ജൂലൈ 31-നു ശ്രീ .ബിജു എം . ജോസഫ് സംഘടനക്കുവേണ്ടി ‘One INDIA One Pension എന്ന പേരിൽ » face book പേജ് ആരംഭിച്ചു ...

One INDIA One Pension പേരന്റ് ഗ്രൂപ്പിൽ നിന്നും ആശയത്തോട് താത്പ്പര്യമുണ്ടായിരുന്ന വ്യക്തികളെ 14 ജില്ലാ ഗ്രൂപ്പ് ലിങ്കുകൾ വഴി ജോയിൻ ചെയ്യിപ്പിച്ചു. നിരന്തരമായ ചർച്ചകൾക്കൊടുവിൽ 60 വയസ്സ് പൂർത്തിയായ എല്ലാ ഭാരതീയർക്കും - ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ, രാഷ്ട്രീയ, തൊഴിൽ, വിദ്യാഭ്യാസ വ്യത്യാസമില്ലാതെ പ്രതിമാസം കുറഞ്ഞത് 10000/- രൂപ പെൻഷൻ അനുവദിക്കണം എന്ന ആവശ്യമുന്നയിച്ച്, പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ തീരുമാനിച്ചു. ഫൗണ്ടേഴ്സ് മൂന്നു പേരുടേയും നേതൃത്വത്തിൽ നിരന്തരമായ പ്രവർത്തനഫലമായി OIOP വളർച്ച പ്രാപിക്കുവാൻ തുടങ്ങി. വിവിധ ഗ്രൂപ്പുകളിലായി ഏകദേശം 1000 - ത്തിലധികം അംഗങ്ങൾ ആയപ്പോൾ എല്ലാവരും ഒന്നിച്ചു കൂടുവാൻ തീരുമാനിച്ചു. അങ്ങിനെ ഫൗണ്ടേഴ്സ് മൂന്ന് പേരുടേയും നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ, കുറുപ്പുംതറയിൽ വച്ച്, 2019 സെപ്റ്റംബർ മാസം പതിനഞ്ചാം തിയ്യതി ആദ്യ മീറ്റിംഗ് വിളിച്ചു കൂട്ടി വിവിധ ജില്ലകളിൽ നിന്നായി 73 പേർ പങ്കെടുത്ത ആ മീറ്റിംഗിൽ വച്ച് മഹത്തായ ആശയം കൊണ്ടുവന്ന ശ്രീ.ബിബിൻ പി. ചാക്കോ, ശ്രീ.വിനോദ് കെ. ജോസ്, ശ്രീ.ബിജു എം. ജോസഫ് എന്നീ മൂന്നു ഫൗണ്ടേഴ്സിനേയും അദ്ധ്യക്ഷൻ സദസ്സിന് പരിചയപ്പെടുത്തി, വിവിധ ജില്ലകളിലേക്ക് താൽക്കാലിക കമ്മിറ്റികൾ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനക്ക് പ്രാരംഭം കുറിച്ച ഫൗണ്ടേഴ്സിന്റെ താല്പര്യ പ്രകാരം സംഘടനയുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനു വേണ്ടി അവിടെ എത്തിയിരുന്നവരിൽ നിന്ന് ഏഴു പേരെ തിരഞ്ഞെടുത്ത് ഒരു ട്രസ്റ്റ് രൂപീകരിക്കുവാൻ തീരുമാനിച്ചു.

സംഘടനക്കു തുടക്കം കുറിച്ചവരിൽ ശ്രീ.ബിജു M. ജോസഫും, ശ്രീ. ബിബിൻ P. ചാക്കോയും ട്രസ്റ്റ് അംഗങ്ങളായി ജോയിൻ ചെയ്യാതെ, പുറത്തു നിന്നു കൊണ്ട് പ്രവർത്തിക്കുവാനും ശ്രീ.വിനോദ് K. ജോസ് പ്രസിഡന്റായി സ്ഥാനമേൽക്കുവാനും തീരുമാനിച്ചു.

അതിൻ പ്രകാരം പ്രസിഡൻറായി ശ്രീ .വിനോദ് കെ . ജോസും, സെക്രട്ടറിയായി ശ്രീ.ആൻറണി കെ.റ്റി . യും ട്രഷററായി ശ്രീ.അനൂപ് എസും. സ്ഥാനമേറ്റ്, ട്രസ്റ്റ് രൂപീകൃതമായി . ശ്രീ.റോജർ സെബാസ്റ്റ്യൻ , ശ്രീ.അബ്ദുറഹ്മാൻ പൊന്നാനി, ശ്രീ.റോയ് മാത്യു , ശ്രീ.അനന്തകുമാർ എന്നിവരായിരുന്നു മറ്റു ട്രസ്റ്റ് അംഗങ്ങൾ . എല്ലാവരുടേയും ഒത്തൊരുമയോടെയും, ആത്മാർത്ഥതയോടെയുമുള്ള പ്രവർത്തനഫലമായി സംഘടന നല്ല നിലയിൽ മുന്നോട്ടു കുതിച്ചു കയറി.

2019 സെപ്റ്റംബർ 25 നു ശ്രീ . ബിനു ജോസ് സംഘടനക്കുവേണ്ടി » oiop.in എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു .

സംഘടനയ്ക്ക് പ്രാരംഭം കുറിച്ച ശ്രീ.ബിബിൻ പി. ചാക്കോ, ശ്രീ.ബിജു എം .ജോസഫ് എന്നിവരെ ഉൾപ്പെടുത്തി നിലവിലുണ്ടായിരുന്ന ട്രസ്റ്റ് 2019 നവംബർ 24നു ഒൻപതു അംഗ ട്രസ്റ്റാക്കി ആദ്യമായി വിപുലീകരിച്ചു.

എന്നാൽ ഇത്രയും പേർക്ക് മാത്രമായി വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സംഘടനയെ മുന്നോട്ടു നയിക്കുവാൻ സാധിക്കുകയില്ല എന്നു മനസ്സിലാക്കി 2019 ഡിസംബർ 21-നു സംഘടനയിൽ ആരംഭം മുതൽ പ്രവർത്തിച്ചിരുന്ന ശ്രീ.പോൾ വർഗീസ്, ശ്രീ.ടോം മാത്യു, ശ്രീ.വിജയൻ V, ശ്രീ.ബെന്നി സെബാസ്റ്റ്യൻ, ശ്രീ.ജോർജ്ജ് പി. ജോസഫ്, ശ്രീ.ബിനു ജോസ് , ശ്രീ.രതീഷ് K.G, ശ്രീ.P.M.K.ബാവ, ശ്രീ.മുസ്തഫ T. A, ശ്രീ.സിറിയക് കുരുവിള, ശ്രീ.ലോറൻസ് ജോർജ്, ശ്രീ.രഞ്ജിത്ത് A.R, ശ്രീ.സുദർശൻ, ശ്രീ.ജോസ് തോംസൺ, ശ്രീമതി.മേരിക്കുട്ടി എന്നീ 15 പേരേക്കൂടി ഉൾക്കൊള്ളിച്ച് 24 അംഗ ട്രസ്റ്റായി വിപുലീകരിച്ചു .

മുൻ വ്യവസ്ഥ പ്രകാരം മൂന്നു മാസമായപ്പോൾ ശ്രീ. ആൻറണി കെ.റ്റി . താത്കാലിക സെക്രട്ടറി സ്ഥാനം രാജിവച്ചു. അതിൻ പ്രകാരം ഒഴിവു വന്ന സെക്രട്ടറി സ്ഥാനത്തേയ്ക്ക്, ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് 2020 ഫെബ്രുവരി ഒന്നിന് ശ്രീ. ജോസ് തോംസനെ താത്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്തു . പല ജില്ലകളിലും,നിയോജക മണ്ഡലങ്ങളിലും, താത്കാലിക കമ്മറ്റികൾ ആയിക്കഴിഞ്ഞു. വാർഡ്തലത്തിലും, പഞ്ചായത്ത് തലത്തിലും താത്കാലിക കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടിരിക്കുന്നു. ഇതിനു ശേഷം താത്കാലിക സംസ്ഥാന കമ്മിറ്റി രൂപീകരിക്കേണ്ടതായിട്ടുണ്ട്. ഇതെല്ലാം 100% ജനാധിപത്യ രീതിയിലാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതിനു വേണ്ടിയും സംഘടനയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനും വേണ്ടിയാണ് ആരംഭകാലം മുതൽ പ്രവർത്തനനിരതരായിരുന്നവരെ ഉൾക്കൊള്ളിച്ച് 24 അംഗ ട്രസ്റ്റ് ആയി വിപുലീകരിച്ചതു .

2020 ഫെബ്രുവരി 5 നു ശ്രീ . രഞ്ജിത്ത് എ. ആർ . സംഘടനക്കുവേണ്ടി » YouTube ചാനൽ ആരംഭിച്ചു .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

14 ജില്ലയിലും 2020 ഏപ്രിൽ ഒന്നിന് ജില്ലാ കോഓർഡിനേഷൻ കൺവീനർമാർ ചുമതയേറ്റു. അവരുടെ നേതൃത്വത്തിൽ സംഘടനയുടെ പ്രവർത്തനം വാർഡ്തലംവരെ എത്തിച്ചു സുശക്തമാക്കുന്നതിനതിനായി ജില്ലയിലെ മുഴുവൻ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും സഹായത്തോടെ ഊർജ്ജിതമായ പ്രവർത്തനങ്ങൾ ഇപ്പോൾ നടത്ത്തുന്നു .നാളിതു വരെയുളള ഊർജ്ജിതമായ പ്രവർത്തന ഫലമായി നൂറുകണക്കിനു ഗ്രാമസഭകളിൽ OIOP യുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുവാനും, 60 വയസ്സു തികഞ്ഞ എല്ലാവർക്കും 10,000 രൂപാ പ്രതിമാസ പെൻഷൻ കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചുപാസാക്കുവാനും സാധിച്ചു. 11-ാം ശമ്പള പരിഷ്കരണക്കമ്മീഷനെ നേരിൽ കാണുവാനും, ചർച്ച ചെയ്യുവാനും OIOP തയാറാക്കിയ മെമ്മോറാണ്ടം നേരിട്ടു നൽകുവാനും സാധിച്ചു.

ട്രസ്റ്റിൽ അംഗങ്ങളായിരുന്ന ശ്രീ . ആന്റണി കെ.റ്റി. , ശ്രീ . അനന്തകുമാർ , ശ്രീ . റോയ് മാത്യു എന്നിവരുടെ സംഘടന വിരുദ്ധ പ്രവർത്തനവുമായി ലഭിച്ച ആരോപണങ്ങളുടെയും അതിനെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ 2020 ഏപ്രിൽ 20 നു ട്രസ്റ്റിൽ നിന്നും സംഘടനയുടെ എല്ലാവിധ പോഷക ഘടക സ്ഥാനമാനങ്ങളിൽ നിന്നും സംഘടനയിൽ നിന്നും പുറത്താക്കി .

2020 മെയ് 15 നു അഡ്വ.ജോസ്കുട്ടി മക്കിൽ നെ സംഘടനയുടെ ലീഗൽ സെൽ കൺവീനർ ആയി നിയമിച്ചു .

2020 ജൂൺ 1 നു ശ്രീ . ജോസ് തോംസൻ താത്കാലിക സെക്രട്ടറി സ്ഥാനം രാജി വച്ചു .

ചേഞ്ച് org എന്ന വേൾഡ് പെറ്റിഷൻ ഫോമിലൂടെ വൺ ഇന്ത്യ വൺ പെൻഷൻ മുന്നോട്ടു വക്കുന്ന ആവശ്യം രാജ്യത്തു നടപ്പിലാക്കണമെന്ന് ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ പ്രധാന മന്ത്രിക്കു പെറ്റിഷൻ ക്യാമ്പയിൻ ആരംഭിച്ചു ...

2020 ജൂൺ 18 നു ശ്രീ .PMK ബാവയെ സെക്രട്ടറിയായി ,ട്രസ്റ്റ് സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുത്തു .

350000 fb ഗ്രൂപ്പ് ഫോളോവരും, 13000 fb പേജ് ഫോളോവരും , 1700 വോളം whatsup ഗ്രൂപ്പുകളിലായി 4 ലക്ഷത്തോളം അംഗങ്ങളുമായി സോഷ്യൽ മീഡിയയിലും OIOPമുന്നേറിക്കൊണ്ടിരിക്കുന്നു .

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും മഹത്തരമായ നമ്മുടെ സംഘടനയുടെ ഈ ആശയം നെഞ്ചിലേറ്റി, നമ്മുടെ രാജ്യത്തു പ്രാവർത്തികമാക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണ് .

"ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്" എന്ന നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാജിയുടെ ഉന്നതമായ ആശയം നെഞ്ചിലേറ്റി, One INDIA One Pension (OIOP) വാർഡ് തലം മുതൽ ദേശീയ തലം വരെ ജനാധിപത്യ രീതിയിൽ ഭാരവാഹികളെ തിരഞ്ഞെടുത്ത്തു കൊണ്ടുള്ള 3 വര്ഷ സ്ഥിരകമ്മിറ്റിയാണ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്. സംഘടനയോടു കൂറും സംഘടനയുടെ ചട്ടക്കൂട്ടിനുള്ളിൽ നിന്ന് പ്രവർത്തിക്കാൻ പരിപൂർണ്ണസമ്മതവുമുള്ള, പ്രവർത്തന മികവ് തെളിയിച്ചിട്ടുള്ള ഏതൊരംഗത്തിനും ഭൂരിപക്ഷ അംഗീകാരത്തോടെ സംഘടനയുടെ ഏതു പദവിയിലും എത്തിച്ചേരുവാൻ കഴിയും.

1947-ൽ സ്വാതന്ത്ര്യം കിട്ടിയ നമ്മുടെ ഭാരതം ഒരു പരമാധികാര റിപ്പബ്ലിക് ആയി മാറുവാൻ 3 വർഷം എടുത്തു. ബാലാരിഷ്ടതകൾ മാറി, സുശക്തമായ ഒരു സംഘടന രൂപീകൃതമാകുവാൻ സമയമെടുക്കുക സ്വാഭാവികമാണ്.

നമ്മുടെ സംഘടനയുടെ ത്വരിതഗതിയിലുള്ള വളർച്ച കണ്ട് വിറളി പൂണ്ട ചില ഛിദ്രശക്തികൾ സംഘടനയേ തകർക്കുവാൻ ശക്തമായി രീതിയിൽ പരിശ്രമിക്കുന്നുണ്ട്. അതിനാൽ പരസ്പര വിശ്വാസത്തോടെ നമുക്കൊന്നു ചേർന്നു പ്രവർത്തിക്കാം... നമ്മുടെ പ്രസ്ഥാനത്തെ തകർക്കുവാൻ ശ്രമിക്കുന്ന ബാഹ്യശക്തികളിൽ നിന്ന് OIOP യെ കാത്തു പരിപാലിക്കുക എന്നതു നമ്മുടെ കടമയാണ് .

ലക്ഷ്യം മറക്കാതെ നമുക്കു മുന്നേറാം...
വിജയം സുനിശ്ചിതം

ബിബിൻ ചാക്കോ
Founder
One INDIA One Pension
email: founders@oiop.in

updated on 20-June-2020


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 12:42:10 pm | 03-12-2023 CET