തിരെഞ്ഞെടുപ്പ് വിചാരങ്ങൾ | എന്ത് കൊണ്ട് എൽ ഡി എഫ് നല്ല പ്രകടനം കാഴ്ചവച്ചു ?

Avatar
ജെ എസ് അടൂർ | 17-12-2020 | 3 minutes Read

1970 അമ്പാസ്സിഡർ കാർ ഒരു കാലത്ത് ഏത് റോഡിലും ഓടുന്ന നല്ല കാർ ആയിരുന്നു. പക്ഷെ ഇപ്പോൾ റോഡ് മാറി. കാറുകളും മാറി. പഴയ കാറു പുതിയ റോഡിൽ ഓടിയെത്താൻ സ്പീഡില്ല. ഇടക്കിടെ ബ്രേക്ക്‌ ഡൌണായിട്ട് പുതിയ റോഡിനെയും കാറിനെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം!!

വീണ്ടും അഞ്ചു വർഷത്തിന് ശേഷം കേരളത്തിലെ തദ്ദേശ തിരെഞ്ഞെടുപ്പ് കഴിഞ്ഞു. ത്രിതല പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവക്ക് പുതിയ ഭരണ സമതികൾ വരും.

തിരെഞ്ഞെടുപ്പ് ഫലങ്ങൾ ഒട്ടുമിക്കവാറും പ്രതീക്ഷിച്ചപോലെ. കേരളത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പ് ലോജിക്കും, നിയമ സഭ തിരെഞ്ഞെടുപ്പും പാർലിമെന്റ് തിരെഞ്ഞെടുപ്പ് ലോജിക്കും വ്യത്യസ്തങ്ങളാണ്. അവക്ക് ഓരോന്നും വിവിധ തരങ്ങളിലാണ് ജനങ്ങൾ വോട്ടു ചെയ്യുന്നത്. ചെയ്തിട്ടുളള്ളത്.

കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിലും കണ്ടത്പോലെ ഇപ്രാവശ്യവും എൽ ഡി എഫ് നല്ല തിരെഞ്ഞെടുപ്പ് പ്രകടനമാണ് കാഴ്ചവെച്ചത്.

739-1608240190-adoor-election

ഇതിന്റെ പ്രധാനമായ കാരണങ്ങൾ പലതാണ്.

1)വാർഡ് /ബൂത്ത്‌ /ബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സി പി എം തന്നെയാണ്.

2) അടിസ്ഥാന തലത്തിൽ ജനങ്ങൾ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാടു പ്രവർത്തകൾ സി പി എം /സി പി ഐ /എൽ ഡി എഫ് എന്നിവയിലുണ്ട്. അതിൽ പലരും സജീവ സാമൂഹിക പ്രവർത്തനം ചെയ്യുന്നവരാണ്.

ഉദാഹരണം .എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളായ ബാബു ജോൺ പ്രതീക്ഷിച്ചത് പോലെ എൽ ഡി എഫ് സ്ഥാനാർഥിയായി 75% ലധികം വോട്ടു നേടി എഴംകുളം ഗ്രാമ പഞ്ചായത്തിൽ വിജയിച്ചു. ഒരു പോസ്റ്ററും ഫ്ളക്സും ഇല്ലാതെ. കാരണം നാട്ടുകാർക്ക് ബാബുവിനെ കഴിഞ്ഞ നാൽപതുകൊല്ലമായി നേരിട്ട് അറിയാം. അവരിൽ ഒരാളായി പ്രവർത്തിക്കുന്ന സ്വാതികൻ. ജൈവ കൃഷി പ്രവർത്തകൻ. ജൈവ ബുദ്ധി ജീവി. നല്ല സാമൂഹിക -സാംസ്‌കാരിക പ്രവർത്തകൻ. സർവോപരി നല്ല മനുഷ്യൻ. അഹങ്കാരമില്ലാത്ത മനുഷ്യൻ. അങ്ങനെയുള്ളവർക്ക്‌ ഫ്ളക്സും പോസ്റ്ററും ലക്ഷകണക്കിന് രൂപയും ആവശ്യം ഇല്ല. ബാബു സ്ഥാനമോഹിയല്ല എന്ന് യു ഡി എഫ് നു വോട്ടു കൊടുക്കിന്നവരിൽ ഭൂരിപക്ഷം ബാബുവിന് വോട്ടു ചെയ്തു.

3)കേരളത്തിലെ മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക്‌ കൂടുതലടിപ്പിക്കാൻ സി പി എം /സി പി ഐ /എൽ ഡി എഫ് കഴിഞ്ഞ പത്തുകൊല്ലമായി നടത്തുന്ന ശ്രമങ്ങൾ തദ്ദേശ /നിയമ സഭ തിരെഞ്ഞെടുപ്പിലെ പൊളിറ്റിക്കൽ സോഷ്യോലെജി മാറ്റിയിരിക്കുന്നു. ബി ജെ പി ക്ക് എതിരെ എല്ലാവരെയും ഉൾകൊള്ളാൻ കഴിയുന്ന പാർട്ടിയാണ് തങ്ങളെന്ന ധാരണ പരത്താൻ ഒരു പരിധി വരെ വിജയിച്ചു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4)കേരളത്തിലെ സർക്കാർ കഴിഞ്ഞ ഒരുവർഷം നൽകിയ ഫുഡ്‌ കിറ്റുകളുടെ ഗുണമേന്മ, സാമൂഹിക സുരക്ഷ പെൻഷൻ സമയത്തുള്ള വിതരണം, ലൈഫ് മിഷൻ വീടുകൾ എല്ലാം അടിസ്ഥാനതലത്തിൽ സ്വീകാര്യത നൽകി.

5) മിക്കവാറും പഞ്ചായത്തുകളും /കോർപ്പറേഷൻ മുനിസിപ്പാലിറ്റികളും പ്രളയ/കോവിഡ് സമയങ്ങളിലുള്ള നല്ല പ്രവർത്തനം.
കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസ് എല്ലാം പോസിറ്റീവ് ഘടകങ്ങളാണ്.

6) ) സി പി എം /സി പി ഐ /എൽഡിഫ് സീറ്റ് ചർച്ചയും തീരുമാനവും നേരെത്തെ നടത്തി സമവായമുണ്ടാക്കിയത് കൊണ്ടും റിബൽ സ്ഥാനാർഥികൾ ഇല്ലായിരുന്നു. പാർട്ടി അച്ചടക്കം കൂടുതലും അവനവനിസം പ്രായണേ കുറവായതിനാലും ഒറ്റകെട്ടായാണ് എല്ലാം തലത്തിലും പ്രവർത്തിച്ചത്.അതുകൊണ്ട് പത്തു ദിവസം മുന്നേ പ്രവർത്തനം ആരംഭിച്ചു.
അതുപോലെ കൃത്യമായി എൽ ഡി എഫ് വോട്ടഴ്സിനെ നേരെത്തെ തന്നെ വോട്ടർ പട്ടികയിൽ ചേർത്തു.

7)കേരളത്തിൽ സി പി എം ൽ വിഭാഗീയ ഏറ്റവും കുറഞ്ഞ സമയം. പാർട്ടിയും ഭരണവും ഒരു മാക്സിമം ലീഡറുടെ കമ്മാൻഡ് ആൻഡ് കൺട്രോൾ മോഡിൽ. അതു കൊണ്ട് തന്നെ പല തലത്തിൽ സർക്കാർ /ഭരണ പാർട്ടി ഏകോപനം മുമ്പ് എന്നത്തെക്കാളും കൂടുതൽ കാര്യക്ഷമം.

ഇതെല്ലാം തിരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നു കൂടുതൽ അനുകൂല സാഹചര്യമുണ്ടാക്കി.
കേരളത്തിലെ കഴിഞ്ഞ ഒരുമാസത്തെ രാഷ്ട്രീയ /തിരെഞ്ഞെടുപ്പ് അടുത്തു നിന്ന് വീക്ഷിച്ചയാർക്കും തിരെഞ്ഞെടുപ്പ് റിസൾട്ട് പ്രവചിക്കാമായിരുന്നു.

കൊണ്ഗ്രെസ്സും യു ഡി എഫും തകർന്ന് അടിഞ്ഞോ?

കഴിഞ്ഞ പല തവണത്തെ അപേക്ഷിച്ചു നോക്കിയാൽ തദ്ദേശ തിരെഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് /യു ഡി എഫ് ഇങ്ങനെയൊക്കെയായിരുന്നു. അതു കൊണ്ട് ഇപ്പോൾ പ്രത്യേകിച്ച് ' തകർന്ന് ' ഇടിഞ്ഞൊന്നും ഇല്ല .
തദ്ദേശ തിരെഞ്ഞെടുപ്പിൽ എല്ലാവരും തോൽക്കുന്നതും വിജയിക്കുന്നതും രണ്ടക്ക, മൂന്നു അക്ക മാർജിനിലാണ്. മൊത്തത്തിലുള്ള വോട്ടിന്റെ ശതമാനം നോക്കിയാൽ പ്രതീക്ഷിച്ചതാണ് സംഭവിച്ചത്.

ഇതുപോലെയാകാണമെന്നില്ല നിയമസഭ തിരെഞ്ഞെടുപ്പ്. അതിന്റ പൊളിറ്റിക്കൽ ഡൈനാമിക്സ് വേറെയാണ്
പക്ഷെ ഈ പരുവത്തിൽ കോൺഗ്രസ്സും യു ഡി എഫും പോകുകയാണെങ്കിൽ ' കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും ചെയ്യും ഉത്തരത്തെൽ ഇരിക്കുന്നത് ' കിട്ടുകയും ഇല്ല." എന്ന സ്ഥിതിയിലാകും കാര്യങ്ങൾ.
ഒരു ലാപ്ടോപ് വൈറസ് അടിച്ചു ഹാങ്ങായിപോയാൽ അതു ശരിയാക്കി റീബൂട്ട് ചെയ്തില്ലേൽ കലഹരണപ്പെടും
1970 അമ്പാസ്സിഡർ കാർ ഒരു കാലത്ത് ഏത് റോഡിലും ഓടുന്ന നല്ല കാർ ആയിരുന്നു. പക്ഷെ ഇപ്പോൾ റോഡ് മാറി. കാറുകളും മാറി. പഴയ കാറു പുതിയ റോഡിൽ ഓടിയെത്താൻ സ്പീഡില്ല. ഇടക്കിടെ ബ്രേക്ക്‌ ഡൌണായിട്ട് പുതിയ റോഡിനെയും കാറിനെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം!

തുടരും

അടുത്തത് :
കൊണ്ഗ്രെസ്സ് കൊണ്ഗ്രെസ്സിനെ തോൽപ്പിച്ചതെങ്ങനെ?

ജെ എസ്‌ അടൂർ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:07:42 pm | 02-12-2023 CET