കാനയ്ക്ക് നടുവിലെ പോസ്റ്റുകൾ

Avatar
Manoj Ravindran Niraksharan | 04-05-2020 | 1 minute Read

എറണാകുളത്ത് ടിഡി റോഡിലും പബ്ലിക്ക് ലൈബ്രറിക്ക് മുന്നിലുള്ള റോഡരുകിലെ കാനയിലും KSEB പോസ്റ്റുകൾ നാട്ടിയിരിക്കുന്നതിന്റെ ചിത്രങ്ങളാണിത്.

SEO text

അല്ലെങ്കിൽത്തന്നെ കച്ചറ നിറഞ്ഞതിനാൽ കാനയിൽ നിന്ന് മലിനജലം ഒഴുകിപ്പോകുന്ന പതിവില്ല. മഴക്കാലം തുടങ്ങുന്നതിന് മുൻപ് എല്ലാക്കൊല്ലവും കാന വൃത്തിയാക്കേണ്ട അവസ്ഥയുമുണ്ട്. കാനയുടെ നടുക്ക് കോൺക്രീറ്റ് ഇട്ടുറപ്പിച്ച് പോസ്റ്റുകൾ നാട്ടിക്കഴിഞ്ഞാൽപ്പിന്നെ ആ കാന കൊണ്ട് എന്ത് പ്രയോജനം ?

KSEB യേക്കാൾ ഉപരി, കൊച്ചി നഗരസഭ സമാധാനം പറയേണ്ട അക്ഷന്തവ്യമായ അപരാധമാണിത്. കാനയുടെ അറ്റകുറ്റപ്പണിക്കും വൃത്തിയാക്കലിനുമായി ലക്ഷങ്ങൾ പൊടിച്ചതിന് ശേഷമാണ് ഇത്തരം വിവരക്കേടുകൾ കാട്ടിക്കൂട്ടുന്നത്. നഗരത്തിൽ പല ഭാഗത്തും ഇത്തരത്തിൽ കാനയ്ക്കുള്ളിൽ പോസ്റ്റുകൾ ഉറപ്പിച്ചിട്ടുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

KSEBക്ക് വേണ്ടി ഇതുപോലുള്ള വിടുപണികൾ ചെയ്യുന്നവർ തലയ്ക്ക് വെളിവ് ഇല്ലാത്തവരായിരിക്കാം. പക്ഷേ, നഗരസഭയുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും ഈ കാഴ്ച്ചകൾ കാണുന്നില്ലേ ?

കാനയിൽ നാട്ടിയിട്ടുള്ള ഈ പോസ്റ്റുകൾ ഉറച്ച് പോകുന്നതിന് മുൻപ് പിഴുത് മാറ്റണം. മാത്രമല്ല ഈ പണി ചെയ്ത കോൺട്രാക്ടർക്കും അവരെ നയിക്കുന്ന ഉദ്യോഗസ്ഥന്മാർക്കും എതിരെ ശിക്ഷാനടപടികൾ ഉണ്ടാകുകയും വേണം.
------------------------
ചിത്രത്തിനും വിഷയം തുടങ്ങി വെച്ചതിനും കടപ്പാട്:-

ജയചന്ദ്രൻ - Read original FB post

Niraksharan - Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:53:28 am | 29-05-2024 CEST