സർക്കാരുകൾ നടത്തുന്ന ഏറ്റവും വലിയ പകൽകൊള്ള എന്താണ് ?

Avatar
ജെ എസ് അടൂർ | 25-06-2020 | 2 minutes Read

oil price india
Photo Credit : » @zburival

അത് പെട്രോൾ ഡീസൽ തീ വിലയാണ്.

പെട്രോൾ /ഡീസൽ /ഗ്യാസ് ഏറ്റവും വലിയ വില കൂട്ടിയ രാജ്യമാണ് ഇന്ത്യ. ഈ തീ വില ഭാഗിച്ചു എടുക്കുന്നത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളുമാണ്.

ഇന്ത്യയിൽ ഇന്ന് കാണുന്ന പല അനഭലഷീണീയ കാര്യങ്ങളും യൂ പി എ രണ്ടാം കാലത്തു തുടങ്ങിയതാണ്. ഡീസൽ /പെട്രോൾ വില മാർക്കറ്റ് നിയന്ത്രണത്തിലെക്ക് മാറ്റിയതും ആ സർക്കാരാണ്.

എന്നാൽ എന്താണ് സ്ഥിതി? ക്രൂഡ് ഓയിലിന്റ വില കൂട്ടിയപ്പോഴും പെട്രോൾ /ഡീസൽ വില കൂടി. വില കുറഞ്ഞപ്പോഴും കൂടി. അത് കൂടികൊണ്ടേയിരിക്കും.

യു പി ഏ രണ്ടിന്റെ ജനദ്രോഹ നടപടികളും അഴിമതിയെയുമൊക്കെ കണ്ടു മടുത്താണ് ജനം മാറി കുത്തിയത്. ഇന്ത്യയിലെ ഏറ്റവും പഴയ പാർട്ടിയുടെ കുളം തോണ്ടിയത് ഡൽഹിയിൽ ദർബാറിൽ മാത്രം പ്രവർത്തിച്ചു ജനങ്ങളിൽ നിന്ന് വളരെ അകാത്തിൽ ജീവിച്ചിരുന്ന പവർ പാരസെറ്റുകളാണ്. അവരാണ് ഈ രാജ്യത്തു സൂട്ട് ബൂട്ട് ശിങ്കിടി രാഷ്ട്രീയത്തിന്റയും ശിങ്കിടി മുതലാളിത്തത്വവിന്റെ വക്താക്കൾ.

അവർക്കു പകരം വന്ന മോഡി സർക്കാർ ശിങ്കിടി മുതലാളിമാർക്ക് വേണ്ടിയുള്ള സർക്കാർ മാത്രമായി. പെട്രോൾ /ഡീസൽ തീവെട്ടി കൊള്ള പൂർവാധികം ഭംഗിയാക്കി. മാധ്യമങ്ങളെ ശിങ്കിടി മുതലാളിമാർ വിലക്ക് വാങ്ങി. സാമ്പത്തിക പ്രതിസന്ധിയിൽ കോടികണക്കിന് ആളുകൾക്ക് ജോലിയും കൂലിയും ഇല്ലാതെ നട്ടം തിരിയുമ്പോൾ ശിങ്കിടി മുതലാളി കമ്പിനികൾ ബില്യൻസ് കൂട്ടി കൂട്ടി മേലോട്ട് പോയി ബഹുത് അച്ചാ ദിൻ ആഘോഷിക്കുന്നു

സത്യത്തിൽ യൂ പി ഏ രണ്ടാം കാലത്തുണ്ടായിരുന്ന ജനദ്രോഹ നടപടികൾ ഇപ്പോൾ പത്തിരട്ടി കൂടി. ഒരുപാടു പേർക്ക് പലതുകൊണ്ടും ഭരിക്കുന്നവരെ ഭയം കൂടി


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഭരിക്കുന്നവരെ ചോദ്യം ചെയ്തവരെയും അനീതിക്കെതിരെ ശബ്ദമുയർത്തുന്നവർക്കും എതിരെ കേസ്. അവരെല്ലാം രാജ്യ ദ്രോഹികളാണെന്നു നുണയുടെ റിപ്പബ്ളിക്കിലൂടെ സൂട്ടും ബൂട്ടും ഇട്ട് പുതിയ പവർ പാരസൈറ്റുകൾ വിളിച്ചു കൂവുന്നു.

ധർമ്മ പുരാണ രാജ്യത്തു നടക്കുന്നത് പണ്ടേ ഒരു പ്രവാചകൻ പറഞ്ഞിട്ടുണ്ട്

"ധനസചിവന്‍ ജയഭേരി മുഴക്കി ആദ്യം ആര്‍ത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു. കൊട്ടാരം ദര്‍ബാറിന് പുറത്തുള്ള വിദൂഷകന്‍ അമിട്ട് മുഴങ്ങുന്ന ശബ്ദത്തില്‍ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു.

പ്രജാപതി കീഴ്ശ്വാസം വിട്ടു.. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം. അതിനെ കുറ്റപ്പെടുത്തുന്നവര്‍ ദേശദ്രോഹികള്‍. നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തര്‍ ദുര്‍ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി. സ്തുതിപാഠകരുടെ മുഖസ്തുതിയില്‍ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു."

അതാണ് സ്ഥിതി.

# ജെ എസ് അടൂർ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:49:11 pm | 03-12-2023 CET