ഇപ്പോൾ തൊലി വെളുത്തവരുടെ പൂർവ്വികർ കറുത്തവരായിരുന്നു.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ കുറഞ്ഞ അളവിൽ പതിക്കുന്ന ഭൂപ്രദേശങ്ങളിൽ വസിക്കുന്നവരുടെ ശരീരത്തിലേക്ക് ആവശ്യമായ വിറ്റാമിൻ ഡി ലഭ്യമാക്കാനായി ത്വക്ക് സ്വയം (കറുപ്പ്)നിറം മങ്ങി വെളുപ്പ് ആയതാണ്, കുറേശ്ശെ മാറുന്ന നിറം തലമുറകൾ ജീനിലൂടെ പകർന്നാണ് ഇന്ന് ഇക്കാണുന്ന തരത്തിൽ വെളുത്തവർ ഉണ്ടായത്.
കൂടുതൽ വെയിൽ കൊള്ളുമ്പോൾ നമ്മുടെയൊക്കെ ശരീരം കറുക്കുന്നതും, തീരെ പുറത്തിറങ്ങാതിരിക്കുമ്പോൾ അല്പം വെളുക്കുന്നതും ഇവ്വിധത്തിൽ നമ്മുടെ തൊലി പ്രകാശത്തെ ആകിരണം ചെയ്യാനും, ചെയ്യാതിരിക്കാനുമായി സ്വയം നിറം മാറ്റുന്നതാണ്.
ഇന്ന് ലോകത്ത് മിക്കയിടങ്ങളിലെയും ജനങ്ങൾ തങ്ങളുടെ തൊലിക്ക് വെളുപ്പ് നിറം വേണമെന്ന് കാംക്ഷിക്കുന്നവരാണ്, അതിനാൽ പലരും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നു,ഇക്കാരണത്താൽ ആയിരിക്കാം ലോകത്തിലെ 25 ശതമാനത്തോളം ആളുകളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയത് (ഞാനും ഇതിൽ പെടുന്നു).
വിറ്റാമിൻ ഡി, കാൽസിയവുമായി സംയോജിച്ചാണ് എല്ലുകൾക്ക് ബലമേകുന്നത്, ഇതിനാലാണ് മിക്ക കാൽസിയം ഗുളികകളുടെയും ഒപ്പം വിറ്റാമിൻ ഡി3 യും ഉണ്ടാകുന്നത്, കാൽസ്യം കുറവുള്ള ആളുകൾക്ക് കാൽസിയത്തോടൊപ്പം വിറ്റാമിൻ ഡിയും കൂടി ഡോക്ടർ ശുപാർശ ചെയ്യും, ശരീരത്തിലെ കാൽസിയത്തിന്റെ പോരായ്മ പല കാരണങ്ങളാലും പെട്ടെന്ന് തിരിച്ചറിയാവുന്നതിനാൽ ടെസ്റ്റുകൾ ചെയ്യേണ്ടിവരില്ല, വിറ്റാമിൻ ഡിയുടെ ടെസ്റ്റിന് ചെലവ് കൂടുതലുമായതിനാൽ അത്ര അത്യാവശ്യമെന്ന് തോന്നിയാലേ ഡി ടെസ്റ്റിനായി ഡോക്ടർ നിർദ്ദേശിക്കൂ, തന്നെയുമല്ല! വിറ്റാമിൻ ഡി ശരീരത്തിന് ദോഷകരമാകണമെങ്കിൽ ഏറ്റവും കുറഞ്ഞ അളവിൽ ആവശ്യമുള്ളതിന്റെ മൂന്നിരട്ടിയിൽ അധികമെങ്കിലും ശരീരത്തിൽ ഉണ്ടായിരിക്കണം, ഇന്നത്തെ ജീവിതശൈലിക്ക് അനുസരിച്ച് സാധാരണ അത്രയും വിറ്റാമിൻ ഡി ശരീരത്തിൽ എത്താറില്ല, രോഗിയുടെ വിവരങ്ങൾ ചോദിക്കുമ്പോൾ രോഗി അറിയാതെ തന്നെ രോഗിയുടെ ജീവിതശൈലി ഡോക്ടർ മനസ്സിലാക്കുന്നത് ഇത്തരം വിവരങ്ങൾക്ക് വേണ്ടിയാണ്.
ഡാർവിന്റെ പരിണാമസിദ്ധാന്തം അനുസരിച്ച് മനുഷ്യൻ ജനിച്ചത് ആഫ്രിക്കയിലാണ്, പാലായനം ചെയ്ത് ലോകത്തിന്റെ പല കോണിലേക്കും മനുഷ്യൻ എത്തപ്പെട്ടു, ഇന്ന് ലോകത്തുള്ള മനുഷ്യരുടെ പൂർവ്വികർ എല്ലാവരും ഒരേ സമയത്ത് ആഫ്രിക്കയിൽ നിന്നും ഇപ്പോഴുള്ള ഭൂപ്രദേശത്തേക്ക് എത്തിപ്പെട്ടവരാകണമെന്നില്ല, പലരുടേയും പൂർവ്വികർ പതിനായിരക്കണക്കിന് വർഷങ്ങൾ വ്യത്യസ്ത കാലാവസ്ഥയുള്ള മറ്റേതെങ്കിലും ഭൂപ്രദേശത്ത് ജീവിച്ച് വന്നവരവാകാം, ചിലർ പരിണാമപൂർത്തീകരണത്തിന് മുൻപുള്ള സാപിയൻസുമായി (മനുഷ്യവർഗ്ഗം) സങ്കരവും ഉണ്ടാകാം, ഇക്കാരണത്താലാണ് ചിലർ കുറിയവരും, ചിലർ മുഖം നീണ്ടവരുമൊക്കെയായി ഇന്നും കാണപ്പെടുന്നത്.
പതിനായിരം വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ ഇംഗ്ലണ്ടിലെ മനുഷ്യർ കറുത്തവരായിരുന്നുവെന്ന് ശക്തമായ വാദം ഇന്ന് നിലനിൽക്കുന്നുണ്ട്, ഇന്ത്യയുടെയും മറ്റുരാജ്യങ്ങളുടെയും സ്വാതന്ത്ര്യത്തിന് മുൻപത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തുടക്കത്തിന് മുൻപ് നമ്മൾ ഇപ്പോൾ കാണുന്ന ആഫ്രിക്കക്കാരായ കറുത്തവർ ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നില്ല, കറുത്തവരെ അടിമകളാക്കി പണി ചെയ്യിക്കാനായി യൂറോപ്പിലേക്ക് കൊണ്ടുപോകപ്പെട്ടവരാണ് ഇന്നത്തെ അമേരിക്കയിലെയും മറ്റുരാജ്യങ്ങളിലെയും കറുത്ത വർഗ്ഗക്കാർ.
മനുഷ്യന്റെ ത്വക്കിന്റെ നിറം അവരവരുടെ കഴിവ് കൊണ്ട് ഉണ്ടാകുന്നതും, ഉണ്ടായതുമല്ല, അത് വരുന്നത് 400 കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ബാക്റ്റീരിയക്ക് കാരണമായ സൂര്യപ്രകാശത്തിനാലാണ്.
നിങ്ങൾക്ക് അറിയില്ലെ? പെലെയും, മുഹമ്മദലി ക്ലേയും, മൈക്ക് ടൈസണും, ഉസൈൻ ബോൾട്ടും, മൈക്കിൾ ജോൺസണും, സറീന-വീനസ് (വില്യംസ്) സഹോദരിമാരും കറുത്ത വർഗ്ഗക്കാരാണ്, ഫ്രാൻസിന്റെ ഫുട്ബോൾ ടീമിൽ പകുതിയിലധികം കറുപ്പന്മാരാണ്, ഇവരുടെ കായികശേഷി ഒരു തലമുറ കൊണ്ട് ഉണ്ടായതല്ല! മരങ്ങൾ ഏറെയുള്ളതും, ഓക്സിജന്റെ അളവ് കൂടുതലുമുള്ള ആഫ്രിക്കയിലെ ശുദ്ധവായുവിനാലും, ധാരാളം പഴങ്ങൾ ഭക്ഷിച്ച് ശരീരത്തിലേക്ക് വിറ്റാമിൻ സിയും ലഭ്യമാക്കിയും, സൂര്യപ്രകാശത്തിനാൽ കിട്ടിയ വിറ്റാമിൻ ഡിയും കൊണ്ട് എല്ലുബലത്താലും താണ്ടിയ പാരമ്പര്യത്താലാണ്.
ഇതാണ് മനുഷ്യജീവിതത്തിൽ പ്രകൃതിയുടെ പ്രാധാന്യം, ഇത് മനസ്സിലാക്കാതെ കറുപ്പിനെയും തൊലിവെളുപ്പിനെയും കുറിച്ച് പറയുന്നത് വിവരക്കേട് മാത്രമാണ്.
# ഷംസുദ്ദീൻ മുഹമ്മദ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.