'വികസന മരീചകയും ' കെ റയിൽ ഫാന്റസിയും

Avatar
ജെ എസ് അടൂർ | 04-01-2022 | 3 minutes Read

കേരളത്തിൽ സാമാന്യം വേഗതയും സൗകര്യങ്ങളുമുള്ള ഭേദപ്പെട്ട റയിൽ സിസ്റ്റം വേണം.
കേരളത്തിൽ ഭേദപ്പെട്ട നാലുവരി ആറുവരി ഹൈവേവേണം.
കേരളത്തിൽ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും സൈക്കിൾ ട്രാക്ക് വേണം. കേരളത്തിൽ എല്ലാ പഞ്ചായത്തിലും മൂന്നോ നാലോ നീന്തൽ കുളങ്ങൾ വേണം.
കേരളത്തിൽ ഒരു പഞ്ചായത്തിൽ നൂറു കുളങ്ങൾ എങ്കിലും കുഴിച്ചു ജലസ്രോതസ്സും പ്രളയ മാനേജ്മെന്റും മെച്ചപ്പെടുത്തണം.

കേരളത്തിൽ സാമ്പത്തിക വളർച്ചയും ഗവേഷണ ഐ ടി, നിർമ്മിത ബുദ്ധി മുതലായ നോളജ് ഇൻഡസ്ട്രി പല ഹബ്ബുകളിൽ വളർത്തണം. പശ്ചാത്തല വികസനവും സാമ്പത്തിക വികസനവും പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും കണക്കിലെടുത്തുള്ള സുസ്ഥിര വികസനമാണ് വേണ്ടത്.

കേരളത്തിൽ മെച്ചപ്പെട്ട പലതും വേണം. അതിൽ ഒന്നും ഒരു തർക്കവും ഇല്ല. വികസനത്തിന് ഒന്നും ആരും എതിരല്ല.

പക്ഷെ അതു എപ്പോൾ എങ്ങനെ വേണം എന്ന നയവും അതിന്റ പബ്ലിക് ഫിനാൻസ് എങ്ങനെ വേണം എന്നതൊക്കെ ഒരു ജനയായത്ത വ്യവസ്‌ഥയിൽ ചർച്ചകൾ നടത്തി എല്ലാവരേയും വിശ്വാസത്തിൽ എടുത്തു സമവായത്തിലാണ് ചെയ്യേണ്ടത്.

എന്താണ് ഇപ്പോൾ നടത്തും എന്ന് കെ റയിൽ പ്രൊജക്റ്റിന്റ് പ്രശ്നം?

1. അതിന്റ് പ്രൊജക്റ്റ് റിപ്പോർട്ടിൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത് ഒന്നും സാമാന്യയുക്തിക്ക് നിരക്കാത്തതാണു എന്നതാണ്.
a) അതു പറയുന്നത് 2024 ഇൽ കെ റയിൽ പൂർത്തിയാകും.
b) പൂർത്തിയായാൽ 2025-26ഇൽ ദിവസവും 79, 934 പേർ യാത്ര ചെയ്യും.
c)ചിലവ് Rs 63,940.67 കൊടി മാത്രം.
ഇപ്പോൾ 2022. ഇത് വരെ പണം കയ്യിൽ ഇല്ല. ഭൂമി ഇല്ല. എന്നിട്ടും 2024 ഇൽ കെ റയിൽ പൂർത്തിയായി മൂന്നു കൊല്ലത്തിനകം ദിവസേന എൺപതിനായിരം പേർ യാത്രചെയ്യും എന്നതിനെ ഫാന്റസി എന്നാണ് വിളിക്കേണ്ടത്.
പ്രൊജക്റ്റ് ഡെവലപ്പ്നിന്റിനെകുറിച്ചും പ്രൊജക്റ്റ് മാനേജ്‌മെന്റിനെകുറിച്ചും എ ബി സി ഡി അറിയാവുന്നവർക്കറിയാം ഈ പ്രൊജക്റ്റ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ ' വികസന' ത്തിന്റെ മണ്ണിടുന്ന പരിപാടിയാണ്.

2. സുതാര്യമില്ലായമയും പബ്ലിക് അക്കൌണ്ടബിലിറ്റി ഇല്ലായ്മ.
ജനങ്ങളുടെ പേരിൽ വൻ കടമെടുത്തു ചെയ്യുന്ന വൻകിട പ്രൊജക്റ്റ് സുതാര്യമോ അക്കൌണ്ടബിളോ ആയിരുന്നു എങ്കിൽ നിയമ സഭ കമ്മറ്റിയിലും നിയമ സഭയിലും പൊതു സമൂഹത്തിലും പ്രൊജക്റ്റ് സുതാര്യതയോടെ ചർച്ച ചെയ്യുമായിരുന്നു. അതാണ് ജനായത്ത ഭരണത്തിന്റെയും ജനങ്ങൾക്ക് വേണ്ടിയുള്ള വികസനത്തിന്റെയും ജനായത്ത ഉത്തരവാദിത്തമുള്ള ഭരണാധികൾ ചെയ്യേണ്ടത്. അതു ചെയ്യാതെയുള്ള കോർപ്പറേറ്റ് മാർക്കറ്റിങ് നടത്തി മുഖ്യമന്ത്രി ' പൗര പ്രമുഖരു ' മായി ചർച്ചകൾ നടത്തും എന്നത് ഭരണപാർട്ടിയുടെ അടവ് നയത്തിൽ കൂടുതൽ ഒന്നും ഇല്ല.
സുതാര്യതയില്ലാത്ത ഒരു പ്രോജെറ്റിനെ കണ്ണുമടച്ചു ' വികസന' ത്തിന്റെ പേരിൽ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കണം എന്ന് പറയുന്നത് ജനായത്ത വിരുദ്ധമാണ്.

3. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പുള്ള സാമൂഹിക അഘാത പഠനം നടത്തണമെന്നു ഇന്ത്യയിൽ ഭൂമി ഏറ്റെടുപ്പ് നിയമം അനുശ്വസിക്കുന്നുണ്ട്. അതൊന്നും നടത്താതെ. ഭൂമിയും വീടും എല്ലാം നഷ്ട്ടപെടുന്നവരോട് ചർച്ചകൾ നടത്താതെ അധികാരം ധാർഷ്ട്യത്തോടെ പോലീസ് ബലപ്രോയോഗ ഭീഷണിയിലൂടെ ഭൂമിയും വീടും നഷ്ട്ടപെടാൻ പോകുന്നവരുടെ ആശങ്കകൾ മുഖവിലക്ക് എടുക്കാതെ ഭൂമി കൈയ്യറി കെ റയിൽ ഇരുമ്പ് ദണ്ഡ് നാട്ടുന്നത് ജനായത്ത വിരുദ്ധ ഫാസിസ്റ്റു സമീപനമാണ്

4. വിശദമായ പരിസ്ഥിതീക ആഘാത വിശകലനമൊ, സാമൂഹിക ആഘാത പഠനമൊ നടത്താത്ത ഒരു പ്രൊജക്റ്റിnt ഇന്റെഗ്രിറ്റി തന്നെയാണ് പ്രശ്നം.
അടിസ്ഥാന റിസ്ക് അസ്സസ്‌മെന്റ് പോലും ഇല്ലാതെ രണ്ട് കൊല്ലം കൊണ്ടു പ്രൊജക്റ്റ് പൂർത്തീകരിക്കും എന്ന അധികാര പ്രയോഗം നടത്താൻ കേരളം ഏകാധിപത്യ ചൈനയോ, ഉത്തര കൊറിയയോ അല്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

5. സാമാന്യയുക്തി ഉള്ളവർക്ക് അറിയാം ഇപ്പോഴത്തെ അവസ്ഥയിൽ രണ്ട് കൊല്ലത്തിൽ ഈ പ്രൊജക്റ്റ് നടക്കില്ല എന്ന്. 2024 ഇൽ പ്രൊജക്റ്റ് തുടങ്ങിയാൽ തന്നെ 2030 ന് മുമ്പ് തീരില്ല. അങ്ങനെയാൽ ചിലവ് ഇരട്ടിയോ അതിൽ അധികമൊയാകും..
അതിനുള്ള പണം എവിടെ നിന്ന് വരും.
അടുത്ത കൊല്ലത്തോടെ കേരളത്തിലെ പൊതു കടം ഏതാണ്ട് 3.4 ലക്ഷം കൊടിയാകും. ഇപ്പോൾ കടം എടുക്കുന്നതിൽ ഗണ്യമായതു ശമ്പളം കൊടുക്കാനും പലിശകൊടുക്കാനുമാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ച താഴോട്ടാണ്.

ജനങ്ങളുടെ പേരിൽ എടുക്കുന്ന വൻകടത്തിന്റ ശ്രോതസ്സ് പോലും ഇപ്പോഴും ഉറപ്പില്ല. നിയമസഭയിൽ ചർച്ചകൾ ഇല്ല. പൊതു സമൂഹത്തിൽ ഇല്ല.
അതു കൊണ്ടു തന്നെ കടത്തിൽ മുങ്ങി നിൽക്കുന്ന ഒരു സർക്കാർ വീണ്ടും കടമെടുത്താൽ കേരളത്തിലെ പൊതുകടം ഇവിടുത്തെ സ്റ്റേറ്റ് ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്കിന്റെ 50%ൽ കൂടും.അതു ഭാവിയിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ട്ടിക്കും
കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ പ്രതിസന്ധിയിലാണ്.

അതു കൊണ്ടു തന്നെ പൊതു കട മാനേജ്‌മെന്റിനെകുറിച്ച് ഒരു ധാരണയുമില്ലാതെ ഇതിപ്പോൾ നടത്തും എന്ന ഭരണാധികാര നയം ' എനിക്ക് ശേഷം പ്രളയം വന്നാലും പ്രശ്നം ഇല്ല എന്ന ലൂയി പതിനാലാമൻ നയമാണ്.
ആരും വേഗമുള്ള സൗകര്യമുള്ള റയിൽവെക്ക് എതിരല്ല

പക്ഷെ കെ റയിൽ ഒരു സുതാര്യതയും ജനായത്ത ചർച്ചകളോ ഉത്തരവാദിത്തമൊ ഇല്ലാതെ ഇപ്പം നടത്തി രണ്ട് കൊല്ലം കൊണ്ടു തീർക്കും എന്ന് പറയുന്നത് നാടൻ ഭാഷയിൽ പറഞ്ഞാൽ ഉടായിപ്പാണ്. അതാണ് പ്രശ്നം.
' വികസന മരീചിക ' കാട്ടി ദാ വരുന്നു വികസനം എന്ന് പറഞ്ഞാൽ അതു വരില്ല സർ.

മുഖ്യമന്ത്രിയുടെ ഫാന്റസി പദ്ധതിയെ അടിസ്ഥാന സുതാര്യതയോ വിശദ പരിസ്ഥിതി ക പഠനമൊ, സാമൂഹിക ആഘാത പഠനമോ നടത്താതെ, ചർച്ചകൾ ഇല്ലാതെ കൈയ്യടിച്ചു സ്വീകരിക്കാൻ കേരളത്തിലെ ജനങ്ങൾ എല്ലാവരും ഭരണപാർട്ടി അടിമകളോ, അധികാര ഗുണഭോക്താക്കളോ അല്ല.

ആരും വികസനത്തിന് എതിരല്ല. പക്ഷെ വികസന മരീചിക കണ്ടു ആവേശം കൊള്ളില്ല. ഫാന്റസി പ്രൊജക്റ്റ് കടലാസ് പുലികളെകണ്ടു കൈയ്യടിച്ചു സ്തുതി ഗീതം പാടില്ല

ജെ എസ്‌ അടൂർ

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:48:07 am | 03-12-2023 CET