തിരുവനന്തപുരം എങ്ങോട്ട് ? ജെ എസ് അടൂർ എഴുതുന്നു

Avatar
ജെ എസ് അടൂർ | 23-08-2020 | 3 minutes Read

കേരളത്തിലെ ആദ്യ എയർപൊട്ടും ഇന്ത്യയിലെ തന്നെ ആദ്യ എയർപൊട്ടുകളിൽ ഒന്നാണ് തിരുവനന്തപുരം. 1932 ഇൽ തുടങ്ങിയത്. 1928 ഇൽ ബോംബെ ജൂഹുവിൽ തുടങ്ങിയത് പോലെ ഫ്ലയിങ് ക്ളബ്ബായി പൈലറ്റും തിരുവിതാംകൂറിലെ രാജാവിന്റെ അടുത്തു ബന്ധുവുമായിരുന്ന കേണൽ ഗോദ രാജ വർമ്മ തുടക്കം കുറിച്ചത്. 1935 ലാണ് അന്നത്തെ ടാറ്റ എയർലൈൻസ് (പിന്നെ അത് എയർ ഇന്ത്യയായി. ) തിരുവനന്തപുരത്തു ഇറങ്ങിയത്

ഇന്ത്യയിലെ മെട്രോകൾ (ഡൽഹി, മുംബൈ, കൽക്കട്ട, ചെന്നൈ )കഴിഞ്ഞള്ള ആദ്യത്തെ ഇന്റർനാഷണൽ ഐര്പോട്ടാണ് തിരുവന്തപുരം. 1991 ഇൽ തിരുവനന്തപുരം ഇന്ത്യയിലെ അഞ്ചാമത്തെ ഇന്റർനാഷണൽ എയർപോട്ടായി.

ഇന്ന് യാത്രക്കാരുടെ എണ്ണത്തിൽ തിരുവനന്തപുരം പതിനഞ്ചാം സ്ഥാനത്താണ്.അതിനു 700 ഏക്കർ സ്ഥലമാണുള്ളത്. . രണ്ടു ടെർമിനലും. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഹബ്ബാണ്. രണ്ടാമത്തെ ടെർമിനൽ തുടങ്ങിയിട്ട് പത്തു കൊല്ലം ആയില്ല. തിരുവന്തപുരത്തെ ഇന്റർനാഷണൽ ടെര്മിനലിന്റെ വാർഷിക ഹാൻഡ്ലിങ് കപ്പാസിറ്റി 18 ലക്ഷം യാത്രക്കാരാണ്.

തിരുവനന്തപുരത്തു ഇന്റർനാഷണൽ ഡൊമസ്റ്റിക് 44 ലക്ഷത്തിൽ നിന്നും 39 ലക്ഷം 19, 191 ആയി കുറഞ്ഞു. 11.6% കുറവ്. എയർക്രാഫ്റ്റ് മൂവ് മെന്റ് 12.8 % കുറവ്. കാർഗോയിൽ 7% കുറവ് കൊച്ചി എയർപോട്ടാണ് കേരളത്തിലെ 61.8% യാത്രക്കാർ ഉപയോഗിക്കുന്നത്.. 2019 ഇൽ കൊച്ചി വഴി യാത്ര ചെയ്തത് 96 ലക്ഷത്തിൽ അധികം (96, 24, 334).4.9% വർദ്ധനവ്. എയർക്രാഫ്റ്റ് മൂവേമെന്റ് 7% കൂടി. കാർഗോ 2.8% കൂടി
കൊച്ചി ഇന്റർനാഷണൽ എയർപൊട്ട് ലിമിറ്റഡ് (CIAL) എന്ന പ്രൈവറ്റ്, -പബ്ലിക് പാർട്നെഷിപ് കമ്പനിയുടെ നെറ്റ് ലാഭം 2018-19 ഇൽ 166.92 കൊടി. ടേൺ ഓവർ 650 കോടിയിൽ അധികം.ഡിവൈഡന്റെ 27%..കേരള സർക്കാരിന് ഇതിൽ 32.14% ഓഹരിയുണ്ട്

തിരുവനന്തുപുരം കൊച്ചിയെക്കാളിൽ ട്രാഫിക് പകുതിയിൽ അധികം താഴെയാണങ്കിലും 170കോടി ലാഭം ഉണ്ടാക്കി എന്നാണ് കണക്ക് . അതാണ് പ്രശ്നവും. കാരണം അവിടെ ലാൻഡിംഗ് ചാർജ് വളരെ കൂടുതലാണ് . അത് കൊണ്ടു യാത്രക്കാർ കൊടുക്കേണ്ട വിമാന കൂലി അധികമാണ് . കൊച്ചിയിൽ പോയി നേരിട്ട് പൂനക്ക് പോയാൽ 4500 ടിക്കറ്റ് ചാർജ്..തിരുവനന്തപുരത്തു നിന്ന് പോയാൽ 12000 ത്തിന്മുകളിൽ മൂന്നു ഇരട്ടി സമയം ചിലവാക്കണം. . അതാണ് യാത്രക്കാർ കൊച്ചി കൂടുതൽ ഉപയോഗിക്കുന്നത്. അത് മാത്രമല്ല. കൊച്ചി എയർപൊട്ടിന്റ സൗകര്യങ്ങൾ തിരുവനന്തപുരത്തില്ല കൊച്ചി എയർപൊട്ടിനുള്ളത് 1300 ഏക്കർ. തിരുവനന്തപുരത്തെ 700 ഏക്കറിൽ എയർഫോഴ്‌സ് /കോസ്റ്റ് ഗാഡ് സ്ഥലം കഴിഞ്ഞാൽ കൊച്ചിയുടെ 40% സ്ഥലമേയുള്ളു.

ഇപ്പോൾ തിരുവനന്തപുരം എയർപൊട്ട് ഉപയോഗിക്കുന്നത് തിരുവനന്തപുരം കൊല്ലം ജില്ലയും പത്തനംതിട്ട ജില്ലയുടെ ചില ഭാഗങ്ങളുമാണ്. പിന്നെ തമിഴ് നാട്ടിലെ കന്യാകുമാരി ജില്ല, ചെങ്കോട്ട, തിരുനെൽവേലിയുടെ ഭാഗങ്ങൾ.
മധുര എയർപൊട്ട് വളർന്നാൽ തമിഴ് നാട് ട്രാഫിക് കുറയും.

അതെ സമയം കൊച്ചിയുടെ കാച്ചമെന്റ് ഏരിയ കൂടി. ആലപ്പുഴ, പത്തനംതിട്ട ജില്ലയുടെ പകുതി, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട് (കോഴിക്കോട് എയർ പൊട്ട് കണക്ടിവിറ്റി കുറവാണ് ). തിരുവനന്തപുരത്തു നിന്നുള്ള പലരും കൊച്ചിയിൽ പോയി വിമാനം കയറുന്നത് കണക്റ്റിവിറ്റി കൂടുതലും ചാർജ് കുറവും ആയതു കൊണ്ടാണ്

അത് കൊണ്ടു തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ സാമ്പത്തിക വളർച്ചയും അത് പോലെ ഇന്റർനാഷണൽ ട്രാഫിക്കും കൂടിയില്ലെങ്കിൽ തിരുവനന്തപുരം എയർപോർട്ട് വളരില്ല.

സത്യത്തിൽ ശംഖുമുഖത്തെ എയർപോർട്ടിനു പരിമിതികൾ ഉണ്ട്. അതിൽ പ്രധാനം കടൽ അല്പം കയറിയാൽ അത് പ്രശ്നമാകും. അത് കൂടുതൽ വികസിപ്പിക്കുവാൻ സാധിക്കില്ല.

തിരുവനന്തപുരം കൊല്ലം കൊട്ടാരക്കര മേഖലയിൽ 2000 ഏക്കറുള്ള വലിയ അന്താരാഷ്ട്ര വിമാനത്താവളമാണ് വിഭാവനം ചെയ്യേണ്ടത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് അരമണിക്കൂർ മെട്രോയിൽ യാത്ര ചെയ്തു എത്താവുന്ന സ്ഥലം.
ശംഖുമുഖം ഡൊമസ്റ്റിക് എയർപ്പോർട്ടായി നിലനിർത്തുക.

എന്താണ് ചെയ്യേണ്ടത്?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരളത്തിൽ മൂന്നു ഇക്കോണമിക് സോൺ ആയി തിരിച്ചു സാമ്പത്തിക വളർച്ചക്കുള്ള പ്ലാൻ തയ്യാറാക്കുക.
മുപ്പതു കൊല്ലം മുന്നിൽ കണ്ടുവേണം എയർപോർട്ട് വികസനവും അടിസ്ഥാന തല വികസനവും.

തിരുവനന്തപുരം നഗരം വികസനവും സൗത്ത് സോൺ ഇക്കോണോമിക് വികസനവും ഒരുമിച്ചു വിഭാവനം ചെയ്തില്ലെങ്കിൽ തിരുവന്തപുരം എയർപോർട്ടിന്റ കപ്പാസിറ്റി ഒരു പരിധിയിൽ അധികം വളരില്ല. കാരണം അന്തരാഷ്ട്ര, ഡൊമസ്റ്റിക് യാത്രക്കാരുടെ എണ്ണാം അഞ്ചു മടങ് വളരണം. അതിനു പുതിയ കമ്പനികളും സംരംഭങ്ങളും വളരണം.

തിരുവനന്തപുരം -കൊല്ലം ഇക്കോണോമിക് കോറിഡോർ, മൂന്നു ജില്ലകളിൽ പശ്ചാത്തല വികസനം. ഇതിനൊക്കെ ആവശ്യമായ ഇൻവെസ്റ്റ്‌മെന്റ് കണ്ടെത്താനുള്ള ഭാവന ആവശ്യമാണ്. അല്ലാതെ സർക്കാരിനെ കൊണ്ടു മാത്രമോക്കില്ല.
കേരള സർക്കാർ ചെയ്യേണ്ടത് ചെയ്യണം. കെ എസ് ആർ ടി സി പോലെ വൻ നഷ്ടതലോടുന്ന സ്ഥാപനങ്ങളെ നാലോ അഞ്ചോ പബ്ലിക് പ്രൈവറ്റ് പാർട്നെഷിപ്പിലുള്ള കമ്പനികൾ ആയാൽ സർക്കാരിന് ലാഭം, ജനങ്ങൾക്ക് സൗകര്യം, അന്തരാഷ്ട ഗുണമേൻമയുള്ള ട്രാൻസ്‌പോർട്.

അങ്ങനെ സാകല്യത്തിളുള്ള സാമൂഹിക -സാമ്പത്തിക -പരിസ്ഥിതി കാഴ്ചപ്പാടുണ്ടെങ്കിലേ കേരളത്തിൽ ഡബിൾ ഡിജിറ്റു വളർച്ചയും മുപ്പതു ലക്ഷം തൊഴിൽ അവസരവും സൃഷ്ട്ടിക്കാനാവു.

തിരുവനന്തപുരം എയർപോർട്ട് അമ്പത് വർഷം അഡാനിക്കു കൊടുക്കുന്നില്ല എന്ന് വച്ചാൽ തന്നെ, എന്താണ് തിരുവനന്തപുരം എയർപോർട്ടനും സാമ്പത്തിക വളർച്ചക്കും ചെയ്യാനാവുന്നത്. അങ്ങനെയുള്ള ബദൽ പ്ലാൻ സർക്കാരിനുണ്ടെങ്കിൽ അത് പങ്കു വയ്ക്കുക. ഇല്ലെങ്കിൽ ബദൽ പ്ലാൻ വേണം.

കേരളത്തിന്റെ തലസ്ഥാനം തിരുവന്തപുരമാണെങ്കിലും കേരളത്തിലെ രാഷ്ട്രീയ ശക്തികേന്ദ്രങ്ങളും സാമ്പത്തിക ശക്തിയും വടക്കോട്ട് മാറി. തിരുവനന്തപുരം ഇപ്പോഴും ഒരു കോസ്‌മോപൊളിറ്റൻ നഗരമല്ല. പഴയ ഭരണ ഗൃഹാതുരത്വങ്ങളിൽ സെക്രട്ടറിയേറ്റും പിന്നെ വന്നു പോകുന്നു രാഷ്ട്രീയ നേതാക്കളുമുള്ള സാമാന്യം വലിപ്പമുള്ള ഒരു പട്ടണം എന്നതിൽ കവിഞ്ഞു വളർന്നിട്ടില്ല.

കേരളത്തിൽ കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിവയാണ് വളരെ പഴക്കമുള്ള നഗരം സംസ്കാരം. തിരുവന്തപുരം ശ്രീ പത്മനാഭ ക്ഷേത്രതിന്നു സമീപം വളരാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ്. പിന്നെ സെക്രട്ടറിയെറ്റ് വന്നപ്പോൾ അവിടെ ജോലിക്കു വന്നു ഗുമസ്ത /ഉദ്യോഗസ്ഥരുടെ പട്ടണമായി.

തിരുവനന്തപുരതുണ്ടായേ ടെക്‌നോപാർക്കും കോവളം ടൂറിസ്റ്റു മേഖലയും മാത്രമാണ് അതിന് അപ്പുറത്തുണ്ടായ കാര്യങ്ങൾ.
സാമ്പത്തിക വളർച്ചയുണ്ടായെങ്കിൽ മാത്രമേ തൊഴിൽ അവസരങ്ങൾ ഉണ്ടാവുകയുള്ളൂ. സർക്കാർ ജോലിക്കു അപ്പുറമുള്ള തൊഴിൽ അവസരങ്ങൾ ഉണ്ടായെങ്കിലേ തിരുവനന്തപുരവും തെക്കൻ മേഖലയും വികസിക്കൂ.
അതിന് സാകല്യത്തിന്റെ കാഴ്ചപ്പാടാണ് വേണ്ടത്.

അടുത്ത തിരെഞ്ഞെടുപ്പിന് അപ്പുറം ചിന്തിക്കുന്നവർ നേതാക്കളിലും അണികളിലും കുറഞ്ഞു വരുന്ന സ്ഥിതിയിൽ മുപ്പതു കൊല്ലം കഴിഞ്ഞുള്ള കേരളത്തെകുറിച്ച് വിഭാവനം ചെയ്യുന്നവർ എത്ര പേരുണ്ട് രാഷ്ട്രീയത്തിൽ?

#ജെ എസ് അടൂർ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 06:53:13 am | 26-05-2022 CEST