#LockDown_നാലാം ഘട്ടത്തിലേക്ക് .. നമ്മൾ മാറേണ്ട ഘട്ടത്തിലേക്ക് ..

Avatar
Web Team | 19-05-2020 | 2 minutes Read

need to change
Photo Credit : » @tobiastu

#LockDown_നാലാംഘട്ടത്തിലേക്ക് ..
നമ്മൾ മാറേണ്ട ഘട്ടത്തിലേക്ക്".

പക്ഷേ .. വേദനയോടെ പറയട്ടെ മാറാൻ തയ്യാറാകാത്തവർ നൽകുന്നത് അപകട സൂചന .......

മാസങ്ങളായി കൊറോണക്കു മുമ്പിൽ പകച്ചു നിൽക്കുന്ന ലോകം ...കേട്ടു കേൾവിയോ മുൻപരിചയമോ ഇല്ലാത്ത ഒരു ജീവിത രീതി നമ്മോടാവശ്യപ്പെട്ടു കൊണ്ട് Lock Down നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നമ്മൾ പുതിയ മനുഷ്യരും പുതിയ സംസ്കാരവും ഉള്ളവരായേ മതിയാവൂ ....

ഞാൻ ഇത് പറയുവാൻ കാരണം covid ഉൾപ്പെടെ മാരക വൈറസുകൾ പകരുന്നതിൽ നിന്നും നമുക്ക് രക്ഷപെടാൻ കഴിയുന്നത് നല്ല ആരോഗ്യകരമായ ജീവിത ശൈലിയിലൂടെയാണ് എന്ന തിരിച്ചറിവ്‌ നമുക്ക് ലഭിച്ചതിനു ശേഷവും അതിന് വില കല്പിക്കാത്തവർ ഉണ്ട് എന്നതാണ് സത്യം ...


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ മഹാമാരിയുടെ സമയത്തും മാലിന്യങ്ങൾ പൊതുസ്ഥലത്തു റോഡുകളിൽ ഉൾപ്പെടെ വലിച്ചെറിയുന്നവരും പൊതു സ്ഥലങ്ങളിൽ തുപ്പുന്നവരും covid നിയമങ്ങൾ പാലിക്കാത്തവരും നിരവധി ....

ഒരു ദിവസം കൊണ്ട് എല്ലാവരും മാറിയെന്നു വരില്ല ...പക്ഷെ ഇത്ര വലിയ അപകടത്തിൽ നിൽക്കുമ്പോഴും ഇതെന്നെയൊന്നും ബാധിക്കില്ല എന്ന ചിന്ത ഉള്ളവർ ഉണ്ട് എന്നു കാണുമ്പോൾ വിഷമം ഉണ്ടാവുന്നു ..... വിദ്യാസമ്പന്നരാണെന്നു അവകാശപ്പെടുന്നവർ ഇരുട്ടിന്റെ മറവിൽ മാലിന്യം വലിച്ചെറിയുന്നവരാകുമ്പോൾ മാരകരോഗങ്ങൾ വിട്ടുമാറാതെയാവും. ജീവൻ രക്ഷിക്കാൻ രണ്ടു മാസം വീടുകളിൽ കഴിഞ്ഞു പുറത്തിറങ്ങുന്ന വഴി തന്നെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കടകളിലെ മാലിന്യങ്ങളും റോഡുകളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നവർ മാറാത്തവന്റെ മുഖമാവുമ്പോൾ ഒരു കാര്യം പറയട്ടെ നമുക്ക് മാറിയേ മതിയാവൂ ......

ഹസ്തദാനം പോലും ഒഴിവാക്കി സാമൂഹിക അകലം പാലിക്കാൻ പറയുമ്പോൾ പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും ഒഴിവാക്കണ്ടേ?.....മരുന്നു കണ്ടു പിടിച്ചു കോവിഡ് മാറിയാലും ഇതിലും വലിയ മഹാമാരികൾ നമ്മുടെ ജീവിത ശൈലി കൊണ്ട് ഉണ്ടായേക്കാം ...കാലാവസ്ഥ മാറുന്നു ...മഴക്കാലം വരുന്നു ...ഡെങ്കിപ്പനിയുൾപ്പെടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ...വീട്ടിൽ നിന്നും കടകളിൽ നിന്നും കിലോമീറ്ററുകൾ അകലെ മാലിന്യം വലിച്ചെറിയുന്നവർ മാലിന്യത്തിൽ നിന്നും അവർ രക്ഷപ്പെട്ടു എന്നു കരുതുന്നുവെങ്കിൽ ചൈനയിലെ വുഹാനിൽ രൂപംകൊണ്ട വൈറസ് നമ്മളെയും ലോകത്തെയും complete LockDown ആക്കിയത് മറക്കരുത് ...
.
ഇപ്പോൾ നാലാം ഘട്ടത്തിൽ ലഭിക്കുന്ന ഇളവുകൾ കോവിഡ് മാറി ലഭിച്ച ഇളവുകളല്ല. മറിച്ചു രോഗം ഉടൻ മാറില്ലെന്നും അതു വരെ രാജ്യം LockDown ആക്കാൻ പറ്റില്ലെന്നുമുള്ള തിരിച്ചറിവിൽ നൽകിയിട്ടുള്ള ഇളവുകളാണ് ...LockDown കാലങ്ങളിൽ വീടുകളിൽ ഇരുന്നു മനസ്സിലാക്കിയ കാര്യങ്ങൾ പൂർണ്ണമായും പ്രവർത്തികമാക്കിയുള്ള ജീവിതശൈലി നാം പുലർത്തണം ..സർക്കാരും ആരോഗ്യപ്രവർത്തകരും ചെയ്യുന്നതിന് പരിമിതികളുണ്ട് ....LockDown ആരംഭ സമയത്തു ഒന്നോ രണ്ടോ രോഗികൾ ഉണ്ടായിരുന്ന സ്ഥാനത്തു കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കൂടുതൽ ഇളവുകൾകിട്ടി നാം പുറത്തേക്കിറങ്ങുമ്പോൾ രോഗികൾ കൂടി.....രോഗവും കൂടി....

അതിനാൽ കരുതലും കൂടുതൽ വേണം ...നമുക്കുവേണ്ടി ...ലോകത്തിനുവേണ്ടി....വരും തലമുറകൾക്കു വേണ്ടി ..പുതിയൊരു ജീവിതശൈലി ....

നമുക്കും വളർത്താം ....
"അണ്ണാൻ കുഞ്ഞും തന്നാലായത് ."

ലേഖകൻ -
Adv. Biju Punnathanam ,
[DCC Vice-President & Former District Panjayat Vice-President , Kottayam ]


Also Read » ഇന്ത്യ സമൂലമായി മാറുമെന്ന ആഗ്രഹചിന്ത.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 06:45:36 am | 26-05-2022 CEST