കുടുങ്ങിപ്പോയി, തിരിച്ചെത്താൻ നിവൃത്തിയില്ലാത്ത കുറെ അത്തപ്പാടി പാവങ്ങളുടെ കാര്യമാണ് പറയുന്നത്. സർക്കാരിലെ ഏമാൻമാർക്ക് കനിവുണ്ടാകണം, പ്രതിപക്ഷത്തെ പ്രതികരണ വിശാരദന്മാരും പരിഗണിക്കണമിവരുടെ കാര്യം. പെട്ടു കിടക്കുന്നവർ വിളിച്ചറിയിച്ച പ്രകാരമാണീ വിഷയം ജനശ്രദ്ധയിൽ കൊണ്ടുവരാനായി എഴുതുന്നത്. ദയവായി സഹകരിക്കണം.
കേരളത്തിൽ നിന്നും കൂലിപ്പണിക്കായി അതിർത്തി കടന്ന്, ചിലപ്പോൾ പുഴ കടന്ന് അപ്പുറത്ത് കർണാടകയിലെ അതിർത്തി ജില്ലയിലും തമിഴ്നാട്ടിലെ തൊട്ടടുത്ത പ്രദേശത്തുമൊക്കെ പോയ ശബ്ദമില്ലാത്ത കൂലിപ്പണിക്കാരനും ആദിവാസിയും പിന്നോക്കക്കാരുമൊക്കെയായ കുറച്ച് പഞ്ചപാവം മനുഷ്യരുണ്ട്. അവർ നോർക്കയും കൂർക്കയും തമ്മിൽ തിരിച്ചറിയാത്തവരാണ്. സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരാണ്. ഇഞ്ചിപ്പാടത്ത് ഉൾപ്പെടെ പണിക്കുപോയി ഒന്നര മാസമായി ആവശ്യത്തിനു ഭക്ഷണവും വെള്ളവും കിട്ടാതെ നരകിക്കുന്നവരാണ്. മറ്റു കുറച്ചു പേർ വിദ്യാർത്ഥികളും ആ നാട്ടിൽ എന്തെങ്കിലും ചെറു കച്ചവടത്തിനു പോയവരേം അല്ലെങ്കിൽ കടുംബ ആവശ്യത്തിന് യാത്ര പോയവരോ ആണ്.
അവർക്കും തിരിച്ചുവർണം. അതിനുള്ള അവകാശമവർക്കുണ്ട്. പാവങ്ങളാണ്. അവർക്ക് തിരിച്ചെത്താൻ സഹായം വേണം.
അവർക്കു വേണ്ടി സ്റ്റേറ്റ് വാർ റൂമിൽ വിളിച്ചിട്ട് രക്ഷയില്ല. സംസ്ഥാന സർക്കാർ പറയുന്നത് സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ്. അവർക്ക് പക്ഷെ അറിയില്ല, നെറ്റ് ഇല്ല, നിവൃത്തിയില്ല.
അവർക്ക് സ്വന്തം നാട്ടിലേക്ക് അതിർത്തി കടക്കാൻ പെർമിറ്റ് കിട്ടാൻ സംവിധാനം ഉണ്ടാക്കണം. ഇത് വായിക്കുന്നവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ശ്രദ്ധയിൽ പെടുത്താമോ? കൂടുതൽ വിവരം വേണമെങ്കിൽ നൽകാം.
അവർ എങ്ങനെ പോരണം എന്നു പറയണം. ബസ് ഇല്ല. ട്രെയിൻ വേണമെന്ന് നമ്മൾ ഇരുവരെ ആവശ്യപ്പെട്ടിട്ടില്ല. അവർക്ക് എല്ലാവർക്കും ടാക്സി വിളിക്കാൻ പാങ്ങില്ല. പക്ഷെ അവർക്കും സ്വന്തം വീട്ടിൽ എത്തണം. ഇവിടെ നിന്നും ഇതര സംസ്ഥാന തൊഴിലാളി തിരിച്ചു പോകുന്നത് അവർ അറിയുന്നുണ്ട്. ഇങ്ങോട്ട് വരാൻ അവരുടെ ഹൃദയം വിങ്ങുന്നുണ്ട്. അവരെ സഹായിക്കണം.
എങ്ങനെയെങ്കിലും കേരള അതിർത്തിയിൽ എത്തിയാൽ തന്നെ സ്വന്തം നാട്ടിലേക്ക് അവർ എങ്ങനെ പോകും? അതിനായി നമുക്ക് സംവിധാനം ഒരുക്കാൻ കഴിയില്ലേ? സ്പെഷ്യൽ ബസുകളിൽ അൽപം കൂടുതൽ പൈസ കൊടുത്താണെങ്കിലും അവരെ അതിർത്തിയിൽ നിന്നും വീട്ടിൽ എത്തിക്കാൻ കഴിയുമോ?
പ്ലീസ്, ആരെങ്കിലുമൊക്കെ ഇടപെടണം' ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ കിട്ടിയ വിവരത്തിന്റെയും ഫോൺ കോളിന്റെയും ഒക്കെ അടിസ്ഥാനത്തിലാണിത് പറയുന്നത്. വായിക്കുന്ന ഓരോരുത്തർക്കം ഒരു പക്ഷെ സഹായിക്കാനും ആകും. തിരിച്ചു വരിക എന്നത് അവരുടെ അവകാശമാണ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.