സമൂഹത്തിന്റെ സമീപനങ്ങൾ എങ്ങനെ മാറുന്നു എന്നത് പഠന വിഷയമാക്കുവാൻ പറ്റിയ വിഷയമാണ്. പ്രത്യേകിച്ച് കോവിഡ് കാലത്തു.
മാർച്ചിൽ ഇറ്റലിയിൽ ജീവിക്കുന്ന മലയാളി കുടുംബത്തിന് കോവിഡ് പോസിറ്റീവ് ആയപ്പോൾ കേരളത്തിൽ നടന്ന ചർച്ചകളും സാമൂഹിക സമീപനങ്ങളും തിരിഞ്ഞു നോക്കുമ്പോൾ വിചിത്രമായി തോന്നും
മാർച്ചിൽ തിരുവനന്തപുരത്തു നിന്ന് അടൂർക്കു പോകുമ്പോൾ എല്ലായിടത്തും ഭയം നിറഞ്ഞ നിശബ്ദത. കോവിഡ് ഭയം കോവിഡിനെക്കാൾ വേഗത്തിൽ പടർന്നു
പക്ഷെ കഴിഞ്ഞ മൂന്നു ദിവസങ്ങൾക്ക് മുമ്പ് അടൂരിൽ നിന്ന് വന്നപ്പോൾ റോഡിൽ വാഹനങ്ങൾ ഇഷ്ട്ടംപോലെ. കടകളും സ്ഥാപനങ്ങളും തുറന്നു സജീവം ആളുകൾ മാസ്ക് ഇടാൻ ശീലിച്ചിരിക്കുന്നു. ശരീര അകലം പാലിക്കുന്നു. കാര്യങ്ങൾ സാധാരണ ഗതിയിൽ.
തിരുവനന്തപുരത്തു കാര്യങ്ങൾ സാധാരണം
സത്യത്തിൽ ഇപ്പോൾ കോവിഡ് പോസിറ്റീവ് കേസുകൾ മാർച്ചു -മെയ് മാസത്തിൽ നിന്നും അധികം കൂടി. പക്ഷെ ആളുകൾ അവസാനം കോവിഡ് മായി അഡാപ്റ്റ് ചെയ്യാൻ ശീലിച്ചു. മനുഷ്യൻ അതിജീവിക്കുവാൻ ശീലിച്ച സ്പീക്ഷിസാണ്.
മാർച്ചിൽ റാ കുടുംബത്തോടും പിന്നെ പ്രവാസികളോടുമുള്ള കലിപ്പ് ഇപ്പോൾ കാണിന്നില്ല
ഒരു കാരണം മീഡിയക്കു കോവിഡ് ചർച്ചകൾ ക്ഷീണിച്ചപ്പോൾ അതിലേറെ സെൻസെഷനാലയ സ്വർണം കടത്തും പിന്നെ പലതും വന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ കോവിഡ് അപ്‌ഡേറ്റിനെക്കാൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതികരണൾ കേൾക്കാനാണ് മീഡിയക്കു താല്പര്യം.
കേരളത്തിൽ മീഡിയ പലപ്പോഴും സെൻസെഷനൽ റിപ്പോർട്ടിങ്ങ്ങും അത് അനുസരിച്ചു അന്തി ചർച്ചകളും നടത്തും. അതിനു അനുസരിച്ചു സർക്കാരും പ്രതിപക്ഷവും പ്രതികരിക്കും.
മാർച്ചിൽ റാന്നിയിലെ കുടുംബത്തെ പലരും പല വിധത്തിൽ അധിക്ഷേപിച്ചു. ചിലർ സാമൂഹിക മാധ്യമങ്ങളിൽ പച്ച തെറി പറഞ്ഞു അതിക്ഷേപിച്ചു. അവരെ അടിച്ചു പല്ല് പറിക്കണം എന്ന് റാന്നിയിലുള്ള ഒരു സ്ത്രീയുടെ പേരിൽ വന്ന വാട്സ് ആപ്പ് മെസ്സേജ് വൈറലായി
അതിൽ പ്രവാസികളോട് പൊതുവിൽ ഉള്ള കലിപ്പും പ്രകടമായിരുന്നു.
അന്ന് ഫേസ് ബുക്കിൽ 'പാനിക് പനി ' പടർത്തരുത് എന്ന് ഒരു നോട്ട് എഴുതിയപ്പോൾ ചിലർ കേരളത്തിനെ കൊലക്ക് കൊടുത്തെ മതിയാകൂ എന്നാണോ എന്നായിരുന്നു സർക്കാർ ഭരണ പാർട്ടി സാമൂഹിക മാധ്യമ വക്താക്കൾ ചോദിച്ചത് !
മെയ് മാസത്തിൽ കേരളം ലോകത്തിലെ ഏറ്റവും നല്ല കോവിഡ് പ്രതിരോധമാണ് എന്ന് ലോകമൊട്ടുക്കു കൊട്ടി ഘോഷിച്ച സമയത്തു, ഏഷ്യനെറ്റ് ചർച്ചയിൽ ജൂൺ -മുതൽ സെപ്റ്റംബർ കാലത്ത് കോവിഡ് കേസുകൾ കൂടുഅത് പ്രതി ദിനം ആയിരത്തിൽ കൂടാൻ ഇടയുണ്ടെന്നും പറഞ്ഞപ്പോൾ സർക്കാർ സ്തുതി പാഠകർക്ക് പലര്ക്കും ഇഷ്ടപെട്ടില്ല
പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തിൽ വരാൻ സാധിക്കില്ല എന്നതിനെ എതിർത്തവരെയൊക്കെ 'മരണത്തിന്റെ വ്യപരികൾ ' എന്ന റീ സൈക്കിൾ ചാപ്പ അടിച്ചു.
സർക്കാർ ചെയ്യുന്നതിനെ ആരെങ്കിലും വിമർശിച്ചാൽ അവരെ 'മരണത്തിന്റെ വ്യാപാരി' കളായി ചാപ്പകുത്തി സർക്കാർ ഉത്സാഹ കമ്മറ്റിക്കാർ എല്ലാവരുടെയും വായടപ്പിക്കുവാൻ ശ്രമിച്ചു
ആദ്യം മനസ്സിലാക്കണ്ടത് കോവിഡ് പോസിറ്റീവ് കേസുകൾ കൂടിയത് സർക്കാരിന്റെ കുഴപ്പം കൊണ്ടോ പ്രതിപക്ഷത്തിന്റെ വിമർശനം കൊണ്ടോ ഒന്നുമല്ല. സാമൂഹിക വ്യാപനം പാൻഡെമിക്കിന്റെ സ്വാഭാവിക പരിണാമമാണ്. അത് കുറച്ചുകൂടി കൂടി പിന്നെ നിരക്ക് താഴും
മെയ് മാസത്തിൽ കോവിഡ് കേസുകൾ രണ്ടു അക്കത്തിൽ. ഇപ്പോൾ പ്രതിദിനം രണ്ടായിരത്തിൽ അധികം.
ആകെ കേസ് 84, 759.. ഇതിൽ 62555(73.8%) സുഖമായി. 21800 കേസുകളാണ് നിലവിലുള്ളത്. അവരെല്ലാവരും ഹോസ്പിറ്റലിൽ അല്ല. 337 മരണം. അതായത് 0.4% മാത്രം. അതിൽ തന്നെ ബഹു ഭൂരിപക്ഷം മറ്റു അസുഖങ്ങൾ ഉള്ളവരോ, പ്രായത്തിന്റെ പ്രശ്‍നങ്ങൾ കൊണ്ടു പ്രതി രോധ ശേഷി കുറഞ്ഞവരോയാണ്
അടച്ചു പൂട്ടി വീട്ടിൽ ഇരുന്നാൽ കോവിഡ് പോകില്ല എന്ന് സർക്കാരും ജനങ്ങളും മീഡിയയയും തിരിച്ചറിഞ്ഞത് നന്ന്.
ഇന്ന് ലോകത്തു പല രാജ്യങ്ങളിലും ജന ജീവിതം പാനിക് പനിക്ക് അപ്പുറം പോയി. എല്ലാവരും മാസ്കും സോപ്പും ആരോഗ്യ അകലവും പാലിക്കാൻ ശീലിച്ചു വരുന്നു
പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഒരുപാടു വിവാഹങ്ങളും കുടുംബവും കക്ഷി രാഷ്ട്രീയം അടക്കമുള്ള സാമൂഹിക സംവിധാനംങ്ങൾ നടന്നു പോകുന്നത് " we are simply used to it ' എന്നത് കൊണ്ടാണ്.
കോവിഡിന്റ കാര്യത്തിലും അതാണ് സംഭവിക്കുന്നത്
People simply learned to get used to it
#ജെ എസ് അടൂർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.