നിങ്ങളുടെ പങ്കാളി ഒരു നഴ്സ് ആണോ എങ്കിൽ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഒരിക്കലെങ്കിലും നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടാവും .നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ട്രാൻസ്ഫോർമേഷൻ സംഭവിച്ചിട്ടുണ്ടാവും ..
‘When You Marry A Nurse, You Marry Their Job’
എന്ന് പറയുന്നതെത്ര സത്യം .
1.വൃത്തിയാണ് മെയിൻ :- മാലാഖാമാരുമായുള്ള ജീവിതം തുടങ്ങുമ്പോൾ തന്നെ നിങ്ങളിലെ രാമനാഥൻ അറിയാതെ തന്നെ നാഗവല്ലി കയറിയ ഒരു വൃത്തിമാൻ ആയി മാറുകയാണ് .വൃത്തി എന്നൊക്കെ പറഞ്ഞാൽ ഭക്ഷണം മുതൽ ജീവിക്കാനാവശ്യമായ എല്ലാ അവശ്യ വസ്തുക്കൾക്കും പ്രോസസ്സുകൾക്കും വൃത്തിയുടെ താഴെ മാത്രമേ സ്ഥാനമുള്ളൂ ..വീട്ടിലേക്ക് കയറി വരുമ്പോൾ നിങ്ങളുടെ ചെരുപ്പ് ഊരി അടുക്കി വെക്കുന്നത് മുതൽ തുടങ്ങുകയായി നിങ്ങൾക്കുള്ള പാഠങ്ങൾ ..കിടന്ന ബെഡ്ഷീറ് പോലും മടക്കി വെക്കാൻ മടിയുള്ള നിങ്ങളെ അവർ ടക് ചെയ്തു ഒരു ചുളിവ് പോലുമില്ലാതെ ഷീറ്റ് വിരിക്കാൻ പ്രാപ്തരാക്കിയിരിക്കും .
നിങ്ങൾ സ്നേഹത്തോടെ ഒരു ചായ ഇട്ടുകൊടുത്താൽ അത് കുടിക്കുന്നതിനു മുൻപേ ചായ ഇട്ട പാത്രം കഴുകി വെച്ചോ എന്നുള്ള ചോദ്യം ആയിരിക്കും നിങ്ങൾ നേരിടേണ്ടി വരിക ..നിങ്ങളുടെ വാർഡ്രോബ് മുതൽ നിങ്ങളുടെ വീട്ടിലെ വർക് സ്‌പേസ് വരെ അവരുടെ നീറ്റ്നെസ്സിന്റെ മാർക്ക് പതിപ്പിചിട്ടുണ്ടാവും .
2.ചുരുങ്ങിയ കാലത്തിനുള്ളിലെ സഹവാസം കൊണ്ട് തന്നെ നിങ്ങൾ മിക്കവാറും ഉള്ള മെഡിക്കൽ ടേർമസ് (ഇന്റുബേഷൻ , കത്തീറ്ററൈസേഷൻ, ട്രക്കിയോസ്റ്റമി ) തുടങ്ങിയവ എല്ലാം പ്രൊസീഡ്റുകൾ എങ്ങിനെ ചെയ്യണം എന്നുള്ളതിന്റെ ഒരു ഓവർവ്യൂ നിങ്ങൾക്ക് ലഭച്ചിട്ടുണ്ടാവും .പേഷ്യന്റിനെ റിസീവ് ചെയ്ത് പ്യൂപ്പിൾസ് നോക്കി റിയാക്ഷൻ ചെക്ക് ചെയ്തു സ്‌കോർ നോക്കി പറയാൻ (ക്രിക്കറ്റിലെ സ്‌കോർ അല്ല ) പറ്റുന്ന രീതിയലുള്ള എല്ലാ തിയറികളും അവരുടെ സഹവാസം നിങ്ങളെ പഠിപ്പിച്ചിരിക്കും .
ഒരു വെന്റിലേറ്റർ കൂടി കിട്ടിയാൽ അതിന്റെ സെറ്റിംഗ്സ് പാപ് സീപാപ് മുതലായവ പാട്ടും പാടി സെറ്റ് ചെയ്യാൻ നിങ്ങൾ പ്രാപ്തരായിത്തീരും .
3.ഒട്ടും ക്ഷമയില്ലാത്ത നിങ്ങൾ അവരെ ഡ്യുട്ടി കഴിഞ്ഞു വിളിക്കാൻ ചെല്ലുന്നതോടെ തികഞ്ഞ ക്ഷമാശീലർ ആക്കി മാറ്റും ,ഇപ്പോൾ ഇറങ്ങാം എന്ന് പറഞ്ഞു നമ്മളെ വിളിച്ചു വരുത്തി നമ്മളെ മണിക്കൂറുകളോളം പോസ്റ്റ് ആക്കിയേക്കാം ..ന്യു അഡ്മിഷൻ ,പേഷ്യന്റ് ബാഡ് ആകൽ , അനന്തമായ ഓവർ കൊടുക്കൽ ഒക്കെ ആകാം ഇതിനുള്ള കാരണം.
ഇമ്മാതിരി അനേക്സ്പെക്റ്റഡ് കോളുകൾക്ക് ഒരു പരിഭവുമില്ലാതെ ഡ്യുട്ടി ടൈമ് കഴിഞ്ഞും അവർ നിൽക്കുന്ന കാര്യം അറിയുമ്പോൾ നമ്മുടെ ദേഷ്യം പമ്പ കടക്കാൻ തുടങ്ങും .
4.ബ്ലഡ് എന്നെഴുതിവെച്ചാൽ തല കറങ്ങിയിരുന്ന നിങ്ങൾ അവരുടെ കൂടെക്കൂടി ദിനേനയുള്ള കഥകൾ കേട്ട് മരണത്തിൽ പോലും ഒരു നടുക്കം രേഖപ്പെടുത്താത്തവരായി തീരും .ബൈക്കിൽ നിന്ന് പറന്നു വീണു തല മൊട്ടപോലെ പൊട്ടി ആശുപത്രിയിൽ കിടക്കുമ്പോഴും സ്വന്തം മാലാഖ കൂടെ നിൽക്കുമ്പോൾ ഇതൊക്കെ എന്ത് എന്ന അവരുടെ ഭാവം എന്നിലും ധൈര്യം പകർന്നത് അനുഭവ സാക്ഷ്യം ..
5.നിങ്ങളുടെ ശരീര ഭാഗങ്ങളിലേക്കുള്ള അവരുടെ നോട്ടം എല്ലായ്പ്പോഴും പ്രണയ പരവശത്തോടു കൂടിയാണ് എന്നത് നിങ്ങളുടെ തോന്നൽ മാത്രമാണ് ..നിങ്ങളുടെ സെൻട്രൽ ലൈൻ ,എർട്ടറിയൽ ലൈൻ ഞരമ്പുകൾ ഒക്കെ നിങ്ങൾ തന്നെ സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത് .നല്ല വെയിൻ കാണുമ്പോൾ ഇൻസെർഷൻ ടെംപ്റ്റേഷൻ വരാത്ത മാലാഖമാർ കല്ലെറിയട്ടെ ..
6. ഡിസ്കവറി ടർബോ ചാനലിൽ കാണിക്കുന്നത് പോലെ ഇടിച്ചു പഞ്ചറായി തുരുമ്പെടുത്ത വണ്ടികൾ റിപ്പയർ ചെയ്തു കണ്ടീഷൻ ആക്കി വിടുന്നതിന്റെ ഹ്യുമൻ വേർഷൻ കഥകൾ നിങ്ങൾക്ക് അവരിൽ നിന്നും സ്ഥിരമായി കേൾക്കാം . സിമ്പതി എമ്പതി കംപാഷൻ എന്നിവയുടെ ഒരു വ്യത്യസ്ത വേർഷൻ നിങ്ങൾ അവരിലൂടെ സ്വന്തമാക്കിയിരിക്കും .
പല ജീവനുകളും ഉറ്റവർ കൂടെ ഇല്ലാതെ വിട പറയുമ്പോൾ അവസാന നിമിഷങ്ങളിൽ അവരുടെ എല്ലാം എല്ലാം ആയി ഒരു തലോടലായി കൂടെ നിൽക്കുന്ന കഥകൾ ഇവർ പറയുമ്പോൾ നമ്മളുടെ പ്രൊഫഷൻ ഒന്നും ഇവരുടെ മുന്നിൽ ഒന്നുമല്ലാതായി മാറുന്ന സത്യം നമ്മൾ തിരിച്ചറിഞ്ഞു തുടങ്ങും . മിക്കവാറും ദിവസങ്ങളിൽ അരങ്ങേറുന്ന എഞ്ചിനീയറിംഗ് Vs മെഡിക്കൽ വാറുകളിൽ തോൽവി സമ്മതിക്കേണ്ടി വരുന്നതും അതൊക്കെ കൊണ്ട് തന്നെ ആണ് .
7.ഇതിനെല്ലാം പുറമെ ഡോക്ടേഴ്സ് റോസ്റ്റാക്കിയ സ്റ്റോറീസും ..ഡോക്ടേഴ്‌സിനെ തിരിച്ചു ആക്കിയതും ബൈസ്റ്റാൻഡേഴ്‌സിനെ പറപ്പിച്ച കഥകളും അസ്സിസ്റ്റന്റിന്റെ വിറപ്പിച്ച പണിയെടുപ്പിക്കുന്ന കഥകളും ഇടതടവില്ലാതെ നിങ്ങൾക്ക് വിഷ്വലൈസ് ചെയ്യാൻ സാധിക്കും .മാലാഖാമാരാണെന്നാ പറച്ചിലെങ്കിലും ചില ടൈമിൽ ഇവരുടെ വായിൽ പെട്ടാൽ എന്റെ സിവനെ കരഞ്ഞു പോകും .
പേഷ്യന്റിനു മുമ്പിൽ വളരെ കെയറിങ് ആയിരിക്കുന്ന ഇവർ ഓരോ ദിവസത്തെ ഡ്യുട്ടി കഴിഞ്ഞു വരുമ്പോൾ അന്യൻ കയറി മിക്കവാറും റഫ് ആൻഡ് റ്റഫ് ആകുന്നതിലൂടെ അന്നത്തെ അവരുടെ സ്‌ട്രെയിൻ നമ്മുക്ക് വായിച്ചെടുക്കാം .
8.ഏതവസ്ഥയിലും പൊരുതാൻ കഴിവുള്ളവർ ആയി കാണിച്ചു തന്ന് നമ്മളെ പല സമയങ്ങളിലും നമ്മളെ ഒന്നുമല്ലാതാക്കി കളയുന്നത് നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.ഒരു പക്ഷെ പഠന കാലത്തു തന്നെയുള്ള ഒരു ദാക്ഷണ്യവുമില്ലാത്ത ചില മിസ്സുമാരുടെ ട്രെയിനിങ്ങും ദുരിത പൂര്ണമായാ വാർഡ് ഡ്യൂട്ടികളുമൊക്കെയായിരിക്കും അവരെ അങ്ങിനെ രൂപപ്പെടുത്തിയെടുക്കുന്നത് .
ലോകത്താകമാനം ചേക്കേറിയിട്ടുള്ള അവർ നാട്ടിലെ ഒരോ കുടുംബത്തിന്റെയും നട്ടെല്ലായി മാറുന്നതും പല പങ്കാളികളുടെയും ജീവിത യാഥാർഥ്യമാണ് .
ഒരു ദിവസം രാവിലെ നിങ്ങൾ ഉറങ്ങി കിടക്കുമ്പോൾ ചായയുമായി വന്ന് അവൾ വിളിക്കുമ്പോൾ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ഞാൻ ഏതു ഐസിയുവിലാണെന്ന് ചോദിക്കുന്നതോടു കൂടി നിങ്ങളുടെ ട്രാൻസ്ഫോർമേഷൻ ഏതാണ്ട് പൂർത്തിയാകുകയായി ..
‘When You Marry A Nurse, You Marry Their Job’
എന്ന് പറയുന്നതെത്ര സത്യം .
വാൽകഷ്ണം :-ജീവനും മരണത്തിനുമിടയിൽ ഒരു നൂൽ ടൈമിൽ ഇജ്ജാതി കളികളെല്ലാം കളിക്കുന്ന ഇവർ കൂളായി നമ്മുടെ കൂടെ ഇരിക്കുമ്പോൾ പലപ്പോഴും അത്ഭുതപെട്ട് പോകുന്നതും സ്വാഭാവികം .ഒരു നഴ്‌സിന്റെ മുഖത്തും ഒരു വല്യ കാര്യം ചെയ്യുന്നു എന്നുള്ള ജാഡ കാണാൻ നമ്മുക്ക് സാധിക്കില്ല . വളരെ സിമ്പിൾ ആയ അവർ ആരുടേയും മുന്നിലും പരാതിക്കും പരിഭവത്തിനും പ്രശസ്തിക്കും വേണ്ടി പോകാത്തതിനാൽ തന്നെ നല്ല രീതിയിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട് .നഴ്സ് ദിനത്തിൽ പോസ്റ്റിട്ട് തള്ളി മറിക്കാതെ അവർക്കർഹമായ വേതനം ലഭിക്കുന്ന ഒരു നല്ല നാളെക്കു വേണ്ടിയുള്ള പ്രാർത്ഥന/ആഹ്വാനം ആകട്ടെ ഇനിയുള്ള നഴ്‌സസ് ഡെകളിൽ മുഴങ്ങേണ്ടത്.
#നസീബ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.