ഈ MLA ഒരു മനുഷ്യനാണോ ? | റോബിൻ കെ മാത്യൂ

Avatar
Robin K Mathew | 06-07-2021 | 3 minutes Read

എംഎൽഎയെ ഫോണിൽ തുടരെ തുടരെ വിളിച്ച് ശല്യപ്പെടുത്തിയ കുട്ടി പിന്നീട് ചെയ്ത് എന്തെന്നറിയാമോ?

ആൾടെ അനുവാദം ഇല്ലാതെ ആ ഫോൺ കോൾ റെക്കോർഡ് ചെയ്തു ( ക്യാനഡ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്) പിന്നീട് അത് യൂട്യൂബിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. യൂട്യൂബിലെ ആ വീഡിയോ കാണേണ്ടതാണ്. ഫോൺ കോളിന് ഒപ്പമുള്ള ചിത്രങ്ങൾ അടുത്തിടെ ആത്മഹത്യചെയ്ത വിസ്മയ എന്ന പെൺകുട്ടിയുടെ ചിത്രങ്ങളും അവരുടെ വാട്സപ്പ് സന്ദേശങ്ങളും ആണ്. ഇത്രയധികം രീതിയിൽ സെൻസേഷണലായി ഒരു കാര്യം പ്രത്യേക പ്രസിദ്ധീകരിക്കാൻ കാണിച്ച ആ ആ വ്യക്തിയുടെ പ്രവർത്തി ഒരു ആൻറി സോഷ്യൽ ബിഹേവിയർ തന്നെയാണ്. കുറ്റവാസന ഉള്ളിൽ ഉറങ്ങിക്കിടക്കുന്നു എന്നർത്ഥം. പക്ഷേ കുട്ടിയെ സഹായിച്ചത് മുതിർന്നവരോ അദ്ദേഹത്തിൻറെ മാതാപിതാക്കന്മാരെ സഹോദരങ്ങളോ ഒക്കെയാവാം. അവരും നിയമത്തിനു മുൻപിൽ കുറ്റക്കാർ തന്നെയാണ്. പ്രോട്ടോകോൾ പ്രകാരം ഒരു എംഎൽഎ ചീഫ് സെക്രട്ടറിക്ക് മുകളിലാണ്. അതാണ് ജനാധിപത്യത്തിൻറെ മൂല്യം. സ്ഥലത്തെ ഒരു സാധാരണ എസ്ഐയെ ഫോണിൽ 6 തവണ വിളിച്ച് ശല്യപ്പെടുത്തിയത്തിന് ശേഷം അദ്ദേഹത്തിൻറെ ഫോൺ കോൾ റെക്കോർഡ് ചെയ്ത് ഇതുപോലെ പ്രസിദ്ധീകരിക്കുവാൻ ആ കുട്ടിക്ക് ധൈര്യമുണ്ടാകുമോ.

ഇല്ല എന്നുള്ളതാണ് 100% ഉള്ള ഉത്തരം.

അപ്പോൾ പേടി ഇല്ലാഞ്ഞിട്ടാണോ? പേടി കൊണ്ട് മാത്രമല്ല നിയമം അനുസരിക്കേണ്ടത്.അന്യനോടുള്ള കരുതൽ, അതുതന്നെയാവണം സ്കൂളിൽ ആദ്യം തൊട്ടു പഠിപ്പിക്കേണ്ടത്. അല്ലാതെ കുറച്ച് ,കവിതയും പ്രാകൃത ഗോത്രവർഗ കെട്ടുകഥകളും അല്ല.

877-1625607819-privacy

മൃതദേഹത്തെയും വെറുതെ വിടരുത്

കലാഭവൻ മണിയുടെ മൃതശരിരം തൃശൂർ എത്തിച്ചപ്പോൾ ഒരു വല്ല്യ ജനകൂട്ടം അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു .തങ്ങളുടെ താരത്തിന്റെ നിശ്ചലമായ ശരിരം അവസാനമായി ഒരു നോക്ക് കാണുവാൻ എത്തിയ സുഹൃത്തുക്കളും ,ബന്ധുക്കളും,നാട്ടുകാരും ഒക്കെ ആയിരുന്ന അവർ.വിങ്ങുന്ന മനസ്സും,നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഗദ്ധ്ഗദ പൂരിതരായി നിന്ന അനേകമാളുകൾ .
എന്നാൽ മണിയുടെ സഹ പ്രവർത്തകരായ താരങ്ങളെ കണ്ടതും ,മൊബൈൽ ഫോൺ ക്യാമറകളുമായി ആരവത്തോടെ "പ്രബുദ്ധരായ" ഒരു കൂട്ടം ശവം തീനികൾ അവരെ വളഞ്ഞു. താരങ്ങൾക്കൊപ്പംക്കൊപ്പം നിന്ന് സെൽഫി എടുക്കാനും , ആ സെൽഫി ഫേസ്ബുക്കിൽ ഇട്ടു ലൈക്കുകൾ വാരി കൂട്ടാനും വേണ്ടി വെമ്പി നിന്ന കുറെ മനുഷ്യ കോലങ്ങൾ .സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിനു ഇടപെടേണ്ടി വന്നു..
കേരളം ലജ്ജിച്ച ദിനം ..

2010 ൽ കോട്ടയം താഴത്തങ്ങാടിയിൽ ഏകദേശം നാലുമണി സമയത്ത് ഒരു ബസ്സ്‌ പുഴയിലേയ്ക്ക് മറിഞ്ഞു.നല്ല മഴയും,പുഴയിൽ നല്ല ഒഴുക്കും.സ്കൂൾ കുട്ടികൾ അടക്കം ,അനേകം യാത്രക്കാർ അപകടെത്തിൽ പെട്ടു .തങ്ങളുടെ അരുമകൾ സ്കൂൾ വിട്ട് വരുന്നതും കാത്തിരുന്ന അമ്മമാർ അലമുറയിട്ടു കരഞ്ഞു .നല്ലവരായ കുറെ നാട്ടുകാരും,പോലീസും ,ഫയർ ഫോഴ്സും ജീവൻ പണയപെടുത്തി രക്ഷാ പ്രവർത്തനത്തിന് ഇറങ്ങി..അവസാനത്തെ ശ്വാസം നിലയ്ക്കുന്നതിന് മുൻപ് ഏവരെയും രക്ഷപെടുത്താൻ സാധിക്കണേ എന്ന പ്രാർഥനയോടെ .

പുഴയിലെ ശക്തമായ ഒഴുക്കും,കോരിച്ചൊരിയുന്ന മഴയും ഏൽപ്പിച്ച പ്രതികൂലാവസ്ഥയെക്കാളും രക്ഷാപ്രവർത്തനത്തിന് വിഘാതമായത് മറ്റൊന്നായിരുന്നു..പുഴയിൽ ജീവന് വേണ്ടി പൊരുതുന്നു കുരുന്നു ജീവനുകളുടെ ദൃശ്യം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്താൻ തിക്കും തല്ലും ഉണ്ടാക്കിയ ജനകൂട്ടമായിരുന്നു അത്...


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പോലീസിനും ,ഫയർ ഫോഴ്സിനും തടസ്സം നിന്ന ഈ ഫോട്ടോ പ്രേമികൾ പോലീസിനോട് കയർത്തു .ജീവൻ രക്ഷിക്കുന്നതിലും പ്രാധാന്യം ഫോട്ടോ പിടിക്കുക്കന്നതിലാണ് എന്ന് കരുതിയോ ഈ മഹാ പ്രബുദ്ധർ ??..
അവസാനം ജില്ലാ കലക്ക്ടർക്ക് ടി വി ചാനലുകളിലൂടെ ഇങ്ങനെ ഒരു അഭ്യർത്ഥന നടത്തേണ്ടി വന്നു.. " ഈ ദൃ ശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നവർ ,ഈ സംഭവ സ്ഥലത്ത് നിങ്ങളുടെ ബന്ധുക്കൾ കാഴ്ചക്കാരായി ഉണ്ടെങ്കിൽ ,ദയവായി അവരെ വീട്ടിലേയ്ക്ക് തിരിച്ചു വിളിക്കുക.രക്ഷ പ്രവർതനത്തിനു തടസ്സം സൃഷ്ട്ടിക്കാതിരിക്കുക .."

പിടയുന്ന കുരുന്നകളെ രക്ഷിക്കുവാൻ സ്വന്തം ജീവിതം പണയം വച്ച് ഒരു കൂട്ടം മനുഷ്യർ പുഴയിൽ ജീവനും,വെള്ളത്തിനും ഇടയിൽ പോരാടുമ്പോൾ ചിലർ അവരെയും തടസപ്പെടുത്തി ഫോട്ടോകൾ പിടിച്ചു ഹരം കൊള്ളുകയായിരുന്നു.
യുപിയിലോ ,ബീഹാറിലോ ,പെഷവാറിലോ അല്ല ഈ സംഭവം ..പ്രബുദ്ധ കേരളത്തിൽ .. അതും അക്ഷര നഗരിയിൽ..ലജ്ജിക്കുക കേരളമേ ....

ഇവരും പച്ച മനുഷ്യർ തന്നെ ..

സുരാജ്ജ് വെഞ്ഞാറമൂടിന്റെ സഹോദര ൻ മരിച്ചു കിടക്കുമ്പോൾ ഉണ്ടായ ഒരു സംഭവം അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു..തന്റെ സഹോദരന്റെ മൃത ശരിരം കണ്ട് ആശുപതിയിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തോട് പുറത്തു കൂടി നിന്ന ജനം പെരുമാറിയത് വളരെ വിചിത്രമായിട്ടായിരുന്നു.. അദ്ദേഹത്തോട് മിമിക്ക്രി കാണിക്കുവാൻ ചിലർ ആവശ്യപ്പെടുകയും ,,അതിനു വിസമ്മതിച്ചപ്പോൾ ജനം തട്ടിക്കയറുകയും ചെയ്തു..

സെലിബ്രറ്റിസ് ഗണത്തിൽ പെടുന്ന സിനിമ താരങ്ങള്‍,ഗായകർ ‍,മന്ത്രിമാർ സ്പോര്‍ട്സ് താരങ്ങൾ , തുടങ്ങി ക്യാമറക്ക്‌ മുന്നിൽ പെടേണ്ടി വരുന്നവർ എല്ലാം മനുഷ്യർ തന്നെയാണ് എന്നു നാം പലപ്പോഴും വിസ്മരിച്ച് പോകാറുണ്ട് .
ഇവർക്കും അവരുടെ സ്വകാര്യതയുണ്ട്. വികാരങ്ങളും ,വിചാരങ്ങളും,ഇഷ്ട്ടങ്ങളും, അനിഷ്ട്ടങ്ങളും ,വേദനകളും ,ദു:ഖങ്ങളും ഉണ്ട്.ഇവർ അമാനുഷികർ അല്ല.

സെലിബ്രറ്റികളിൽ നിന്നും യാതൊരു തെറ്റുകളും,വീഴ്ച്ചകളും പൊതുജനം സഹിക്കില്ല .അവരുടെ വേദനകളും,രോക്ഷവും ,രോഗങ്ങളും ,സ്വകാര്യതയും എല്ലാം പൊതു ജനത്തിന്റെ ആസ്വാനങ്ങൾക്ക് വിട്ടു കൊടുക്കപെട്ടവയാണ് .ഇവരുടെ ജീവിതചര്യകളും,വിവാഹവും,ആദ്യരാത്രിയും,മധുവിധും,വിവാഹമോചനവും,തകർചകളും , എന്തിനു നമ്മൾ കൊണ്ടാടണം?

അൽപ്പം സ്വസ്ത്ഥ ,സമാധാനം,സ്വകാര്യത എന്നിവ അവർക്ക് കൂടി നൽകുക .അവരെ ജീവിക്കാൻ അനുവദിക്കുക.

Photo Credit : unsplash.com/@simplicity


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 02:00:16 am | 29-05-2024 CEST