എന്തുകൊണ്ട് നമ്മുടെ യുവത നാട് വിടുന്നു - ഭാഗം 6 - റോബിൻ കെ മാത്യു

Avatar
Robin K Mathew | 09-03-2023 | 3 minutes Read

അമേരിക്കയിലെ സുന്ദർ പിച്ച സത്യ നാഡ്ല്ല ബ്രിട്ടനിലെ ഋഷി സുനക്ക് തുടങ്ങിയ അനേകം പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും.. ഈ രാജ്യം വിട്ട് അങ്ങോട്ട് കൂടിയേറി രക്ഷപ്പെട്ടവരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും . Survivalship Bias എന്നൊരു മനശാസ്ത്ര പ്രതിഭാസമുണ്ട് അത് രക്ഷപ്പെട്ടവർക്ക് മാത്രമേ കഥകളുള്ളു..

വളരെ ചെറുപ്പത്തിലെ തന്നെ പ്രവാസം ആരംഭിച്ച ആളാണ് ഞാൻ. നൈജീരിയ അധ്യാപകർക്ക് നല്ല കാലമായിരുന്നു സമയത്ത് മാതാപിതാക്കന്മാർക്കൊപ്പം ഉള്ള ബാല്യകാലം ആഫ്രിക്കയിൽ. പിന്നീട് 2012 കാനഡയിൽ PR ആയി, അവിടുത്തെ ഏറ്റവും നല്ല സർവ്വകലാശാലയിൽ പഠിക്കുവാനും നല്ല ജോലികൾ ചെയ്യുവാനും അമേരിക്കയിലും യൂറോപ്പിലും പല പ്രോജക്റ്റുകൾ ചെയ്യുവാനും സാധിച്ചു. ഇപ്പോഴും കനേഡിയൻ PR ആണ്.. അമേരിക്ക ഉൾപ്പെട്ട പല രാജ്യങ്ങളുടെയും വിസ ഉണ്ട്.

പക്ഷേ നമ്മളിൽ പെടാത്ത ആൾക്കാരുടെ ജീവിതങ്ങൾ കണ്ണുതുറന്ന് കാണുവാനും, അവരെ അംഗീകരിക്കാനും അവർക്ക് വേണ്ടി സംസാരിക്കുവാനും സാധിക്കുന്നതാണ് ജനാധിപത്യ ചിന്ത.. അതുകൊണ്ടുതന്നെയാണ് ഇവിടെങ്ങളിൽ കഷ്ടപ്പെടുന്ന ആൾക്കാരുടെ കാര്യങ്ങൾ ഞാൻ എഴുതുന്നത്.

ടോറോന്റോയിൽ എന്റെ തൊട്ടടടുത്തു വച്ച് ഒരു ആഫ്രിക്കൻ വംശജനെ പോലീസുകാർ വെടിവെച്ചുകൊന്നു. ഒരു കൊലപതാകം ലൈവ് ആയി കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും മനസ്സിൽ ഉണ്ട്. പിന്നീടാണ് സമ്മി എന്നൊരു സിറിയൻ ബാലനെ ടോറോന്റോ പോലീസ് കൊന്നത് വലിയ വാർത്തയായത്. യാതൊരു ഭീഷണിയും സമൂഹത്തിന് ഉണ്ടാക്കാൻ സാധിക്കാത്ത അവനെ ഒൻപത് തവണ ജെയിംസ് എന്ന പോലീസുകാരൻ വെടിവെച്ചു. ആദ്യത്തെ വെടിക്ക് തന്നെ താഴെ വീണ അവനെ അയാൾ എട്ടു തവണ കൂടി വെടി വെച്ചു.

എക്സ്ട്രാ ജുഡീഷ്യൽ കില്ലിംഗ് എന്ന് പോലും ഇതിനെ പറയാൻ സാധിക്കില്ല.. കാരണം പോലീസുകാരുടെ വെറുമൊരു തോന്നലിന്റെ പേരിൽ വെറുതെ അങ്ങ് കൊല്ലുകയാണ്.. ഇങ്ങനെയുള്ള ഒരു പോലീസ് കൊലപാതകത്തിലും ഒരു പോലീസുകാരൻ പോലും കാനഡയിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല.. പക്ഷേ ഇത്തവണ സമ്മിയുടെ കുടുംബവും സിറിയൻ സമൂഹവും വെറുതെ വിട്ടില്ല.. ഭയങ്കരമായ പ്രതിഷേധങ്ങൾക്കൊടുവിൽ ഈ പോലീസുകാരൻ ഇപ്പോൾ ജയിലിലാണ് ..

കാനഡയിലും അമേരിക്കയിലും എത്ര പേർ ആണെന്നറിയാമോ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെടുന്നത്. കൊല്ലപെടുന്നവരുടെ കയ്യിൽ ഒന്നും ഒരു പേന കത്തി പോലും ഉണ്ടാവണമെന്നില്ല .പക്ഷേ കാണുന്ന മാത്രയിൽ ഇവരൊക്കെ സമൂഹത്തിനും ലോകത്തിനും തന്നെ ഭീഷണിയാണെന്ന് അവിടുത്തെ പോലീസുകാർ കരുതുന്നു .ഇതേപ്പറ്റി എത്ര മലയാളികൾ എഴുതിയിട്ടുണ്ട്? എത്ര ഇന്ത്യക്കാർ എഴുതിയിട്ടുണ്ട് ?

ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണോ ? ഒരിക്കലുമല്ല..ഇങ്ങനെ മരിച്ചവരിൽ ട്രെയ്‌വോൺ മാർട്ടിൻ, മൈക്കൽ ബ്രൗൺ, എറിക് ഗാർണർ, റികിയ ബോയ്ഡ്, ജോർജ്ജ് ഫ്ലോയ്ഡ് തുടങ്ങി കുറച്ചു പേർക്കേ പേരുകൾ പോലും ഉള്ളു..

അമേരിക്ക ,കാനഡയിൽ തുടങ്ങിയ രാജ്യങ്ങളിൽ പോലീസ് നിർദാക്ഷിണ്യം കൊന്നവരുടെ കണക്കുകൾ വിക്കിപീഡിയയിൽ തന്നെയുണ്ട്. പക്ഷേ അത് ഒട്ടും പൂർണമല്ല എന്നുകൂടി ഓർക്കണം .

കാനഡയുടെയും അമേരിക്കയുടെയും തെരുവീഥികളിൽ ആയിരങ്ങൾ ഭിക്ഷ യാചിക്കുന്നതും പുഴുക്കളെപ്പോലെ ജീവിതം നയിക്കുന്നതും കണ്ടിട്ടുണ്ട്. ന്യൂയോർക്ക് പോർട്ട് യൂണിയൻ സ്റ്റേഷനിൽ ബാത്റൂമിൽ വരെ ഇരുന്നു കൂർക്കം വലിച്ച് ഉറങ്ങുന്ന ആളുകളെ കാണാം. ന്യൂയോർക്ക് നഗരത്തിൽ തന്നെ ആയിര കണക്കിന് ഭവനരഹിതരുണ്ട്.. ഇതൊക്കെ കാണണമെങ്കിൽ ഒന്ന് കണ്ണ് തുറന്നാൽ മാത്രം മതി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡെട്രോയിറ്റ്, മെംഫിസ്, സൗത്ത് ബെൻഡ്, ലിറ്റിൽ റോക്ക്, ക്ലീവ്‌ലാൻഡ്, മിൽവാക്കി, ലാൻസിങ്, ചട്ടനൂഗ, കൻസാസ് സിറ്റി, ഹൂസ്റ്റൺ തുടങ്ങിയത് ലോകത്തിലെ തന്നെ ഏറ്റവുണ് അപകടം പിടിച്ച നഗരങ്ങളാണ്.
ഡിട്രോയിറ്റ്‌ നഗരത്തിൽ കറങ്ങാൻ തീരുമാനിച്ചതും ഈ അവസ്ഥകൾ കൂടി കാണാൻ ആണ് .

കാനഡയിലെ ജനസംഖ്യയുടെ എത്ര ശതമാനം ഭവനരഹിതരാണ്?
കാനഡയിൽ, 2021-ൽ കാനഡയിൽ 235,000-ത്തിലധികം ഭവനരഹിതർ ഉണ്ടായിരുന്നു. മാത്രമല്ല, ഏതെങ്കിലും ഒരു രാത്രിയിൽ 25,000 മുതൽ 35,000 വരെ ആളുകൾ ഭവനരഹിതരാകുന്നു.. ഏകദേശം 15% ആളുകൾ ഭവനരഹിതരുണ്ട് എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്..

അവിടെ ഭാവനരഹിതർക്ക് ഷെൽട്ടറുകൾ ഉണ്ട് എന്നൊരു വാദം കേട്ടു.. സുഹൃത്തേ ഈ ഷെൽട്ടറുകളിൽ നിങ്ങൾ എന്നെങ്കിലും കാലെടുത്തു വച്ചിട്ടുണ്ടോ ?
ബോംബെയിലെ ചേരികളെ പോലും അറപ്പിക്കുന്ന രീതിയിലുള്ള അവസ്ഥകളാണ്ണ് ഇവിടെയൊക്കെ ഉള്ളത് .ഇവിടെയൊക്കെ ജീവിക്കുന്നതും മനുഷ്യരാണല്ലോ.

സകല നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും സങ്കേതമായ ഇതിനുള്ളിൽ കയറിയാൽ തിരിച്ചിറങ്ങുവാൻ പറ്റുമോ എന്ന് പോലും സംശയമായിരുന്നു ..എങ്കിലും ഒരു പ്രോജെക്ക്റ്റുമായി ബന്ധപ്പെട്ടു പല ഷെൽട്ടറുകളിൽ പോയിട്ടുണ്ട്. .

ഒന്നു ഗൂഗിൾ ചെയ്താൽ പബ്ലിക് ഡൊമൈനിലുള്ള വിവരങ്ങൾ പോലും കാണാതെ ഇവിടെ യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്ന നമ്മുടെ ആൾക്കാരോട്, അല്ലെങ്കിൽ ഞാനും എന്റെ കുടുംബവും ആണ് ഈ ലോകം എന്ന് കരുതുന്ന ആളുകളോട് ഇതേക്കുറിച്ച് കൂടുതൽ പറയണ്ട എന്നു കരുതുന്നു. അതിനാൽ ഈ പരമ്പര അവസാനിപ്പിക്കുകയാണ്..

അതെ നമുക്ക് പരിചിതമല്ലാത്ത ജീവിതങ്ങളൊക്കെ നമുക്ക് കെട്ടുകഥകൾ മാത്രമാണ്..

എന്തുകൊണ്ട് നമ്മുടെ യുവത നാട് വിടുന്നു എന്നുള്ളതിന് മാധ്യമങ്ങൾ പറയുന്ന ക്ലീഷേ കാരണങ്ങൾ അല്ലാതെ യഥാർത്ഥ കാരണങ്ങൾ അറിയണമെങ്കിൽ ഈ സീരീസ് മുഴുവനായി വായിച്ചു നോക്കാവുന്നതാണ്..

Read original FB post


Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3


Also Read » സാനിയോയുടെ കഥComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 11:41:24 pm | 03-06-2023 CEST