മലയാളി ഇനിയും പഠിക്കേണ്ട സിവിക് സെൻസ്

Avatar
ജെ എസ് അടൂർ | 13-11-2021 | 3 minutes Read

വേസ്റ്റ് ബിൻ കൾച്ചർ കേരളത്തിൽ ഇല്ല .അത് ഒരു ഗവർണൻസ് പ്രശ്നവും സാമൂഹിക മനസ്ഥിതി പ്രശ്നവും ശീല പ്രശ്നവൂമാണ്. അതുകൊണ്ടു ലിറ്ററിങ് ഒരു വൃത്തികെട്ട സംസ്കാരമാണ് . കാറിലും ബസിലുമൊക്കെ പോകുന്ന മാന്യൻ മാർ പ്ലാസിക്ക് കുപ്പിയും , പ്ലാസ്റ്റിക് കവറും എല്ലാം എല്ലാം ഒരു കൂസലും ഇല്ലാതെ വലിച്ചെറിയും .വെള്ളമടിച്ചിട്ടു മദ്യ കുപ്പികൾ എവിടെ എങ്കിലും ഏറിയും .. വയനാട് ചുരത്തിൽ നിന്ന് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കൂമ്പാരം ഒരിക്കൽ ഞാൻ ഇവിടെ പോസ്റ്റിയിരുന്നു .

സ്വയം വൃത്തിയുണ്ടെന്ന് അഭിമാനിക്കുന്ന മൂന്ന് നേരം കുളിക്കുന്ന മലയാളിയുടെ പബ്ലിക് സെൻസ് ഓഫ് ക്ളെൻലിനസ് വളരെ പരിതാപകരമാണ് . സിഗരറ്റ് വലിച്ചിട്ട് റോഡിൽ എറിയും . ആണുങ്ങൾ എവിടെയും മുള്ളും . വിദ്യാഭ്യാസവും "വിവരവും' ഉണ്ടെന്ന് അഭിമാനിക്കുന്ന മലയാളി രാത്രിയിൽ കാറിലും ബൈക്കിലും മാലിന്യങ്ങൾ കൊണ്ട് വന്നു വഴിയരികിൽ തള്ളും .

909-1636836022-fb-img-1636835785800

ഒരിക്കൽ കോഴിക്കോട്ടെ മിഠായി തെരുവിൽ രാവിലെ ആറു മണിക്ക് നടക്കാൻ പോയി .ചില ദശ ലക്ഷങ്ങൾ മുടക്കി ആ തെരുവിനെ ഈ ഇടക്കാണ് സർക്കാർ മോടി പിടിപ്പിച്ചത് .പറഞ്ഞിട്ട് എന്തു കാര്യം . രാവിലെ ആ തെരുവ് മുഴുവൻ ചപ്പും ചവറും മറ്റുമായി വൃത്തി കേടായി കിടക്കുന്നു .

പണ്ട് സിവിക്‌സ് എന്ന ഒരു വിഷയം ഉണ്ടായിരുന്നു . നമ്മളിൽ പലർക്കും രാഷ്ട്രീയ പാർട്ടി ആവേശം കൂടി ആക്രമിക്കാനും കൊല്ലാനും മടിയില്ലെങ്കിലും ബേസിക് സിവിക് സെൻസും ഉത്തരവാദിത്തവും കമ്മി .ജെൻഡർ സെന്സിറ്റിവിറ്റിയും സിവിക് സെൻസും , പൊതു വൃത്തിയും ,മാലിന്യ മാനേജുമെന്റും , ദുരന്ത നിവാരണവും , നീന്തലും എല്ലാം ഒന്നാം ക്ലാസു മുതൽ കുട്ടികളെ പഠിപ്പിക്കണ്ടതാണു .

കേരളം പുരോഗമിച്ച ഒരു സംസ്ഥാനം ആണെന്ന തെറ്റിധാരണ ആദ്യം മാറണം . അങ്ങനെയുള്ളിടത്തു ഒരു ലിഗ ഒരിക്കലും കൊല്ല പ്പെടുകയില്ലായിരുന്നു .വാളയാറിലെ പിഞ്ചു കുട്ടികൾ ബലാത്സംഗപെട്ടു മരണത്തിലേക്ക് എടുത്ത്‌ എറിയപ്പെടില്ലായിരുന്നു. സമൂഹം പുരോഗമിച്ചിടത്ത്‌ ഒരു സ്ത്രീക്ക് രാത്രി എട്ടുമണിക്കും പത്തു മണിക്കും പാതി രാത്രിക്കും ഒറ്റയ്ക്ക് റോഡിൽ നടക്കുവാനോ സഞ്ചരിക്കുവാനോ പേടിക്കേണ്ടതില്ല .

ബേസിക് സിവിക് സെൻസുള്ളവർ അതിവേഗം വാഹനമോടിച്ചു റോഡപകടം കൂട്ടില്ല .ഹോണടിച്ചു ശബ്ദ മലിനീകരണം ചെയ്യില്ല .പള്ളികളിലും അമ്പലങ്ങളിലും ഉച്ചഭാഷിണി ഉച്ചത്തിൽ വച്ച് ശബ്ദമലിനീകരണം ചെയ്യില്ല .

പണ്ടുള്ളതിനേക്കാൾ സ്വാർത്ഥരാകാൻ ഒരു പരിധി വരെ നമ്മുടെ വിദ്യാഭ്യാസ പരിസരമാണ് ഉത്തരവാദി. ഞാൻ .എന്റെ കാര്യം .എന്റെ ഉന്നമനം .സ്വന്തം കാര്യം മാത്രം സിന്ദാബാദ് എന്ന ഒരു സ്വാർത്ഥത നിറഞ്ഞ 'അവനവനിസം ' കേരള സമൂഹത്തിൽ വളരുന്നുണ്ടോ ?


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരളത്തിൽ എന്തിനും ഏതിനും വിവാദങ്ങൾ ഉണ്ടാക്കുവാൻ പലർക്കും താല്പര്യമാണ് . പിന്നെ ഒരു കാര്യവും അതിന്റ മെറിറ്റിൽ നോക്കാതെ ആര് പറഞ്ഞു എന്ന് നോക്കിയാണ് പ്രതികരിക്കുന്നത് . അത് പലപ്പോഴും ഒരു പാർട്ടിയുടേയോ മറ്റേ പാർട്ടിയുടെയോ ലെൻസിൽ കൂടി നോക്കി കണ്ണടച്ചു എതിർക്കുകയോ സപ്പോർട്ട് ചെയ്യുകയോ ആണ് പതിവ് .

കേരളത്തിൽ നമുക്ക് പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അത് പോലെ വിവാദം ചർച്ച ചെയ്യാനും വലിയ ഉത്സാഹമാണ് .എന്നാൽ പ്രശ്ന പരിഹാരത്തിൽ വലിയ താൽപ്പര്യം കുറവാണ് . കേരളത്തിൽ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യണമെങ്കിൽ വലിയ പാടാണ് . എന്ത് ചെയ്യാം ?

ആ സ്ഥിതി മാറണം. മാറ്റണം.
ആദ്യം മാറേണ്ടത് മലായാളിയുടെ മനസ്ഥിതിയും നമ്മൾ വലിയ മിടുക്കർ ആണെന്നുള്ള ഭാവവുമാണ് . അത് പ്രൈമറി വിദ്യാഭ്യാസ സംസ്ക്കാരം തൊട്ടു തുടങ്ങേണ്ടതാണ് .സിവിക് സെൻസ് ഉളിൽ നിന്ന് വരേണ്ട ഒരു സാമൂഹിക സാംസ്കാരിക സഹജ ബോധമാണ് .അതാണ് കേരള സമൂഹത്തിൽ അധികമില്ലാത്തത് . ഈ മനോഭാവം ഒന്നും ചെറുപ്പത്തിലേ മാറിയില്ലെങ്കിൽ വാഴ കുലച്ചിട്ടു വളമിടുന്നത് പോലെയാകും .

"അവനവന്‌ ആത്മസുഖത്തിനായ്‌ ആചരിക്കുന്നവ,
അപരനും സുഖത്തിനായ്‌ വരേണം" എന്ന് ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞത് . പക്ഷെ ആര് പറഞ്ഞാലും മലയാളിക്ക് മറ്റുള്ളവരുടെ പ്രശ്നമൊന്നും ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു .

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് നീട്ടിപ്പാടി പ്ലാസ്റ്റിക് കുപ്പി കാറിൽ നിന്ന് വലിച്ചെറിയും .മലയാളി ഡാ !!!

ഇത് പറഞ്ഞത് കൊണ്ട് എന്നെ 'ആരാഷ്ട്രീയ വാദി ' എന്ന് മാത്രം വിളിക്കരുത് .പ്ലീസ് .

ജെ എസ് അടൂർ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 03:03:07 pm | 27-01-2022 CET