എന്തുകൊണ്ട് നമ്മുടെ യുവത നാട് വിടുന്നു... ഭാഗം 5 - റോബിന് കെ മാത്യു

Avatar
Robin K Mathew | 06-03-2023 | 3 minutes Read

അക്കരപ്പച്ച :

പുറത്തു പറയുന്നത് എന്തൊക്കെയാലും ഇവരെയൊക്കെ പുറത്തേയ്ക്ക് പോകാൻ പ്രചോദിപ്പിക്കുന്ന കാരണം മറ്റൊന്നാണ് എന്നതാണ് സത്യം .ഈ കടലൊന്നു കടന്നു കിട്ടി കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന ചിന്തയാണ് ഒന്നാമത് ..എന്താണ് ജോലി എന്ന് ചോദിച്ചാൽ ക്യാനഡയിൽ ആണ്,ആസ്‌ട്രേലിയയിൽ ആണ് എന്ന് പറയുമ്പോൾ ഉള്ള ഒരു സമാധാനം,അഭിമാനം.അത് വലുതാണ്.ഒരു കാലത്തു അങ്ങ് പേർഷ്യയിലാണ് ജോലി എന്ന് പറഞ്ഞിരുന്നത് പോലെ .അവിടെ എന്താണ് ജോലി എന്ന് ആരും ചോദിക്കില്ലല്ലോ .

മീശയുള്ള അച്ഛൻ :

ഏറ്റവും പണമുള്ള, അധികാരമുള്ള, പ്രൗഢിയുള്ള ആളുകൾ എന്ത് ചെയ്താലും അവർക്കൊപ്പം നിൽക്കാനും അവരെ ആരാധിക്കാനും അവരെ അനുകരിക്കാനും ഒക്കെ ജനം ശ്രമിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണല്ലോ എഴുത്തുമായി യാതൊരു ബന്ധവുമില്ലാത്ത അമിതാബച്ചൻ പാർക്കർ പേനയ്ക്ക് പരസ്യം നൽകുന്നത്.

സ്വർഗ്ഗത്തിലെ പൗരന്മാർക്കോപ്പം.

സായിപ്പ് ചെയ്യുന്നതെല്ലാം നല്ലതാണ് എന്ന് കരുതുന്ന ഒരു ഭൂരിപക്ഷം ജനതയാണ് ഇന്ത്യയിൽ ഉള്ളത്. സായിപ്പ് വളരെയേറെ ബുദ്ധിയുള്ളവർ ആണ് . സായിപ്പിന് ഒരിക്കലും തെറ്റുപറ്റില്ല .ഈ പൊതു ബോധമാണ് ആളുകളെ ഭരിക്കുന്നത് . എന്നാൽ ഇതൊക്കെ വല്ല്യ തെറ്റിദ്ധാരണകൾ മാത്രമാണ് .

സായിപ്പിനെ നമ്മൾ ഒരു കുരങ്ങിനെ പോലെ അനുകരിക്കുന്നു എന്നുള്ളത് ആണ് സത്യം.അത് അറിയണമെങ്കിൽ നമ്മളുടെ വസ്ത്രധാരണം നോക്കിയാൽ മതി.അമേരിക്കയിൽ ചെന്നപ്പോഴാണ് സൺഗ്ലാസിന്റെ ശരിയായ ഉപയോഗം എന്താണെന്ന് പോലും എനിക്ക് മനസ്സിലായത്.സൂര്യപ്രകാശവും അൾട്രാവയലിറ്റിന്റെ കാഠിന്യം അവിടെ കൂടുതലുമാണ് .അതുപോലെതന്നെ സൂര്യപ്രകാശം നമ്മുടെ കണ്ണിലേക്ക് ഡയറക്ട് അടിക്കുകയും കണ്ണിന്റെ കാഴ്ചയെ ബാധിക്കുകയോ ചെയ്യും. അതുകൊണ്ടുതന്നെ സൺഗ്ലാസ് അവിടുത്തെ അത്യാവശ്യമുള്ള ഒരു ഘടകമാണ്.

അതുപോലെതന്നെയാണ് ജാക്കറ്റ് .പൂജ്യത്തിന് താഴെ തണുപ്പുള്ള പല മാസങ്ങളിലും നമ്മൾ അനേകം വസ്ത്രങ്ങൾ വളരെ സൂക്ഷ്മമായ രീതിയിൽ ധരിച്ചാണ് പുറത്തേക്ക് ഇറങ്ങുന്നത് .

എന്നാൽ നമ്മുടെ നാട്ടിൽ നോക്കിയാൽ മതി സൺഗ്ലാസ് എന്ന് പറയുന്നത് ഒരു ആഡംബരമാണ്, അല്ലെങ്കിൽ ഒരു ഫാഷൻ ആയിട്ട് , എന്തോ വലിയ കാര്യമായിട്ടാണ് ആളുകൾ ഉപയോഗിക്കുന്നത്. നമ്മുടെ സിനിമാനടൻമാർ ഉൾപ്പെടെ പലരും മുറിക്കുള്ളിലും രാത്രിയിലും കാറിന്റെ ഉള്ളിൽ ഇരുട്ടത്തുമൊക്കെ ഇത് വെച്ചിരിക്കുന്നത് കാണാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഹിന്ദി ടെലിവിഷൻ പ്രോഗ്രാമുകളിൽ ജഡ്ജസ് ഇട്ടിരിക്കുന്നത് യൂറോപ്പിൽ ശൈത്യ കാലത്തു ഉപയോഗിക്കുന്ന ലതർ ജാക്കറ്റ് ആണ്. ഒന്നോർക്കുക കാനഡയിലും അമേരിക്കയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും കെട്ടിടങ്ങൾ ഹീറ്റഡ് ആണ് .അത് കൊണ്ട് തന്നെ മുറിക്കുള്ളിൽ കയറുമ്പോൾ തന്നെ നമ്മൾ ജാക്കറ്റ് ഊരി എവിടെയെങ്കിലും തൂക്കും.ജാക്കറ്റ് ഇട്ട് മുറിക്കുള്ളിൽ നടക്കുന്നത് ഒരു അഭംഗിയും അതുപോലെ സംസ്കാരരഹിതമായ ഒരു പ്രവർത്തിയും ആയിട്ടാണ് പൊതുവേ അവിടെ കരുതപ്പെടുന്നത്.

പക്ഷേ നമ്മൾ ഈ ചൂടുള്ള രാജ്യത്ത് ലതർ ജാക്കറ്റ് ധരിച്ചു നടക്കും. ഫാഷൻ ആണത്രേ . അതുപോലെ സായിപ്പിന്റെ നാട്ടിൽ തണുപ്പുള്ളതുകൊണ്ട് ധരിച്ചിരുന്ന ഒരു വസ്ത്ര മാണ് സൂട്ടും കോട്ടും. ഇതൊക്കെ ഇപ്പോഴും നമ്മൾ ഒരു ആഡംബരം പോലെ കരുതുന്നു.

സായിപ്പിന്റെ നാട്ടിലെ ശൈത്യകാല കല വിനോദങ്ങൾ ,കുതിര സവാരി ,സ്‌കേറ്റിങ്,ഗോൾഫ് ഒക്കെ നമ്മയുടെ വരേണ്യതയുടെ അടയാളം . ഇതിനൊക്കെ അർഥം ഒന്നേയുള്ളൂ. അതായത് സായിപ്പ് കാണിക്കുന്നതൊക്കെ കാണിക്കാനും അങ്ങോട്ട് ചെക്കാറാനുമുള്ള നമ്മളുടെ ആദ്യമമായ ഒരു ആഗ്രഹത്തിന്റെ ഭാഗം മാത്രമാണ് ഈ വിദേശ മോഹം.

അല്ലാതെ റോഡിൽ വൃത്തി ഇല്ലാത്തതുകൊണ്ടോ , അച്ചടക്കം ഇല്ലാത്തതുകൊണ്ടോ , സമരം ഉള്ളതുകൊണ്ടോ ,ജനാധിപത്യം ആഗ്രഹിക്കുന്നത് കൊണ്ടോ, ഇവിടെ ജോലി ഇല്ലാത്തതുകൊണ്ടോ, ജീവിത നിലവാരം ഉയരാനോ, അസഹിഷ്ണുത ഭയന്നോ ഒന്നുമല്ല ഇവിടുന്ന് ഭൂരിപക്ഷവും നാടുവിടുന്നത്..

ഈ രാജ്യത്തു നടക്കുന്നതിനെപ്പറ്റി ഒന്നും യാതൊരു ധാരണയുമില്ലാത്ത ,രാഷ്ട്രീയമെന്ന് പറയുന്നത് മറ്റാരുടെയോ കാര്യമാണെന്ന് കരുതുന്ന, രാഷ്ട്ര നിർമ്മാണപ്രക്രിയയിലോ, രാഷ്ട്രീയത്തിലോ അശേഷം താൽപര്യമില്ലാത്ത ,പൊതു സ്ഥലത്തു മാന്യതയില്ലാത്ത സകല കാര്യങ്ങളും പ്രവർത്തിക്കുന്ന , ട്രാഫിക് നിയമങ്ങൾ മുഴുവൻ ലംഖിക്കുന്ന ആളുകൾ തന്നെയാണ് എങ്ങനെയെങ്കിലും ഇവിടം വിട്ടു പോകണമെന്ന് ആഗ്രഹിക്കുന്നത് . ഫലമോ നമ്മൾ ഇവിടെ അനുവർത്തിച്ചു കൊണ്ടിരുന്ന സംസ്കാര രഹിതമായ പല പ്രവർത്തികളും സായിപ്പിൻറെ നാട്ടിലേക്ക് വ്യക്തമായി നമ്മൾ പറിച്ചു നടന്നുമുണ്ട്.. നമ്മൾ കയറ്റി അയക്കുന്നത് മതമാണ്, ജാതിയാണ്, അന്ധവിശ്വാസങ്ങളാണ്, അനാചാരങ്ങളാണ്, വെറുപ്പാണ്.

സ്കൂൾ തലം മുതൽ അമേരിക്കയിൽ പഠിച്ച അമേരിക്കയിൽ തന്നെ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് ഉണ്ട്..അവൻ നാട്ടിൽ വാഹനം ഓടിക്കുമ്പോൾ നിർത്താതെ ഫോൺ അടിക്കുന്നത് കാണാം. അതുപോലെ തന്നെ ഒരിക്കൽ അവന്റെ കൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ അവന്റെ കുട്ടിയുടെ കയ്യിലിരുന്ന ബിസ്ക്കറ്റിന്റെ കടലാസ് വാങ്ങി അവൻ റോഡിലേക്ക് ഇട്ടു. ഞാൻ അവനോട് ചോദിച്ചു." എടാ നീ അമേരിക്കയിലാണേൽ ഇങ്ങനെ ചെയ്യുമോ?

ഇത്രയൊക്കെ ഉള്ളൂ നമ്മുടെ ജനാധിപത്യ ബോധവും പൗരബോധവും ഒക്കെ.. യാതൊരു ഇൻഡിഗ്രിറ്റിയും ഇല്ലാത്ത, സായിപ്പിനെ കാണുമ്പോൾ മാത്രം കവാത്ത് മറക്കുന്ന ഒരു പ്രത്യേകതരം ജനുസ്സ് ആണ് നമ്മുടേത്..

Read original FB post

(തുടരും)


Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3


Also Read » സാനിയോയുടെ കഥ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 11:47:47 pm | 03-06-2023 CEST