ഇന്ത്യ സമൂലമായി മാറുമെന്ന ആഗ്രഹചിന്ത.

Avatar
Robin K Mathew | 20-05-2022 | 3 minutes Read

960-1653036395-fb-img-1653036365234

ഒരു മനുഷ്യൻ ഒരു ആന ക്യാമ്പിലൂടെ നടക്കുകയായിരുന്നു,അവിടെയാ ക്യാമ്പിൽ ആനകളെ കൂടുകളിൽ സൂക്ഷിക്കുകയോ, ചങ്ങലകൾ ഉപയോഗിച്ച് പൂട്ടിയിടുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി.

ക്യാമ്പിൽ നിന്ന് രക്ഷപ്പെടുന്നതിൽ നിന്ന് ആനകളെ തടഞ്ഞുനിർത്തിയിരുന്നത് , അവയുടെ കാലിൽ ബന്ധിച്ചിരുന്ന ഒരു ചെറിയ കയർ മാത്രമാണ്.ഒറ്റ വലിക്ക് അവയ്ക്ക് പൊട്ടിക്കാവുന്ന കയർ .

എന്തുകൊണ്ടാണ് കയറുകൾ തകർക്കാനും ക്യാമ്പിൽ നിന്ന് രക്ഷപ്പെടാനും ആനകൾ തങ്ങളുടെ ശക്തി ഉപയോഗപ്പെടുത്താതിരുന്നത് ? അദ്ദേഹം പൂർണ്ണമായും ആശയക്കുഴപ്പത്തിലായി. അവർക്ക് എളുപ്പത്തിൽ ഈ ബന്ധനം പൊട്ടിച്ചെറിയാമായിരുന്നു , പകരം അവർ അവിടെ നിശബ്ദം കഴിഞ്ഞു കൂടുകയാണ്.രക്ഷപെടാൻ അവർ ശ്രമിക്കുന്നേയില്ല.
.
അദ്ദേഹം പരിശീലകനോട് ചോദിച്ചു, എന്തുകൊണ്ടാണ് ആനകൾ ഇവിടെ നിൽക്കുന്നത്? അവ ഒരിക്കലും രക്ഷപ്പെടാൻ ശ്രമിക്കാറില്ലേ ?.

പരിശീലകൻ മറുപടി പറഞ്ഞു;

“അവർ വളരെ ചെറുതുമായിരിക്കുമ്പോൾ തന്നെ അവയെ ബന്ധിപ്പിക്കാൻ ഞങ്ങൾ ഒരേ വലുപ്പത്തിലുള്ള കയർ ഉപയോഗിക്കുന്നു, ആ പ്രായത്തിൽ, അവയെ പിടിക്കാൻ ഇത് മതിയാകും. അവർ വളരുമ്പോൾ, അവർക്ക് രക്ഷപെടാൻ കഴിയില്ലെന്ന് ഒരു വിശ്വാസം അവരിൽ ഉടലെടുക്കുന്നു.അതിനാൽ അവർ ഒരിക്കലും സ്വതന്ത്രരാകാൻ ശ്രമിക്കുന്നില്ല.

ആനകൾ സ്വതന്ത്രരായി ക്യാമ്പിൽ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള ഒരേയൊരു കാരണം, കാലക്രമേണ അവർ അത് സാധ്യമല്ലെന്ന വിശ്വാസം സ്വീകരിച്ചു എന്നതാണ്. Learned Helplessness എന്ന മനശാസ്ത്ര പ്രതിഭാസമാണിത്.

കേവല യുക്തിയെ ശരിക്കും തകർക്കുന്ന , ശാസ്ത്രം കണ്ടു പിടിച്ച വൈറസുകൾ വേറെയുണ്ട് എന്നോർക്കുക. അതിനെപ്പറ്റി പറയാം.

പൂച്ചയുടെ ഗന്ധത്തോടു എലികൾക്ക് സ്വഭാവികമായി വികർഷണം തോന്നുകയും പൂച്ചയിൽ നിന്ന് രക്ഷപ്പെടാൻ അത് അവരെ സഹായിക്കുകയും ചെയ്യുന്നു . എന്നാൽ ചിലയിനം പ്രോട്ടോസോവ ബാധയേൽക്കുന്ന എലികൾക്ക് ആകട്ടെ പൂച്ചയുടെ ഈ ഫെറമോൺ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഫലമോ ഇത്തരം ബാധയേറ്റ എലികൾ പൂച്ചയുടെ സാന്നിധ്യത്തെ ഭയക്കാതെ വരികയും ഒടുവിൽ പൂച്ചയുടെ ഇരയാവുകയും ചെയ്യുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതുപോലെതന്നെ ഉറുമ്പിന്റെ മസ്തിഷ്കത്തെ lancet fluke എന്ന ഒരു പാരസൈറ്റ് ബാധിച്ചു കഴിഞ്ഞാൽ,അവ വളർന്നു നിൽക്കുന്ന പുല്ലിന്റെ അഗ്രത്തിലേക്ക് ഇഴഞ്ഞു കയറും. സ്വാഭാവികമായും മൃഗങ്ങൾ, പുല്ലിന്റെ അഗ്രഭാഗം ആണല്ലോ ആദ്യം ഭക്ഷിക്കുന്നത്. പശുവിന്റെ ആമാശയത്തിലെത്തുന്ന ഈ ഫ്ലൂക്ക് വൈറസ് അവിടെ മുട്ടയിടുന്നു. ഈ പ്രക്രിയ അവിടംകൊണ്ടും അവസാനിക്കുന്നില്ല പശുവിന്റെ ചാണകം തിന്നുന്ന ഒച്ചിന്റെ ദഹനഗ്രന്ഥിയിലെത്തുന്ന ഫ്ലൂക്‌ മുട്ട, അതിന്റെ വിസർജ്യത്തിലൂടെ പുറത്തുവരികയും വീണ്ടും ഉറുമ്പിന്റെ ആഹാരമാവുകയും ചെയ്യുന്നു.

ഇന്ത്യയിൽ പെട്രോളിന് അടുത്തവർഷം വർഷം 300 രൂപ എങ്കിലും ആകുമെന്നും ഗ്യാസിന് വില 2000 ആകുമെന്നും പ്രവചിക്കാൻ ജ്യോതിഷം പഠിക്കേണ്ട ആവശ്യമൊന്നുമില്ല. ജനാധിപത്യ വാദികൾ ആയ ഒരുപാട് ആളുകൾ വിശ്വസിക്കുന്ന ഒരു കാര്യമാണ് ഇന്ത്യയിൽ എല്ലാം കലങ്ങി തെളിയുമെന്ന്. ഇന്ത്യയിൽ ഒരുപാട് മാറ്റങ്ങൾ വരുമെന്നും ഫാസിസം തകരുമെന്നും അവർ വിശ്വസിക്കുന്നു.

ഇന്ത്യയിലെ ഈ അവസ്ഥ പുതുതായി ഉണ്ടായതൊന്നുമല്ല. പക്ഷേ ആസന്നമായ നാശത്തെ കുറച്ചുനാളത്തേക്ക് എങ്കിലും തടഞ്ഞു നിർത്തുവാൻ നെഹ്റുവിന്റെയും കൂടെയുണ്ടായിരുന്നവരുടെയും അക്ഷീണ പരിശ്രമങ്ങൾക്ക് സാധിച്ചു എന്നു മാത്രം.

വാസ്തവത്തിൽ ഇന്ത്യ എന്ന് പറയുന്ന രാജ്യം തന്നെ മതമെന്ന വിഭ്രാന്തി പൂണ്ട രാജ്യമാണ് എന്നാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും എത്ര വിലക്കയറ്റം ഉണ്ടായാലും ജനങ്ങൾ മാറി ചിന്തിക്കും എന്ന് ആരും കരുതണ്ട. മതം, വിദ്വേഷം എന്നീ രണ്ടു വൈറസുകൾ മറിച്ചുള്ള എല്ലാ ചിന്തകളെയും മാറ്റിക്കോളും.

മതത്തിൽ നിന്ന് ആളുകൾ ചോർന്നു പോകുമ്പോൾ ബിഷപ്പുമാരും ഉസ്താദുമാരും വല്ലാതെ ഭയപ്പെടുന്നുണ്ട് . പ്രത്യേകിച്ച് സ്ത്രീകൾ .കാരണം സ്ത്രീകളുടെ അജ്ഞതയുടെയും അവരുടെ സഹനത്തിന്റെയും നെഞ്ചിലാണ് മതങ്ങൾ പടുത്തുയർത്തിയിട്ടുള്ളത്. ഒരുകാലത്ത് കമ്മ്യൂണിസത്തെ കത്തോലിക്കാസഭ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇന്ന് അതിൻറെ ആവശ്യമില്ല.

പക്ഷെ സംഘപരിവാർ നിരീശ്വരവാദത്തെ ഒട്ടുമേ ഭയപ്പെടുന്നില്ല. രണ്ടു കാരണങ്ങളാണ്. ഒന്ന് നിരീശ്വരവാദം ഹിന്ദുമത സംസ്കാരത്തിന്റെ ഭാഗംതന്നെയാണ്. രണ്ടു: മത വിശ്വാസം ഉപേക്ഷിച്ചാൽ പോലും അപര വിദ്വേഷത്തിന്റെ പ്രത്യശാസ്ത്രത്തിലേക്ക് അവർ തിരിച്ചുവരുമെന്ന് അവർക്കറിയാം.

നിഷ്കളങ്കരേ നിങ്ങൾ ഇവിടെ ഒരു മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ?
ചൈനയും ഇറാനും അഫ്ഗാനിസ്ഥാനും ക്യൂബയും സൗദി-അറേബ്യയും ഒന്നും മാറിയിട്ടില്ല എന്നോർക്കണം. ഇവിടെയും ഒന്നും മാറില്ല.

അതുകൊണ്ടായിരിക്കണം എങ്ങനെയെങ്കിലും ഈ രാജ്യം വിട്ടാൽ മതി എന്നാണ് ഇവിടുത്തെ യുവജനങ്ങളുടെ ചിന്ത. ഈ രാജ്യം വികസിച്ചു പണ്ടാരമടങ്ങി എന്ന് പറയുന്നവർക്കും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും ഇതിൽ ഒരു അഭിപ്രായം മാത്രം.Quit India.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 10:34:34 pm | 25-04-2024 CEST