കേരളത്തെ മാറ്റിയ പ്രവാസികൾ പ്രശ്നമല്ല , പ്രശ്ന പരിഹാരങ്ങളാണ് - ഒന്നാം ഭാഗം.

Avatar
ജെ എസ് അടൂർ | 29-04-2020 | 3 minutes Read

പ്രവാസികൾ കേരള സമൂഹത്തിന്റെ അവിഭാജ്യ കടകമാണ്. ഓരോ പ്രവാസിയുടെ മരണം നമ്മുടെ സ്വന്തം സഹോദരങ്ങളുടെ മരണമാണ്. അത്കൊണ്ടു തന്നെ കോവിഡ് വന്നു രണ്ടു മലയാളികൾ അല്ല മരിച്ചത്. അമ്പതിൽ അധികം മലയാളികളാണ് മരിച്ചത്

രണ്ടു പതിറ്റാണ്ട് പ്രവാസിയായിരുന്നു. പ്രവാസികളായ സഹോദരങ്ങൾ ഓരോ കുടുംബത്തിന്റയും സ്വന്തം രക്തവും മാംസവുമാണ് എന്നറിയുക. പ്രവാസികൾക്കു വേണ്ടത് ആരുടെയും സഹാനുഭൂതിയല്ല. സോളിഡാരിറ്റിയും ആത്മാർത്ഥമായ പ്രവർത്തനങ്ങളുമാണ്.

ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ സാമ്പത്തിക സാമൂഹിക പുരോഗതിക്കുള്ള വലിയ കാരണം പ്രവാസികൾ കഴിഞ്ഞ മുപ്പത്തി അഞ്ചു കൊല്ലമായി കേരളത്തിൽ പല തരത്തിൽ നിക്ഷേപിച്ചതും ചിലവാക്കിയപണം കൊണ്ടുണ്ടായത് ആണ്.

സത്യത്തിൽ കേരളത്തിലെ മാനവ വികസനം സൂചികയിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത് പ്രവാസികൾ അയച്ചു കൊടുത്ത പണം കൊണ്ടു ഉണ്ടായി അഭി വൃത്തിയിലാണ്. ഇവിടെ ആളുകളെ പൈസ ചിലവാക്കുവാൻ തുടങ്ങിയതോടെയാണ് സർക്കാർ വരുമാനം കൂട്ടിയത്.

സർക്കാർ വരുമാനം കൂടിയത് കൊണ്ടു സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടുതൽ ശമ്പളം കിട്ടും. പൊതു വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കൂടുതൽ പൈസ ചിലവാക്കാനായി.

അത് പോലെ കേരളത്തിൽ പട്ടിണയോ അരപട്ടിണിയോ ഉള്ള കുടുംബങ്ങളിൽ അത്യാവശ്യം സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായത് പ്രവാസികൾ അയച്ചു കൊടുത്ത പണം കൊണ്ടാണ്. ഭൂമി ഇല്ലാത്തവർ ഭൂമി വാങ്ങി. വീട് ഇല്ലാത്തവർ വീട് വച്ചു. പഠിക്കാൻ അവസരം ഇല്ലാത്തവർ അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി

1987 മുതലാണ് കേരളത്തിൽ സാമ്പത്തിക വളർച്ച തുടങ്ങിയത്. അതിനു അനുസരിച്ചു സ്വകാര്യമേഖലയിൽ ആശുപത്രികൾ വന്നു.. കേരളത്തിൽ വിരലിൽ എണ്ണാവുന്ന എഞ്ചിനീറിയിങ് കോളേജു
കളും മെഡിക്കൽ കോളേജുകകളുമാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് സ്ഥിതി മാറി. പണ്ട് ഉന്നത വിദ്യാഭ്യാസതിന്നു നിവർത്തി ഇല്ലാതെ നാട് വിട്ടവരുടെ മക്കൾ ഡോക്റ്റര്മാരും എൻജിനിയർമാരും ഉന്നത ഉദ്യോഗസ്ഥരുമായി.

പൊതു മേഖലക്ക് ബജറ്റ് വരുമാനവും സ്വകാര്യ മേഖലയിൽ ആവശ്യക്കാരുമുണ്ടായത് കാശ് വെളിയിൽ നിന്ന് വന്നത് കൊണ്ടാണ്.

കേരളത്തിലെ ഇപ്പോഴത്തെ മാനവിക വികസനം ' ഞമ്മൾ ' കാരണമാണെന്നും അതിനു ' ഞമ്മൾ ' മാത്രമാണ് എന്ന് പൊള്ളയായ അവകാശ വാദം മുഴക്കുന്നവർ കേരളത്തിൽ കഴിഞ്ഞ മുപ്പതു കൊല്ലം കൊണ്ടുണ്ടായ സാമ്പത്തിക സാമൂഹിക വികസനം വസ്തു നിഷ്ട്ടമായി പഠിച്ചാൽ മനസ്സിലാകും.

പ്രവാസി വിപ്ലവവും അതിനെ തുടർന്നുണ്ടായ കൺസ്യുമർ വിപ്ലവമാണ് കേരളത്തിലെ അവസ്ഥകളെ മാറ്റി മറിച്ചത്.

കേരളത്തിൽ പ്രവാസികളുടെ കയ്യിൽ നിന്ന് സംഭാവന പറ്റാത്ത രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ ഇല്ലന്ന് തന്നെ പറയാം. കേരളത്തിലെ പള്ളികളും അമ്പലങ്ങളും വളർന്നത് പ്രവാസി സംഭാവനകൾ കൊണ്ടാണ്.

കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിൽ കേരളത്തിൽ സിനിമയും സാഹിത്യവും മാധ്യമങ്ങളും വളർന്നതിൽ പ്രവാസി പണമുണ്ട്. കേരളത്തിൽ ബാങ്കുകൾ വളർന്നതും സ്വർണ്ണ കടകൾ വളർന്നതും അങ്ങനെ തന്നെ.

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹിത്യ സിനിമക്കാരെല്ലാം ഡൽഹിയിലോ ബോംബെയിലോ പോകുന്നതിനെക്കാൾ ഗൾഫിൽ ആയിരിക്കും പോയത്.

ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആശങ്കകൾ ഉള്ളത് പ്രവാസികളുടെ കുടുംബങ്ങൾക്കാണ്. എല്ലാ രാഷ്ട്രീയ നേതാക്കളും ആശങ്കകൾ പങ്ക് വക്കുന്നു.

ഇപ്പോൾ ആശങ്കകൾക്കപ്പുറമുള്ള ആക്ഷൻ ആണ് വേണ്ടത്.

എന്താണ് ചെയ്യേണ്ടത്.

1) കേരളത്തിൽ പ്രവാസികളെകുറിച്ചുള്ള പൊതുവായ ഡേറ്റയുള്ളത് സി ഡി എസ് കാല കാലങ്ങളിൽ ഇറക്കുന്ന റിപ്പോർട്ടുകളിലാണ്. പ്രൊഫ സക്കറിയയും പ്രൊഫ ഇരുദയ രാജനും തയ്യാറാക്കിയ റിപ്പോർട്ടകളാണ്.

പക്ഷേ ഇപ്പോൾ വേണ്ടത് പൊതുവായ വിവരം അല്ല. വളരെ കൃത്യമായ വിവരങ്ങളാണ്

അത് എങ്ങനെ ശേഖരിക്കാം?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരള സർക്കാരിന് മൂന്നു കാര്യങ്ങൾ ചെയ്യാം

a) ഓൺലൈനിൽ സർവേ എടുക്കുക. ആ ഡേറ്റക്ക് പരിപൂർണ സുരക്ഷിതത്വം ഏർപ്പെടുത്തുക. എല്ലാ പ്രവാസികൾക്കും സ്വയമായി രജിസ്റ്റർ ചെയ്തു ഓൺ ലൈൻ തിരിച്ചറിയൽ കാർഡ് എടുക്കാം. അത് ആവശ്യം ഇല്ലാത്തവർക്ക് അനോണിമസ് ആയി വിവരം കൊടുക്കാനുള്ള അവസരം കൊടുക്കുക്ക.

നോർക്കയുടെ ഈ തിരിച്ചറിയൽ കാർഡിന് കേരള സർക്കാർ സാധുത നൽകിയാൽ ഒരുപാടു പേർ രജിസ്റ്റർ ചെയ്യും.

കൃത്യമായ സാമ്പത്തിക- സാമൂഹിക ഡേറ്റ ഇല്ലാതെ കൃത്യമായി പ്ലാൻ ചെയ്യുവാൻ സാധ്യമല്ല. റിആക്ടിവ് പ്ലാനിങ്ങിൽ നിന്നും പ്രൊ ആക്റ്റിവ് ആക്ഷനിലേക്കാണ് പോകേണ്ടത് . ഇത് കോവിഡ് കാലത്തെ പ്രശ്നം മാത്രം അല്ലന്നറിയുക. കോവിഡ് പ്രശ്നങ്ങളെകുറിച്ച് കൂടുതൽ ബോധ്യമുണ്ടാക്കാൻ അവസരം തന്നുവെന്ന് മാത്രം.

b) ഇപ്പോൾ നോർക്ക തിരികെ വരണം എന്ന് ആഗ്രഹമുള്ളവർക്കു വേണ്ടിയുള്ള ഓൺലൈൻ രെജിസ്ട്രറേഷൻ തുടങ്ങിയപ്പോൾ ലക്ഷ കണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും അത്യാവശ്യം കോവിഡിന് അപ്പുറമുള്ള അത്യാവശ്യം ചികിത്സ വേണ്ടവരും അവിടെയുള്ളവരെ സന്ദർശിക്കുവാൻ പോയവരുമൊക്ക തന്നെ ആയിരക്കണക്കിന് കാണും. അവരെയാണ് ചാർട്ടർ വിമാനങ്ങളിൽ ആദ്യം കൊണ്ടു വരേണ്ടത്.

ലക്ഷകണക്കിന് ആളുകളെ ചാർട്ടേഡ് ഫ്‌ളൈട്ടുകളിൽ കൊണ്ടു വരാൻ സാധ്യമല്ല.

വിമാന സർവീസുകൾ പുനസ്ഥാപിച്ചാലും വരുന്നവരുടെ ഡേറ്റ ആവശ്യമാണ്.

C).ഗൾഫിൽ ഉള്ള സാമൂഹിക സംഘടനകളുടെ സഹായത്താലും 24x7 കോൾ സെന്റർ മുഖനെയും ഏറ്റവും ആവശ്യം ഉള്ളവരുടെ ഡേറ്റ സ്വരൂപിക്കുക..

2).അടിയന്തര സഹായം

ഇത് മൂന്നു തലത്തിൽ ചെയ്യണം

a) കോവിഡ് അസുഖ.ബാധിതർക്ക് മെഡിക്കൽ സഹായം ഉറപ്പ്‌ വരുത്തുക.
b) അടിയന്തരമായി ആരോഗ്യ കാരണങ്ങളാൽ തിരിച്ചു വരേണ്ടവർക്ക് ചാർട്ടർ ഫ്ലൈറ്റ് ഏർപ്പെടുത്തുക.
c) വിമാന സർവീസ് പുനഃസ്ഥാപിക്കുക.

ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയും സഹായവും വേണം. കേരളത്തിൽ ഇത് സാമൂഹിക പ്രശ്നമാണ്. എന്നാൽ ഇത് പ്രവാസികലുള്ള മറ്റു സംസ്ഥാനങ്ങളിലും പ്രശ്നമാണ് അതു കൊണ്ടു കേരളത്തിലെ സർക്കാർ മറ്റു സംസ്ഥാന സർക്കാരുകളെകൂടി ഏകോപിച്ചു കേന്ദ്രത്തിൽ സമ്മർദ്ദം ചിലത്തണം.

അടുത്ത വർഷം തിരെഞ്ഞെടുപ്പ് കണ്ടു ഭരിക്കുന്ന പാർട്ടികളും പ്രതിപക്ഷ പാർട്ടികളും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പ്രവാസികളെ ഉപയോഗിക്കരുത്. പരസ്പരം പഴി ചാരുന്നത് കൊണ്ടു പ്രശ്‍നം ആരും പരിഹരിക്കില്ല. പ്രശ്ന പരിഹാരമാണ് ആവശ്യം.

ഈ കാര്യത്തിൽ എൽ ഡി എഫ്, യു ഡി എഫ്, ബി ജെ പി, മറ്റു പാർട്ടികൾ എന്നതിന് ഉപരി എല്ലാവരും കൂടെ കൂട്ടി പ്രവർത്തിക്കണ്ടത് അത്യാവശ്യമാണ്. അതു കൊണ്ടു തന്നെ മുഖ്യ മന്ത്രി എല്ലാ പാർട്ടകളുടെയും മീറ്റിംഗ് വിളിച്ചു രാഷ്ട്രീയത്തിന് അപ്പുറമുള്ള അടിയന്തര സാമൂഹിക പ്രശ്നമായി കരുതണം.

പ്രശ്നങ്ങൾക്ക് അത്യാവശ്യമായി പരിഹാരമുണ്ടാകണം

ആശങ്കൾ അല്ല വേണ്ടത് . കൃത്യമായ ആക്ഷൻ പ്ലാനാണ്

» പ്രവാസികൾ പ്രശ്‍നമല്ല . പ്രശ്ന.പരിഹാരമാണ് - രണ്ടാം ഭാഗം

Photo Credit : thebetterindia.com

Read original FB post


Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 1


Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 2



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 12:20:05 am | 04-06-2023 CEST