മതം ഉപേക്ഷിച്ചത് കൊണ്ട് ഒരാൾ വർഗീയവാദിയല്ലാതെയാവുന്നു എന്നു തോന്നുന്നുണ്ടോ?

Avatar
Robin K Mathew | 21-01-2022 | 2 minutes Read

മതം ഉപേക്ഷിച്ചാൽ മാത്രമേ ഒരു മനുഷ്യൻ യഥാർത്ഥ മനുഷ്യനാകൂ എന്നൊരു പ്രചാരണം അഭിനവ ഡിജിറ്റൽ യുക്തിവാദ സംഘങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്.
മതം ഉപേക്ഷിച്ചത് കൊണ്ട് ഒരാൾ വർഗീയവാദിയല്ലാതെയാവുന്നു എന്നു തോന്നുന്നുണ്ടോ?

ഹിന്ദുമതത്തിൽ നിരീശ്വരവാദവും യുക്തിവാദവും ആ മതത്തിൻറെ തന്നെ ഭാഗമാണ്. അല്ലെങ്കിൽ അവരുടെ സംസ്കൃതിയുടെ ഭാഗമാണ്. ചാർവാകന്മാരും കപിലന്മാരും സാംഖ്യം , ശാക്തേയം ,വൈദികം, ശൈവം, വൈഷ്ണവം, അദ്വൈതം, ദ്വൈതം അങ്ങിനെ വിഭിന്നമായ ചിന്താധാരകൾ ഒരുമിച്ച ഒരു സംസ്കൃതിയാണ് ഹൈന്ദവ മതം. അതുകൊണ്ടുതന്നെ ഒരാൾക്ക് തീവ്ര നിരീശ്വരവാദിയായി ഇരുന്നു കൊണ്ടു തന്നെ ഫാസിസത്തെ അനുകൂലിക്കാനും വർഗീയവാദി ആകുവാനും ഒക്കെ സാധിക്കും. മാത്രമല്ല ഒരു യുക്തിവാദിക്കോ നിരീശ്വരവാദിക്കോ ഹിന്ദുമതത്തിൽ അയിത്തം കൽപ്പിക്കുന്നില്ല. ഗോൾവർക്കറും സവർക്കറും നിരീശ്വരവാദികളായിരുന്നു എന്നോർക്കുക.

എന്നാൽ ഇസ്ലാമിലും ക്രിസ്തുമതത്തിലും യഹൂദമതത്തിലും ഒരു നിരീശ്വരവാദി എന്ന് പറയുന്നത് അവരുടെ ഏറ്റവും വലിയ ശത്രു തന്നെയാണ്.

വർഗീയത എന്ന് പറയുന്നത് മനുഷ്യൻറെ സിസ്റ്റമിക് ആയിട്ടുള്ള ഉള്ള, പരിണാമപരമായ ഉള്ള ഒരു പ്രത്യേകതയാണ്. അതിന് മതം ഒരു കാരണമാകുന്നു എന്ന് മാത്രമേയുള്ളൂ. കമ്മ്യൂണിസ്റ്റുകാർ ആയിട്ടുള്ള, നിരീശ്വരവാദികൾ ആയിട്ടുള്ള, ശാസ്ത്ര വാദികൾ ആയിട്ടുള്ള എൻറെ പല സുഹൃത്തുക്കളും മനസ്സുകൊണ്ട് വർഗീയവാദികൾ തന്നെയാണ്. കേന്ദ്ര ഗവൺമെൻറിൻറെ ഫാസിസ്റ്റ് നയങ്ങളെ അവർ കണ്ണടച്ച് അനുകൂലിക്കുന്നവരാണ്. പക്ഷേ പുറത്ത് നിശബ്ദം ആയിരിക്കും എന്ന് മാത്രം. മനുഷ്യൻറെ പരിണാമപരമായ അന്തർലീനമായ ഗോത്രവർഗ്ഗ സ്വഭാവങ്ങൾ ആശയങ്ങൾ കൊണ്ട് മാറുന്നതല്ല.

അതുകൊണ്ടുതന്നെ നാളെ ഇവിടെ ഒരു നിരീശ്വര മോർച്ച ഉണ്ടായാലും . അതിശയിക്കാനൊന്നുമില്ല


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അഹിംസ ഏറ്റവും കൂടുതൽ പറയുന്ന ബുദ്ധമതക്കാർ തന്നെ എത്രത്തോളം തീവ്രവാദികളാണ് എന്ന് മ്യാൻമാറിലെയും ശ്രീലങ്കയിലെയും ഉദാഹരണങ്ങൾ സൂചിപ്പിക്കുന്നു .വിരാസു എന്നാൽ ബുദ്ധമത സന്യാസിയെ മ്യാൻമാറിലെ ബിൻ ലാദൻ എന്നാണ് ടൈം മാസിക വിശേഷിപ്പിച്ചിരിക്കുന്നത് .ഒരു ശ്രീലങ്കൻ പ്രസിഡണ്ടിനെ കൊന്നത് പോലും ഒരു ബുദ്ധഭിക്ഷു ആണ്.

യഹൂദ മതക്കാരെ കൂട്ടത്തോടെ അവരുടെ ഗ്രാമങ്ങളിൽനിന്ന് ഒന്ന് ഓടിച്ച ചിലർ ക്രിസ്തുമതത്തിലെ വിശുദ്ധരായി കണക്കാക്കുന്നവർ ആയി ഉണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ കാണിച്ച് കൂട്ടിയ ക്രൂരതകൾ ഒരു മതങ്ങളും അപലപിച്ചില്ല എന്ന് ഓർക്കുക. രണ്ടായിരത്തിനുശേഷം പോലും യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഇതിൽ ക്രിസ്തുമത ക്കാരുടെ നേതൃത്വത്തിൽ യഹൂദരേ ആക്രമിച്ചിട്ടുണ്ട് എന്നോർക്കുക.

ദൈവ വിശ്വാസവും പരദേശിയ സ്പർദ്ധയും അന്യ സ്പർദ്ധയും തമ്മിൽ മാത്രമല്ല ബന്ധം എന്നാണ് പറഞ്ഞുവരുന്നത്. പക്ഷേ മതവിശ്വാസം ഈ ഇടുങ്ങിയ ചിന്തകൾക്ക് എല്ലാം വീര്യം കൂടുന്നു എന്നത് ശരിയാണ്. ഇതിൽ വ്യവസ്ഥാപിതം മതം വേണമെന്ന് പോലുമില്ല. ഭാഷയുടെ പേരിലുള്ള തമിഴ് ഭ്രാന്ത് ഒന്ന് ആലോചിച്ചാൽ മതി.

അതുകൊണ്ടുതന്നെ അന്യ ഗോത്ര വിരോധം എന്ന് പറയുന്നത് ഏവരിലേക്കും കടന്നു വരാം . മതം അതിനു ഒരു കാരണം മാത്രമാണ്.ഭാഷാ വ്യത്യാസങ്ങളോ, വർഗ്ഗ വ്യത്യാസങ്ങളോ, സ്ഥല വ്യത്യാസങ്ങളൊ,ഗോത്ര, ജാതി വ്യത്യസങ്ങളോ ഒക്കെ ഈ വെറുപ്പിന്റെ കാരണമാകാം. നമ്മൾ ഓരോരുത്തരിലും ഈ ഗോത്രീയത ഒളിച്ചിരിപ്പുണ്ട്. അത് തക്കസമയത്ത് പുറത്തു വരും എന്ന് മാത്രം..

Photo Credit : unsplash.com/@priscilladupreez


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 10:58:33 am | 03-12-2023 CET