കൽക്കരി തിന്നും തീ നിലയങ്ങൾ (താപവൈദ്യുത നിലയങ്ങൾ ) നാട് നീങ്ങുമ്പോൾ ..
200 വർഷം ലോക ഊർജ്ജരംഗത്തെ താരമായിരുന്ന കൽക്കരിയെയും കൊറോണ തീർത്തെടുക്കുന്നു .
പരിസ്ഥിതി മലിനീകരണത്തിൽ ഒന്നാം സ്ഥാനം വഹിക്കുന്ന താപവൈദ്യുത നിലയങ്ങളുടെ മരണ മണി മുഴങ്ങുന്നതും കൊറോണക്കാലത് ആണെന്നുള്ളത് പ്രകൃതിയുടെ കാവ്യ നീതിയാണ് .
ഒരു പക്ഷെ നൂറ്റാണ്ടുകൾക്ക് അപ്പുറം കൊറോണക്കാലത്തെ അറിയുന്നത്
ആർത്തിമൂത്തു പ്രകൃതിയെ നിർദാക്ഷിണ്യം നശിപ്പിച്ചുകൊണ്ടിരുന്ന മുൻ തലമുറയിൽ നിന്നും ഭൂമിയെ രക്ഷിച്ചെടുത്ത രക്ഷകന്റെ കാലം എന്നു കൂടി ആയേക്കാം.!!
അടുത്ത 5 വർഷത്തിനുള്ളിൽ അമേരിക്കയുടെ വൈദ്യുത ഉത്പാദനത്തിൽ വെറും 10%മാത്രം ആവും കൽക്കരി താപവൈദ്യുത നിലയങ്ങളിൽ നിന്നും കിട്ടുന്നതു
അതിനുവേണ്ടി താപ വൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു .
ഐസൻ ഹോവറിന്റെ കാലത്തു ഉണ്ടായ വൻ തൊഴിൽ നഷ്ടത്തെക്കാൾ വലിയ ഒന്നിനെ നേരിടേണ്ടി വരും എങ്കിലും പിന്നോട്ട് ഇല്ല .
സ്വിട്സർലാണ്ടിലെ അവസാനത്തെ കൽക്കരി താപനിലയവും മുൻപ് നിശ്ചയിച്ച തിയതിയേക്കാൾ 2 വർഷം മുൻപേ അടച്ചു പൂട്ടാൻ തുടങ്ങുന്നു .കൊറോണ മൂലം വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് കാരണം .
ആസ്ട്രിയയും ,നോർവേയും ഒക്കെ ഏതാണ്ട് ഈ താപനിലയങ്ങൾ ഇല്ല എന്ന അവസ്‌ഥയിൽ എത്തി .
ഇനി ഇൻഡ്യയിലേക്ക് വന്നാൽ .....ഇപ്പോഴത്തെ അവസ്ഥ ഇങ്ങിനെയാണ്.
More importantly, in India – the world’s second-biggest coal consumer – the government has prioritised cheap solar energy rather than coal in response to a slump in electricity demand caused by Covid-19 and a weak economy. This has led to the first year-on-year fall in carbon emissions in four decades, exceptional air quality, and a growing public clamour for more renewables .
എങ്കിൽ പിന്നെ എന്തിനാണ് ഇപ്പോൾ ഈ കൽക്കരി മേഖലയിൽ സ്വകാര്യവൽക്കരണം എന്നല്ലേ ?
2018 ഇൽ ഞാനിട്ട ഒരു പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ ചേർക്കാം .
ജലവൈദ്യുത പദ്ധതികൾ അല്ല ഇൻഡ്യയുടെ ഊർജ്ജ സ്രോതസ്സ് വൈദ്യുതി മുതൽ അടുക്കള ഉപയോഗത്തിനു വരെ ഇൻഡ്യയിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതു കൽക്കരി ആണു ..
ലോകത്തെ കൽക്കരി റിസർവ്വുകളിൽ അഞ്ചാം സ്ഥാനവും ഉത്പാദനത്തിൽ നാലാം സ്ഥാനവും ഇൻഡ്യക്കാണു
ഇന്ദിരാഗാന്ധി 1973കൽക്കരി ഖനികൾ ദേശസാൽക്കരിച്ചു ഒരു കമ്പനിയുടെ കീഴിൽ ആക്കിയിരുന്നു .ഈ നിയമം തന്നെ ഭേദഗതി ചെയ്തു 2015ഇൽ മോഡി സർക്കാർ കൽക്കരിപാടങ്ങൾ ലേലം ചെയ്യുന്ന നടപടി തുടങ്ങി .
(കേരളത്തിനും ഇതിന്റെ ഇടയിൽ ഒരു കൽക്കരിപ്പാടം കിട്ടിയിരുന്നു അതിന്റെ കഥ എന്തായോ ആവോ ?)
പരമ്പരാഗത താപ ഊർജ്ജ നിലയങ്ങൾ കൽക്കരികൊണ്ട് വൈദ്യുതി ഉണ്ടാക്കുമ്പൊൾ ഭീമമായ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നു എന്നതൊരു വസ്തുതയാണു .
നച്വറൽ ഗ്യാസ യഥേഷ്ടം കിട്ടിത്തുടങ്ങുന്നതിനു മുൻപ് ടൗൺ ഗ്യാസ് /കോൾ ഗ്യാസ് എന്നൊരു ഗ്യാസ് കൽക്കരിയിൽ നിന്നും ഉത്പാദിപ്പിച്ചു .പൈപ്പുകൾ വഴി നഗരങ്ങളിൽ വിതരണം ചെയ്തിരുന്നു ..ഇതുപയോഗിച്ചു വിളക്കുകൾ തെളിയിക്കുക മുതൽ പലതും ചെയ്തിരുന്നു
ഈ കോൾ ഗ്യാസ് തന്നെ വിവിധ പ്രൊസസ്സുകളിലൂടെ വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായി ഉത്പാദിപ്പിക്കാം .ഇതിൽ നിന്നു കിട്ടുന്ന ബൈ പ്രൊഡക്റ്റുകൾ രാസവ്യ്‌വസായ രംഗത്തും,വളം നിർമ്മാണ രംഗത്തും നല്ല രീതിയിൽ ഉപയൊഗിക്കാവുന്നവയാണു . പക്ഷെ നാച്വറൽ ഗ്യാസിനു പകരക്കാരനാവുകയും ,മറ്റു വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുവിന്റെ ഉറവിടം ആവുകയും ചെയ്യേണ്ടിയിരുന്ന ഈ ""ഉത്പാദനം ഇൻഡ്യയിൽ ഉണ്ടായിരുന്നില്ല .
അതിന്റെ കാരണങ്ങൾ ചികഞ്ഞു നോക്കണ്ട ആവശ്യമില്ല എന്നതു കൊണ്ട് അതു വിടുന്നു .!!
എന്നാൽ 2018 ഇൽ ആണു ഇൻഡ്യ ഇത്തരം ഒരു പ്ലാന്റിനു വേണ്ടി ഇറങ്ങുന്നതു . {GAIL }ന്റെ നേതൃത്വത്തിൽ കോൾ ഇന്ത്യയും.രാഷ്ട്രീയ ഫെർട്ടിലൈസർ കമ്പനിയും കൂടിയാണു ഈ ഉദ്യമത്തിനു തുടക്കം കുറിച്ചിരിക്കുന്നതു
ഒഡിഷയിൽ സിക്ക് യൂണിറ്റായിരുന്ന തൽച്ചാർ രാസവള പ്ലാന്റിന്റെ പുനരുദ്ധാരണം കൂടി ഈ ഗ്യാസിഫിക്കേഷൻ പ്ലാന്റിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണു . സംഭവം പണി തുടങ്ങിക്കഴിഞ്ഞു .നീം കോട്ടഡ് യൂറിയ 2021 ഒന്നോടു കൂടി1.26 മില്യൺ ടൺ യ ഈ പ്ലാന്റിൽ നിന്നും പുറത്തിറങ്ങും ഈ തൽച്ചാർ പ്ലാന്റ് 1971 ഇൽ സ്ഥാപിച്ചതും 2002 ഇൽ അടച്ചു പൂട്ടാൻ തീരുമാനിച്ചിരുന്നതുമാണു .
ഇൻഡ്യൻ വിപണി യൂറിയയ്ക്കു വേണ്ടി ഇറക്കുമതിയെ ആശ്രയിക്കുന്നതിൽ നിന്നും ഒരളവു വരെ ഈ പ്രൊജക്റ്റ് തടയും എന്നും കരുതുന്നു
കൊച്ചിയിൽ ഇൻഡ്യയിലെതന്നെ ആദ്യത്തെതെന്നു പറയാവുന്ന{FACT} ഉണ്ട് .അമൊണിയം ഫൊസ്ഫെറ്റ് ഉണ്ടാക്കുന്നു യൂറിയ ഇറക്കുമതി ചെയ്യുന്നു .2013ഇൽ{ LNG }ഫീഡ് സ്റ്റോക്കായിട്ടു അമൊണിയ ഉത്പാദിപ്പിക്കാൻ തുടങ്ങിയെങ്കിലും അതു 2014ൽ പൂട്ടിക്കെട്ടി
കേരളത്തിനു ഒരു കൽക്കരിപ്പാടം അനുവദിച്ചു കിട്ടിയിട്ടുണ്ട് .
കായംകുളം തെർമ്മൽ പ്രൊജക്റ്റിന്റെ വിസ്തീർണ്ണം 999 ഏക്കറാണു
തൽചാറിലെതു 935ഏക്കറും .!!
ഗെയിലിനൊരു ഗ്യാസിഫിക്കെഷൻ പ്ലാന്റ് ഇടാൻ ഇതിനകത്തു പറ്റിയേക്കും !" **
കോൾ ഗ്യാസ് പവ്വർ പ്ലാന്റിനും അമൊണിയയും ബാക്കി ഊർജ്ജവും ഫാക്റ്റിനും
ആഹാ യൂറിയ ഉണ്ടാക്കി മടുക്കും
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്നു കമന്റരുതു
കായം കുളം പ്രൊജക്റ്റീന്ന് ഒരു യൂണിറ്റ് വൈദ്യുതികേരളം എടുത്തില്ലെങ്കിലും ,വർഷം 200 കോടി രൂപ വെച്ചു കേരളംം NTPC ക്ക് കൊടുക്കണം അതു 2025 വരെ തുടരും !!
ഇത്രയും ആണ് പഴയ പോസ്റ്റിൽ നിന്നും എടുത്തത്..
ഇന്ന് വെറുതെ കോൾ ഗ്യാസ് ഇൻഡ്യ എന്നു ഒന്നു ഗൂഗിൾ ചെയ്തു നോക്കു .
ugc , അണ്ടർ ഗ്രൗണ്ട് കോൾ ഗ്യാസിഫിക്കേഷൻ ,cbm കോൾ ബെഡ് മീതൈൻ ,സർഫേസ് ഗ്യാസിഫിക്കേഷൻ എന്നിങ്ങിനെ നിരവധി പ്രോസസ്സുകൾ .അമേരിക്കയുടെ കൂടെ സഹായത്തോടെ 2019 ഇൽ തന്നെ വിവിധ കമ്പനികൾ സ്വകാര്യ മേഖലയും സർക്കാർ മേഖലയും തുടങ്ങിക്കഴിഞ്ഞു.
ഇരുമ്പ് ഉരുക്കു വ്യവസായ രംഗത്തു പുതിയ ക്ളീൻ ടെക്നൊളജി ,രാസവ്യവസായ ,രാസവള വ്യവസായ രംഗത്തു പുത്തൻ ഉണർവ് (അത്ര പുതിയതല്ല)ഇതൊക്കെ നടക്കുന്നതാണ് ,നടന്നുകൊണ്ടിരിക്കുക ആണ് .
ഇതു നിങ്ങളോട് മലയാളത്തിൽ പറഞ്ഞു തരാൻ കേരളത്തിൽ ആരും ഇല്ല എന്നതാണ് കേരളത്തിന്റെ അവസ്‌ഥ.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.