ഈ ലോക്ക്ഡൗൺ കാലം കുടിയന്മാരുടെ വെള്ളംകുടി മുട്ടിച്ചിരിക്കുകയാണ്. ഒരു തുള്ളി മദ്യം കിട്ടാത്തതിന്റെ വേവലാതിയിലാണ് ഒരു ശരാശരി മദ്യപാനി.
എങ്ങനെയെങ്കിലും മദ്യം ഒപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണവർ. ഇത്തരത്തിൽ ഈ ലോക്ക്ഡൗൺ കാലത്ത് മദ്യം എവിടെയെങ്കിലും കിട്ടുമോ എന്ന് തിരയുന്ന ആളും അനധികൃതമായി മദ്യം വിൽക്കുന്ന ആളും കഥാപാത്രങ്ങളാകുന്ന "ദി ആംഗ്രി വൈറസ് " എന്ന ഷോർട് ഫിലിം ശ്രദ്ധേയമാകുകയാണ്.
തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനായ സൂര്യജിത്താണ് ചിത്രത്തിന്റെ കഥയും, ചിത്രസംയോജനവും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പലരെയും ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ഹ്രസ്വ ചിത്രമാക്കി അവതരിപ്പിച്ചപ്പോൾ മികച്ച സന്ദേശമാവുകയായിരുന്നു. സൂര്യജിത്തും ജോസ് ആന്റണിയുമാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ശബ്ദം നൽകിയിരിക്കുന്നത് നിത്യ പ്രേം.
മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇവരെല്ലാം തന്നെ അവരവരുടെ വീടുകളിലിരുന്നാണ് ഷോർട് ഫിലിമിൽ പങ്കാളികളായത്. നിമിഷ നേരംകൊണ്ടാണ് ഈ ഹ്രസ്വചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ മികച്ച പ്രതികരണമാണ് 'ദി ആംഗ്രി വൈറസ്' ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.